Connect with us

kerala

മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം: പി.എം.എ സലാം

ആരോപണ വിധേയരെ മാറ്റി നിര്‍ത്തി അന്വേഷിക്കണം

Published

on

എല്ലാ ക്രിമിനലുകളുടെയും സംരക്ഷകനായി അറിയപ്പെടുന്ന മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണ വിധേയരെ മാറ്റി നിർത്തി സ്വതന്ത്രമായ അന്വേഷണം നടത്തണം. സത്യമറിയാനുള്ള അവകാശം ജനത്തിനുണ്ട്. നീതി തേടി ചെല്ലുന്ന പോലീസ് സ്‌റ്റേഷനുകൾ അനീതിയുടെ കൂടാരമായി മാറിയതായും അദ്ദേഹം പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച് കുറ്റക്കാർക്ക് ഉന്നത പദവികൾ നൽകിയത് പോലെയാണ് പോലീസ് ഡിപ്പാർട്‌മെന്റിലും സർക്കാർ ഇടപെടുന്നത്. സുജിത് ദാസിനെതിരെ മുസ്ലിംലീഗ് നേരത്തെ ഉന്നയിച്ച ആരോപണങ്ങളൊന്നും സർക്കാർ ചെവിക്കൊണ്ടില്ല. അൻവറുമായി ഒത്തുതീർപ്പുണ്ടാക്കാൻ ഇത് മുഖ്യമന്ത്രിയുടെ കുടുംബകാര്യമല്ല.

കൊലപാതകവും കള്ളക്കടത്തും പീഡനവും ആർ.എസ്.എസ് ബാന്ധവവും ആരോപിക്കപ്പെടുന്ന വിഷയങ്ങളാണ്. എ.ഡി.ജി.പിയെക്കുറിച്ച് അന്വേഷിക്കാൻ ഡി.വൈ.എസ്.പിയെയാണോ ചുമതലപ്പെടുത്തേണ്ടത്? കേന്ദ്ര അന്വേഷണ ഏജൻസികളെ ഏൽപിച്ച് സത്യം പുറത്ത് വരണം. സ്ത്രീപക്ഷ സർക്കാർ എന്ന് പറയുന്ന ഈ സർക്കാറിന്റെ കാലത്താണ് കേരളത്തിൽ വലിയ പീഡനങ്ങൾ നടന്നത്. കുറ്റകൃത്യങ്ങളുടെ അവസാനത്തെ തുമ്പ് എത്തുന്നത് അവസാനത്തെ അങ്കിളായ മുഖ്യമന്ത്രയുടെ അടുത്തേക്കാണ്. കാഫിർ സ്‌ക്രീൻഷോട്ടിൽ നീതി ലഭിക്കുന്നത് വരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരം ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു: എംഎം ഹസന്‍

കെപിസിസി ആസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

Published

on

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ശക്തമായ ജനവികാരം ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.കെപിസിസി ആസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

വയനാടും പാലക്കാടും ചേലക്കരയും യുഡിഎഫ് അഭിമാനകരമായ വോട്ട് നേടി. പാലക്കാട് യുഡിഎഫിന്റെ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം നേടാനായതും ചേലക്കരയില്‍ എല്‍ഡിഎഫിന്റെ മുന്‍ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിച്ചതും സംസ്ഥാനത്ത് പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി നേരിട്ടിറങ്ങി ചേലക്കരയില്‍ പ്രചാരണം നടത്തിയിട്ടും കഴിഞ്ഞ തവണത്തെ അവരുടെ ഭൂരിപക്ഷം നേടാനായില്ല.കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ ബിജെപിയെ കൂട്ടുപിടിച്ച സിപിഎമ്മിനും മുഖ്യമന്ത്രിക്കും കിട്ടിയ കനത്ത പ്രഹരമാണ് ജനവിധി. ജനം യുഡിഎഫിനൊപ്പമാണെന്ന് ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. പാലക്കാട് എല്‍ഡിഎഫ് ഇത്തവണയും മൂന്നാം സ്ഥാനത്ത് തന്നെയാണ്.

കോണ്‍ഗ്രസില്‍ നിന്ന് ഒരാളെ അടര്‍ത്തിയെടുത്ത് പാലക്കാട് പിടിക്കാമെന്ന സിപിഎമ്മിന്റെ ദിവാ സ്വപ്നമാണ് തകര്‍ന്നടിഞ്ഞത്. വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും നടത്തിയ നെറികേടിനെതിരായ ജനവിധിയാണ് പാലക്കാട്ടേതെന്നും യുഡിഎഫിന് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ മതേതര വിശ്വാസികള്‍ക്കും നന്ദിയെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

Continue Reading

kerala

‘ഇനി സഭയിലും നമുക്കൊന്നിച്ചിരിക്കാം, ഇത് വടകരയുടെ കൂടെ വിജയം’; കെ.കെ രമ

പാലക്കാടിന്റെ വിജയം വടകരയുടെ കൂടെ വിജയമാണെന്നും കെ കെ രമ കുറിച്ചു. 

Published

on

ലക്കാട് രാഹുല്‍ മാങ്കൂട്ടത്തലിന്റെ വിജയത്തില്‍ പ്രതികരിച്ച് ആര്‍എംപി നേതാവ് കെ കെ രമ എംഎല്‍എ. ചരിത്രം പോരാളികളുടേതാണ് എന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നവരാണ് ഞങ്ങള്‍. പാലക്കാടിന്റെ വിജയം വടകരയുടെ കൂടെ വിജയമാണെന്നും കെ കെ രമ കുറിച്ചു.  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.കെ രമ പ്രതികരിച്ചത്‌.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചരിത്രം പോരാളികളുടേതാണ് എന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നവരാണ് ഞങ്ങള്‍. ചന്ദ്രശേഖരന്റെ നാട്ടുകാര്‍ ആയതുകൊണ്ടു മാത്രമല്ല, ചന്ദ്രശേഖരന്റെ രാഷ്ട്രീയത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ ചില ചെറുപ്പക്കാര്‍ പാലക്കാടിനും വടകരയ്ക്കുമിടയില്‍ നെയ്ത പാലത്തിലൂടെ നടക്കാന്‍ തീരുമാനിച്ചതുകൊണ്ട് കൂടിയാണത്…

പാലക്കാടിന്റെ വിജയം വടകരയുടെ കൂടെ വിജയമാണ്. പോരാട്ട വീറിന്റെ വിജയമാണ്. ഇവിടെ നവമാധ്യമങ്ങളിലായിരുന്നു വര്‍ഗീയക്കാര്‍ഡിറക്കിയതെങ്കില്‍

പാലക്കാട്ടത് നേരിട്ട് മാധ്യമങ്ങളിലായിരുന്നു.

തോറ്റ സ്ട്രാറ്റജികള്‍ രണ്ടിടത്തും ഒന്നാണ്. തോല്‍പ്പിച്ച ജനതയും ഒന്നാണ്. വര്‍ഗീയപാര്‍ട്ടികളെ കെട്ടുകെട്ടിച്ച പാലക്കാട്ടുകാര്‍ക്ക് വടകരയുടെ അഭിവാദ്യങ്ങള്‍..

ഈ ഇരിപ്പ് ഇനി സഭയിലും നമുക്കൊന്നിച്ചിരിക്കാം.

പ്രിയ രാഹുല്‍, അഭിനന്ദനങ്ങള്‍…

Continue Reading

kerala

‘നീല ട്രോളി ബാ​ഗ്’ പാഴ്സൽ അയച്ച് മധുര പ്രതികാരവുമായി യൂത്ത് കോൺ​ഗ്രസ്

പാലക്കാട്ടെ സിപിഎമ്മിനാണ് ഇത്തരത്തില്‍ ട്രോളി ബാഗ് പാഴ്‌സലായി അയച്ച് കൊടുത്തത്. പാലക്കാട്ടേക്കുള്ള കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റിലാണ് ട്രോളി ബാഗ് അയച്ചത്.

Published

on

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വന്‍ വിജയത്തിന് പിന്നാലെ ട്രോളി ബാഗ് പാഴ്‌സല്‍ അയച്ച് പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മധുര പ്രതികാരം. പാലക്കാട്ടെ സിപിഎമ്മിനാണ് ഇത്തരത്തില്‍ ട്രോളി ബാഗ് പാഴ്‌സലായി അയച്ച് കൊടുത്തത്. പാലക്കാട്ടേക്കുള്ള കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റിലാണ് ട്രോളി ബാഗ് അയച്ചത്.

പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടയില്‍ നടന്ന പാതിരാ ഹോട്ടല്‍ റെയ്ഡിനിടെ ഉണ്ടായ നീല ട്രോളി ബാഗ് വിവാദത്തിന് മറുപടിയായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രോളി ബാഗ് അയച്ചു കൊടുത്തത്.

രാഹുല്‍ മാങ്കൂട്ടത്തിനെതിരായി സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് തന്ത്രമാണിതെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ചൂണ്ടികാട്ടി യുഡിഎഫ് മുന്‍പ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ ഉണ്ടായ മികച്ച ഭൂരിപക്ഷം ചൂണ്ടികാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവാദത്തില്‍ മധുര പ്രതികാരം നടത്തുകയായിരുന്നു.

സിപിഎമ്മിന് നീല ട്രോളി ബാഗ് കിട്ടിയല്ലോ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തി ഡ്രൈവര്‍ക്ക് ബാഗ് കൈമാറിയത്.

Continue Reading

Trending