Connect with us

News

മികച്ച കായിക താരത്തിനുള്ള ഉമ്മന്‍ ചാണ്ടി പുരസ്‌കാരം ഒളിമ്പ്യൻ പി.ആര്‍. ശ്രീജേഷിന്

മികച്ച പരിശീലകനുള്ള പുരസ്‌കാരം നെറ്റ്ബോള്‍ പരിശീലകന്‍ ഗോഡ്സണ്‍ ബാബുവിനും ലഭിച്ചു.

Published

on

മികച്ച കായിക താരത്തിനുള്ള ഉമ്മന്‍ ചാണ്ടി പുരസ്‌കാരം ഒളിമ്പ്യന്‍ പി. ആര്‍. ശ്രീജേഷിന്. മികച്ച പരിശീലകനുള്ള പുരസ്‌കാരം നെറ്റ്ബോള്‍ പരിശീലകന്‍ ഗോഡ്സണ്‍ ബാബുവിനും ലഭിച്ചു. കോഴിക്കോട് ബേപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ യു.പി. സാബിറയ്ക്ക് മികച്ച കായിക അധ്യാപികയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു.

പുരസ്‌കാര ജേതാക്കള്‍ക്ക് പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമാണ് ലഭിക്കുക. അടുത്തമാസം എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. കെപിസിസിയുടെ കായികവിഭാഗമായ ദേശീയ കായികവേദിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

india

കനത്തചൂടില്‍ ഇരുപത് വര്‍ഷത്തിനിടെ രാജ്യത്ത് മരിച്ചത് 34,000-ത്തിലധികം ആളുകള്‍

2001 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ 19,693 പേര്‍ ഉഷ്ണാഘാതം മൂലം മരിച്ചപ്പോള്‍, 15,197 പേര്‍ തണുപ്പ് കൂടിയത് മൂലം മരിച്ചു.

Published

on

ഇരുപത് വര്‍ഷത്തിനിടെ രാജ്യത്ത് കഠിനമായ ചൂട് മൂലം 34,000-ത്തിലധികം ആളുകള്‍ മരിച്ചതായി പഠനം. കടുത്ത ചൂടിനൊപ്പം കൊടും തണുപ്പും മരണത്തിനിടയാക്കി. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെയും (IMD) നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെയും (NCRB) 2001 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളിലെ ഡാറ്റ പരിശോധിച്ചാണ് ഒപി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പഠനം നടത്തിയത്.

2001 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ 19,693 പേര്‍ ഉഷ്ണാഘാതം മൂലം മരിച്ചപ്പോള്‍, 15,197 പേര്‍ തണുപ്പ് കൂടിയത് മൂലം മരിച്ചു. കടുത്ത താപനിലയില്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരെ സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ടെമ്പറേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദീര്‍ഘനേരം ചൂടില്‍ നിന്ന് ജോലി ചെയ്യേണ്ടിവരുന്ന പുരുഷന്മാരാണ് മരിച്ചവരില്‍ അധികവും. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളെയാണ് തണുപ്പ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.

Continue Reading

film

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി ‘തുടരും’

ചിത്രത്തിന്റെ വിതരണക്കാരായ ആശീര്‍വാദ് സിനിമാസ് ആണ് വിവരം അറിയിച്ചത്.

Published

on

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി ‘തുടരും’. ചിത്രത്തിന്റെ വിതരണക്കാരായ ആശീര്‍വാദ് സിനിമാസ് ആണ് വിവരം അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഔദ്യോഗികമായി വിവരം അറിയിച്ചത്. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ‘തുടരും’ നേട്ടം സ്വന്തമാക്കിയത്.

മറികടക്കാന്‍ ഇനി റെക്കോര്‍ഡുകള്‍ ഒന്നും ബാക്കിയില്ലെന്ന കുറിപ്പോടെ ആശീര്‍വാദ് സിനിമാസാണ് സന്തോഷം പങ്കുവെച്ചത്. ‘ഒരേയൊരു പേര്: മോഹന്‍ലാല്‍’ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നേരത്തെ ചിത്രം വിദേശമാര്‍ക്കറ്റില്‍ 10 മില്യണ്‍ ഗ്രോസ് കളക്ഷന്‍ എന്ന നേട്ടം പിന്നിട്ടതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എമ്പുരാനാണ് മുമ്പ് ഈ നേട്ടം കൈവരിച്ച മറ്റൊരു ചിത്രം.

2016-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍- വൈശാഖ് ചിത്രം ‘പുലിമുരുകനെ’ മറികടന്നാണ് 2023-ല്‍ പ്രദര്‍ശനത്തിനെത്തിയ ‘2018’ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായത്.

Continue Reading

india

പാക് ഷെല്ലാക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഒമര്‍ അബ്ദുള്ള

പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ട കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.

Published

on

പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ട കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. പെഹല്‍ഗാം ആക്രമണത്തില്‍ 26 പേരുടെ ജീവന്‍ നഷ്ടപ്പെട്ടതിനു പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യ ഘട്ടത്തിന് ശേഷമാണ് കശ്മീരില്‍ പാകിസ്താന്റെ ഭാഗത്ത് നിന്ന് വ്യാപക ഷെല്ലാക്രമണം ഉണ്ടായത്.

നിയന്ത്രണ മേഖലകളില്‍ പല സ്ഥലങ്ങളിലും ആക്രമണം ശ്രമം നടക്കുന്നതായി അധികൃതര്‍ അറിയിച്ചു. പാകിസ്താനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തികളില്‍ നിന്നുള്‍പ്പടെ തകര്‍ന്ന ഡ്രോണ്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സായുധ ഡ്രോണുകള്‍ ഉണ്ടെന്ന് സംശയിക്കപ്പെടുന്നതായാണ് എഎന്‍ഐ റിപ്പോര്‍ട്ട്.

ബാരാമുള്ള, ശ്രീനഗര്‍, അവന്തിപോര, നഗ്രോട്ട, ജമ്മു, ഫിറോസ്പൂര്‍, പത്താന്‍കോട്ട്, ഫാസില്‍ക്ക, ലാല്‍ഗഡ് ജട്ട, ജയ്‌സാല്‍മര്‍, ബാര്‍മര്‍, ഭുജ്, കുവാര്‍ബെറ്റ്, ലഖി നാല എന്നിവിടങ്ങളിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അതിര്‍ത്തി പ്രദേശങ്ങളിലുള്ള ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരാനും അനാവശ്യമായി പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്താനും പ്രാദേശിക അധികാരികള്‍ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

Trending