Connect with us

gulf

ഖുർത്വുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അകാദമിക് എക്സലൻസ്; ദമ്മാം ചാപ്റ്റർ രൂപീകരിച്ചു

ഖുർത്വുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അകാദമിക് എക്സലൻസിൻറെ കർമ്മപദ്ധതികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ദമ്മാമിൽ ‘തകാതുഫ്’ പ്രവർത്തകസമിതി രൂപീകരിച്ചു.

Published

on

ദമ്മാം: ഉത്തരേന്ത്യൻ ജനതയുടെ ശാക്തീകരണം ലക്ഷ്യം വെച്ച് ബീഹാറിലെ കിഷൻഗഞ്ചിൽ പ്രവർത്തിക്കുന്ന ഖുർത്വുബ ഫൗണ്ടേഷൻറെ പ്രവർത്തനങ്ങൾക്ക് ദമ്മാമിൽ ഐക്യദാർഢ്യം.

ഖുർത്വുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അകാദമിക് എക്സലൻസിൻറെ കർമ്മപദ്ധതികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ദമ്മാമിൽ ‘തകാതുഫ്’ പ്രവർത്തകസമിതി രൂപീകരിച്ചു.
സഊദി ഈസ്റ്റേൺ പ്രൊവിൻസിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനാലംഗ സമിതി പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇന്ത്യയിൽ വിദ്യാഭ്യാസപരമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബീഹാർ. ഇവിടെ ന്യൂനപക്ഷവിഭാഗങ്ങൾ കൂടുതലുള്ള കിഷൻഗഞ്ച് ജില്ല ആസ്ഥാനമായി നോർത്ത് ഇന്ത്യയുടെ നാനോന്മുഖ പുരോഗതിക്ക് ആവശ്യമായത് ചെയ്യുകയും രാഷ്ട്ര നിർമാണ പ്രക്രിയകളിൽ അവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുകയും ചെയ്യുക എന്നതാണ് ഖുർതുബ ഫൗണ്ടേഷൻറെ ലക്ഷ്യം.

ഇതിനായി ഗവൺമെൻറ് സ്കൂളുകൾ, മഹല്ലുകൾ, ദളിത് ഗ്രാമങ്ങൾ തുടങ്ങിയവ കേന്ദ്രികരിച്ച് വിവിധ ശാക്തീകരണ പ്രവർത്തനങ്ങൾ ഫൗണ്ടേഷനു കീഴിൽ നടന്നുകൊണ്ടിരിക്കുന്നു. ഭിന്ന ശേഷിക്കാർക്കായി തണൽ സ്പെഷ്യൽ സ്കൂൾ, കാഫിൽ എജു വില്ലേജ്, പബ്ലിക് സ്കൂൾ, ലേണേഴ്സ് ക്ലിനിക്, ആർട്സ് ആൻറ് സയൻസ് കോളേജ്, ലേണിംഗ് സെൻറർ, റോപ് – കരിയർ ഗൈഡൻസ് സെൻറർ, ഖുർആൻ അകാദമി തുടങ്ങിയവ അതിൽ ചിലതാണ്. കേവല രാഷ്ട്രീയ നേട്ടങ്ങൾക്കപ്പുറം ഒരു ജനതയുടെ സമഗ്ര പരിവർത്തനമാണ് ഖുർഥുബ ലക്ഷ്യമിടുന്നതെന്നും ഭാരവാഹികൾ വെക്തമാക്കി.

ഖുർത്വുബ ഡയറക്ടർ ഡോ. സുബൈർ ഹുദവിയുടെ നേത്തൃത്വത്തിലാണ് തകാതുഫ് കമ്മിറ്റി രൂപീകരണം നടന്നത്.മുഹമ്മദ് കുട്ടി കോഡൂർ, ഫൈസൽ ഇരിക്കൂർ, സവാദ് ഫൈസി, ജമാൽ മീനങ്ങാടി, മുഹമ്മദ് കുട്ടി ഖഫ്ജി, ഫസൽ മഞ്ചേരി, .ഒ.പി ഹബീബ്, മഹ്മൂദ് പൂക്കാട്, ഹിശാം അൽകോബാർ, ബശീർ പാങ്ങ്, ഉമർ ഓമശേരി, മജീദ് കൊടുവള്ളി, റഹ്മാൻ കാരയാട്, ഫൈസൽ കൊടുമ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട തകാതുഫ് അംഗങ്ങൾ. ഡോ. സുബൈർ ഹുദവി, അബൂ ജിർഫാസ് മൗലവി, അബ്ദുൽ മജീദ് കൊടുവള്ളി, ആലിക്കുട്ടി ഒളവട്ടൂർ, സുഹൈൽ ഹുദവി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

gulf

ബി.എസ്.എന്‍.എല്‍ സിം ഇനി മുതല്‍ യു.എ.ഇയില്‍ ഉപയോഗിക്കാം

ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ ഉപഭോക്താക്കള്‍ക്കായി യു.എ.ഇയിലെ എത്തിസലാത് നെറ്റ്വര്‍ക്കില്‍ അന്തര്‍ദേശീയ റോമിംഗ് സേവനം ആരംഭിച്ചു.

Published

on

തിരുവനന്തപുരം: യു.എ.ഇ സന്ദര്‍ശിക്കുന്ന കേരളത്തിലെ ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ ഉപഭോക്താക്കള്‍ക്കായി യു.എ.ഇയിലെ എത്തിസലാത് നെറ്റ്വര്‍ക്കില്‍ അന്തര്‍ദേശീയ റോമിംഗ് സേവനം ആരംഭിച്ചു.

ഇനി മുതല്‍ ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിളിലെ പോസ്റ്റ് പെയ്ത്, പ്രീപെയ്ത് ഉപഭോക്താക്കള്‍ക്ക് സിം മാറാതെ തന്നെ യു.എ.ഇയില്‍ അന്താരാഷ്ട്ര റോമിംഗ് സേവനങ്ങള്‍ ലഭ്യമാകും. കോളുകള്‍, എം.എസ്.എം, ഡാറ്റാ സര്‍വീസുകള്‍ എന്നിവയിലേക്ക് തടസമില്ലാത്ത സേവനങ്ങള്‍ ഇതിലൂടെ ഉറപ്പാകും.

സെക്യൂരിറ്റി ഡെപ്പോസിറ്റുള്ള പോസ്റ്റ്‌പെയ്ത് സിമ്മുകാര്‍ക്ക് യു.എ.ഇയില്‍ ഈ സിം തുടരാം. ടോപ്പ്അപ്പ് ബാലന്‍സുള്ള പ്രീപെയ്യുകാര്‍ക്ക് മൂന്ന് മാസത്തേക്ക് 167 രൂപയുടെയോ ഒരു മാസത്തേക്ക് 57രൂപയുടെയോ ഇന്റ്റര്‍നാഷണല്‍ റോമിംഗ് റീചാര്‍ജ് ചെയ്യും സിം ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബി.എസ്.എന്‍.എല്‍ കസ്റ്റമര്‍ കെയര്‍ സന്ദര്‍ശിക്കുക.

Continue Reading

gulf

ശെയ്ഖ് സായിദ് പൈതൃകോത്സവ നഗരി നിറഞ്ഞൊഴുകും

ആയിരക്കണക്കിനുപേരാണ് ഇന്ന് രാത്രി അല്‍വത്ബയിലെ പൈതൃകനഗരിയില്‍ ഒത്തുകൂടുക

Published

on

അബുദാബി: യുഎഇ ഈദുല്‍ഇത്തിഹാദ് ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയവര്‍ ഇന്ന് ശെയ്ഖ് സായിദ് പൈതൃകോത്സവ നഗരിയില്‍ നിറഞ്ഞൊഴുകും. ആയിരക്കണക്കിനുപേരാണ് ഇന്ന് രാത്രി അല്‍വത്ബയിലെ പൈതൃകനഗരിയില്‍ ഒത്തുകൂടുക.
ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്നവരുടെ മനം നിറയ്ക്കുന്ന വിധത്തിലുള്ള പരിപാടികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പതിവ് പരിപാടികള്‍ക്കുപുറമെ രാജ്യത്തിന്റെ സുപ്രധാന സംഭവങ്ങള്‍ വരച്ചുകാട്ടുന്ന ഡ്രോണുകളുടെ അത്ഭുത പ്രകടനം ഏറെ ആകര്‍ഷകമായിരിക്കും. വര്‍ണ്ണങ്ങളില്‍ ചാലിച്ച ജലധാരയും അത്യപൂര്‍വ്വ കാഴ്ചകളും ഗിന്നസില്‍ ഇടംനേടുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ കരിമരുന്ന് പ്രയോഗം ഉള്‍പ്പെടെയുള്ള കൗതുക കാഴ്ചകള്‍ കാണാന്‍ വിവിധ എമിറേറ്റുകളില്‍നിന്നും ആയിരങ്ങളാണ് എത്തിച്ചേരുക.

Continue Reading

gulf

യുഎഇ ഈദുല്‍ ഇത്തിഹാദ് ആഘോഷങ്ങളില്‍ പങ്കാളികളാവാന്‍ വിനോദസഞ്ചാരികളും

യുഎഇയിലെ ആഘോഷങ്ങളെക്കുറിച്ചു അറിയാവുന്ന നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ എത്തിയത്

Published

on

അബുദാബി: ഈദുല്‍ഇത്തിഹാദിന്റെ ആഘോഷങ്ങളില്‍ പങ്കാളികളാവാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികളും എത്തിയിട്ടുണ്ട്. യുഎഇയിലെ ആഘോഷങ്ങളെക്കുറിച്ചു അറിയാവുന്ന നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ എത്തിയത്. ഏഷ്യന്‍ രാജ്യങ്ങള്‍ക്കു പുറമെ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഏറെ താല്‍പര്യത്തോടെയാണ് ഓരോ പരിപാടികളും ആസ്വദിക്കാനെത്തുന്നത്.

അറേബ്യന്‍ പരമ്പരാഗത കലാ-സാംസ്‌കാരിക പരിപാടികളും അതിനൂതന സംവിധാനങ്ങളോടെ ഒരുക്കുന്ന ആഘോഷങ്ങളും വിദേശികളുടെ മനംകവരും. തിരക്കേറിയ സ്ഥലങ്ങളിലെല്ലാം പൊലീസ് ശക്തമായ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌

Continue Reading

Trending