Connect with us

kerala

സൂചിപ്പാറയില്‍ കണ്ടെത്തിയ നാല് മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്തു

പിപിഇ കിറ്റ് ഇല്ലാത്തതിനാല്‍ ഇന്നലെ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല

Published

on

കല്‍പ്പറ്റ: സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് ഇന്നലെ കണ്ടെത്തിയ നാല് മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്തു. സുല്‍ത്താന്‍ ബത്തേരിയിലെത്തിച്ച മൃതദേഹങ്ങള്‍ മേപ്പാടി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പിപിഇ കിറ്റ് ഇല്ലാത്തതിനാല്‍ ഇന്നലെ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹങ്ങൾ. വൈകീട്ടോടെ ഹെലികോപ്റ്റർ എത്തിയെങ്കിലും മൃതദേഹം എടുക്കാതെ രക്ഷാപ്രവർത്തകരുമായി മടങ്ങുകയായിരുന്നു. പി.പി.ഇ കിറ്റും മറ്റ് സൗകര്യങ്ങളും ആവശ്യപ്പെട്ടെങ്കിലും അത് നൽകിയില്ലെന്നും രക്ഷാപ്രവർത്തകർ പറഞ്ഞിരുന്നു.

 

kerala

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു

എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് കൊല്ലപ്പെട്ടത്

Published

on

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് കൊല്ലപ്പെട്ടത്. ആടിനെ മേയ്ക്കാന്‍ പോയപ്പോഴായിരുന്നു സംഭവം.

Continue Reading

kerala

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്; രണ്ടാം പ്രതി അനുശാന്തിക്കു ജാമ്യം

മൂന്നര വയസ്സുള്ള സ്വന്തം മകളെയും ഭര്‍ത്താവിന്റെ അമ്മയെയും കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തി

Published

on

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിക്കു ജാമ്യം. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തീര്‍പ്പാകുന്നതു വരെയാണു സുപ്രീം കോടതി ജാമ്യം അനുവധിച്ചത്. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണു നടപടി. കേസില്‍ ഉപാധികള്‍ വിചാരണ കോടതിക്കു തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

2014 ഏപ്രില്‍ 16നായിരുന്നു സംഭവം. മൂന്നര വയസ്സുള്ള സ്വന്തം മകളെയും ഭര്‍ത്താവിന്റെ അമ്മയെയും കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തി. കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ടീം ലീഡറായിരുന്ന നിനോ മാത്യു നടത്തിയ കൊലപാതകത്തിനു സഹായവും ആസൂത്രണവും അനുശാന്തി ചെയ്‌തെന്നാണു പ്രോസിക്യൂഷന്‍ കേസ്.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് ക്ഷാമം രൂക്ഷം

കടുത്ത മരുന്ന് ക്ഷാമത്തിലും ഉപകരണങ്ങളുടെ ക്ഷാമവും മൂലം രോഗികളും കൂട്ടിരിപ്പുകാരും പ്രതിസന്ധിയിലാണ്

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് ക്ഷാമം രൂക്ഷം. ഡയാലിസിസിനടക്കം പുറമേ നിന്ന് മരുന്ന് എത്തിക്കാന്‍ രോഗികളോട് നിര്‍ദേശിച്ച് ആശുപത്രി അധികൃതര്‍. മരുന്ന് പുറത്ത് നിന്ന് വാങ്ങി നല്‍കിയില്ലെങ്കില്‍ ഡയാലിസിസ് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിലവിലുള്ളത്. ഉപകരണങ്ങളുടെ ലഭ്യത കുറഞ്ഞത് ലാബ് പ്രവര്‍ത്തനവും പ്രതിസന്ധിയിലാക്കി.

കടുത്ത മരുന്ന് ക്ഷാമത്തിലും ഉപകരണങ്ങളുടെ ക്ഷാമവും മൂലം രോഗികളും കൂട്ടിരിപ്പുകാരും പ്രതിസന്ധിയിലാണ്. രക്തം ശേഖരിക്കുന്നതിനുള്ള ഉപകരണങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നതിനാല്‍ രോഗികള്‍ അതും നേരിട്ട് വാങ്ങി നല്‍കുകയാണ്. കാരുണ്യ മെഡിക്കല്‍ ഷോപ്പുകളിലും മെഡിക്കല്‍ കോളേജിലെ ന്യായ വില മെഡിക്കല്‍ ഷോപ്പുകളിലും മരുന്നുകള്‍ കിട്ടാനില്ല. കഴിഞ്ഞ പത്താം തീയതി മുതലാണ് മരുന്നു കമ്പനികള്‍ വിതരണം നിര്‍ത്തിവെച്ചത്. മരുന്ന് വിതരണത്തില്‍ 90 കോടി രൂപയുടെ കുടിശ്ശികയാണ് നിലവിലുള്ളത്.

60% എങ്കിലും കുടിശ്ശിക നികത്തണം എന്നാണ് ആവശ്യം. രോഗികളും ബന്ധുക്കളും ഡിഎംഒയെ കണ്ട് പരാതി നല്‍കിയെങ്കിലും പരിഹാരമില്ല. അതേസമയം വിവിധ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി 200 കോടിയോളം രൂപയുടെ സര്‍ക്കാര്‍ വിഹിതം ആശുപത്രിക്ക് ലഭിക്കാനുണ്ട്.

Continue Reading

Trending