Connect with us

crime

ഷെയിന്‍ നിഗം നായകനായ ‘ഹാല്‍’ സിനിമാ സെറ്റില്‍ ആക്രമണം

സിനിമയ്ക്കുവേണ്ടി വാടകയ്‌ക്കെടുത്ത ബൈക്കിന്റെ വാടകയുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.

Published

on

മലാപറമ്പ് സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം. സിനിമയ്ക്കുവേണ്ടി വാടകയ്‌ക്കെടുത്ത ബൈക്കിന്റെ വാടകയുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. ഇന്നലെ രാത്രിയാണ് അഞ്ചംഗ സംഘം സിനിമാ സെറ്റിലെത്തി ആക്രമിച്ചത്. പ്രൊഡക്ഷന്‍ മാനേജര്‍ ടിടി ജിബു ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഷെയിന്‍ നിഗം നായകനായ ‘ഹാല്‍’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു.

ജിബുവിനെ കത്തികൊണ്ട് കുത്തി മര്‍ദുക്കുകയായിരുന്നു. പരിക്കേറ്റ ജിബു ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗിമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

crime

ഭര്‍ത്താവിന് സംശയരോഗം: മദ്യലഹരിയില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്നു, സ്‌റ്റേഷനിലെത്തി കീഴടങ്ങി

സരസ്വതി അമ്മയുടെ കഴുത്തില്‍ ചരട് മുറുക്കിയ ശേഷം കത്തികൊണ്ട് വെട്ടി കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

Published

on

കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊട്ടാരക്കര പള്ളിക്കല്‍ മുകളില്‍ഭാഗം സനല്‍ ഭവനില്‍ സരസ്വതി അമ്മ (50) ആണ് കൊല്ലപ്പെട്ടത്. കൃത്യത്തിനുശേഷം ഭര്‍ത്താവ് സുരേന്ദ്രന്‍ പിള്ള (65) ഓട്ടോറിക്ഷയില്‍ കയറി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഭര്‍ത്താവിന്റെ സംശയ രോഗമാണ് പ്രകോപനത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

രാവിലെ പത്തരയോടെയാണ് സംഭവം. സരസ്വതി അമ്മയുടെ കഴുത്തില്‍ ചരട് മുറുക്കിയ ശേഷം കത്തികൊണ്ട് വെട്ടി കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.സരസ്വതിയെ കൊലപ്പെടുത്തിയ വിവരം സുരേന്ദന്‍ മൂത്ത മരുമകളെ ഫോണില്‍ വിളിച്ചറിയിച്ച ശേഷമാണ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു.

സംശയത്തിന്റെ പേരില്‍ സുരേന്ദ്രന്‍ പിള്ള സരസ്വതിയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുമായിരുന്നു. പതിവായി മദ്യപിച്ചെത്തുന്ന ഇയാള്‍ ഭാര്യയെ സ്ഥിരമായി മര്‍ദിച്ചിരുന്നതായും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും അയല്‍വാസികള്‍ പറയുന്നു. ഇരുവരും തയ്യല്‍ തൊഴിലാളികളാണ്.

Continue Reading

crime

സുഭദ്ര കൊലപാതകം; പ്രതികളുമായി തെളിവെടുപ്പ് നടത്തി

സുഭദ്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഷാള്‍ കത്തിച്ചതായി കണ്ടെത്തി.

Published

on

കലവൂര്‍ സുഭദ്ര കൊലപാതക കേസിലെ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കലവൂര്‍ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സുഭദ്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഷാള്‍ കത്തിച്ചതായി കണ്ടെത്തി. സുഭദ്ര കിടന്നിരുന്ന തലയിണ തോട്ടില്‍ നിന്നും കണ്ടെത്തി. കൊലപാതക സമയം സുഭദ്ര കിടക്കാന്‍ ഉപയോഗിച്ച തലയിണയാണ് കണ്ടെത്തിയത്. രക്തക്കറ പുരണ്ടതിനാലാണ് പ്രതികള്‍ തലയിണ തോട്ടില്‍ ഉപേക്ഷിച്ചത്. പറമ്പില്‍ കത്തിച്ചുകളഞ്ഞ സ്ഥലവും മാത്യൂസ് കാണിച്ചുകൊടുത്തു.

കൊലപാതകത്തിന് ആയുധങ്ങള്‍ ഒന്നും ഉപയോഗിച്ചില്ല എന്നാണ് പ്രതികളുടെ മൊഴി. നെഞ്ചില്‍ ചവിട്ടിയും കഴുത്ത് ഞെരിച്ചുമാണ് സുഭദ്രയെ കൊന്നതെന്ന് ചോദ്യം ചെയ്യലില്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കൊലപ്പെടുത്തിയതിനുശേഷം സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

ശര്‍മിളയെയും മാത്യുസിനെയും 8 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. രാത്രിയോടെ ഇവര്‍ ഒളിവില്‍ താമസിച്ച ഉടുപ്പിയിലേക്ക് അന്വേഷണസംഘം പ്രതികളുമായി തെളിവെടുപ്പിന് പോകും.

 

Continue Reading

crime

ഷുക്കൂര്‍ വധക്കേസ്: ”നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരും” പി.എം.എ സലാം

പി.ജയരാജന്റെയും ടി.വി രാജേഷിന്റെയും വിടുതൽ ഹർജി കോടതി തള്ളിയ വിഷത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Published

on

ഷുക്കൂർ വധക്കേസിൽ നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു. പി.ജയരാജന്റെയും ടി.വി രാജേഷിന്റെയും വിടുതൽ ഹർജി കോടതി തള്ളിയ വിഷത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മണിക്കൂറുകളോളം വിചാരണ നടത്തി സി.പി.എമ്മിന്റെ പാർട്ടി കോടതി വധശിക്ഷ വിധിച്ച അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിത്. ഈ കൊലപാതകത്തിൽ ഉന്നത നേതാക്കളുടെ ഗൂഢാലോനയുണ്ട് എന്നത് ഞങ്ങളുടെ വാദമല്ല. അതൊരു യാഥാർത്ഥ്യമാണ്. ആ യാഥാർത്ഥ്യം കോടതിക്കും ബോധ്യപ്പെട്ടു എന്നാണ് വിടുതൽ ഹർജി തള്ളിയ നടപടിയിൽനിന്ന് മനസ്സിലാകുന്നത്.

ജയരാജന്റെ വാഹനത്തിന് കല്ലെറിഞ്ഞു എന്ന ഒരു വ്യാജ ആരോപണമുണ്ടാക്കിയാണ് കൗമാരം വിടാത്ത കുട്ടിയെ ക്രൂരമായി കൊന്നത്. ഈ കേസിൽനിന്ന് അങ്ങനെ എളുപ്പത്തിൽ വിടുതൽ നേടാമെന്ന് ജയരാജനും രാജേഷും കരുതേണ്ടതില്ല. തളിപ്പറമ്പ് ആശുപത്രിയിൽ റൂം നമ്പർ 315ൽ വെച്ച് ജയരാജന്റെയും രാജേഷിന്റെയും നേതൃത്വത്തിൽ നടന്ന ഗൂഢാലോനയിൽ പങ്കെടുത്ത രണ്ട് പേർ ഷുക്കൂർ കൊലപാതകത്തിൽ നേരിട്ട് ഉൾപ്പെട്ടതിന്റെ ഡാറ്റയും മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങളുമുണ്ട്. ഈ ഗൂഢാലോചന നേരിട്ട് കണ്ട ദൃക്‌സാക്ഷികളുടെ മൊഴികളുമുണ്ട്. വിചാരണ നടത്തി കുറ്റക്കാരെ ശിക്ഷിക്കുന്നത് വരെ മുസ്ലിംലീഗ് നിയമ പോരാട്ടം തുടരും. – പി.എം.എ സലാം പറഞ്ഞു. വളരെ ഗൗരവത്തിലാണ് പാർട്ടി ഈ കേസിനെ സമീപിച്ചതെന്നും ഇനിയുള്ള ദിവസങ്ങളിലും അതേ ഗൗരവത്തിൽ കേസ് നടത്തിപ്പ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending