Connect with us

GULF

മുസ്‌ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ എഴുതുംകടവിന് ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി

Published

on

ഷാര്‍ജ : ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ മീറ്റ് ആന്‍ഡ് ഗ്രേറ്റ് പരിപാടിയില്‍ വെച്ച് ഹ്യസ്യ സന്ദര്‍ശനാര്‍ത്ഥം യുഎഇയില്‍ എത്തിയ മുസ്ലിംലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ എരുതുംകടവിനും, പഴയകാല മുസ്ലിം ലീഗ് 13 വാര്‍ഡ് നേതാവ് ബബ്രാണി അബ്ദുറഹ്മാന്‍ ഹാജിക്കും ഷാര്‍ജ കെഎംസിസി കോണ്‍ഫ്രന്‍സ് ഹാളില്‍ തിങ്ങി നിറഞ്ഞ സദസ്സില്‍ വെച്ച് വന്‍ സ്വീകരണം നല്‍കി.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് സജ്ജരാവണമെന്നും പഞ്ചായത്തില്‍ നമുക്ക് നഷ്ടപ്പെട്ട വാര്‍ഡുകള്‍ തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെഎംസിസിയുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ കെഎംസിസി പഞ്ചായത്ത് കമ്മിറ്റിയുടെ ഓരോ പ്രവര്‍ത്തനങ്ങളും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കാരുണ്യ പ്രവര്‍ത്തനത്തില്‍ മാത്രമല്ല സംഘടനാ ശാക്തീകരണ കാര്യത്തിലും ഏറെ മുന്നിട്ടുനില്‍ക്കുന്നതിന്റെ തെളിവാണ് ഈ നിറഞ്ഞ സദസ്സ് എന്നും, പഞ്ചായത്തിന്റെയും പാര്‍ട്ടിയുടെയും ഓരോ കാര്യങ്ങളും എണ്ണിയെണ്ണി വളരെ വികാരമായി തന്നെ പഞ്ചായത്തിന്റെ അമരക്കാരന്‍ സ്വീകരണത്തിന് നന്ദി അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.

കെഎംസിസി പഞ്ചായത്ത് പ്രസിഡന്റ് എം എസ് ശരീഫ് പൈക്ക അധ്യക്ഷത വഹിച്ചു. ചെങ്കള പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ് കാദര്‍ ബദ്രിയ സാഹിബ് ഉദ്ഘാടനം ചെയ്തു. ഷാര്‍ജ കെഎംസിസി കാസര്‍ഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ് പൈക്ക മുഖ്യപ്രഭാഷണം നടത്തി, കെഎംസിസി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ഷാഫി തച്ചങ്ങാട്, ജനറല്‍ സെക്രട്ടറി ഹംസ മുക്കോട്, ട്രഷറര്‍ സുബൈര്‍ പള്ളിക്കാല്‍, ജോയിന്‍ സെക്രട്ടറി ഷാഫി കുന്നില്‍ ബേവിഞ്ച, കെഎംസിസി കാസര്‍ഗോഡ് ജില്ല മുന്‍ ജനറല്‍ സെക്രട്ടറി ഗഫൂര്‍ ബേക്കല്‍, കെഎംസിസി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് മഹമൂദ് എരിയാല്‍, സെക്രട്ടറി ഖലീല്‍ മദ്രസവളപ്പില്‍, കെഎംസിസി സംസ്ഥാന ക്യാപ്റ്റന്‍ ഹക്കീം കരുവാടി, കെഎംസിസി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീര്‍ തൈവളപ്പ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി കരീം ചെങ്കള, സെക്രട്ടറി ഫാറൂഖ് വെള്ളൂറടുക്ക, പ്രവര്‍ത്തകസമിതി അംഗങ്ങളായ ആബിദ് മാര, റസാഖ് മിനിസ്‌റ്റേറ്റ്, മന്‍സൂര്‍ ലുലു, സലാം ബമ്പ്രാണി, തുടങ്ങിയവര്‍ സംസാരിച്ചു.

പഞ്ചായത്ത് കെഎംസിസിയുടെ സജീവ പ്രവര്‍ത്തകന്‍ യൂസഫ് അര്‍ള്ടുക്കയുടെ സഹോദരന്റെ മയ്യത്ത് നിസ്‌കാരത്തിനും പ്രാര്‍ത്ഥനക്കും സീതി മുഹമ്മദ് മൗലവി, നേതൃത്വം നല്‍കി. കെഎംസിസി കാസര്‍ഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് ബാദുഷ പൊവ്വല്‍ പ്രാര്‍ത്ഥന നടത്തിയ മീറ്റ് ആന്‍ഡ് ഗ്രേറ്റ്
കെഎംസിസി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജമാല്‍ ഖാസി സ്വാഗതവും ട്രഷറര്‍ ഹാരിസ് ബേവിഞ്ച നന്ദിയും പറഞ്ഞു.

GULF

റോഡ് മുറിച്ചുകടക്കുന്നത് സീബ്ര ക്രോസ്സിംഗില്‍ അല്ലെങ്കില്‍ പിഴ ഉറപ്പ്

സീബ്ര ക്രോസ്സിംഗില്‍ അല്ലാതെ റോഡ് മുറിച്ചുകടന്ന നൂറുകണക്കിനുപേ ര്‍ക്ക് ഇതിനകം പിഴ ചുമത്തിയിട്ടുണ്ട്.

Published

on

അബുദാബി: സീബ്ര ക്രോസ്സിംഗ് അല്ലാത്ത സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ ഓര്‍ക്കുക പിഴ നിങ്ങളെ കാത്തിരക്കുന്നു. അബുദാബി നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും റോഡ് മുറിച്ചു കടക്കുന്ന വരെ നിരീക്ഷിക്കാന്‍ നിരവധി ഉദ്യോഗസ്ഥരുണ്ട്. കാല്‍നടക്കാര്‍ക്ക് മുന്തിയ പരിഗണനയാണ് അധികൃതര്‍ നല്‍കിക്കൊണ്ടിരിക്കുന്നത് എന്നാല്‍ അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ റോഡ് മുറിച്ചു കടക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. സീബ്ര ക്രോസ്സിംഗില്‍ അല്ലാതെ റോഡ് മുറിച്ചുകടന്ന നൂറുകണക്കിനുപേ ര്‍ക്ക് ഇതിനകം പിഴ ചുമത്തിയിട്ടുണ്ട്. മുസഫ ശാബിയയില്‍ ദിനേന നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ പിഴ ചുമത്തിക്കൊണ്ടിരിക്കുന്നത്.

റോഡപകടങ്ങളും അനുബന്ധ ദുരന്തങ്ങളും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അശ്രദ്ധയോ ടെ റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് അധികൃതര്‍ പിഴ ഈടാക്കുന്നത്. ഇങ്ങിനെ റോഡ് മുറിച്ചു കടക്കുന്നവരെ നിരീക്ഷിക്കാനും പിഴ ചുമത്തുന്നതിനുമായി പാതയോരങ്ങളില്‍ പലയിടങ്ങളിലും ഉദ്യോഗസ്ഥര്‍ നില്‍പ്പുണ്ട്. കാല്‍നടക്കാരുടെ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അധികൃതര്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചിട്ടുള്ളത്.

ഒപ്പം സീബ്ര ക്രോസ്സിംഗില്‍ കാല്‍നടക്കാര്‍ക്ക് വാഹനം നിര്‍ത്തിക്കൊടുക്കാത്ത വാഹനങ്ങള്‍ക്കും പിഴ നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. ഇത്തരക്കാരെ പിടികൂടുന്നതിനായി വിവിധ സീബ്രക്രോസ്സിംഗില്‍ കാമറക ള്‍ സ്ഥാപിച്ചിട്ടുണ്ട്. കാമറ ഇല്ലാത്ത സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ശക്തവുമാണ്. 500 ദിര്‍ ഹം പിഴ ഈടാക്കുകയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യും.

Continue Reading

GULF

യുഎഇയില്‍ പുതിയ ഗതാഗത നിയമം; ഡ്രൈവിങ് ലൈസൻസ് പ്രായം 17 ആക്കി

ഗൾഫ് രാജ്യങ്ങളിൽ ഡ്രൈവിങ് ലൈസൻസിന്റെ പ്രായപരിധി കുറയ്ക്കുന്ന ആദ്യത്തെ രാജ്യമാണ് യുഎഇ

Published

on

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് നേടാനുള്ള പ്രായപരിധി 18 ൽ നിന്ന് 17 ആക്കി കുറച്ചു . ട്രാഫിക്ക് നിയന്ത്രണങ്ങള്‍ സംബന്ധിച്ചുള്ള പുതിയ ഉത്തരവ് യുഎഇ സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചു. നേരത്തെ 17 വയസും ആറ് മാസവും പിന്നിട്ടവര്‍ക്ക് മാത്രമേ യുഎഇയില്‍ ഡ്രൈവിങ് ലൈസൻസ് അപേക്ഷിക്കാന്‍ സാധിച്ചിരുന്നുള്ളൂ. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള തീരുമാനം അടുത്തവർഷം മാർച്ച് 29 മുതൽ നടപ്പിലാക്കും.

ഇത് കൂടാതെ നഗരങ്ങളിൽ അനാവശ്യമായി കാർ ഹോൺ മുഴക്കുന്നത്, അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത്, മദ്യപിച്ച് വാഹനം ഓടിക്കുന്നത് എന്നീ നിയമലംഘനങ്ങൾക്ക് രണ്ടു ലക്ഷം ദിർഹം പിഴയും ജയിൽ ശിക്ഷയും ലഭിക്കും. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിലുള്ള റോഡ് മുറിച്ചുകടക്കാൻ അനുവദിക്കില്ല അങ്ങനെ അപകടം ഉണ്ടായാൽ 5,000 മുതൽ 10,000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കും. നിയമലംഘനം ആവർത്തിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികളും സ്വീകരിക്കും.

ഗൾഫ് രാജ്യങ്ങളിൽ ഡ്രൈവിങ് ലൈസൻസിന്റെ പ്രായപരിധി കുറയ്ക്കുന്ന ആദ്യത്തെ രാജ്യമാണ് യുഎഇ. പുതിയ നിയമങ്ങൾ ഗതാഗത സുരക്ഷ ഉറപ്പാക്കുകയും റോഡ് അപകടങ്ങൾ കുറക്കുകയുംചെയ്യും എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്.

Continue Reading

GULF

കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക കാരണങ്ങളാല്‍ റിയാദിലിറക്കി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇന്നലെ ജിദ്ദയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് റിയാദിലിറക്കേണ്ടി വന്നത്.

Published

on

കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക കാരണങ്ങളാല്‍ റിയാദിലിറക്കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇന്നലെ ജിദ്ദയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് റിയാദിലിറക്കേണ്ടി വന്നത്. ഉംറ തീര്‍ഥാടകരുള്‍പ്പെടെ 250ഓളം യാത്രക്കാരുമായി പുറപ്പെട്ട വിമാനം റിയാദിലിറക്കിയതോടെ യാത്രക്കാര്‍ പ്രയാസത്തിലായി. .

ഇന്നലെ രാത്രി 9.10നാണ് കരിപ്പൂരില്‍നിന്ന് വിമാനം പുറപ്പെട്ടത്. സൗദി സമയം 12 മണിയോടെ ജിദ്ദയില്‍ ഇറങ്ങേണ്ടതായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇന്ന് പുലര്‍ച്ചെ 2.30ഓടെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.

ആറ് ഉംറ ഗ്രൂപ്പുകള്‍ക്ക് കീഴില്‍ പുറപ്പെട്ട തീര്‍ഥാടകരും ജിദ്ദയില്‍ ജോലി ചെയ്യുന്ന പ്രവാസികളും അവരുടെ കുടുംബങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണമെത്തിക്കുമെന്നും ലഭ്യമായ വിമാനങ്ങളിലും ബസ് മാര്‍ഗവും ഇവരെ ജിദ്ദയിലെത്തിക്കാന്‍ ശ്രമം നടത്തുകയാണെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

Continue Reading

Trending