എം.സി.എ. / ബി.സി.എ. സീറ്റൊഴിവ്
പാലക്കാട് കൊടുവായൂരുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ എം.സി.എ., ബി.സി.എ. – ജനറൽ / സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. സെന്ററിൽ നേരിട്ട് വന്ന് അപേക്ഷിക്കാവുന്നതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9447525716.
തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.സി.എ. ഹോണേഴ്സ് കോഴ്സിൽ എൽ.സി., എസ്.ടി., ഇ.ഡബ്ല്യൂ.എസ്. സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 14-ന് രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0487 2607112, 9400749401, 8547044182.
പരീക്ഷാ അപേക്ഷ
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർഥികൾക്കുള്ള സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക്. ( 2016 മുതൽ 2018 വരെ പ്രവേശനം ) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ രണ്ട് വരെയും 190/- രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് 13 മുതൽ ലഭ്യമാകും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി വൈവ
വിദൂര വിദ്യാഭ്യാസ വിഭാഗം 2019 പ്രവേശനം എം.എ. അറബിക് വിദ്യാർഥികൾക്കുള്ള നാലാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി വൈവ ആഗസ്റ്റ് 13-ന് രാവിലെ 10.30-ന് നടക്കും. കേന്ദ്രം: ടി.എം.ജി. കോളേജ് തിരൂർ
വിദൂര വിദ്യാഭ്യാസ വിഭാഗം 2019 പ്രവേശനം എം.കോം. വിദ്യാർഥികൾക്കുള്ള നാലാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി വൈവ ആഗസ്റ്റ് 16-ന് രാവിലെ 11 മണിക്ക് നടക്കും. കേന്ദ്രം : ഗവ. കോളേജ് മടപ്പള്ളി, സെന്റ് തോമസ് കോളേജ് തൃശ്ശൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് ( CCSS ) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എൽ.എൽ.എം. ജൂൺ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.വോക്. മൾട്ടിമീഡിയ (CBCSS 2020, 2021 പ്രവേശനം) ഏപ്രിൽ 2022, 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ വിവിധ എം.എ., എം.എസ് സി., എം.എസ്.ഡബ്ല്യൂ., എം.ടി.ടി.എം., എം.ബി.ഇ., എം.കോം. (CBCSS), എം.എസ് സി. ഹെൽത് ആന്റ് യോഗ തെറാപ്പിൽ (നോൺ CSS) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ ബി.എ., ബി.എസ് സി., ബി.എ. അഫ്സൽ-ഉൽ-ഉലമ (CUCBCSS / CBCSS-UG 2018 പ്രവേശനം മാത്രം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.