Connect with us

kerala

‘കരിമണൽ ഖനനം അവസാനിപ്പിക്കണം, തീരദേശത്തെ സംരക്ഷിക്കണം’: കെ സി വേണുഗോപാൽ

മുഖ്യമന്ത്രി ഇടപെട്ട് പരിശോധനകൾ നടത്തണമെ’ന്നും അദ്ദേഹം ആവശ്യപ്പെട്ടു

Published

on

തിരുവനന്തപുരം: കരിമണൽ ഖനനം അവസാനിപ്പിക്കണമെന്ന് കെ സി വേണുഗോപാൽ എംപി. ചേർത്തലയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ജനങ്ങളെയും ജനപ്രതിനിധികളെയും വിശ്വാസത്തിലെടുക്കുന്നില്ല. ഏകപക്ഷീയമായ തീരുമാനമാണ് നടക്കുന്നത്. ഭരണപക്ഷത്തുള്ള സിപിഐ പോലും എതിർപ്പ് പ്രകടിപ്പിക്കുന്നു. വയനാട്ടിലെ ദുരന്തത്തിന്റെ മറവിലാണ് കരിമണൽ ഖനന നീക്കമെന്നാണ് സംശയം. മുഖ്യമന്ത്രി ഇടപെട്ട് പരിശോധനകൾ നടത്തണമെ’ന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുട്ടനാടിനും തീരദേശത്തിനും ഒരുപോലെ സംരക്ഷണം വേണമെന്നും തീരദേശപാതയുടെ പേരിൽ കുടിയൊഴിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കെ-റെയിൽ പോലെയുള്ളവ സങ്കൽപ പദ്ധതിയാണ്. നിലവിലുള്ള തീരദേശപാത ബലപ്പെടുത്തുകയാണ് വേണ്ടതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കേന്ദ്ര സർക്കാർ പദ്ധതിയിൽ നിർമിക്കുന്ന വീടുകളിൽ സ്റ്റിക്കർ പതിക്കുന്നത് അപഹാസ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടയാളങ്ങളും ചിഹ്നങ്ങളും പതിക്കരുതെന്നും കേന്ദ്ര സർക്കാരിന്റെ പണം ജനങ്ങളുടെ പണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മ’: വി.ഡി.സതീശൻ

Published

on

മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മയെന്നും വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയില്‍ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂര്‍ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

‘‘പ്രേം നസീറും സത്യനും മധുവും ഉള്‍പ്പെടെയുള്ള ആദ്യകാല താരങ്ങളുടെ അമ്മയായി സ്‌ക്രീനിലെത്തിയ കവിയൂര്‍ പൊന്നമ്മ വ്യത്യസ്ത കഥാപാത്രങ്ങളായി പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പവും സിനിമയില്‍ നിറഞ്ഞു നിന്നു. ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുന്ന അഭിനയ ശൈലിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടേത്. അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മ എന്ന നിലയിലേക്ക് പ്രേക്ഷകരെ പോലും ചിന്തിപ്പിച്ച അതുല്യ കലാകാരിയായിരുന്നു അവര്‍. കവിയൂര്‍ പൊന്നമ്മയുടെ വിയോഗ വാര്‍ത്ത കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍’’– വി.ഡി.സതീശൻ അറിയിച്ചു.

Continue Reading

kerala

തൃശൂരിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത‍്യം: ഒരാൾക്ക് പരുക്ക്

ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നജീബുൾ റഹിമാന്‍റെ ജീവൻ രക്ഷിക്കാനായില്ല

Published

on

തൃശൂർ മുളങ്കുന്നത്തുകാവിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി നജീബുൾ റഹിമാൻ ഖാൻ (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി എസ്.കെ.ബാനു (36) നെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത്. അടാട്ട് ആമ്പലംകാവിൽ വീടുപണി നടക്കുന്നതിനിടെ തൊഴിലാളികളുടെ മേൽ മൺകൂന ഇടിഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നജീബുൾ റഹിമാന്‍റെ ജീവൻ രക്ഷിക്കാനായില്ല. പഞ്ചായത്തംഗം അജിത കൃഷ്ണന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പേരാമംഗലം പൊലീസ് ഉടനെ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Continue Reading

kerala

‘അമ്മക്കണ്ണുനീരിന്റെ മഹത്വം പരത്തിയ കലാകാരിയുമായിരുന്നു കവിയൂർ പൊന്നമ്മ’: ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി

Published

on

മനുഷ്യജീവിതത്തിൻ്റെ നിസ്തുലമായ വൈകാരികാടിസ്ഥാനവും മാനവസംസ്കാരത്തിന്റെ മഹാ സ്ഥാപനവുമായ മാതൃത്വത്തെ അതിൻ്റെ മഹിമയോടെയും തനിമയോടെയും ആവിഷ്കരിച്ച കലാപ്രക്രിയയുടെ ഉടമസ്ഥയും, മലയാളികളിൽ അമ്മക്കണ്ണുനീരിന്റെ മഹത്വം പരത്തിയ കലാകാരിയുമായിരുന്നു കവിയൂർ പൊന്നമ്മയെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു.

Continue Reading

Trending