Connect with us

kerala

പാർട്ടി ഫണ്ട് തിരിമറി: പി.കെ ശശി ഇന്ന് രാജിവെക്കും, ഔദ്യോഗിക വാഹനവും കൈമാറും

പാര്‍ട്ടി ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പ്രധാന കണ്ടെത്തല്‍.

Published

on

ഗുരുതര കണ്ടെത്തലുകള്‍ക്കും പാർട്ടി അച്ചടക്ക നടപടിക്കും പിന്നാലെ കെടിഡിസി ചെയര്‍മാൻ സ്ഥാനം പി കെ ശശി ഇന്ന് രാജിവെക്കും. രാജികത്ത് വൈകീട്ടോടെ കൈമാറും. ഔദ്യോഗിക വാഹനവും കൈമാറും. പി കെ ശശിക്കെതിരെ സിപിഎം അന്വേഷണ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ ഗുരുതര കണ്ടെത്തലുകളാണ് ഉണ്ടായിരുന്നത്. പാര്‍ട്ടി ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പ്രധാന കണ്ടെത്തല്‍.

അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും പി കെ ശശിയെ ഒഴിവാക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. ഇനി പ്രാഥമിക അംഗത്വം മാത്രമാകും ശശിക്ക് ഉണ്ടാകുക.

പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിറ്റിയാണ് ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തിയത്. ഔദ്യോഗിക പദവി ദുരപയോഗം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ കഴമ്പുണ്ടെന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്.

പി കെ ശശിയുടെ പ്രവര്‍ത്തനം പാര്‍ട്ടിയോട് ചര്‍ച്ച ചെയ്യാതെയാണെന്ന് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ സഹകരണ കോളേജിനായി പണം പിരിച്ചത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നും പാര്‍ട്ടി വിമര്‍ശിച്ചു. പാര്‍ട്ടി നിയത്രണത്തിലുള്ള സ്ഥാപനങ്ങള്‍ വ്യക്തിഗത താല്‍പര്യങ്ങള്‍ക്ക് ഉപയോഗിച്ചു. സഹകരണ ബാങ്കുകളില്‍ ഇഷ്ട്ടക്കാരെ തിരുകി കയറ്റിയെന്നും സിപിഎം പാലക്കാട് ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.

പി കെ ശശിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റി പ്രവര്‍ത്തിച്ചു. ഏരിയ സെക്രട്ടറി ഉള്‍പെടെ ഉള്ളവര്‍ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്നും ജില്ലാ നേതൃത്വം വിമര്‍ശിച്ചു. ഇന്നലെ നടന്ന യോഗത്തില്‍ മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റിയും പിരിച്ചു വിട്ടിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചൊവ്വാഴ്ച്ച സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി പണിമുടക്ക്

തിങ്കളാഴ്ച്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച രാത്രി 12 വരെ 24 വരെയായിരിക്കും പണിമുടക്ക്

Published

on

ചൊവ്വാഴ്ച്ച സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി പണിമുടക്കുമെന്ന് ഐ.എന്‍.ടി.യു.സി യൂനിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ അറിയിച്ചു. പണിമുടക്കൊഴിവാക്കാന്‍ കെ.എസ്.ആര്‍.ടി.സി സി.എം.ഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയം. തിങ്കളാഴ്ച്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച രാത്രി 12 വരെ 24 വരെയായിരിക്കും പണിമുടക്ക്.

മാനേജ്മെന്റ് ശമ്പളവിതരണത്തില്‍ പോലും ഉറപ്പ് നല്‍കാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ടി.ഡി.എഫ് വൈസ് പ്രസിഡന്റുമാരായ ഡി. അജയകുമാറും, ടി. സോണിയും വ്യക്തമാക്കി. ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, ശമ്പളപരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

Continue Reading

kerala

ആലപ്പുഴയിലെ വളളിക്കുന്നത്ത് ആറ് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ

ചേര്‍ത്തലയില്‍ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച സംഘം എത്തിയാണ് നായയെ പിടികൂടിയത്.

Published

on

ആലപ്പുഴയിലെ വളളിക്കുന്നത്ത് ആറ് പേരെ കടിച്ച് പരിക്കേല്‍പ്പിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. മൃഗാശുപത്രിയില്‍ എത്തിച്ച നായ പേവിഷബാധയുടെ എല്ലാ ലക്ഷണങ്ങളും കാണിച്ചിരുന്നു. പിന്നാലെ നായ ചത്തു. നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ചേര്‍ത്തലയില്‍ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച സംഘം എത്തിയാണ് നായയെ പിടികൂടിയത്. പ്രദേശത്തെ തെരുവ് നായകള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും പേവിഷ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വെളളിയാഴ്ചയാണ് വള്ളിക്കുന്നത്ത് ആറ് പേര്‍ക്ക് നായയുടെ കടിയേറ്റത്. പുതുപ്പുരയ്ക്കല്‍ കിഴക്കതില്‍ ഹരികുമാര്‍, പള്ളിമുക്ക് പടീറ്റതില്‍ മറിയാമ്മ രാജന്‍ (70) , പടയണിവെട്ടം പുതുപ്പുരയ്ക്കല്‍ തോന്തോലില്‍ ഗംഗാധരന്‍(50), സഹോദരന്‍ രാമചന്ദ്രന്‍ (55) എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്.

Continue Reading

kerala

അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവം; ദമ്പതികള്‍ പിടിയില്‍

സഹറാന്‍പൂര്‍ സ്വദേശിയായ മുഖീം അഹമ്മദിനെ കൊല്ലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ കൊന്ന് മൃതശരീരം കഷണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ ഉത്തര്‍ പ്രദേശ് സ്വദേശികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സഹറാന്‍പൂര്‍ സ്വദേശികളായ മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ് എന്നിവരാണ് പിടിയിലായത്. സഹറാന്‍പൂര്‍ സ്വദേശിയായ മുഖീം അഹമ്മദിനെ കൊല്ലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

മുഖീമിനെ വെള്ളിലാടിയിലെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി കഴുത്തില്‍ തോര്‍ത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയതിന് പിന്നാലെ കത്തികൊണ്ട് മൃതദേഹം അറുത്തുമാറ്റി ബാഗുകളിലാക്കി മാലിന്യമെന്ന വ്യാജേനയാണ് ഓട്ടോറിക്ഷയില്‍ കയറ്റി ഉപേക്ഷിക്കുകയായിരുന്നു. ഭാര്യയുമായി മുഖീമിന് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എന്നാല്‍ കൊലക്ക് ഭാര്യ ഒത്താശ ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇരുവരും ചേര്‍ന്നാണ് ക്വാര്‍ട്ടേഴ്സില്‍ രക്തം തുടച്ച് ശുചീകരിച്ചത്.

ഇന്നലെ വൈകിട്ട് ആരിഫ് ബാഗുകളുമായി ഓട്ടോയില്‍ കയറി. തുടര്‍ന്ന് യാത്രക്കിടെ കല്ലോടി മൂളിത്തോട് പാലത്തിന് മുകളില്‍നിന്ന് ബാഗ് താഴേക്ക് എറിഞ്ഞു. സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി ആരിഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Continue Reading

Trending