Connect with us

kerala

വിവാദ കാഫിർ സ്‌ക്രീൻഷോട്ട്: യഥാർഥ കാര്യങ്ങൾ പുറത്തുവരുമെന്ന് മുഖ്യമന്ത്രി

സ്‌ക്രീൻഷോട്ടിന് പിന്നിൽ യു.ഡി.എഫ് ആണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആരോപണം.

Published

on

കാഫിർ സ്‌ക്രീൻഷോട്ട് വിവാദത്തിൽ യഥാർഥ കാര്യങ്ങൾ പുറത്തുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചത് ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് ആണെന്ന പൊലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

”പൊലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ ഭാഗമായ വിവരങ്ങളാണ് പുറത്തുവന്നത്. അതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഒരു സംശയവും വേണ്ട, എന്താണോ യഥാർഥ കാര്യങ്ങൾ അത് പുറത്തുകൊണ്ടുവരും”-മുഖ്യമന്ത്രി പറഞ്ഞു.

കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചത് ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് റിബേഷ് ആണെന്നാണ് പൊലീസ് റിപ്പോർട്ട്. എന്നാൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും റിബേഷിനെ ക്രൂശിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു ഡി.വൈ.എഫ്.ഐ നിലപാട്. സ്‌ക്രീൻഷോട്ടിന് പിന്നിൽ യു.ഡി.എഫ് ആണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആരോപണം.

kerala

ട്രാക്കില്‍ വിള്ളല്‍; കോട്ടയം – ഏറ്റുമാനൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വേഗം കുറയ്ക്കും

വിള്ളൽ താത്കാലികമായി പരിഹരിച്ച ശേഷം കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ എല്ലാ ട്രെയിനുകളും വേഗം കുറച്ച് ഓടിക്കുകയാണ്

Published

on

അടിച്ചിറ പാർവതിക്കലിലെ റെയിൽവേ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് കോട്ടയം ഏറ്റുമാനൂർ റൂട്ടിലെ ട്രെയിനുകളുടെ വേഗത കുറയ്ക്കും. വെൽഡിങ്ങിനെ തുടർന്നായിരുന്നു റെയിൽവേ ട്രാക്കിൽ വിള്ളൽ വീണിരുന്നത് എന്നാണ് വിവരം. വിള്ളൽ താത്കാലികമായി പരിഹരിച്ച ശേഷം കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ എല്ലാ ട്രെയിനുകളും വേഗം കുറച്ച് ഓടിക്കുകയാണ്.

രാവിലെ 11.30ഓടെയാണ് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോട്ടയത്ത് നിന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയ ശേഷം പ്രശ്നം താത്കാലികമായി പരിഹരിച്ചു. പൂര്‍ണമായും പരിഹരിക്കണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടിവരും. അതിനായി നടപടിക്രമങ്ങള്‍ തുടങ്ങിയതായും റെയില്‍വേ അറിയിച്ചു.

Continue Reading

crime

ബാറിന് മുന്നില്‍ യുവാവിന് ക്രൂരമര്‍ദനം; സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ചു, നിലത്തിട്ട് ചവിട്ടി

സംഭവവുമായി ബന്ധപ്പെട്ട് ആറു പേർക്കെതിരെ കോന്നി പൊലീസ് കേസെടുത്തു

Published

on

പത്തനംതിട്ട∙ കോന്നിയിൽ ബാറിനു മുന്നിൽ യുവാവിന് ക്രൂരമർദനം. കോന്നി കുളത്തുമൺ സ്വദേശി സനോജിനാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം.

ഒരു സംഘം സിമന്റ് കട്ട കൊണ്ട് സനോജിന്റെ തലയ്ക്ക് അടിക്കുകയും നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സനോജിന്റെ തലയ്ക്ക് സാരമായ പരുക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറു പേർക്കെതിരെ കോന്നി പൊലീസ് കേസെടുത്തു.

Continue Reading

kerala

തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാതായ സംഭവം: മൂന്ന് പേർ അറസ്റ്റിൽ

പോക്സോ കേസിൽപ്പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന ചാലിബിന്റെ മൊഴിയെത്തുടർന്നാണ് ഇവരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്

Published

on

തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബിനെ കാണാതായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. രണ്ടത്താണി സ്വദേശികളായ ഷഫീഖ് (35),ഫൈസൽ (43) വെട്ടിച്ചിറ സ്വദേശി അജ്മൽ (37) എന്നിവരാണ് അറസ്റ്റിലായത്. പോക്സോ കേസിൽപ്പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന ചാലിബിന്റെ മൊഴിയെത്തുടർന്നാണ് ഇവരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പലതവണയായി പ്രതികൾ പത്തുലക്ഷത്തി മുപ്പതിനായിരം രൂപയോളം വാങ്ങിയിരുന്നു.അതിന് ശേഷവും പ്രതികൾ പണം ആവശ്യപ്പെട്ട് ബന്ധപെടുമായിരുന്നുവെന്നും ചാലിബ് പൊലീസിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.

ബുധനാഴ്ച വൈകീട്ടാണ് മലപ്പുറത്ത് നിന്ന് പിബി ചാലിബിനെ കാണാതാവുന്നത്. ഭാര്യയോട് വീട്ടിലെത്താന്‍ വൈകുമെന്ന് അറിയിക്കുകയും പിന്നീട് വാട്‌സ്ആപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്‌സൈസ് ടീം ഉണ്ടെന്നും ഇയാൾ ഭാര്യയെ പറഞ്ഞു ധരിപ്പിക്കുകയായിരുന്നു. എന്നാല്‍ രാത്രിയേറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് തിരൂര്‍ പൊലീസില്‍ ബന്ധുക്കൾ പരാതി നല്കുകയായിരുന്നു.

പിന്നീട് ബന്ധുക്കളുടെ പരാതിയിൽ തിരൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ചാലിബ് ഭാര്യയെ ഫോണിൽ ബന്ധപ്പെടുന്നത്. ഒറ്റയ്ക്കായാണ് ഉള്ളതെന്നും, കൂടെ ആരും ഇല്ലെന്നും ചാലിബ് സൂചിപ്പിച്ചതായി വീട്ടുകാര്‍ പറഞ്ഞു. താൻ സുരക്ഷിതനാണെന്നും ഉടൻ തിരിച്ച് വരും എന്ന് ചാലിബ് ഭാര്യയോട് പറഞ്ഞു. കാണാതായതിന് ശേഷം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോട്ടും, പിന്നീട് ഉഡുപ്പിയിലും ഒടുവിൽ മംഗളൂരുവിലും ആണ് കാണിച്ചിരുന്നത്.

Continue Reading

Trending