Connect with us

india

ജാർഖണ്ഡിൽ ഭൂമി തട്ടിയെടുക്കാൻ ആദിവാസി സ്ത്രീകളെ മുസ്‌ലിം യുവാക്കൾ വിവാഹം കഴിക്കുന്നു; ബി.ജെ.പിയുടെ വാദം പൊളിഞ്ഞു

ബി.ജെ.പി സര്‍ക്കാര്‍ പ്രചരിപ്പിച്ച പട്ടികയിലെ പല സ്ത്രീകളും മുസ്‌ലിം പുരുഷന്മാരെ വിവാഹം കഴിച്ചിട്ടില്ല.

Published

on

ആദിവാസി സ്ത്രീകളെ വിവാഹം കഴിച്ച് മുസ്ലിം നുഴഞ്ഞുകയറ്റക്കാര്‍ ജാര്‍ഖണ്ഡില്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദം തെറ്റെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട്. ബംഗ്ലാദേശി മുസ്‌ലിംകള്‍ സ്വത്ത് തട്ടിയെടുക്കാനായി വിവാഹം ചെയ്ത ഇന്ത്യന്‍ സ്ത്രീകളുടേതെന്ന് പറയപ്പെടുന്ന ഒരു പട്ടിക സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ പ്രചരിപ്പിച്ച പട്ടികയിലെ പല സ്ത്രീകളും മുസ്‌ലിം പുരുഷന്മാരെ വിവാഹം കഴിച്ചിട്ടില്ല. അല്ലെങ്കില്‍ അവര്‍ക്ക് കുടുംബ സ്വത്തിന്മേല്‍ അവകാശമില്ല എന്ന് സ്‌ക്രോള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുകയാണ്.

ജൂലൈ 28 മുതലാണ് ജാര്‍ഖണ്ഡിലെ മയൂര്‍കോല വാര്‍ത്തകളില്‍ നിറഞ്ഞത്. ബി.ജെ.പി രാഷ്ട്രീയക്കാരിയും ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ അംഗവുമായ ആശാ ലക്ര, സാഹിബ്ഗഞ്ചിലെ 9 പഞ്ചായത്തുകളില്‍ ഒന്നായി മയൂര്‍കോലയെ പട്ടികപ്പെടുത്തി. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരായ റോഹിങ്ക്യന്‍ മുസ്‌ലിംകളെ വിവാഹം കഴിച്ച സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഗ്രാമങ്ങളാണതെന്ന് ആശാ ലക്ര വാദിച്ചു. റോഹിങ്ക്യന്‍ മുസ്‌ലിംകളെ വിവാഹം ചെയ്ത സ്ത്രീകള്‍ക്ക് അവര്‍ ഒരു പേരുമിട്ടു, മുഖിയകള്‍.

ബി.ജെ.പി സര്‍ക്കാര്‍ മുഖിയകളെന്ന് ആരോപിച്ച 8 സ്ത്രീകളുടെയും വീടുകളിലെത്തി സ്‌ക്രോള്‍ നടത്തിയ അന്വേഷണത്തില്‍ അവരില്‍ പലരും വിവാഹം ചെയ്തിരിക്കുന്നത് ഹിന്ദുക്കളെയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. മയൂര്‍കോലയിലെ കപ്ര ടുഡു, മധുപാദയിലെ ചുങ്കി മറാണ്ടി, സത്ഗാച്ചിയിലെ അലോക സോറന്‍, ഫൂല്‍ബംഗയിലെ സുനിത ഹന്‍സ്ഡാക്ക്, ബര്‍ഹൈത് സന്താലി ഉത്തറില്‍ നിന്നുള്ള സെലീന ഹന്‍സ്ദ, ഗോപാല്‍ഡിലെ സുനിത ടുഡു, കദ്മയില്‍ നിന്ന് എലിജന്‍സ് ഹന്‍സ്ഡ, ദക്ഷിണ് ബേഗംഗഞ്ചില്‍ നിന്നുള്ള ലളിതാ ടുഡു, ലഖിപൂര്‍ സ്വദേശിയായ സൊഹാഗിനി സോറന്‍, ജില്ലാ പരിഷത്ത് ചെയര്‍പേഴ്സണ്‍ മോണിക്ക കിസ്‌കു എന്നിവരെയാണ് മുഖിയകളായി സര്‍ക്കാര്‍ ആരോപിച്ചിരിക്കുന്നത്.

പത്ത് കേസുകളില്‍ നാലെണ്ണത്തിലും ആദിവാസി സ്ത്രീകള്‍ മുസ്‌ലിം പുരുഷന്മാരെ വിവാഹം കഴിച്ചുവെന്ന ലക്രയുടെ അവകാശവാദങ്ങള്‍ തീര്‍ത്തും തെറ്റാണെന്ന് സ്‌ക്രോള്‍ കണ്ടെത്തി. മൂന്ന് സ്ത്രീകള്‍ക്ക് ആദിവാസി ഭര്‍ത്താക്കന്മാരായിരുന്നു. നാലാമത്തെ യുവതി കപ്ര ടുഡു ആദിവാസി സമുദായത്തിന് പുറത്ത് നിന്നായിരുന്നു വിവാഹം കഴിച്ചത്. എന്നാല്‍ അവളുടെ ഭര്‍ത്താവ് നിതിന്‍ സാഹ ഹിന്ദുവാണ്.

ബാക്കിയുള്ള ആറ് ആളുകളും വിവാഹം കഴിച്ചത് മുസ്ലിം യുവാക്കളെയാണ്. എന്നാല്‍ തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇവരെ വിവാഹം കഴിച്ചതെന്നും ഇന്ത്യന്‍ ഭരണഘടന അതിനുള്ള അവകാശം തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മുസ്‌ലിം
യുവാക്കള്‍ ഇവരെ വിവാഹം കഴിച്ചത് സ്വത്ത് കൈക്കലാക്കാനാണെന്നായിരുന്നു ലക്രയുടെ അവകാശവാദം. എന്നാല്‍ ഇവര്‍ക്കാര്‍ക്കും പാരമ്പര്യമായി ഭൂസ്വത്തില്ലായിരുന്നു.

ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം പോലെയുള്ള അനന്തരാവകാശ നിയമങ്ങളല്ല മറിച്ച് പാരമ്പര്യ നിയമങ്ങളാണ് പട്ടികവര്‍ഗക്കാര്‍ അനുവര്‍ത്തിക്കുന്നത്. ആചാരമനുസരിച്ച്, ജാര്‍ഖണ്ഡിലെ ആദിവാസി സ്ത്രീകള്‍ക്ക് അവരുടെ പിതാവിന്റെ ഭൂമിയില്‍ അനന്തരാവകാശം ഇല്ല. അതിനാല്‍ ആദിവാസി ഇതര പുരുഷന്മാര്‍ അവരുടെ ഭൂമി പിടിച്ചെടുക്കാന്‍ സ്ത്രീകളെ വിവാഹം കഴിക്കുന്നു എന്ന വാദം അടിസ്ഥാനരഹിതമാണെന്ന് സാമൂഹിക പ്രവര്‍ത്തക പ്രിയഷീല ബെസ്ര പറഞ്ഞു.

ബി.ജെ.പിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുകയാണ് ആദിവാസി സ്ത്രീ മുഖിയമാരില്‍ ഒരാളുടെ ഭര്‍ത്താവ്. ‘ഞങ്ങള്‍ വിവാഹിതരായിട്ട് പത്ത് വര്‍ഷത്തിലേറെയായി. എന്തുകൊണ്ടാണ് ഇത് ഇപ്പോള്‍ ഒരു പ്രശ്‌നമാക്കുന്നത്’ അദ്ദേഹം ചോദിച്ചു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിവാദങ്ങള്‍ അരങ്ങേറുന്നത്. 2019ല്‍ അധികാരത്തിലെത്തിയ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സര്‍ക്കാരിനെ പുറത്താക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഈ പശ്ചാത്തലത്തില്‍, വനിതാ നേതാക്കളുടെ ഭര്‍ത്താക്കന്മാരുടെ പേരില്‍ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാനാണ് അവര്‍ ശ്രമിച്ചതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അംബേദ്കർ ശാഖ സന്ദർശിച്ചിട്ടുണ്ടെന്ന് ആർ.എസ്.എസ്

85 വര്‍ഷം മുമ്പ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആര്‍.എസ്.എസ്) ശാഖ സന്ദര്‍ശിച്ചിരുന്നതായി സംഘടനയുടെ കമ്മ്യൂണിക്കേഷന്‍ വിഭാഗമായ വിശ്വ സംവാദ് കേന്ദ്ര (വി.എസ്.കെ) പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചിരിക്കുന്നത്. 

Published

on

ഇന്ത്യയുടെ ഭരണഘടനാ ശില്‍പ്പിയായ ബി.ആര്‍. അംബേദ്ക്കര്‍ 1940ല്‍ ആര്‍.എസ്.എസിന്റെ ശാഖ സന്ദര്‍ശിച്ചിരുന്നതായി അവകാശപ്പെട്ട് സംഘപരിവാര്‍. 85 വര്‍ഷം മുമ്പ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആര്‍.എസ്.എസ്) ശാഖ സന്ദര്‍ശിച്ചിരുന്നതായി സംഘടനയുടെ കമ്മ്യൂണിക്കേഷന്‍ വിഭാഗമായ വിശ്വ സംവാദ് കേന്ദ്ര (വി.എസ്.കെ) പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചിരിക്കുന്നത്.

ശാഖ സന്ദര്‍ശിച്ച അംബേദ്ക്കര്‍ അവിടുത്തെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നെന്നും അതിനിടയിലാണ് തനിക്ക് ആര്‍.എസ്.എസുമായി ആത്മബന്ധമുള്ളതായി അദ്ദേഹത്തിന് അനുഭവപ്പെട്ടതായി പറഞ്ഞതെന്നും പ്രസ്താവനയില്‍ പറയുന്നു.

‘ഡോ. അംബേദ്കര്‍ 1940 ജനുവരി രണ്ടിന് സത്താറ ജില്ലയിലെ കരാഡിലെ ഒരു ആര്‍.എസ്.എസ് ശാഖ സന്ദര്‍ശിച്ചു, അവിടെ അദ്ദേഹം  സ്വയംസംഘ സേവകരെ അഭിസംബോധന ചെയ്യുകയും ചെയ്തു,’ പ്രസ്താവനയില്‍ പറയുന്നു.

ചില വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ആര്‍.എസ്.എസിനെക്കുറിച്ച് സ്വന്തം എന്ന തോന്നാലാണുണ്ടാവുന്നതെന്ന് സന്ദര്‍ശന വേളയില്‍ അംബേദ്കര്‍ പറഞ്ഞതായാണ് പ്രസ്താവനയില്‍ പറയുന്നത്. ‘ ചില വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും, ഞാന്‍ സംഘത്തെ കാണുന്നത് സ്വന്തം എന്ന ബോധത്തോടെയാണ്,’ പ്രസ്താവനയില്‍ പറഞ്ഞു.

1940 ജനുവരി ഒമ്പതിന് പൂനെയിലെ മറാത്തി ദിനപത്രമായ കേസരിയില്‍ ഡോ. അംബേദ്കറുടെ ആര്‍.എസ്.എസ് ശാഖാ സന്ദര്‍ശനത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്തയുടെ ചിത്രം പങ്കുവെച്ചാണ് വി.എസ്.കെ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

Continue Reading

india

യു.പിയില്‍ ഗോഹത്യ ആരോപിച്ച് കൊല: കൊല്ലപ്പെട്ടയാളുടെ സഹായി ഗോവധ കേസില്‍ അറസ്റ്റില്‍

കൊ​ല​പാ​ത​ക​ത്തി​ൽ ഖു​റൈ​ശി​യു​ടെ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് ഷ​ജാ​ദി​ന്റെ പ​രാ​തി​യി​ൽ അ​ജ്ഞാ​ത​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രാ​ളെ പോ​ലും ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

Published

on

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​റാ​ദാ​ബാ​ദി​ൽ ഗോ​ഹ​ത്യ ആ​രോ​പി​ച്ച് ജ​ന​ക്കൂ​ട്ടം മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ മു​ഹ​മ്മ​ദ് ശാ​ഹി​ദി​ൻ ഖു​റൈ​ശി​യു​ടെ (37)കൂ​ട്ടാ​ളി​യാ​യ മു​സ്‍ലിം യു​വാ​വി​നെ ഗോ​വ​ധ കേ​സി​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ല​പാ​ത​ക​ത്തി​ൽ ഖു​റൈ​ശി​യു​ടെ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് ഷ​ജാ​ദി​ന്റെ പ​രാ​തി​യി​ൽ അ​ജ്ഞാ​ത​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രാ​ളെ പോ​ലും ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

ഇ​തി​നി​ട​യി​ലാ​ണ് മു​ഹ​മ്മ​ദ് ശാ​ഹി​ദി​ൻ ഖു​റൈ​ശി​ക്കും സ​ഹാ​യി മു​ഹ​മ്മ​ദ് അ​ദ്നാ​നു​മെ​തി​രെ പൊ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. അ​ദ്നാ​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

ഡി​സം​ബ​ർ 30ന് ​പു​ല​ർ​ച്ചെ​യാ​ണ് ജ​ന​ക്കൂ​ട്ടം ഖു​റൈ​ശി​യെ ആ​ക്ര​മി​ച്ച​ത്. അ​ന്നു​ത​ന്നെ അ​ദ്ദേ​ഹം മ​രി​ച്ചു. മൂ​ന്ന് കു​ട്ടി​ക​ളു​ടെ പി​താ​വാ​യ ഖു​റൈ​ശി പ്ര​മേ​ഹ​വും വൃ​ക്ക​രോ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​യാ​ളാ​ണെ​ന്ന് ഭാ​ര്യ റി​സ്‍വാ​ന പ​റ​ഞ്ഞു.

എ​ന്തി​നാ​ണ് ആ​ൾ​ക്കൂ​ട്ടം ഇ​ത്ര ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തെ​ന്ന് മ​ന​സ്സി​ലാ​കു​ന്നി​ല്ലെ​ന്നും മ​നു​ഷ്യ​ജീ​വ​ന് ഇ​ത്ര വി​ല​യി​ല്ലാ​താ​യോ എ​ന്നും ഭാ​ര്യാ​സ​ഹോ​ദ​രി മ​സൂ​മ ജ​മാ​ൽ ചോ​ദി​ച്ചു.

Continue Reading

india

ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിങ് പരീക്ഷണം ഈ മാസം ഏഴിന്

ഉപഗ്രഹ സംയോജനത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Published

on

ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിങ് പരീക്ഷണം (സ്‌പെഡെക്‌സ്) ഈ മാസം ഏഴിന് നടക്കും. ബഹിരാകാശത്ത് വെച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന ദൗത്യമാണ് സ്‌പേസ് ഡോക്കിങ്. രാവിലെ 9-10ന് ഇടയിലായിരിക്കും ഉപഗ്രഹങ്ങള്‍ ഒന്നാകുക. ബംഗളൂരുവിലെ ഇസ്ട്രാക്കില്‍ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്.

ഉപഗ്രഹ സംയോജനത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 30ന് പിഎസ്എല്‍വി സി 60 റോക്കറ്റിലാണ് സ്‌പെഡെക്‌സ് ദൗത്യത്തിനായുള്ള ഇരട്ട ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ചിരുന്നത്.

സ്‌പേസ് ഡോക്കിങ് ദൗത്യം വിജയിച്ചാല്‍ ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമായി മാറും ഇന്ത്യ. ഡോക്കിങ് സാങ്കേതികവിദ്യയില്‍ ഇതുവരെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് വിജയം കണ്ടിട്ടുള്ളത്.

 

 

Continue Reading

Trending