Connect with us

kerala

‘കേസ് എടുത്ത് അന്വേഷിക്കണമെന്ന ശുപാർശ ഇല്ല’; ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ഉരുണ്ടുകളിച്ച് സർക്കാർ

റിപ്പോർട്ട് പുറത്തുവിടരുതെന്ന് 2020-ൽ ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Published

on

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പ്രശ്‌നങ്ങൾ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് പുറത്തുവിടരുതെന്ന് 2020-ൽ ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസ് എടുത്ത് അന്വേഷിക്കണമെന്ന ശുപാർശ കമ്മിറ്റി റിപ്പോർട്ടിൽ ഇല്ല.

മൊഴി നൽകിയ ഏതെങ്കിലും വനിത പരാതി നൽകാൻ തയാറായി മുന്നോട്ടുവന്നാൽ സർക്കാരിൽ നിന്ന് ഉചിതമായ ഇടപെടൽ ഉണ്ടാകും. പരാതി ഇല്ലാതെ കേസെടുക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ഗണേഷ് കുമാറിനെതിരെ പരാതി ലഭിച്ചിട്ടുണ്ടോ എന്ന ആവർത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ട്രോളി ബാഗില്‍ സിപിഎമ്മില്‍ ഭിന്നത: രാഹുല്‍ മാങ്കൂട്ടത്തില്‍

സ്ഥിരം വാര്‍ത്താ സമ്മേളനം നടത്തുന്നവരെ ഇപ്പോള്‍ കാണാനില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

Published

on

ട്രോളി ബാഗ് വിഷയത്തില്‍ സിപിഎമ്മിന് ഉള്ളിലെ ഭിന്നത നേതൃത്വത്തിന് തലവേദനയായെന്നും വിഷയത്തില്‍ മുമ്പ് സജീവമായി പ്രതികരിച്ചിരുന്ന പലരും ഇപ്പോള്‍ പ്രതികരിക്കാത്തത് എന്തെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. നാലു ദിവസമായിട്ടും പൊലീസ് തന്നെ വിളിച്ചിട്ടുപോലുമില്ലെന്നും സ്ഥിരം വാര്‍ത്താ സമ്മേളനം നടത്തുന്നവരെ ഇപ്പോള്‍ കാണാനില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

വിഷയത്തില്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. എം ബി രാജേഷും പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയും ഒരു കോക്കസെന്ന് രാഹുല്‍ പറഞ്ഞു.

 

 

Continue Reading

kerala

അബദ്ധത്തില്‍ എലിവിഷം കഴിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

വീട്ടില്‍ എലി ശല്യം കാരണം തേങ്ങാപ്പൂളില്‍ എലിവിഷം ചേര്‍ത്ത് വെച്ചിരുന്നു.

Published

on

ആലപ്പുഴ: അബദ്ധത്തില്‍ എലിവിഷം അകത്ത് ചെന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ആലപ്പുഴ തകഴിയിലെ മണിക്കുട്ടിയാണ്(15) മരിച്ചത്. വീട്ടില്‍ എലി ശല്യം കാരണം തേങ്ങാപ്പൂളില്‍ എലിവിഷം ചേര്‍ത്ത് വെച്ചിരുന്നു. എന്നാല്‍ വൈകീട്ട് സ്‌കൂള്‍ വിട്ട് വന്ന കുട്ടി വിഷം ചേര്‍ത്തതറിയാത തേങ്ങാപ്പൂളെടുത്ത് കഴിക്കുകയായിരുന്നു. സംഭവ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.

വിദ്യാര്‍ത്ഥിനിയുടെ മുത്തശ്ശിക്ക് മുയല്‍ മാന്തിയതിനെ തുടര്‍ന്ന് റാബിസ് വാക്‌സിനെടുത്തതിനു പിന്നാലെ ശരീരം തളര്‍ന്ന് ചികിത്സയിലാണ്. കുട്ടിയെ ആദ്യം വണ്ടാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

kerala

കൊല്ലത്ത് യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു

ഇടമണ്‍ സ്വദേശി നിഷാദിനാണ് മര്‍ദനമേറ്റത്.

Published

on

കൊല്ലത്ത് യുവാവിനെ നഗ്‌നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഇടമണ്‍ സ്വദേശി നിഷാദിനാണ് മര്‍ദനമേറ്റത്. തെന്മല ഇടമണ്ണില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രദേശവാസികളായ സുജിത്ത്, രാജീവ്, സിബിന്‍, അരുണ്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

തെന്മലയില്‍ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് നിഷാദിനെ മര്‍ദിച്ചത്. സുജിത്തുമായി നിഷാദിന് മുന്‍വൈരാഗ്യമുണ്ടായിരുന്നു. സുഹൃത്തിന്റെ വീട്ടിലേക്ക് സുജിത്തും സംഘവും എത്തിയപ്പോള്‍ നിഷാദ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മര്‍ദിക്കുകയായിരുന്നു. വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് നിഷാദിനെ മര്‍ദിച്ചത്.

പ്രതികള്‍ അക്രമം ഫോണില്‍ പകര്‍ത്തി സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

 

Continue Reading

Trending