Connect with us

kerala

ഹോമിയോ ഡോക്ടര്‍ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍

ഇന്നലെ ഉച്ച മുതല്‍ യുവതിയെ കാണാനില്ലായിരുന്നു

Published

on

കല്‍പ്പറ്റ: ഹോമിയോ ഡോക്ടറെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്‍പറ്റ എമിലി സ്വദേശി കായിക്കര സലീമിന്റെ ഭാര്യ മാജിത ഫര്‍സാനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 34 വയസ്സായിരുന്നു. ഇന്നലെ ഉച്ച മുതല്‍ യുവതിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്തെ കിണറ്റില്‍ ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ കല്‍പറ്റ പൊലീസില്‍ പരാതി നല്‍കി. പോസ്റ്റ്‌മോട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പെരിയ ഇരട്ടക്കൊലകേസ്; പ്രതികള്‍ക്ക് കോടതി ചെലവിനായി പണപ്പിരിവ് നടത്തി സിപിഎം

പാര്‍ട്ടി അംഗങ്ങള്‍ 500 രൂപ വീതം നല്‍കണമെന്നും ജോലിയുള്ളവര്‍ ഒരു ദിവസത്തെ ശമ്പളം നല്‍കണമെന്നുമാണ് സിപിഎം നിര്‍ദേശം

Published

on

പെരിയ ഇരട്ടക്കൊലകേസില്‍ നിയമപോരാട്ടത്തിനായി വീണ്ടും പണപ്പിരിവ് നടത്തി സിപിഎം. സ്‌പെഷ്യല്‍ ഫണ്ട് എന്ന പേരിലാണ് പണപ്പിരിവ്. പ്രതികള്‍ക്ക് കോടതി ചെലവിനായി പാര്‍ട്ടി അംഗങ്ങള്‍ 500 രൂപ വീതം നല്‍കണമെന്നും ജോലിയുള്ളവര്‍ ഒരു ദിവസത്തെ ശമ്പളം നല്‍കണമെന്നുമാണ് സിപിഎം നിര്‍ദേശം. ഇത് രണ്ടാം തവണയാണ് പെരിയ കേസില്‍ സിപിഎം പണപ്പിരിവ് നടത്തുന്നത്.

ഈമാസം ഇരുപതിനകം പണം പിരിച്ചുനല്‍കാനാണ് ഏരിയാ കമ്മിറ്റികള്‍ക്ക് നിര്‍ദേശിച്ചിട്ടുള്ളത്. പാര്‍ട്ടി അംഗങ്ങളില്‍ നിന്നു മാത്രമാണ് പിരിവ് നടത്തുന്നത്. 28,970 അംഗങ്ങളാണ് ജില്ലയില്‍ സിപിഎമ്മിനുള്ളത്. ഓരോ ബ്രാഞ്ചിനും ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. രണ്ട് കോടി രൂപ ഈ രീതിയില്‍ സമാഹരിക്കാനാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ ഉദുമ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, പ്രാദേശിക സിപിഐഎം നേതാക്കളായ കെ മണികണ്ഠന്‍, വെലുത്തോളി രാഘവന്‍, കെവി ഭാസ്‌കരന്‍ എന്നിങ്ങനെ കേസിലെ നാല് പ്രതികള്‍ ജയില്‍മോചിതരായിരുന്നു. കേസില്‍ ശിക്ഷാവിധിയില്‍ സ്റ്റേ കിട്ടിയതിന് പിന്നാലെയാണ് ജയില്‍മോചനം.

Continue Reading

kerala

നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ അവഹേളനം; ജീവനൊടുക്കിയ നവവധു ഷഹാന മുംതാസിന്റെ മൃതദേഹം കബറടക്കി

നിറം കുറവാണെന്ന് പറഞ്ഞു ഭര്‍ത്താവും കുടുംബവും പെണ്‍കുട്ടിയെ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചതാണ് ആത്മഹത്യക്ക് കാരണം എന്ന് കുടുംബം ആരോപിച്ചിരുന്നു

Published

on

മലപ്പുറം: കൊണ്ടോട്ടിയില്‍ നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നിന്ന് നിരന്തരമായ അവഹേളനത്തെ തുടര്‍ന്ന്് മനം നൊന്ത് ജീവനൊടുക്കിയ നവവധു ഷഹാന മുംതാസിന്റെ മൃതദേഹം കബറടക്കി. ഭര്‍ത്താവ് അബ്ദുല്‍ വാഹിദിനും കുടുംബത്തിനും എതിരെ ഷഹാനയുടെ ബന്ധുക്കള്‍ ഇന്ന് പൊലീസില്‍ പരാതി നല്‍കും.

നിറം കുറവാണെന്ന് പറഞ്ഞു ഭര്‍ത്താവും കുടുംബവും പെണ്‍കുട്ടിയെ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചതാണ് ആത്മഹത്യക്ക് കാരണം എന്ന് കുടുംബം ആരോപിച്ചിരുന്നു. ഏഴ് മാസം മുമ്പാണ് ഷഹാനയും മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദും തമ്മില്‍ വിവാഹം കഴിഞ്ഞത്. ഇന്നലെ രാവിലെയാണ് കൊണ്ടോട്ടിയിലെ വീട്ടില്‍ ഷഹാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊണ്ടോട്ടി ഗവ.കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ഷഹാന. വിവാഹത്തിന് പിന്നാലെ ഭര്‍ത്താവ് നിറത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ നിരന്തരം അപമാനിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു.ഭര്‍തൃമാതാവും അവഹേളിച്ചു. ഇതില്‍ മനം നൊന്താണ് ഷഹാന ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.ഭര്‍ത്താവ് അബ്ദുല്‍ വാഹിദ് വിദേശത്താണ്.

Continue Reading

kerala

തൃശ്ശൂരില്‍ മൂന്ന് യുവാക്കള്‍ക്ക് വെട്ടേറ്റു

പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനില്‍ ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ശത്തില്‍ മൂന്ന് യുവാക്കള്‍ക്ക് വെട്ടേറ്റു

Published

on

തൃശ്ശൂരില്‍ പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനില്‍ ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ശത്തില്‍ മൂന്ന് യുവാക്കള്‍ക്ക് വെട്ടേറ്റു. അര്‍ധരാത്രി ഒരുമണിയോടെയാണ് സംഭവം. മാരായ്ക്കല്‍ സ്വദേശി പ്രജോദ്, പീച്ചി സ്വദേശികളായ രാഹുല്‍, പ്രിന്‍സ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രജോദിനെ ജൂബിലി മിഷന്‍ ആശുപത്രിയിലും മറ്റ് രണ്ടുപേരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Continue Reading

Trending