Connect with us

india

മണിപ്പൂരിൽ സംഘർഷം; 4 പേർ കൊല്ലപ്പെട്ടു

സുരക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

Published

on

മണിപ്പൂരിലെ തെങ്‌നൗപാലിൽ നടന്ന ഏറ്റുമുട്ടലിൽ 4 പേർ കൊല്ലപ്പെട്ടു. യുണൈറ്റഡ് കുക്കി ലിബറേഷൻ ഫ്രണ്ട് (യു.കെ.എൽ.എഫ്) പ്രവർത്തക​നും അതെ സമുദായത്തിലെ മൂന്ന് ഗ്രാമീണ സന്നദ്ധ പ്രവർത്തകരുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.

കൊലപാതകങ്ങൾക്ക് പിന്ന​ാലെ ഗ്രാമസന്നദ്ധപ്രവർത്തകർ യു.കെ.എൽ.എഫ് നേതാവിന്റെ വസതിക്ക് തീയിട്ടു.സുരക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും പൊലീസ് പറഞ്ഞു.

അതേസമയം, മണിപ്പുർ കാംങ്‌പോക്പി ജില്ലയില്‍ മുൻ എംഎൽഎയുടെ വീടിനു നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ ഭാര്യ കൊല്ലപ്പെട്ടു. മുൻ എംഎൽഎ യാംതോംഗ് ഹാക്കിപ്പിന്റെ ഭാര്യ 59 കാരി ചാരുബാലയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന മാലിന്യകൂമ്പാരത്തിനടുത്ത് നിന്നാണ് സ്‌ഫോടനം ഉണ്ടായതെന്നും മറ്റാർക്കും അപായമുണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്.

യാംതോംഗ് ഹാക്കിപ്പ് അടുത്തിടെ ബന്ധുവിൽ നിന്ന് സ്ഥലം വാങ്ങിയിരുന്നു. ഇതേ തുടർന്ന് ചില കേസുകളും വഴക്കും നിലനിൽക്കുന്നുണ്ട്. ഇതായിരിക്കാം ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സംഭവത്തിൽ ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

സൈക്കുൽ നിയമസഭാ മണ്ഡലത്തിൽ നിന്നും 2012,2017 വർഷങ്ങളില്‍ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച യാംതോംഗ് 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപിയിലേക്ക് ചേക്കേറിയത്.

india

കോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനമായ ഇന്ദിര ഗാന്ധി ഭവന്റെ ഉദ്ഘാടനം ഇന്ന്

9 എ, കോട്ട്ല റോഡ്, ദില്ലി എന്നാണ് പുതിയ മന്ദിരത്തിന്റെ വിലാസം.

Published

on

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനമായ ഇന്ദിര ഗാന്ധി ഭവന്റെ ഉദ്ഘാടനം ഇന്ന് സോണിയ ഗാന്ധി നിര്‍വ്വഹിക്കും. 10 മണിയോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പതാക ഉയര്‍ത്തിയതോടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചു. 9 എ, കോട്ട്ല റോഡ്, ദില്ലി എന്നാണ് പുതിയ മന്ദിരത്തിന്റെ വിലാസം.

പ്രധാന നേതാക്കളും പ്രവര്‍ത്തക സമിതി അംഗങ്ങളുമടക്കം 200 പേര്‍ പരിപാടിയില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുള്ള പ്രധാന നേതാക്കള്‍ ദില്ലിയില്‍ എത്തി. 24, അക്ബര്‍ റോഡാണ് നിലവില്‍ കോണ്‍ഗ്രസിന്റെ ദേശീയ ആസ്ഥാനം.

1978 ല്‍ കോണ്‍ഗ്രസ് പിളര്‍ന്ന് ഇന്ദിര ഗാന്ധി കോണ്‍ഗ്രസ് ഐ രൂപീകരിച്ചത് മുതല്‍ 24, അക്ബര്‍ റോഡ് കോണ്‍ഗ്രസിന്റെ ദേശീയ ആസ്ഥാനമാണ്. പുതിയ ആസ്ഥാനത്തിലേക്ക് മാറിയാലും 24, അക്ബര്‍ റോഡിലെ ആസ്ഥാനം പാര്‍ട്ടി നിലനിര്‍ത്തും.

Continue Reading

india

കൗണ്‍സിലിങ്ങിന്റെ മറവില്‍ 15 വര്‍ഷത്തിനിടെ അമ്പതോളം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത മനഃശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

47 വയസ്സുകാരനായ രാജേഷ് ധോകെ എന്ന മനഃശാസ്ത്രജ്ഞനാണ് റെസിഡന്‍ഷ്യല്‍ ക്യാമ്പുകളില്‍ കൗണ്‍സിലിംഗ് നല്‍കാനെന്ന വ്യാജേന പീഡിപ്പിച്ചത്

Published

on

നാഗ്പൂരില്‍ കൗണ്‍സിലിങ്ങിന്റെ മറവില്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത മനഃശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. 15 വര്‍ഷത്തിനിടെ അമ്പതോളം പെണ്‍കുട്ടികളെയാണ് 47 വയസ്സുകാരനായ രാജേഷ് ധോകെ എന്ന മനഃശാസ്ത്രജ്ഞനാണ് റെസിഡന്‍ഷ്യല്‍ ക്യാമ്പുകളില്‍ കൗണ്‍സിലിംഗ് നല്‍കാനെന്ന വ്യാജേന പീഡിപ്പിച്ചത്. പോക്സോ, എസ് സി- എസ് ടി നിയമപ്രകാരം രാജേഷിനെതിരെ പൊലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭണ്ഡാര, ഗോണ്ടിയ തുടങ്ങിയ ഗ്രാമപ്രദേശങ്ങളില്‍ രാജേഷ് വ്യക്തിത്വ വികസന ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നതായും ഈ ക്യാമ്പുകളില്‍ രാജേഷ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തുകും അവ പ്രചരിപ്പിക്കുമെന്ന് പ്രതി പെണ്‍കട്ടികളെ ഭീഷണിപ്പെടുത്തിയുമായിരുന്നു. പെണ്‍കുട്ടികളുടെ വിവാഹ ശേഷവും ഇയാള്‍ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുമായിരുന്നു എന്നും പൊലീസ് പറയുന്നു. രാജേഷ് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആവര്‍ത്തിച്ചുള്ള ഭീഷണിയിലും, അധിക്ഷേപത്തിലും മടുത്ത പ്രതിയുടെ മുന്‍ വിദ്യാര്‍ത്ഥികളിലൊരാള്‍ സഹുഡ്കേശ്വര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്.

Continue Reading

india

മധ്യപ്രദേശില്‍ മുസ്‌ലിം നാമത്തിലുള്ള 11 സ്ഥലപ്പേരുകള്‍ മാറ്റി മുഖ്യമന്ത്രി മോഹന്‍ യാദവ്

ഷാജാപൂര്‍ ജില്ലയിലുള്ള സ്ഥലങ്ങളുടെ മുസ്‌ലിം നാമങ്ങള്‍ക്ക് പകരം ഹിന്ദു പേരുകള്‍ നല്‍കുന്നതായി മോഹന്‍ യാദവ് പ്രഖ്യാപിച്ചത്

Published

on

ഭോപ്പാല്‍: മധ്യപ്രദേശില്‍ 11 മുസ്‌ലിം സ്ഥലപ്പേരുകള്‍ മാറ്റി മുഖ്യമന്ത്രി മോഹന്‍ യാദവ്. ജനുവരി 12ന് കാലാപീപ്പലില്‍ നടന്ന പൊതുപരിപാടിയില്‍ പ്രസംഗിക്കവെയാണ് സംസ്ഥാനത്തെ ഷാജാപൂര്‍ ജില്ലയിലുള്ള സ്ഥലങ്ങളുടെ മുസ്‌ലിം നാമങ്ങള്‍ക്ക് പകരം ഹിന്ദു പേരുകള്‍ നല്‍കുന്നതായി മോഹന്‍ യാദവ് പ്രഖ്യാപിച്ചത്.

മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാരുമില്ലാത്ത സ്ഥലങ്ങള്‍ക്ക്് എന്തിനാണ് മുസ്‌ലിം പേരുകളെന്നായിരുന്നു മോഹന്‍ യാദവിന്റെ ചോദ്യം. അതിനാല്‍ ‘മുഹമ്മദ്പൂര്‍ മച്ചനാഈ’ എന്ന ഗ്രാമം ഇനിമുതല്‍ മോഹന്‍പൂര്‍ എന്ന പേരിലാകും അറിയപ്പെടുന്നതെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.

പ്രാദേശിക ജനപ്രതിനിധികളുടെ ആവശ്യവും ഗ്രാമീണരുടെ വികാരവും പരിഗണിച്ചാണ് ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റിയതെന്നാണ് മോഹന്‍ യാദവിന്റെ വാദം. ചില പേരുകള്‍ മുഷിച്ചിലുണ്ടാക്കുന്നുവെന്ന് ആളുകള്‍ ആശങ്ക പ്രകടിപ്പിച്ചു. അതിനാല്‍ അവ മാറ്റേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നു മനസിലാക്കിയാണു നടപടിയെന്നും മോഹന്‍ യാദവ് കൂട്ടിച്ചേര്‍ത്തു.

ഘട്ടി മുഖ്തിയാര്‍പൂര്‍ ഘട്ടി ആയും,ധബ്ല ഹുസൈന്‍പുര്‍, ധബ്ല റാം ആയും, ഹാജിപൂര്‍ ഹീരാപൂര്‍ ആയും ഖലീല്‍പൂര്‍ രാംപൂര്‍ ആയും പേരുമാറ്റിയിട്ടുണ്ട്. മുസ്‌ലിം സ്വഭാവമുള്ള പേരുകള്‍ക്ക് മാത്രമാണ് തിരുത്ത്. കഴിഞ്ഞയാഴ്ചയും ഇത്തരത്തില്‍ ഉജ്ജയിനിലെ മൂന്ന് ഗ്രാമങ്ങളുടെ പേര് മോഹന്‍ യാദവ് മാറ്റിയിരുന്നു. ആകെ 14 ഗ്രാമങ്ങളുടെ പേരാണ് മോഹന്‍ യാദവ് അധികാരത്തിലേറിയ ശേഷം മാറ്റിയത്. പൊതുജനതാത്പര്യാര്‍ഥമാണ് നടപടിയെന്നാണ് ബിജെപി നേതാവിന്റെ വിശദീകരണം.

Continue Reading

Trending