Connect with us

kerala

ഓട്ടമത്സരത്തിനിടെ സ്കൂളിൽ കുഴഞ്ഞുവീണു; ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ആർപ്പൂക്കര സെന്റ് ഫിലോമിന ഗേൾസ് സ്കൂളിലെ വിദ്യാർഥിനിയായിരുന്നു.

Published

on

സ്കൂളിൽ ഓട്ടമത്സരത്തിനിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. കോട്ടയം കരിപ്പത്തട്ട് സ്വദേശി ലാൽ സി ലൂയിസിന്റെ മകൾ ക്രിസ്റ്റൽ സി ലാൽ (12) ആണ് മരിച്ചത്. ആർപ്പൂക്കര സെന്റ് ഫിലോമിന ഗേൾസ് സ്കൂളിലെ വിദ്യാർഥിനിയായിരുന്നു.

കഴിഞ്ഞ ദിവസം സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുമ്പോഴാണ് ക്രിസ്റ്റൽ കുഴഞ്ഞു വീണത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. അമ്മ: നീതു ലാൽ. സഹോദരങ്ങൾ: നോയൽ സി ലാൽ, ഏയ്ഞ്ചൽ സി ലാൽ.

kerala

പാലക്കാട്ടേ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; പ്രതി പിടിയില്‍

അസം സ്വദേശി നജ്‌റുല്‍ ഇസ്ലാം ആണ് പിടിയിലായത്.

Published

on

പാലക്കാട് അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അസം സ്വദേശി നജ്‌റുല്‍ ഇസ്ലാം ആണ് പിടിയിലായത്. അഗളി പൊലീസ് നടത്തിയ അന്വേഷണത്തിനിടെ പെരുമ്പാവൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളോടൊപ്പം ഭാര്യ പൂനവും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

ഇന്നലെയാണ് അട്ടപ്പാടി മേലെ കണ്ടിയൂരിന് സമീപം റാവുട്ടാന്‍ കല്ലില്‍ അതിഥി തൊഴിലാളിയായ രവിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാര്‍ഖണ്ഡ് സ്വദേശിയാണ് കൊല്ലപ്പെട്ട രവി. ആട് വളര്‍ത്തല്‍ കേന്ദ്രത്തിലെ ജീവനക്കാരനായ രവിക്കൊപ്പം ജോലി ചെയ്തിരുന്ന അസം സ്വദേശികളാണ് കൊലപാതത്തിന് പിന്നിലെന്ന സംശയം പൊലീസിന് നേരത്തെ തന്നെ ഉണ്ടായിരുന്നു.

Continue Reading

kerala

പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കാതെ ഖബറടക്കി മാതാവ് ക്വാറന്റൈനില്‍

ഒരു മാസത്തിനിടെ മൂന്ന് കുട്ടികളാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത്.

Published

on

കൊല്ലത്ത് പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിന്റെ മൃതദേഹം ഖബറടക്കി. പുനലൂരിലെ ആലഞ്ചേരി മുസ്‌ലിം ജമാഅത്ത്പള്ളിയിലായിരുന്നു ഖബറടക്കം. പൊതുദര്‍ശനത്തിന് വെക്കാതെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് നേരെ ഖബറടക്കാനാണ് കൊണ്ടുവന്നത്. അതേസമയം, കുട്ടിയുടെ മാതാവിനെ ക്വാറന്റൈനിലാക്കുകയും ചെയ്തു. തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു നിയ മരിച്ചത്.

കഴിഞ്ഞ എട്ടാം തീയതി ആയിരുന്നു വീടിനുമുമ്പില്‍ കളിച്ചുകൊണ്ടിരുന്ന നിയയെ തെരുവുനായ ആക്രമിച്ചത്. എല്ലാ പ്രതിരോധ വാക്‌സിനും എടുത്തിട്ടും കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. മെയ് ഒന്നാം തീയതിയാണ് എസ്എടിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്.

തന്റെ കണ്‍മുന്നില്‍വെച്ചാണ് പട്ടി കുഞ്ഞിനെ കടിച്ചുകീറിയതെന്ന് മാതാവ് പറയുന്നു. ‘അവിടെ വേസ്റ്റ് കൊണ്ടിടരുതെന്ന് എല്ലാവരോടും പറഞ്ഞു. ഒരു മനുഷ്യനും കേട്ടില്ല. അത് തിന്നാന്‍ വന്ന പട്ടിയാണ് എന്റെ കുഞ്ഞിനെ കടിച്ചുകീറിയത്. ഞാന്‍ ഓടിച്ചുവിട്ട പട്ടി എന്റെ കണ്‍മുന്നില്‍വെച്ചാണ് കുഞ്ഞിനെ കടിച്ചുകീറിയത്.അപ്പഴേ എടുത്തുകൊണ്ടുപോയി വേണ്ടതൊക്കെ ചെയ്തു,ദേ അവളെ ഇപ്പോള്‍ കൊണ്ടുപോയി.ഇനി എനിക്ക് കാണാന്‍ പറ്റില്ല.ഇനിയും പട്ടികളെ വളര്‍ത്ത്..’..കണ്ണീരോടെ നിയയുടെ മാതാവ് പറഞ്ഞു.ഈ ഒരു അവസ്ഥ ആര്‍ക്കും വരരുത് കുട്ടിയുടെ പിതാവ് പറഞ്ഞു. ഒരു മാസത്തിനിടെ മൂന്ന് കുട്ടികളാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത്.

Continue Reading

india

സുപ്രിംകോടതിയില്‍ വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍; നിയമത്തെ എതിര്‍ക്കാതെ കേരളം

മധ്യപ്രദേശും അസമും ഉൾപ്പെടെ ബി.ജെ.പി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളാണ് നിയമത്തെ അനുകൂലിച്ച് സുപ്രിംകോടതിയിൽ പോയത്

Published

on

സുപ്രിംകോടതിയിൽ വഖഫ് നിയമ ഭേദഗതിയ പിന്തുണച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ രംഗത്ത് വന്നപ്പോഴും നിയമത്തെ കോടതിയിൽ എതിർക്കാതെ കേരളം. നിയമത്തിന് എതിരാണെന്ന് പുറത്ത് പറയുന്ന ഇടത് സർക്കാർ നിയമത്തെ എതിർക്കാനായി ഇതുവരെയും സുപ്രിംകോടതിയെ സമീപിച്ചിട്ടില്ല.

മധ്യപ്രദേശും അസമും ഉൾപ്പെടെ ബി.ജെ.പി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളാണ് നിയമത്തെ അനുകൂലിച്ച് സുപ്രിംകോടതിയിൽ പോയത്. നിയമത്തെ ശക്തമായി എതിർക്കുകയും നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുകയും ചെയ്ത കേരളം കേസിലെ സംഭവ വികാസങ്ങൾ നിരീക്ഷിക്കുകയാണ് എന്ന അഴകുഴമ്പൻ നിലപാടുമായാണ് മുന്നോട്ട് പോകുന്നത്. സുപ്രിംകോടതിയിലെ സംസ്ഥാന സർക്കാറിന്റെ അഭിഭാഷകനും ഹർജി നൽകുന്നതിന് നിർദേശം ലഭിച്ചില്ല.

Continue Reading

Trending