Connect with us

kerala

രഞ്ജിത്തിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി കേരളത്തിന് അപമാനം: സാന്ദ്രാ തോമസ്

ആരോപണങ്ങളുയര്‍ന്നിട്ടും സംവിധായകന്‍ രഞ്ജിത്തിനെ സംരക്ഷിക്കുന്നത് അപലപനീയമാണെന്നും സാന്ദ്രാ തോമസ് ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടി

Published

on

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ്. മന്ത്രി കേരളത്തിലെ സ്ത്രീ സമൂഹത്തെ നോക്കി പല്ലിളിക്കുന്നുവെന്നാണ് സാന്ദ്രാ തോമസിന്റെ രൂക്ഷ വിമര്‍ശനം. ആരോപണങ്ങളുയര്‍ന്നിട്ടും സംവിധായകന്‍ രഞ്ജിത്തിനെ സംരക്ഷിക്കുന്നത് അപലപനീയമാണെന്നും സാന്ദ്രാ തോമസ് ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടി.

സാംസ്‌ക്കാരിക മന്ത്രിയുടെ സ്ത്രീവിരുദ്ധതയാണ് അദ്ദേഹത്തിന്റെ സമീപനത്തിലൂടെ പുറത്ത് വരുന്നതെന്ന് സാന്ദ്രാ തോമസ് ആഞ്ഞടിച്ചു. ഗുരുതരമായ ആരോപണം ഉണ്ടായ സാഹചര്യത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ശ്രീ രഞ്ജിത്ത് സ്വയം ഒഴിയുകയോ അല്ലാത്ത പക്ഷം ഗവണ്മെന്റ് പുറത്താക്കുകയോ ചെയ്യണം . ലൈംഗികമായി ഒരു നടിയെ ചൂഷണം ചെയ്യാന്‍ ശ്രമിച്ച ശ്രീ രഞ്ജിത്തിനെ ‘മഹാപ്രതിഭ ‘ എന്ന് പറഞ്ഞു സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സാംസ്‌കാരിക മന്ത്രി രാജിവയ്ക്കണമെന്നും സാന്ദ്ര ഫേസ്ബുക്കില്‍ കുറിച്ചു.

സാന്ദ്രാ തോമസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം 

സാംസകാരിക മന്ത്രി കേരളത്തിലെ സ്ത്രീസമൂഹത്തിനോട് നോക്കി പല്ലിളിക്കുന്നു.

ആദരണീയയും പ്രഗത്ഭ നടിയെന്ന് തെളിയിക്കുകയും ചെയ്ത ഒരു മഹാ പ്രതിഭ പൊതുസമൂഹത്തിനു മുന്നില്‍ വന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷനെതിരേ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചിട്ട് ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്‌കാരിക മന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാര്‍ഹവും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് അപമാനവും ആണ് . സാംസ്‌ക്കാരിക മന്ത്രിയുടെ സ്ത്രീ വിരുന്ധതയാണ് അദ്ധേഹത്തിന്റെ സമീപനത്തിലൂടെ പുറത്ത് വരുന്നത്.

ഗുരുതരമായ ആരോപണം ഉണ്ടായ സാഹചര്യത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ശ്രീ രഞ്ജിത്ത് സ്വയം ഒഴിയുകയോ അല്ലാത്ത പക്ഷം ഗവണ്മെന്റ് പുറത്താക്കുകയോ ചെയ്യണം . ലൈംഗികമായി ഒരു നടിയെ ചൂഷണം ചെയ്യാന്‍ ശ്രമിച്ച ശ്രീ രഞ്ജിത്തിനെ ‘മഹാപ്രതിഭ ‘ എന്ന് പറഞ്ഞു സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാന്‍ രാജി വെക്കുക.

kerala

തൃശൂര്‍ പൂരം; സാമ്പിള്‍ വെടിക്കെട്ടിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്ക്

വെടിക്കെട്ട് സാമഗ്രിയുടെ അവശിഷ്ടം തലയില്‍ വീഴുകയായിരുന്നു

Published

on

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരുക്കേറ്റു. വെടിക്കെട്ട് സാമഗ്രിയുടെ അവശിഷ്ടം തലയില്‍ വീഴുകയായിരുന്നു. പരുക്ക് സാരമുള്ളതല്ല. അതേസമയം വൈകീട്ട് ഏഴുമണിയോടെ തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിന് തിരികൊളുത്തി. തിരുവമ്പാടിയാണ് ആദ്യം സാമ്പിള്‍ വെടിക്കെട്ടിന് തിരികൊളുത്തിയത്.തുടര്‍ന്ന് പാറമേക്കാവിന്റെ വെടിക്കെട്ടും നടക്കും.

തിരുവമ്പാടിക്ക് വേണ്ടി മുണ്ടത്തിക്കോട് പി എം സതീഷും പാറമേക്കാവിനു വേണ്ടി ബിനോയ് ജേക്കബുമാണ് വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്.തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള ചമയ പ്രദര്‍ശനങ്ങളും ഇന്ന് ആരംഭിക്കും. തിരുവമ്പാടി വിഭാഗത്തിന്റേത് കൗസ്തുഭം ഓഡിറ്റോറിയത്തിലും പാറമേക്കാവിന്റേത് ക്ഷേത്രം അഗ്രശാലയിലും ആണ് നടക്കുക.

Continue Reading

kerala

പാലക്കാട് അതിഥി തൊഴിലാളിയെ വെട്ടികൊലപ്പെടുത്തി; തല അറുത്തു മാറ്റിയ നിലയില്‍

ജാര്‍ഖണ്ഡ് സ്വദേശി രവിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് അതിഥി തൊഴിലാളിയെ വെട്ടികൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. അട്ടപ്പാടി റാവുട്ടാന്‍കല്ലിലെ സ്വകാര്യ തോട്ടത്തിലെ ജോലിക്കാരനായ ജാര്‍ഖണ്ഡ് സ്വദേശി രവിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തല അറുത്തു മാറ്റിയ അവസ്ഥയിലാണ് രവിയുടെ ശരീരം കണ്ടെത്തിയത്. രവിയെ ആക്രമിച്ചെന്നു കരുതപ്പെടുന്ന അസം സ്വദേശി ഇസ്ലാം (45)ഒളിവിലാണ്. അഗളി പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.

Continue Reading

kerala

കായംകുളം സിപിഐ ലോക്കല്‍ സമ്മേളനത്തിനിടെ ബഹളവും കയ്യാങ്കളിയും

എല്‍ സി അസിസ്റ്റന്റ് സെക്രട്ടറിയും മഹിളാ സംഘടന സംസ്ഥാന കമ്മിറ്റി അംഗവും ഉള്‍പ്പടെ പന്ത്രണ്ട് പേര്‍ സിപിഐയില്‍ നിന്ന് രാജിവച്ചു

Published

on

സിപിഐ കായംകുളം ടൗണ്‍ സൗത്ത് ലോക്കല്‍ സമ്മേളനത്തിനിടെ ബഹളവും കയ്യാങ്കളിയും. എല്‍ സി അസിസ്റ്റന്റ് സെക്രട്ടറിയും മഹിളാ സംഘടന സംസ്ഥാന കമ്മിറ്റി അംഗവും ഉള്‍പ്പടെ പന്ത്രണ്ട് പേര്‍ സിപിഐയില്‍ നിന്ന് രാജിവച്ചു.

സിപിഐ ലോക്കല്‍ സമ്മേളനത്തിനിടെ ഒരു വിഭാഗം ഇറങ്ങിപ്പോവുകയായിരുന്നു. എല്‍ സി അസിസ്റ്റന്റ് സെക്രട്ടറി ഷമീര്‍ റോഷന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ച് സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

Continue Reading

Trending