Connect with us

kerala

ഇ.പിയെ മാറ്റിയതിലൂടെ യു.ഡി.എഫ് ആരോപണം ശരിയെന്ന് തെളിഞ്ഞു -വി.ഡി സതീശൻ

ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബാന്ധവത്തിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

Published

on

ഇ.പി ജയരാജനെ സി.പി.എം മാറ്റിയതിലൂടെ പാര്‍ട്ടിക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന യു.ഡി.എഫ് ആരോപണം ശരിയെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നേരത്തെ ഇ.പിയും ദല്ലാള്‍ നന്ദകുമാറും തമ്മിലുള്ള കൂടിക്കാഴ്ചയെ മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിപ്പറഞ്ഞത്. ബി.ജെ.പി നേതാവുമായുള്ള കൂടിക്കാഴ്ചക്കെതിരെ അദ്ദേഹം രംഗത്തെത്തിയിരുന്നില്ല. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബാന്ധവത്തിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കി പാര്‍ട്ടിയില്‍ ധാരണയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇ.പിക്കെതിരായ അച്ചടക്ക നടപടിയില്‍ തീരുമാനമായതെന്നാണ് വിവരം. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ചയാണ് ഇ.പിക്ക് വിനയായത്.

സി.പി.എം നേതാവ് ടി.പി രാമകൃഷ്ണന് എല്‍.ഡി.എഫ് കണ്‍വീനറുടെ പകരം ചുമതല നല്‍കുമെന്നാണ് സൂചന. ഇന്ന് നടക്കുന്ന സംസ്ഥാന സമിതിയില്‍ ഇ.പിയെ നീക്കിയ വിവരം സി.പി.എം റിപ്പോര്‍ട്ട് ചെയ്യും. അതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വരിക.

ഇ.പി. ജയരാജന്‍ ബി.ജെ.പിയില്‍ ചേരുന്നതിന് വേണ്ടി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് ശോഭ സുരേന്ദ്രനാണ് ആദ്യം ആരോപിച്ചത്. ഇതിന് പിന്നാലെ ഇ.പി ജാവദേക്കറിനെ കണ്ടരിരുന്നതായി ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു. പിന്നാലെ ഇക്കാര്യത്തില്‍ ജയരാജന്‍ വിശദീകരണം നല്‍കിയിരുന്നു.

പ്രകാശ് ജാവ്‌ദേക്കറെ കണ്ടിരുന്നുവെന്നും എന്നാല്‍ രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചിട്ടില്ലെന്നുമായിരുന്നു ഇ.പിയുടെ പ്രതികരണം. ബി.ജെ.പിയില്‍ നിന്ന് മാത്രമല്ല, തന്നെ കാണാന്‍ അങ്ങനെ നിരവധി നേതാക്കള്‍ ഇതിന് മുമ്പും വന്നിട്ടുണ്ടെന്നും കണ്ടതില്‍ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. അങ്ങനെ സംസാരിച്ചാല്‍ മാറിപ്പോകുന്നതല്ല തന്റെ രാഷ്ട്രീയമെന്നും ഇ.പി അന്ന് പറയുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മസ്റ്ററിങ് നടത്തിയില്ല; മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡില്‍നിന്ന് ലക്ഷത്തിലേറെപ്പേര്‍ പുറത്തേക്ക്

നവംബര്‍ 30-നു സമയപരിധി തീരും.

Published

on

ജില്ലയിലെ ലക്ഷത്തിലേറെപ്പേര്‍ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡില്‍നിന്ന് പുറത്തേക്ക്. ഒട്ടേറെ അവസരം മസ്റ്ററിങ്ങിന് നല്‍കിയിട്ടും ഉപയോഗപ്പെടുത്താത്തതാണ് കാരണം. മൊബൈല്‍ ആപ്പുവഴി പൂര്‍ത്തിയാക്കാനും അവസരമൊരുക്കി. നവംബര്‍ 30-നു സമയപരിധി തീരും.

11,36,315 ഗുണഭോക്താക്കളാണ് മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി ജില്ലയിലുള്ളത്.  9,75,880 പേര്‍ മസ്റ്ററിങ് നടത്തി. ഇനി ബാക്കിയുളളത് 1,60,435 പേരാണ്.  മസ്റ്ററിങ് പരാജയപ്പെട്ടവര്‍, വിദേശത്തുള്ളവര്‍, ഇതരസംസ്ഥാനത്തുള്ളവര്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ലക്ഷത്തിനടുത്താളുകള്‍ക്ക് റേഷന്‍ കാര്‍ഡിലെ ഇടം നഷ്ടമാകാനാണു സാധ്യത.

റേഷന്‍ കാര്‍ഡില്‍നിന്ന് വിദേശത്തുള്ളവരെ മസ്റ്ററിങ് നടത്താത്തതിന്റെ പേരില്‍ നീക്കില്ല.കിടപ്പുരോഗികള്‍ , അഞ്ചുവയസ്സിനുമുകളിലുള്ള കുട്ടികള്‍ തുടങ്ങിയവരുടെ മസ്റ്ററിങ് മൊബൈല്‍ ആപ്പുവഴി പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നാണ് വിലയിരുത്തല്‍.

Continue Reading

kerala

ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

രാഹുലിന് വൈകുന്നേരം പാലക്കാടെത്തുന്നതോടെ മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തകര്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

Published

on

പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് പുതുപ്പള്ളിയില്‍ എത്തി  ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു. രാഹുല്‍ പുതുപ്പളളിയിലെത്തിയത് രാവിലെ 10 മണിയോട് കൂടിയാണ്. രാഹുലിന് വൈകുന്നേരം പാലക്കാടെത്തുന്നതോടെ മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തകര്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടനം ഉള്‍പ്പെടെ നിരവധി പൊതു പരിപാടികളിലും മറ്റന്നാള്‍ മുതല്‍ രാഹുല്‍ പങ്കെടുക്കും. പാലക്കാട് യുഡിഎഫ് നിലനിര്‍ത്തിയത് നേതൃത്വം പോലും കണക്ക് കൂട്ടാത്ത ഭൂരിപക്ഷത്തോടെയാണ്.

Continue Reading

kerala

മലയാളം പഠിക്കാനൊരുങ്ങി പ്രിയങ്കാ ഗാന്ധി

വയനാട്ടിലെത്തുമ്പോള്‍ ജോതി രാധിക വിജയകുമാര്‍ ആണ് രാഹുലിന്റെയും പ്രിയങ്കയുടെയും പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താറുള്ളത്.

Published

on

തകര്‍പ്പന്‍ വിജയം സമ്മാനിച്ച വയനാട്ടുകാരുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ മലയാളം പഠിക്കാനൊരുങ്ങി നിയുക്ത എം.പി പ്രിയങ്ക ഗാന്ധി. രാഹുലും പ്രിയങ്കയും പ്രസംഗിക്കുന്നത് എപ്പോഴും പരിഭാഷകരുടെ സഹായത്തോടെയാണ്. വയനാട്ടിലെത്തുമ്പോള്‍ ജോതി രാധിക വിജയകുമാര്‍ ആണ് രാഹുലിന്റെയും പ്രിയങ്കയുടെയും പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താറുള്ളത്.

മനസില്‍ ഉദ്ദേശിച്ചത് ഏതാണ്ട് അതേ പടി ജനങ്ങളിലേക്ക് എത്തിക്കാന്‍ പരിഭാഷകര്‍ക്ക് സാധിക്കുമെങ്കിലും ഒരിക്കലും ആളുകളോട് നേരിട്ട് സംവദിക്കുന്നതിന്റെ ഗുണം അതിനുണ്ടാവില്ല. പ്രചാരണങ്ങള്‍ക്കായി വയനാട്ടിലെത്തിയതു മുതല്‍ ചില മലയാളവാക്കുകള്‍ പ്രിയങ്കക്ക് പരിചിതമായിട്ടുണ്ട്. നേതാവിനെ മലയാളം പഠിപ്പിക്കാന്‍ ഒരു അധ്യാപികയെ നിയമിക്കണമെന്ന നിര്‍ദേശം മുതിര്‍ന്ന നേതാവ് തന്നെ മുന്നോട്ട് വെച്ചിരിക്കുകയാണ്.

ജനങ്ങളോട് നേരിട്ട് സംവദിക്കുന്നതിനൊപ്പം നിവേദനങ്ങള്‍ വായിക്കാനും മനസിലാക്കാനുമാണ് മലയാളം പഠനത്തിലൂടെ പ്രിയങ്ക ലക്ഷ്യമിടുന്നത്. ഏതു ഭാഷയും പ്രിയങ്കക്ക് എളുപ്പം വഴങ്ങുമെന്നാണ് പ്രിയങ്കയുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍ ഭാഷകളാണ് പ്രിയങ്കക്ക് വശമുള്ളത്. വയനാട്ടിലെ പള്ളിക്കുന്ന് പള്ളി സന്ദര്‍ശിച്ചപ്പോള്‍ ഫ്രഞ്ചിലും ഇറ്റാലിയനിലുമായിരുന്നു ആശയ വിനിമയം. തമിഴും കുറച്ചൊക്കെ അറിയാം.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കന്നിയങ്കത്തിനിറങ്ങിയ പ്രിയങ്ക ഗാന്ധിക്ക് മിന്നുംജയമാണ് വയനാട്ടിലെ വോട്ടര്‍മാര്‍ സമ്മാനിച്ചത്. 4.10 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രിയങ്കക്ക് നല്‍കിയത്. ലോക്‌സഭ പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുല്‍ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ ഭൂരിപക്ഷവും മറികടക്കുന്ന ജയമാണിത്‌പോളിങ്ങിലെ കുറവ് പ്രിയങ്കയുടെ വിജയത്തിന്റെ തിളക്കം കുറച്ചില്ല. 410931 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രിയങ്ക നേടിയത്.

622338 വോട്ടുകള്‍ ലഭിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിക്ക് 211407 വോട്ടുകളും ബി.ജെ.പിയുടെ നവ്യഹരിദാസിന് 109939 വോട്ടുകളും മാത്രമാണ് നേടാനായത്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ ഏറ്റവും മോശം പ്രകടനമാണിത്. ഇത്തവണ നില മെച്ചപ്പെടുത്തുമെന്ന് അവകാശപ്പെട്ട എല്‍.ഡി.എഫ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തില്‍ ഒതുങ്ങി.

അതേസമയം വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമായിരിക്കും പാര്‍ലമെന്റില്‍ പ്രിയങ്ക ഉന്നയിക്കാന്‍ പോകുന്ന വിഷയം.

Continue Reading

Trending