Connect with us

kerala

ഒളവണ്ണ ഗ്രാമ പഞ്ചായത്ത് മൂന്നായി വിഭജിക്കുക: മുസ്‌ലിം യൂത്ത് ലീഗ്

Published

on

കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയും തനത് വരുമാനവുമുള്ള ഗ്രാമ പഞ്ചായത്താണ് ഒളവണ്ണ ഗ്രാമ പഞ്ചായത്ത്. 2011 ലെ സെൻസസ് പ്രകാരം 68,432 ആണ് ഒളവണ്ണയിലെ ജനസംഖ്യ.14 വർഷം കഴിഞ്ഞതിനാൽ നിലവിൽ ഏകദേശം ഒരു ലക്ഷ ത്തോളം ജനസംഖ്യയുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. പതിനായിരത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള 14 ഗ്രാമ പഞ്ചായത്തുകളും, പതിനയ്യായിരത്തിൽ താഴെ മാത്രം ജനസംഖ്യ- യുള്ള 85 ഗ്രാമ പഞ്ചായത്തുകളും കേരളത്തിൽ നിലനിൽക്കുമ്പോഴാണ് അതിന്റെ ആറിരട്ടി ജനസംഖ്യയുള്ള ഒളവണ്ണ പഞ്ചായത്ത് ഒരു ഗ്രാമ പഞ്ചായത്തായി തുടരുന്നത്.നി- ലവിലെ സർക്കാർ ഉത്തരവ് പ്രകാരം പരമാവധി 24 വാർഡുകൾ മാത്രമാണ് ഒരു പഞ്ചായ- ത്തിൽ ഉണ്ടാവുക.അത് പ്രകാരം ഒളവണ്ണയിലെ ഒരു വാർഡിലെ ശരാശരി ജനസംഖ്യ 2,851 ആണ്.കേരളത്തിലെ ഒരു വാർഡിലെ ശരാശരി ജസംഖ്യ 1,503 ആണ്.ഇതിൻ്റെ ഇരട്ടിയോളം ജനസംഖ്യയാണ് ഒളവണ്ണയിലെ ഒരോ വാർഡിലും ഉണ്ടാവുക.

ഇതിന് മുമ്പും പഞ്ചായത്ത് വിഭജന ആവശ്യം ഉയർന്നിരുന്നുവെങ്കിലും തങ്ങളുടെ രാഷ്ട്രീയ ആധിപത്യത്തിന് കോട്ടം തട്ടും എന്ന് കരുതി ഒളവണ്ണയിലെ ഭരണക്കാരും സർക്കാരും അതിനോട് മുഖം തിരിഞ്ഞ് നിൽക്കുകയാണ് ചെയ്‌തിരുന്നത്. കോഴിക്കോട് കോർപ്പറേഷ- നോട് അതിർത്തി പങ്കിടുകയും ജനങ്ങൾ തിങ്ങി താമസിക്കുകയും ചെയ്യുന്ന ഒളവണ്ണയിലെ ജനങ്ങളോട് സർക്കാർ പുലർത്തുന്ന ഈ സമീപനം പ്രതിഷേധാർഹമാണ്.ഒളവണ്ണ വിഭജിച്ച് കൂടുതൽ പഞ്ചായത്തുകൾ രൂപീകരിക്കുന്ന പക്ഷം ആളോഹരി സേവനം വർദ്ധിപ്പിക്കുവു- ാനും ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുവാനും സാധിക്കും.അത് പോലെ കൃഷി ഓഫീസ്, മൃഗാശുപത്രി, ഹോമിയോ ഡിസ്‌പൻസറി, ആയുർവേദ ക്ലിനിക്കുകൾ പോലയെള്ള സേവനങ്ങളും, പഞ്ചായത്തുകൾക്ക് വിവിധയിടങ്ങളിൽ നിന്നും ലഭിക്കുന്ന ഫണ്ടുകളും കൂടുതൽ ലഭ്യമാക്കാൻ സാധിക്കും. കേവലം രാഷ്ട്രീയ താത്പര്യങ്ങൾ മാത്രം മുൻ നിറുത്തി ഒരു വാർഡ് അധികരിപ്പിക്കാനാണ് സർക്കാരും അധികാരികളും ഇപ്പോൾ ശമിക്കുന്നത്.വാർ ഡുകൾ പുനഃക്രമീകരിച്ചത് കൊണ്ട് തദ്ദേശ സ്ഥാപനങ്ങളിലെ പ്രയാസങ്ങൾ മാറുകയില്ല.മറി- ച്ച് കൂടുതൽ പ്രയാസങ്ങളിലേക്ക് തള്ളിവിടുകയാണ് ചെയ്യുക.ഒരു വാർഡ് കൂടുതൽ വരു- മ്പോൾ തന്നെ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡ് നമ്പറുകളും മാറുകയും, അതിനനുസരിച്ച് കെട്ടിട നമ്പറുകളിലും മാറ്റം വരും. കെട്ടിട നമ്പർ പതിക്കുന്നതും, രജിസ് ട്രേഷൻ പുതുക്കുന്നതുമായി ഒരുപാട് ഉത്തരാവാദിത്തങ്ങൾ പഞ്ചായത്ത് ജീവനക്കാരിലേ- ക്ക് വരും.ഇത് ജോലി ഭാരം അധികരിപ്പിക്കുകയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങളെ കൂടുതൽ സങ്കീർണതയിലാക്കുകയുമാണ് ചെയ്യുക.

ഒളവണ്ണയിലെ ജനസംഖ്യയും ജനസാന്ദ്രതയും കണക്കിലെടുത്ത് ഒളവണ്ണ പഞ്ചായത്തിനെ മൂന്ന് ഗ്രാമ പഞ്ചായത്തുകളിായി വിഭജിക്കാൻ സർക്കാർ ഉത്തരവിറക്കണമെന്ന് 2024 ആഗസ്റ്റ് 19 തിങ്കളാഴ്‌ച ചേർന്ന മുസ്‌ലിം യൂത്ത് ലീഗ് ഒളവണ്ണ പഞ്ചായത്ത് പ്രവർത്തക സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നു.

kerala

‘മേയര്‍ തികഞ്ഞ പരാജയം’; സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം

എസ്എഫ്ഐ അക്രമകാരികളുടെ സംഘടനയായി മാറിയെന്നും ഡിവൈഎഫ്‌ഐ നിര്‍ജ്ജീവമായെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

Published

on

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം. മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമാണെന്നും ആര്യാ രാജേന്ദ്രന്‍ തികഞ്ഞ പരാജയമാണെന്നും പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശിച്ചു. ഈ സ്ഥിതിയിലാണെങ്കില്‍ നഗരസഭ ഭരണം ബിജെപി പിടിച്ചെടുക്കുമെന്നും പ്രതിനിധികള്‍ പറഞ്ഞു.

സമ്മേളനത്തില്‍ എസ്എഫ്ഐക്കെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നു. എസ്എഫ്ഐ അക്രമകാരികളുടെ സംഘടനയായി മാറിയെന്നും ഡിവൈഎഫ്‌ഐ നിര്‍ജ്ജീവമായെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നു.

 

Continue Reading

kerala

അന്ധമായ മുസ്‌ലിം വിരുദ്ധതയാണ് വിജയരാഘവനിലൂടെ പുറത്തുവന്നത്: രമേശ് ചെന്നിത്തല

എ.വിജയരാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് രമേശ് ചെന്നിത്തല

Published

on

വര്‍ഗ്ഗീയ വിദ്വേഷമുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ എ.വിജയരാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല. അദ്ദേഹത്തെ സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍.എസ്.എസിനെ സന്തോഷിപ്പിക്കാന്‍ വര്‍ഗീയ വിഷം തുപ്പുകയാണ് വിജയരാഘവനെന്നും സി.പി.എം ആര്‍.എസ്.എസിന്റെ നാവായി മാറിയിരിക്കുന്നെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

അന്ധമായ മുസ്‌ലിം വിരുദ്ധതയാണ് വിജയരാഘവനിലൂടെ പുറത്തുവന്നതെന്നും കേരളത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തി സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ സി.പി.എം അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വയനാട്ടിലെ ജനങ്ങളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന തരത്തിലുള്ള പ്രതികരണമാണ് വിജയരാഘവന്‍ നടത്തിയതെന്നും കേരളത്തോടും വയനാട്ടിലെ ജനങ്ങളോടും മാപ്പു പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

 

Continue Reading

kerala

വയനാട് ദുരന്തം: പുരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതി

ഗുണഭോക്താക്കളുടെ പട്ടിക കൃത്യമല്ലെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു.

Published

on

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കാന്‍ തീരുമാനം. പുനരധിവാസത്തിനുള്ള കരട് പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ചീഫ് സെക്രട്ടറിയാണ് കരട് പദ്ധതി യോഗത്തില്‍ അവതരിപ്പിച്ചത്.

വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ടൗണ്‍ഷിപ്പിന്റെ കാര്യവും സ്ഥലമേറ്റെടുക്കലിന്റെ കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്തു. വീടുകള്‍ നിര്‍മിക്കാന്‍ വാഗ്ദാനം ചെയ്തവരുമായി സര്‍ക്കാര്‍ അടുത്ത ദിവസം ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറിയെയാണ് ചര്‍ച്ചകള്‍ക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, പുനരധിവാസത്തിനായി തയ്യാറാക്കിയ പട്ടികയെ ചൊല്ലി വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഗുണഭോക്താക്കളുടെ പട്ടിക കൃത്യമല്ലെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു. മാനന്തവാടി സബ് കലക്ടറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ പിഴവാണെന്നാണ് ദുരന്തബാധിതര്‍ പറയുന്നത്. ദുരന്തബാധിതരെ വേര്‍തിരിച്ചുള്ള പുനരധിവാസം അംഗീകരിക്കിക്കാന്‍ ആവില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.

 

 

Continue Reading

Trending