Connect with us

india

നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാര്‍ത്താ സമ്മേളനം ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കും. 

Published

on

നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതിയായിരിക്കും ഇന്ന് പ്രഖ്യാപിക്കുക. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാര്‍ത്താ സമ്മേളനം ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കും.

ഹരിയാന, ജമ്മുകാശ്മീര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇത് കൂടാതെ മൂന്ന് സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനും തീരുമാനമുണ്ട്. വയനാട്,  പാലക്കാട് ചേലക്കര മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോയെന്ന് ആകാംക്ഷ.

india

ഔറംഗസേബിന്റെ പിന്മുറക്കാര്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍; വിവാദ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്‌

ഔറംഗസേബിന്റെ പിന്മുറക്കാര്‍ ഇപ്പോള്‍ കൊല്‍ക്കത്തയ്ക്ക് സമീപം താമസിക്കുന്നുണ്ടെന്നും റിക്ഷാ തൊഴിലാളികളായാണ് ഉപജീവനം കണ്ടെത്തുന്നതുമാണെന്നാണ് യോഗിയുടെ പരാമര്‍ശം.

Published

on

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ പിന്മുറക്കാര്‍ റിക്ഷാ തൊഴിലാളികളാണെന്ന പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഔറംഗസേബിന്റെ പിന്മുറക്കാര്‍ ഇപ്പോള്‍ കൊല്‍ക്കത്തയ്ക്ക് സമീപം താമസിക്കുന്നുണ്ടെന്നും റിക്ഷാ തൊഴിലാളികളായാണ് ഉപജീവനം കണ്ടെത്തുന്നതുമാണെന്നാണ് യോഗിയുടെ പരാമര്‍ശം.

ചരിത്രത്തിലെ ദൈവിക നീതി പരാമര്‍ശിച്ചുകൊണ്ടാണ് യോഗിയുടെ പ്രസ്താവന. ‘ദൈവികതയെ ധിക്കരിക്കുകയും ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും എതിരെ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ഔറംഗസേബിന്റെ സന്തതികള്‍ കൊല്‍ക്കത്തയ്ക്ക് സമീപം റിക്ഷാ തൊഴിലാളികളായി ഉപജീവനം നടത്തുകയാണ്,’ യോഗി ആദിത്യനാഥ് ആരോപിച്ചു.

ബംഗ്ലാദേശിലും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഹിന്ദുക്കള്‍ക്ക് നേരെ അക്രമം നടക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിക്കുന്നുവെന്നും സനാതന മൂല്യം സംരക്ഷിക്കണമെന്നും യോഗി കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും ഹിന്ദുക്കള്‍ നേരിടുന്ന വെല്ലുവിളികളുടെ നേര്‍സാക്ഷ്യമാണ് സംഭവിക്കുന്നതെന്നും യോഗി പറഞ്ഞു.

ലോകം ഒരു കുടുംബമാണെന്നും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഋഷിമാരാണ് ഈ ആശയം വിഭാവനം ചെയ്തിട്ടുള്ളതെന്നും യോഗി പറയുകയുണ്ടായി. സനാതന ധര്‍മം പ്രോത്സാഹിപ്പിക്കപ്പെടണമെന്നും യോഗി പറഞ്ഞു.

ചരിത്രപരമായി നോക്കുമ്പോള്‍ ഹിന്ദുക്കളുടെ പല ക്ഷേത്രങ്ങളും നശിപ്പിച്ചിട്ടുണ്ടെന്നും കാശിയും അയോധ്യയും സംഭാലും ഭോജ്പൂരുമെല്ലാം ഇതിന് ഉദാഹരണമാണെന്നും യോഗി ആരോപിച്ചു. നൂറ്റാണ്ടുകളായി ഹിന്ദു ക്ഷേത്രങ്ങള്‍ ആവര്‍ത്തിച്ച് ലക്ഷ്യമിടുന്നുണ്ടെന്നും യോഗി പറഞ്ഞു.

Continue Reading

india

മുന്‍ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

നാലു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നു

Published

on

മുന്‍ ഹരിയാന മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ നേതാവുമായ ഓം പ്രകാശ് ചൗട്ടാല (89) അന്തരിച്ചു. ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. നാലു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നു. മുന്‍ ഉപപ്രധാനമന്ത്രി ചൗധരി ദേവിലാലിന്റെ മകനാണ് ഇദ്ദേഹം.

1935 ലാണ് ഓം പ്രകാശ് ചൗട്ടാലയുടെ ജനനം. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ചൗട്ടാലയെ കോടതി ശിക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒമ്പതര വര്‍ഷത്തോളം തിഹാര്‍ ജയിലില്‍ തടവില്‍ ആയിരുന്നു. 2020 ലാണ് ചൗട്ടാല ജയില്‍ മോചിതനാകുന്നത്. രാഷ്ട്രീയ നേതാക്കളായ അഭയ് ചൗട്ടാല, അജയ് ചൗട്ടാല എന്നിവര്‍ മക്കളാണ്.

Continue Reading

india

അംബേദ്കര്‍ പരാമര്‍ശം: പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

വിജയ് ചൗക്കില്‍ രാഹുല്‍ഗാന്ധിയുടേയും പ്രിയങ്കാഗാന്ധിയുടേയും നേതൃത്വത്തില്‍ ഇന്ത്യ സഖ്യത്തിലെ എംപിമാര്‍ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

Published

on

ഡോ. അംബേദ്കര്‍ക്കെതിരെ കേന്ദ്രമന്ത്രി അമിത് ഷാ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. വിജയ് ചൗക്കില്‍ രാഹുല്‍ഗാന്ധിയുടേയും പ്രിയങ്കാഗാന്ധിയുടേയും നേതൃത്വത്തില്‍ ഇന്ത്യ സഖ്യത്തിലെ എംപിമാര്‍ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ‘ഐ ആം അംബേദ്കര്‍’ എന്ന പ്ലക്കാര്‍ഡും ഉയര്‍ത്തിയാണ് ഇന്ത്യ മുന്നണി എംപിമാര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.

അംബേദ്കറെ അപമാനിച്ചതിനെതിരെ പ്രക്ഷോഭം തുടരുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്ട്രടറി കെ സി വേണുഗോപാല്‍ പറഞ്ഞു. സമരം നടത്തിയതിന് കേസെടുത്ത് ജയിലില്‍ അടയ്ക്കാനാണ് ഭാവമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി എംപിമാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ്, എന്തുകൊണ്ടാണ് കോണ്‍ഗ്രസ് വനിതാ എംപിയുടെ പരാതിയില്‍ കേസെടുക്കാത്തതെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.

രാഹുല്‍ ഗാന്ധിക്കെതിരായ കേസ് ഭരണപക്ഷം പരിഭ്രാന്തിയിലാണെന്നതിന് തെളിവാണെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു.

പാര്‍ലമെന്റ് ആരംഭിച്ചതോടെ അംബേദ്കര്‍ വിഷയത്തില്‍ അമിത് ഷാ മാപ്പുപറയണമെന്ന് പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടു. ഇന്നലെ പാര്‍ലമെന്റില്‍ ബിജെപിയാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്നും അമിത് ഷായുടെ പ്രസ്താവനയില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമായിരുന്നുവെന്നും പ്രതിപക്ഷം പറഞ്ഞു.

 

 

Continue Reading

Trending