Connect with us

More

ലവ് യു പാരിസ്-19: ഗ്രാൻഡ് മോസ്ക് കാണാതെ പാരീസ് വിടരുത്

Published

on

പാരീസ് ചരിത്ര നഗരമാണ്. സുപരിചിതമായ ചരിത്രാധ്യായങ്ങളുടെ വിളനിലം. എന്നാൽ ചരിത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്തിട്ടും പഠിക്കാതെ പോയ ഒരൽഭുതം ഇന്നലെ കണ്ടു-പാരീസ് ഗ്രാൻഡ് മോസ്ക്ക്. നഗരമധ്യത്തിൽ 7,500 സ്ക്വയർ മീറ്ററിൽ വിരാജിക്കുന്ന അൽഭുതമന്ദിരം. 1926 ജൂലൈ 16 ന് അന്നത്തെ ഫ്രഞ്ച് ഭരണാധികാരി ഗാസ്റ്റൺ ഡോമറേഷയും മൊറോക്കോ സുൽത്താനും ഉദ്ഘാടനം ചെയ്ത മസ്ജിദ് നിർമിതിയിലും നിലനിൽപ്പിലും പരിപാലനത്തിലും വിസ്മയമാണ്.

ഫ്രാൻസിൽ ഇസ്ലാമത വിശ്വാസികൾ ധാരാളമാണ്. പ്രധാനമായും ആഫ്രിക്കൻ,അറബ് രാജ്യങ്ങളിൽ നിന്ന് കുടിയേറിയവർ. അൾജീരിയക്കാരാണ് ഏറ്റവുമധികം. നെപ്പോളിയനും മുസ്ലിങ്ങളും എന്ന ചരിത്ര ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നുണ്ട്-നുറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഫ്രാൻസിൽ ഇസ്ലാമിക വിശ്വാസികളുണ്ട്. ഫ്രഞ്ച് ചക്രവർത്തിമാർ ലോകം കീഴടക്കാൻ നടത്തിയ യുദ്ധങ്ങളിൽ ആഫ്രിക്കൻ അയൽ രാജ്യങ്ങളെ സ്വന്തം ഭാഗമാക്കിയിരുന്നു. അങ്ങനെ അൾജീരിയ,മൊറോക്കോ,തുണിഷ്യ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ഫ്രഞ്ച് ഭാഷ പരിചിതമായി. അവർ ജോലിക്കാരായും ഉദ്യോഗസ്ഥരായുമെല്ലാം ഫ്രാൻസിലെത്തി. പിന്നിട് ഇവർ ഇവിടെ സ്ഥിരതാമസമായി. അവർക്ക് ആരാധനാലയം നിർബന്ധമായി. എന്നാൽ ആദ്യകാലങ്ങളിലൊന്നും ഈ ആവശ്യത്തിന് അംഗികാരം ലഭിച്ചില്ല.

ഒന്നാം ലോക മഹായുദ്ധകാലത്ത് ഫ്രഞ്ച് സൈന്യത്തിൽ മുസ്‌ലിം പ്രാതിനിധ്യം ശക്തമായിരുന്നു. യുദ്ധാനന്തരം അൾജിരിയക്കാർ മസ്ജിദ് എന്ന ആവശ്യം ശക്തമാക്കി-അങ്ങനെയാണ് ഗ്രാൻഡ് മോസ്ക്ക് യാഥാർത്ഥ്യമായത്. പാരീസിലെത്തുന്നവർ നിർബന്ധമായും സന്ദർശിക്കുന്ന കേന്ദ്രമാണിപ്പോൾ ഗ്രാൻസ് മസ്ജിദ്. എല്ലാ വിശ്വാസികൾക്കും പ്രവേശനമുണ്ട്. മൂന്ന് യൂറോയാണ് എൻട്രി ഫീസ്. യുറോപ്പിലെ തന്നെ വലിയ നഗരത്തിൽ അതിവിശാലമായി നിർമിക്കപ്പെട്ട മസ്ജിദിൻറെ പ്രധാന ആകർഷണം പ്രാർത്ഥനാ ഹാളാണ്. ആയിരത്തോളം പേർക്ക് ഒരേ സമയം നമസ്ക്കരിക്കാനുളള സൗകര്യം. അകത്തളത്തിലെ കൊത്തുപ്പണികൾ അപാരമാണ്. അറേബ്യൻ നിർമിതിയിലും യൂറോപ്പിൽ പ്രബലമായി കാണുന്ന രാജശിൽപ്പ രീതിക്കൊപ്പം അതിസൂക്ഷമമായി ഓട്ടോമൻകാല വാസ്തുശിൽപ്പ ചാതുരി പ്രകടമാണ്.

മൊറോക്കോ ഭരണകൂടമാണ് മസ്ജിദ് നിർമാണത്തിന് സാമ്പത്തിക സഹായം നൽകിയത്. ലോകത്തെ അതിമനോഹര മസ്ജിദുകൾ മൊറോക്കോയിലാണ്. അതേ രീതിയിൽ പള്ളിക്ക് സ്വീകരണ ഹാളുണ്ട്. നമ്മൾ ആദ്യമെത്തുക സുരക്ഷാ ഉദ്യോഗസ്ഥന് മുന്നിലാണ്. അദ്ദേഹം സംവിധാനങ്ങൾ വിശദീകരിക്കും. ടിക്കറ്റ് കൗണ്ടർ അരികിൽ. ഇതര വിശ്വാസികളായ വനിതകൾ ശരിരഭാഗങ്ങൾ മറക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണം-അത് ഇവിടെ നിന്ന് നൽകും. പിന്നെ കാണുക അതിസുന്ദര പൂന്തോട്ടമാണ്-രാജകൊട്ടാരങ്ങളില്ലെല്ലാം കാണപ്പെട്ടിരുന്നത് പോലെ. 3,500 സ് ക്വയർ മീറ്ററിലാണ് ഗാർഡൻ. വിശാലമായ ലൈബ്രറിയിൽ എല്ലാവർക്കും പ്രവേശനം. അരികിൽ മദ്രസ. അത്യാധുനികമായി തന്നെയാണ് മദ്രസ. ഇമാമിന് വലിയ ഓഫിസുണ്ട്-അവിടെയെത്തിയപ്പോൾ അദ്ദേഹം ആശ്ശേഷത്തോടെ സ്വീകരിച്ചു. പക്ഷേ ഫ്രഞ്ചിലാണ് സംസാരം. അതിനാൽ ദീർഘ സംഭാഷണം സാധ്യമായില്ല.

ഹസർബാങ്കിന് സമയമായിരിക്കുന്നു. ബാങ്കിന് ശേഷം എട്ട് മിനുട്ടിനിടെ നമസ്ക്കാരം. ധാരാളം പേർ പ്രാർത്ഥനക്കെത്തി. ഒളിംപിക്സ് സന്ദർശകരുമായപ്പോൾ അകംപള്ളി നിറഞ്ഞു.വനിതകൾക്ക് പ്രത്യേക പ്രാർത്ഥനാ ഹാളുണ്ട്. നമസ്ക്കാരത്തിന് ശേഷം പലരും കുടുംബസമേതം ഗാർഡനിലും പരിസരങ്ങളിലും സമയം ചെലവിടുന്നു. ലൈബ്രറിയിലേക്ക് കയറുന്നു. പളളിയുടെ അകത്ത് ഖുർആൻ പാരായണം ചെയ്യുന്നു. ഇന്ത്യക്കാരോട് ഫ്രഞ്ചുകാർക്ക് പ്രത്യേക സ്നേഹമുണ്ട്. ഇമാം അകത്തേക്ക് വിളിച്ച് ഫ്രഞ്ച് കോഫിയും കാരക്കയും നൽകിയാണ് ഞങ്ങളെ യാത്രയാക്കിയത്. വയനാട്ടിലുണ്ടായ പ്രകൃതിദുരന്ത വീഡിയോ ചിത്രങ്ങൾ അദ്ദേഹത്തെ കാണിച്ചപ്പോൾ കൈകൾ മേൽപ്പോട്ട് ഉയർത്തി. മടങ്ങുന്ന വഴിയിൽ കാണാനായത് മസ്ജിദിലേക്കുളള സന്ദർശകരുടെ ഒഴുക്ക്.

kerala

കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി കെട്ടിടത്തിൽ നിന്ന് വീണ്ടും പുക. മെഡിക്കൽ കോളേജിലെ ആറാം നിലയിൽ നിന്നാണ് പുക ഉയർന്നത്. ഫയർഫോഴ്‌സ് ഉടൻ സ്ഥലത്തെത്തും. പുക നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം പുക ഉയര്‍ന്നതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ഉള്‍പ്പെടെ നടന്നിരുന്നുവെന്നും ഇതിനിടെയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് പുക ഉയര്‍ന്നതെന്നും രോഗികള്‍ ആരും അവിടെ ഉണ്ടായിരുന്നില്ലെന്നും ആശങ്ക വേണ്ടെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.

മെയ് രണ്ടിന് രാത്രിയും കാഷ്വാലിറ്റി കെട്ടിടത്തിൽ നിന്ന് പുക ഉയർന്നിരുന്നു. ബാറ്ററികൾ കത്തിയതുമൂലമാണ് പുക ഉയർന്നത്. ഉടൻ തന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു. രോഗികളെ മാറ്റുകയും ചെയ്തിരുന്നു. ഇതിനിടെ നാല് രോഗികൾ മരിച്ചത് വലിയ വിവാദവുമായിരുന്നു.

 

 

Continue Reading

kerala

സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകും. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ട്. ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അല‍േർട്ട് ആയിരിക്കും. അതേസമയം ഇന്ന് കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.

Continue Reading

kerala

ഷുക്കൂറിനും കുടുംബത്തിനും നീതി കിട്ടാന്‍ ഏതറ്റം വരെയും പോകും: അഡ്വ. അബ്ദുല്‍ കരീം ചേലേരി

Published

on

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിചാരണ ആരംഭിച്ചതിന് പിന്നാലെ പ്രതികരണവുമായി അഡ്വ. അബ്ദുള്‍ കരീം ചേലരി. കൊല്ലപ്പെട്ട ഷുക്കൂറിനും ഷുക്കൂറിന്റെ കുടുംബത്തിനും നീതി കിട്ടുന്നതിന് വേണ്ടി ഏതറ്റം വരേയും പോകാന്‍ മുസ്‌ലിം ലീഗ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ലീഗിന്റെ സഹായത്തോട് കൂടി തങ്ങളെല്ലാവരും ഒരുമിച്ച് നിന്ന് പ്രതികള്‍ക്ക് ശിക്ഷവാങ്ങി കൊടുക്കുമെന്നും ഷുക്കൂറിനും, ഷുക്കൂറിന്റെ കുടുംബത്തിനും നീതി കിട്ടാനുള്ള പോരാട്ടം തുടരുമെന്നും അഡ്വ. അബ്ദുള്‍ കരീം പറഞ്ഞു. വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേസിലെ വിചാരണ നടപടികളും ആരംഭിച്ചിരിക്കുകയാണ്. എറണാകുളം പ്രത്യേക സിബിഐ കോടതി മൂന്നിലാണ് കേസിലെ വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. കൊല്ലപ്പെടുന്ന സമയത്ത് അരിയില്‍ ഷുക്കൂറിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ഒന്നാം സാക്ഷിയുമായ സഖറിയയെ ആണ് പ്രോസിക്യൂഷന്‍ ആദ്യം വിസ്തരിക്കുന്നത്.

Continue Reading

Trending