Connect with us

crime

സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തെ 54 ലിറ്റർ അനധികൃത മദ്യവുമായി പിടികൂടി

വടവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും കുണ്ടുകാട് ബ്രാഞ്ച് സെക്രട്ടറിയുമായ സന്തോഷ് 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമപ്പഞ്ചായത്ത് സ്ഥാനാര്‍ഥിയായിരുന്നു.

Published

on

കാറില്‍ 54 ലിറ്റര്‍ അനധികൃത മദ്യവുമായി സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ എക്‌സൈസ് പിടികൂടി. വടവന്നൂര്‍ കുണ്ടുകാട് ചാളയ്ക്കല്‍ എ. സന്തോഷിനെയാണ് (54) പിടികൂടിയത്. വടവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും കുണ്ടുകാട് ബ്രാഞ്ച് സെക്രട്ടറിയുമായ സന്തോഷ് 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമപ്പഞ്ചായത്ത് സ്ഥാനാര്‍ഥിയായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് 5.15-ന് കൊല്ലങ്കോട്-പുതുനഗരം പാതയില്‍ പുതുനഗരം ഗ്രാമപ്പഞ്ചായത്തോഫീസിന് മുന്‍പില്‍വെച്ചാണ് മദ്യം പിടികൂടിയത്. അരലിറ്റര്‍ വീതമുള്ള 108 കുപ്പികള്‍ ആറ് കെയ്‌സുകളിലാക്കി കാറിന്റെ പിന്നില്‍വെച്ച് കടത്തുകയായിരുന്നു. പാലക്കാട്ടുനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി കൊല്ലങ്കോട് ഭാഗത്ത് കൂടുതല്‍വിലയ്ക്ക് വില്‍ക്കാനാണ് മദ്യം കടത്തിയത്.

ഹോളോഗ്രാമോ സീലോ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ മദ്യക്കടകളില്‍നിന്ന് വാങ്ങിയതല്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും എവിടെയോ വ്യാജമായി നിര്‍മിച്ചതാണെന്നും കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

രഹസ്യവിവരത്തെത്തുടര്‍ന്ന് കൊല്ലങ്കോട് എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ എന്‍. സന്തോഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി. ചെന്താമര, കെ. രമേഷ്, യു. നാസര്‍, സീനിയര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ എ. അരവിന്ദാക്ഷന്‍ തുടങ്ങിയവരാണ് പരിശോധന നടത്തിയത്. തിങ്കളാഴ്ചരാത്രി പ്രതിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. ചൊവ്വാഴ്ച രാവിലെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടന്നാണ് വിവരം.

Published

on

തിരുവനന്തപുരത്ത് ദേശീയപാതയില്‍ കാറിനുള്ളില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട്കടവ് സ്വദേശി ജോസഫ് പീറ്ററാണ് മരിച്ചത്. കഴക്കൂട്ടം എസിപിയുടെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി.

റോഡിലൂടെ നടന്നുപോയവരാണ് ദുര്‍ഗന്ധം വരുന്നത് ശ്രദ്ധയില്‍പ്പെട്ട് പൊലീസിനെ അറിയിക്കുന്നത്. കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ പരിശോധനകള്‍ക്കൊടുവിലാണ് തിരിച്ചറിഞ്ഞത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടന്നാണ് വിവരം. സീറ്റിനടിയില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

എങ്ങനെയാണ് മരണം സംഭവിച്ചതടക്കമുള്ള കാര്യങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ. സ്വാഭാവിക മരണമല്ല എന്നാണ് മനസ്സിലാക്കുന്നത്. മൃതദേഹത്തില്‍ പാടുകളുണ്ട്.

Continue Reading

crime

മൈനാഗപ്പള്ളിയില്‍ കാര്‍ കയറ്റിക്കൊന്ന സംഭവം; അപകട സമയം വാഹനത്തിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല

കാറിന്റെ ഇന്‍ഷുറന്‍സ് കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചിരുന്നു.

Published

on

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റി കൊന്ന സംഭവത്തില്‍ അപകട സമയം കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന വിവരമാണ് പുറത്തു വന്നത്. കഴിഞ്ഞ 15ാം തീയതിയാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടര്‍ യാത്രികയെ കാര്‍ ഇടിച്ചതിനു പിന്നാലെ ശരീരത്തിലൂടെ വീണ്ടും കയറ്റിറക്കി നിര്‍ത്താതെ പോകുകയായിരുന്നു.

കേസിലെ പ്രതി അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ള KL Q 23 9347 എന്ന നമ്പറിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. കാറിന്റെ ഇന്‍ഷുറന്‍സ് കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചിരുന്നു. അപകടം നടന്ന് അടുത്ത ദിവസം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് തുടര്‍പോളിസി ഓണ്‍ലൈന്‍ വഴി പുതുക്കി. പതിനാലു മുതല്‍ ഒരു വര്‍ഷത്തേക്കാണ് ഇന്‍ഷുറന്‍സ് പുതുക്കിയത്.

പതിനാറിന് പുലര്‍ച്ചെയാണ് അജ്മലിനെ പൊലീസ് പിടികൂടിയത്. അജ്മലിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഡോക്ടര്‍ ശ്രീക്കുട്ടിയും കേസിലെ പ്രതിയാണ്. അപകട ശേഷം കാര്‍ ഓടിച്ചു പോകാന്‍ പറഞ്ഞത് ശ്രീക്കുട്ടിയാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.

 

Continue Reading

crime

ബംഗ്ലാദേശില്‍ ക്ഷേത്രവിഗ്രഹങ്ങള്‍ തകര്‍ത്ത് വര്‍ഗീയ കലാപത്തിന് ശ്രമം; ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ ഏജൻ്റുമാർ ബംഗ്ലാദേശിൽ വർഗീയ കലാപം സൃഷ്ടിക്കാൻ സജീവമായി ശ്രമിക്കുകയാണെന്ന് ബം​ഗ്ലാദേശ് ഡിഫൻസ് റിസർച്ച് ഫോറം എക്സിൽ കുറിച്ചു.

Published

on

ബംഗ്ലാദേശില്‍ ക്ഷേത്രങ്ങളില്‍ കയറി വിഗ്രഹങ്ങള്‍ നശിപ്പിച്ച് കലാപത്തിന് ശ്രമിച്ച ഇന്ത്യക്കാരനായ യുവാവ് അറസ്റ്റില്‍. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ സഞ്ജിത് ബിശ്വാസ് എന്ന 45കാരനെയാണ് ബംഗ്ലാദേശ് പൊലീസ് പിടികൂടിയത്. ഫരീദ്പൂര്‍ ജില്ലയിലെ ഭംഗയിലെ കാളി ക്ഷേത്രം, ഹരി ക്ഷേത്രം എന്നിവിടങ്ങളിലെ വിഗ്രഹങ്ങളാണ് ഇയാള്‍ തകര്‍ത്തത്.

ഇന്നലെ കാളി ക്ഷേത്രത്തിനടുത്ത് നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയതായി ബംഗ്ലാദേശ് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെ ക്ഷേത്ര കമ്മിറ്റി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്, ഉപജില്ലാ നിര്‍ബാഹി ഓഫീസര്‍ ബി.എം കുദ്രത് ഇ ഖൂഡ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രാദേശിക ഹിന്ദു സമുദായ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തു.

തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍, സംഭവസ്ഥലത്തിന് സമീപം രണ്ട് പേരെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടു. ഒരാള്‍ ക്ഷേത്രത്തിന് മുന്നില്‍ ഉപേക്ഷിച്ച സ്ട്രെച്ചറില്‍ കിടക്കുകയും മറ്റൊരാള്‍ സ്ട്രെച്ചറിന് സമീപം നിലത്ത് കിടക്കുകയുമായിരുന്നു. ഇതിലൊരാള്‍ പ്രദേശവാസിയായ വയോധികനാണെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞതായും രണ്ടാമന്‍ സഞ്ജിത് ബിശ്വാസ് ആയിരുന്നെന്നും ഫരീദ്പൂര്‍ എസ്പി അബ്ദുല്‍ ജലീല്‍ പറഞ്ഞു. ബംഗാളിയും ഹിന്ദിയും മാറിമാറി സംസാരിച്ച ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലില്‍, താന്‍ ഇന്ത്യക്കാരനാണെന്ന് സഞ്ജിത് സമ്മതിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഭംഗ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് മോക്സുദൂര്‍ റഹ്മാന്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍, ആശങ്ക ഉന്നയിച്ച് ബംഗ്ലാദേശി ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി. ബംഗ്ലാദേശിലെ സമാധാനവും ഐക്യവും തകര്‍ക്കാനുള്ള വലിയ ആസൂത്രിത പദ്ധതിയുടെ ഭാഗമാകാം ഇയാളുടെ പ്രവൃത്തിയെന്ന് അവര്‍ ആരോപിച്ചു.

‘ഫരീദ്പൂരിലെ വിഗ്രഹം നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യന്‍ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ നാദിയയില്‍ നിന്നുള്ള സഞ്ജിത് ബിശ്വാസ് എന്നയാളാണ് അറസ്റ്റിലായത്. ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ ഏജന്റുമാര്‍ ബംഗ്ലാദേശില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ സജീവമായി ശ്രമിക്കുന്നു’- ബം?ഗ്ലാദേശ് ഡിഫന്‍സ് റിസര്‍ച്ച് ഫോറം എക്‌സില്‍ കുറിച്ചു.

Continue Reading

Trending