Connect with us

india

പേരുമാറ്റല്‍ തുടര്‍ക്കഥയാക്കി മോദിയും കൂട്ടരും; ആന്‍ഡമാന്‍ പോര്‍ട്ട് ബ്ലെയര്‍ ഇനി ‘ശ്രീ വിജയപുരം’ എന്ന് അറിയപ്പെടും

നമ്മുടെ സ്വാതന്ത്ര്യ സമരത്തില്‍ നേടിയ വിജയത്തെയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും ശ്രീ വിജയപുരം പ്രതീകപ്പെടുത്തുന്നുവെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്.

Published

on

ഓന്ത് നിറംമാറുന്ന വേഗത്തിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ റോഡുകളുടെയും സ്ഥലങ്ങളുടെയും ചരിത്രനിര്‍മ്മിതികളുടെയും പേരുകള്‍ മാറ്റുന്നത്. ഏറ്റവുമൊടുവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്‌ പോര്‍ട്ട് ബ്ലെയറിന്റെ പേര് ‘ശ്രീ വിജയ പുരം’ എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

നമ്മുടെ സ്വാതന്ത്ര്യ സമരത്തില്‍ നേടിയ വിജയത്തെയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും ശ്രീ വിജയപുരം പ്രതീകപ്പെടുത്തുന്നുവെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. മുമ്പത്തെ പേരിന് കൊളോണിയല്‍ പാരമ്പര്യമുണ്ടായിരുന്നെങ്കിലും, ശ്രീ വിജയപുരം നമ്മുടെ സ്വാതന്ത്ര്യ സമരത്തില്‍ നേടിയ വിജയത്തെയും എ & എന്‍ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും പ്രതീകപ്പെടുത്തുന്നു.’- ആഭ്യന്തര മന്ത്രി അമിത് ഷാ എക്സില്‍ തീരുമാനം പ്രഖ്യാപിച്ചു.

എന്തായാലും മോദിസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഈ പേരുമാറ്റല്‍ അത്ര പുതുമയുള്ള കാര്യമല്ല. ഓരോ പ്രദേശത്തിനും പേരുകള്‍ വരുന്നതിന് ആ പേരുമായി ബന്ധപ്പെട്ട ചരിത്രമുണ്ടാകും. ചരിത്രത്തിലെ ആ ഘട്ടത്തെ മായ്ച്ചുകളയാന്‍ പേര് മാറ്റം കൊണ്ട് മാത്രം സാധ്യമാകുമോയെന്ന് ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍, അതിനായി പേര് മാറ്റുകയെന്നത് പലയിടത്തെയും ഭരണാധികാരികളുടെ രീതിയായിരുന്നു. അതില്‍ ഒന്നാമത് നില്‍ക്കുന്നത് നരേന്ദ്രമോദിയും സര്‍ക്കാരുമാണെന്ന് പറയാതെ വയ്യ.

രാജഭരണകാലത്ത് ഏകാധിപതികളുടെ ഇച്ഛയ്ക്കനുസരിച്ച് പേരുകള്‍ മാറ്റിയിരുന്നു. എന്നാല്‍, ജനാധിപത്യത്തില്‍ പേരുകള്‍ പൊതുവില്‍ മുന്‍കാലങ്ങളിലെ ഓര്‍മ്മകളെ മായ്ച്ചുകളയാന്‍ മിനക്കെടാതെ അതുപോലെ തുടരുകയാണ് ചെയ്തത്. എന്നാല്‍, അതിനൊരപവാദമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ പേര് മാറ്റല്‍ നടപടികള്‍. സ്ഥലം, അവാര്‍ഡ്, സ്റ്റേഡിയം ഉദ്യാനം, റോഡ് എന്നിവയുടെയൊക്കെ പേര് മാറ്റുകയെന്നത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും പ്രധാന പരിപാടികളിലൊന്നാണ്.

രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് അമൃത് ഉദ്യാന്‍ ആക്കി. രാഷ്ട്രപതി ഭവനു മുന്നില്‍ തുടങ്ങി ഇന്ത്യ ഗേറ്റ് വരെ നീളുന്ന രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്നാക്കിമാറ്റി. ബിജെപി അധികാരത്തിലെത്തിയശേഷം ഡല്‍ഹിയിലെ മുഗള്‍-ബ്രിട്ടീഷ് ഭരണകാലഘട്ടം ഓര്‍മിപ്പിക്കുന്ന പല റോഡുകളുടെയും പേര് മാറ്റിയിരുന്നു. ഔറംഗസേബ് റോഡ്, റേസ് കോഴ്‌സ് റോഡ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനുശേഷം ഉത്തര്‍പ്രദേശില്‍ ഫൈസാബാദ്, അലഹബാദ് തുടങ്ങിയ നഗരങ്ങളുടെ പേര് മാറ്റിയിരുന്നു.

തീന്‍മൂര്‍ത്തി ചൗക്ക് തീന്‍മൂര്‍ത്തി ഹൈഫെ ചൗക്ക് എന്നും പേര് മാറ്റം നടന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ വസതിയായ തീന്‍മൂര്‍ത്തി ഭവന്‍ ഇപ്പോള്‍ മ്യൂസിയമാണ്. മൂന്ന് കുതിരപ്പട റെജിമെന്റുകളുടെ പങ്ക് അടയാളപ്പെടുത്തുന്നതിനാണ് തീന്‍മൂര്‍ത്തി ചൗക്ക് എന്ന് നാമകരണം ചെയ്തത്. 2021 ല്‍, സിക്കിമിലെ സോംഗോ തടാകത്തെയും ഗാങ്‌ടോക്കിലെ നാഥുല ചുരത്തിനെയും ബന്ധിപ്പിക്കുന്ന 19.51 കിലോമീറ്റര്‍ ദൂരമുള്ള റോഡിന്റെയും പേര് മാറ്റം നടന്നു. ജവഹര്‍ലാല്‍ നെഹ്‌റു റോഡ് എന്നതില്‍നിന്നു നരേന്ദ്ര മോദി മാര്‍ഗ് എന്നാണ് സിക്കിം സര്‍ക്കാര്‍ മാറ്റിയത്.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം നരേന്ദ്ര മോദി സ്റ്റേഡിയം എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. മൊട്ടേരയിലെ സ്റ്റേഡിയത്തിന്റെ ആദ്യത്തെ പേര് ഗുജറാത്ത് സ്റ്റേഡിയം എന്നായിരുന്നു. പുതുക്കിപ്പണിതപ്പോള്‍ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയമായി. അതിനുശേഷമാണ് സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നല്‍കിയത്.

ഐതിഹാസിക മത്സരങ്ങള്‍ക്ക് വേദിയായിട്ടുള്ള ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം ഇപ്പോള്‍ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയമാണ്. ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന്റെ പേരും മാറ്റി. 2021ലാണ് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം എന്ന പേര് മാറ്റം വന്നത്. 41 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക്സില്‍ മെഡല്‍ നേടിയതിനു പിന്നാലെയാണ് പുരസ്‌കാരത്തിന്റെ പേര് മാറ്റിയത്.

ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ നഗരമായ അലഹബാദിനെ ‘പ്രയാഗ്‌രാജ്’ ആക്കി മാറ്റിയത് യോഗി സര്‍ക്കാരാണ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മസ്ഥലം കൂടിയായ അലഹബാദ് സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായകമായ ചരിത്രയോഗങ്ങള്‍ക്ക് സാക്ഷിയായ നഗരം കൂടിയാണ്.

രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ കൊണ്ടുവന്ന പദ്ധതികള്‍ തന്നെ പേര് മാറ്റിയതാണ് മോദി സര്‍ക്കാരിന്റെ പല പദ്ധതികളുമെന്ന ആരോപണം ആദ്യം മുതല്‍ തന്നെയുണ്ട്. എന്തായാലും അക്കാര്യത്തില്‍ യാതൊരു മാറ്റവും ഇല്ലായെന്നാണ് ഇപ്പോഴും വ്യക്തമാകുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹാട്രിക് സെഞ്ച്വറി!;റെക്കോഡ് നേട്ടവുമായി തിലക് വര്‍മ

ഹൈദരാബാദിന് വേണ്ടി മേഘാലയക്കെതിരെ ആയിരുന്നു തിലകിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്

Published

on

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി വേട്ട തുടര്‍ന്ന് തിലക് വര്‍മ. ടി20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടി റെക്കോര്‍ഡിട്ട തിലക് വര്‍മ മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ വീണ്ടും സെഞ്ച്വറി തികച്ചു. ഹൈദരാബാദിന് വേണ്ടി മേഘാലയക്കെതിരെ ആയിരുന്നു തിലകിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് തിലക് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി 20 യില്‍ 56 പന്തില്‍ 107 റണ്‍സെടുത്ത താരം നാലാം ടി 20 യില്‍ 47 പന്തില്‍ 120 റണ്‍സെടുത്തു.

ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് തിലക് സ്വന്തമാക്കി. ഇതിന് പുറമെ മുഷ്താഖ് അലി ടി20യില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും തിലകിന് സ്വന്തമായി. 67 പന്തില്‍ നിന്നും 14 ഫോറും 10 സിക്‌സറുമടിച്ച് 151 റണ്‍സാണ് തിലക് സ്വന്തമാക്കിയത്. 147 റണ്‍സെടുത്തിരുന്ന ശ്രേയസ് അയ്യരുടെ റെക്കോര്‍ഡാണ് തിലക് മറികടന്നത്.

മൂന്നാം നമ്പറില്‍ തന്നെയായിരുന്നു താരം ഇത്തവണയും ഇറങ്ങിയത്. ആദ്യ ഓവറിലെ അവസാന പന്തില്‍ ക്രീസിലെത്തിയ തിലക് വര്‍മ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ പുറത്താകുമ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ 20 ഓവറില്‍ 248ല്‍ എത്തിയിരുന്നു. നേരത്തെ ടോസ് നേടിയ മേഘാലയ ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു.

 

 

Continue Reading

india

അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ 12കാരന് രണ്ടു കോടി നഷ്ടപരിഹാരം;തുക ഉയര്‍ത്തി ഹൈക്കോടതി

4.87 ലക്ഷം രൂപയും 9% പലിശയും നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി

Published

on

കൊച്ചി: ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത മേക്കടമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ട് വര്‍ഷമായി കിടപ്പിലായ കുട്ടിക്ക് 84.87 ലക്ഷം രൂപയും 9 ശതമാനം പലിശയും നഷ്ടപരിഹാരമായി നല്‍കാന്‍ ഹൈക്കോടതി വിധി. 85 മാസത്തെ പലിശ ഉള്‍പ്പെടെ ഇത് രണ്ട് കോടി രൂപയോളം വരും. പരിക്കേറ്റ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്.

എംഎസിടി കോടതി വിധിച്ച 44.94 ലക്ഷം രൂപ നഷ്ടപരിഹാര തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.തുടര്‍ന്ന് നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്ന കുടുംബത്തിന്റെ അപ്പീല്‍ ഭാഗികമായി അനുവദിച്ചു. ജ്യോതിസ് രാജിന് വേണ്ടി പിതാവ് രാജേഷ് കുമാര്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസ് എസ് ഈശ്വരനാണ് പരിഗണിച്ചത്. തുക 30 ദിവസത്തിനകം നല്‍കണമെന്നാണ് ഉത്തരവ്. മൂവാറ്റുപുഴ എംഎസിടി കോടതി 2020ല്‍ 44.94 ലക്ഷം രൂപയാണ് നഷ്ടപരിഹാരം വിധിച്ചത്.

2016 ഡിസംബര്‍ 3ന് രാത്രിയാണ് മേക്കടമ്പ് പഞ്ചായത്തിന് സമീപം അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി ആനകുത്തിയില്‍ രാധ(60), രജിത(30), നിവേദിത(6) എന്നിവര്‍ മരിച്ചിരുന്നു. നവമി, രാധയുടെ മകള്‍ പ്രീജ, പ്രീജയുടെ മക്കളായ ജ്യോതിസ് രാജ്, ശ്രേയ എന്നിവര്‍ക്കു ഗുരുതരമായി പരിക്കേറ്റു. അപകടം നടക്കുമ്പോള്‍ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് നാല് വയസായിരുന്നു. കുട്ടിക്ക് 77% വൈകല്യം സംഭവിച്ചതായി കണക്കാക്കിയാണ് എംഎസിടി കോടതി നഷ്ടപരിഹാരം വിധിച്ചത്. എന്നാല്‍ കുട്ടിക്ക് 100% വൈകല്യം സംഭവിച്ചതായി കണക്കിലെടുത്താണ് ഹൈക്കോടതി നഷ്ടപരിഹാരം വര്‍ധിപ്പിച്ചത്.

 

Continue Reading

india

രണ്ടാം വിവാഹത്തിന് കുട്ടി തടസ്സമായി; അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തി അമ്മ

കുട്ടിയുടെ കഴുത്തിലെ പാടുകള്‍ കണ്ടെതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു

Published

on

ന്യൂഡല്‍ഹി: രണ്ടാം വിവാഹത്തിന് കുട്ടി തടസ്സമാണെന്ന് കരുതി അഞ്ചു വയസ്സുള്ള മകളെ അമ്മ കൊലപ്പെടുത്തി. ഡല്‍ഹിയിലെ അശോക് വിഹാറിലാണ് സംഭവം.സ്ത്രീയുടെ ആദ്യ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചതായിരുന്നു. പിന്നീട് യുവതി ഇന്‍സ്റ്റഗ്രാം വഴി രാഹുല്‍ എന്ന വ്യക്തിയുമായി അടുപ്പത്തിലാവുകയായിരുന്നു.എന്നാല്‍ രാഹുലും കുടുംബവും കുട്ടിയെ സ്വീകരിക്കാന്‍ വിസമ്മതിച്ചു.ഇതിന്റെ നിരാശയിലാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.

അസുഖമാണെന്നു പറഞ്ഞ് യുവതി തന്നെയാണ് കുട്ടിയെ ദീപ്ചന്ദ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ കഴുത്തിലെ പാടുകള്‍ കണ്ടെതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയുമായി ബന്ധപ്പെട്ട എല്ലാവരേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കുട്ടിയുടെ അമ്മ കുറ്റസമ്മതം നടത്തിയത്.

 

 

 

 

 

 

 

 

Continue Reading

Trending