Connect with us

kerala

നിപ: കണ്ടെയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കാവൂ.

Published

on

നിപ ബാധിച്ച് യുവാവ് മരിച്ച സാഹചര്യത്തില്‍ മലപ്പുറത്തെ കണ്ടെയിന്‍മെന്റ് സോണ്‍ വാര്‍ഡുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല.

വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കാവൂ. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. അങ്കണവാടികള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങല്‍ക്ക് അവധിയായിരിക്കും.

തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളും മമ്പാട് പഞ്ചായത്തിലെ 7ാം വാര്‍ഡുമാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത വെണമെന്നും മുന്‍കരുതലിന്റെ ഭാഗമായി മാസ്‌ക് ധരിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു

kerala

പതിനെട്ടാം പടിയിൽ നിന്നുള്ള വിവാദ ഫോട്ടോഷൂട്ടില്‍ നടപടി; 23 പോലീസുകാർക്ക് കണ്ണൂരിൽ കഠിന പരിശീലനം

ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് എഡിജിപി നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

Published

on

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ പോലീസുകാര്‍ക്കെതിരെ നടപടി. പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോയെടുത്ത എസ്‍എപി ക്യാമ്പസിലെ 23 പോലീസുകാരും നല്ല നടപ്പ് പരിശീലനത്തിന് വിധേയമാകുവാനാണ് എഡിജിപി എസ്‍. ശ്രീജിത്ത് നിര്‍ദേശം നൽകിയത്. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് എഡിജിപി നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

ശബരിമലയിലെ പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞിരുന്ന് പോലീസുകാര്‍ ഫോട്ടോ ഷൂട്ട് നടത്തിയത് ഏറെ വിവാദവും വിമർശനവും ഉയർത്തിയിരുന്നു. ഫോട്ടോ സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് എസ്‍എപി ക്യാമ്പസിലെ 23 പോലീസുകാർ പ്രതിക്കൂട്ടിലായത്.

പോലീസുകാരുടെ നടപടിയിൽ വലിയ വിമർശനമാണ് പൊതുസമൂഹത്തിന്‍റെ വിവിധ കോണുകളിൽ ഉയർന്നത്. പന്തളം കൊട്ടാരം അടക്കം പോലീസുകാർക്കെതിരെ രംഗത്തെത്തിയിരുന്നു. ഹൈക്കോടതിയുടെ വരെ വിമർശനത്തിന് സംഭവം വഴിതെളിയിച്ചു. ഇതോടെയാണ് പോലീസുകാര്‍ക്കെതിരെ നടപടി എടുത്തത്. നടപടിയെ തുടര്‍ന്ന് 23 പോലീസുകാരും ശബരിമലയിൽനിന്ന് പരിശീലനത്തിനായി മടങ്ങി. തീവ്രപരിശീലനം നൽകണമെന്നാണ് എഡിജിപിയുടെ നിര്‍ദേശം.

Continue Reading

kerala

‘രാഹുല്‍ സൈക്കോപാത്ത്, മകൾ നേരിട്ടത് ക്രൂര മർദനം’; പ്രതിക്കെതിരെ യുവതിയുടെ പിതാവ്

രാഹുൽ സൈക്കോപാത്താണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. അതേ സമയം അറസ്റ്റിലായ രാഹുലിനെതിരെ നരഹത്യാ ശ്രമത്തിന് പോലീസ് കേസെടുക്കും.

Published

on

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ ഇരയായ യുവതി ഭർത്താവിൽ നിന്നും നേരിട്ടത് ക്രൂരമായ പീഡനമെന്ന് യുവതിയുടെ പിതാവ്. കേസില്‍ ഹൈക്കോടതി ഉത്തരവ് പുനഃ പരിശോധിക്കണമെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.  ആംബുലൻസിൽ വച്ച് ക്രൂരമായി ഉപദ്രവിച്ചു. മർദനം സംബന്ധിച്ച് മകൾ നേരത്തെയിട്ട വീഡിയോ രാഹുൽ എഴുതി നൽകിയതാണ്. രാഹുൽ സൈക്കോപാത്താണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. അതേ സമയം അറസ്റ്റിലായ രാഹുലിനെതിരെ നരഹത്യാ ശ്രമത്തിന് പോലീസ് കേസെടുക്കും.

മകളുടെ ചുണ്ട് പൊട്ടിയിട്ടുണ്ട്. കണ്ണിന് പരിക്കുണ്ട്. രാഹുല്‍ തലയ്ക്ക് ഇടിച്ചെന്ന് അവള്‍ പറഞ്ഞു. ഞങ്ങള്‍ ചെന്നതിന് ശേഷമാണ് സിടി സ്‌കാനെടുത്തതും എക്‌സറേ എടുത്തതും. കേസ് ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ ഇന്നലെ വരെ മോശമായിരുന്ന ഒരാള്‍ നന്നായി ജീവിക്കുകയാണെങ്കില്‍ ജീവിച്ചോട്ടെ എന്ന് മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്.

മകള്‍ പരാതിയില്‍ ഉറച്ചുതന്നെ നില്‍ക്കുകയാണ്. ഇനി അവന്‍റെയൊപ്പം പോകാന്‍ ഒരിക്കല്‍ പോലും മകള്‍ തയ്യാറല്ല. കാരണം അവള്‍ക്കൊരു അബദ്ധം പറ്റി. അവന്‍റെ ഭീഷണികൊണ്ടാണ് അവള്‍ നേരത്തെ അങ്ങനെ പറഞ്ഞത്. രാഹുല്‍ സൈക്കോപാത്താണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു“.

പരാതിക്കാരിക്ക് വീണ്ടും മർദനമേറ്റതിൽ ഭർത്താവ് രാഹുല്‍ പി. ഗോപാലിനെതിരെ വധശ്രമത്തിനും ഭര്‍‌തൃപീഡനത്തിനും ഇന്നലെ പോലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കണ്ണിനും ചുണ്ടിനും കഴുത്തിനും പരിക്കുമായി യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വീട്ടിലും ആംബുലന്‍സിലും വെച്ച് രാഹുല്‍ മര്‍ദ്ദിച്ചെന്ന് യുവതി പോലീസിനോട് പറഞ്ഞു. ആദ്യം പരാതിയില്ലെന്ന് പറഞ്ഞെങ്കിലും രക്ഷിതാക്കള്‍ എത്തിയതിന് പിന്നാലെ പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറാവുകയായിരുന്നു. ആശുപത്രി വിട്ട യുവതിയുടെ മൊഴി പന്തീരാങ്കാവ് പോലീസ് രേഖപ്പെടുത്തിയിരുന്നു.

Continue Reading

kerala

വെറുപ്പിന്റെ പ്രത്യയശാസ്ത്രം വിടുന്നവര്‍ അനാഥരാവില്ല; ‘അസംതൃപ്തരെ’ സ്വാഗതം ചെയ്ത് സന്ദീപ് വാര്യര്‍

ഇതുറപ്പാണ്.’ -എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

Published

on

ബിജെപിയിലെ അസംതൃപ്തരെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ക്ഷണം.

‘വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തെ പൂർണ്ണമായും തള്ളിപ്പറഞ്ഞ് മതനിരപേക്ഷതയുടെ ഭാഗമാവാൻ , കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാൻ സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല. ഇതുറപ്പാണ്.’ -എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

പാലക്കാട്ടെ തോൽവിക്ക് പിന്നാലെ ബിജെപിക്കകത് വലിയ രീതിയിലുള്ള തർക്കങ്ങൾ ഉടലെടുത്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സന്ദീപ് വാര്യറുടെ പോസ്റ്റ് വരുന്നത്.

Continue Reading

Trending