Connect with us

EDUCATION

സംസ്ഥാനത്ത് സ്കൂളുകളില്‍ ഓണ പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു

ഒന്ന് മുതല്‍ 10 വരെ ക്ലാസുകള്‍ക്ക് രാവിലെ 10 മുതല്‍ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷ

Published

on

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണപ്പരീക്ഷയുടെ തീയതികള്‍ പ്രഖ്യാപിച്ചു. ഓണ പരീക്ഷ സെപ്തംബര്‍ മൂന്നിന് ആരംഭിച്ച് 12ന് അവസാനിക്കും. ഒന്ന് മുതല്‍ 10 വരെ ക്ലാസുകള്‍ക്ക് രാവിലെ 10 മുതല്‍ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷ.

അതേസമയം വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ രണ്ടു മുതല്‍ 4.15 വരെ ആയിരിക്കും. രണ്ട് മണിക്കൂറാണ് പരീക്ഷ മൂന്നാം തിയതിയാണ് ഹൈസ്‌കൂള്‍ വിഭാഗത്തിന് പരീക്ഷ ആരംഭിക്കുന്നത്. അതേസമയം എല്‍.പി, യു.പി വിഭാഗങ്ങള്‍ക്കും പ്ലസ് ടുവിനും നാലാംതീയതിയാണ് പരീക്ഷ തുടങ്ങുന്നത്.

പ്ലസ് ടുവിന് രാവിലെ 9.30നും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ 1.30 നുമാണ് ആരംഭിക്കുന്നത്. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം ആണ്. ഓണാവധി 13ന് ആരംഭിക്കുമെങ്കിലും ഏതെങ്കിലും കാരണവശാല്‍ പരീക്ഷാ ദിവസങ്ങളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചാല്‍ അന്നത്തെ പരീക്ഷ 13ന് നടത്തണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

EDUCATION

കാലിക്കറ്റില്‍ എം.എഡ്. പ്രവേശനം

Published

on

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പ്/അഫിലിയേറ്റഡ് കോളേജുകളിലെ എം.എഡ്. പ്രോഗ്രാം പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി.

. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 24 വൈകീട്ട് അഞ്ച് മണി.

. അപേക്ഷാ ഫീസ്
* എസ്.സി/എസ്.ടി – 390 രൂപ
* മറ്റുള്ളവര്‍ 830 രൂപ.

. അപേക്ഷ സമര്‍പ്പിച്ചതിനുശേഷം നിര്‍ബന്ധമായും പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

പ്രവേശന വിജ്ഞാപനവും പ്രോസ്‌പെക്ടസും👇🏻
https://admission.uoc.ac.in/admission?pages=medu

admission.uoc.ac.in

0494 2407016, 2407017, 2660600.

Continue Reading

EDUCATION

LBS 2024; നഴ്സിംഗ് പാരാമെഡിക്കൽ അഡ്മിഷന്റെ ആദ്യ സ്പെഷ്യൽ അലോട്ട്മെന്റ് സെപ്റ്റംബർ 23ന്

Published

on

സ്പെഷ്യൽ സ്പോട്ട് അലോട്ട്മെന്റിനായി വിദ്യാർത്ഥികൾ പതിനെട്ടാം തീയതി മുതൽ ഇരുപതാം തീയതി വരെ ഓപ്ഷൻ രജിസ്ട്രേഷൻ നൽകേണ്ടതാണ്.

. നേരത്തെ ഉള്ള ഓപ്ഷനുകൾ ഒന്നും ഇപ്പോൾ വെബ്സൈറ്റിൽ കാണാൻ സാധിക്കുകയില്ല. വിദ്യാർത്ഥികൾ പുതിയ ഓപ്ഷൻ നൽകേണ്ടതാണ്.

.  നിലവിൽ ഏതെങ്കിലും സ്വാശ്രയ കോളേജുകളിൽ അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾ അടുത്ത സ്പെഷ്യൽ സ്പോട്ട് അലോട്ട്മെന്റ് ആയി NOC സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതാണ്.

. നിലവിൽ അഡ്മിഷൻ എടുത്ത് സ്പെഷ്യൽ അലോട്ട്മെന്റ് പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ കോളേജിൽ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ അവർക്ക് നേരത്തെയുള്ള സീറ്റ് നഷ്ടപ്പെടുന്നതാണ്.

. പുതുതായി അനുവദിച്ച കോളേജുകളിലെ നഴ്സിംഗ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഇപ്പോൾ ഓപ്ഷൻ നൽകാവുന്നതാണ്. പ്രത്യേക ശ്രദ്ധിക്കുക ഫിസിയോതെറാപ്പിക്ക് കോട്ടയം ഗവൺമെന്റ് കോളേജിൽ സീറ്റ് അനുവദിച്ചിട്ടുണ്ട്.

. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പുതുതായി BSc ന്യൂക്ലിയർ മെഡിസിൻ അനുവദിച്ചിട്ടുണ്ട്.

. സെപ്റ്റംബർ ഇരുപതാം തീയതി വരെ നിലവിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അഡ്മിഷൻ എടുക്കാൻ സാധിക്കും എന്നതുകൊണ്ട് തന്നെ വേക്കൻസി ലിസ്റ്റ് വരുന്നതിനുമുമ്പ് തന്നെ ഓപ്ഷൻ രജിസ്ട്രേഷൻ കൊടുക്കേണ്ട സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.

Continue Reading

EDUCATION

എന്‍.എം.എം.എസ്‌ 2024-25 ; എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

Published

on

എന്‍.എം.എസ്‌  പരീക്ഷയിൽ സ്‌കോളർഷിപ്പ് അർഹത നേടുന്ന കുട്ടികൾക്ക് ലഭിക്കുന്ന സ്‌കോളർഷിപ്പ് തുക : 48,000

പ്രധാന വിവരങ്ങൾ

* സെപ്റ്റംബർ 23 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കം.

* അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15-10-2024 ആണ്

* അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ കൂടി സമർപ്പിക്കണം.

* രക്ഷിതാവിൻ്റെ വരുമാന സർട്ടിഫിക്കറ്റ് – വാർഷിക വരുമാനം മൂന്നര ലക്ഷം കവിയാൻ പാടില്ല.

* ഏഴാം ക്ലാസിലെ മാർക്ക് ലിസ്റ്റ് 55% മാർക്ക് ലഭിച്ചിരിക്കണം.

* പാസ്പോർട്ട് സൈസ് ഫോട്ടോ.

* SC/ST കുട്ടികൾക്ക് ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്.

* ഭിന്നശേഷി കുട്ടികൾക്ക് 40% ശാരീരിക പ്രയാസമുണ്ടെന്നുള്ള മെഡിക്കൽ ബോർഡിൻ്റെ അംഗീകൃത സർട്ടിഫിക്കറ്റ്.

* ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

* അപേക്ഷയുടെ പ്രിൻ്റ് എടുത്ത് ഒരു കോപ്പി സ്കൂളിൽ മുകളിൽ പറഞ്ഞ രേഖകൾ സഹിതം സമർപ്പിക്കണം.

* പരീക്ഷ 16-11-2024 ശനി രാവിലെ 10 മണിക്കും ഉച്ചക്ക് ശേഷം 1.30 നുമായി നടക്കും

വിശദ വിവരങ്ങൾ
https://nmmse.kerala.gov.in/

Continue Reading

Trending