Connect with us

india

വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണോ എന്നത് പരിശോധിക്കണം: സുരേഷ് ഗോപി

ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയെന്ന അമിത് ഷായുടെ പ്രസ്താവനയെകുറിച്ചുള്ള ചോദ്യത്തിന് അത് സബ്മിഷന് മറുപടി പറഞ്ഞതാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

Published

on

വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാണോ എന്നത് പരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിഷയത്തിന്റെ സാധ്യതയും സാധുതയും പരിശോധിക്കണമെന്നും അതിനു നടപടി ക്രമങ്ങള്‍ ഉണ്ടെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഇപ്പോള്‍ കരുതലും കരുണയുമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയെന്ന അമിത് ഷായുടെ പ്രസ്താവനയെകുറിച്ചുള്ള ചോദ്യത്തിന് അത് സബ്മിഷന് മറുപടി പറഞ്ഞതാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ എഴുന്നള്ളിച്ചു അസ്വസ്ഥത ഉണ്ടാക്കരുത് പറഞ്ഞ അദേഹം അമിത ഷായുടെ മറുപടി ഉപയോഗിച്ച് ദുരന്തത്തില്‍പ്പെട്ടവരുടെ മനസിനെ മഥിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

‘രാജ്യം വയനാടിനെ സഹായിക്കാന്‍ ഉണ്ടാകും, പരമാവധി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചണ് ദുരന്ത മേഖലയില്‍ പരിശോധന നടത്തുന്നത്,പരിശോധനക്ക് കൂടുതല്‍ സേനയെ വേണമെങ്കില്‍ കേരളം ആവശ്യപ്പെടട്ടെ, ദുരന്തത്തില്‍പെട്ടരെ മാനസികമായി ശക്തിപ്പെടുത്തേണ്ടതാണ് പ്രാധാന്യം’- അദ്ദേഹം പറഞ്ഞു.

കാണാതായവരുടെ കണക്ക് കൃത്യമായി കിട്ടേണ്ടതുണ്ടെന്നും ശാസ്ത്രംപോലും തലകുനിച്ചു നില്‍ക്കുന്ന സ്ഥിതിയാണ് ഇവിടെയുള്ളതെന്നും കളക്ടറുമായി സംസാരിച്ചു വേണ്ടത് ചെയ്യുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.

india

പാര്‍ലമെന്റില്‍ പ്രിയങ്ക ഗാന്ധി ആദ്യം ഉന്നയിക്കുക വയനാട് ദുരന്തം; കെ.സി വേണുഗോപാല്‍

മണ്ഡലത്തിന് പ്രയോജനകരമായ ഇടപെടലും പ്രവർത്തനങ്ങളും പ്രിയങ്ക നടത്തുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

Published

on

വയനാട് ദുരന്തത്തെ കുറിച്ചായിരിക്കും നിയുക്ത എം.പി പ്രിയങ്ക ഗാന്ധി ആദ്യം പാര്‍ലമെന്‍റില്‍ ഉന്നയിക്കുകയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ദുരന്തത്തിൽ കേന്ദ്രസർക്കാർ സഹായം നൽകാത്ത വിഷയമാണ് ഉന്നയിക്കുക. മണ്ഡലത്തിന് പ്രയോജനകരമായ ഇടപെടലും പ്രവർത്തനങ്ങളും പ്രിയങ്ക നടത്തുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

പ്രിയങ്കയുടെ ഭൂരിപക്ഷത്തിന്‍റെ ക്രെഡിറ്റ് എല്ലാവർക്കുമാണ്. ഭൂരിപക്ഷം കുറയുമോ എന്ന ആശങ്ക ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ, പാർട്ടിയുടെ കണക്ക് ശരിയായി. കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ ഒരുപോലെ പ്രവർത്തിച്ചെന്നും വേണുഗോപാൽ വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ പരാജയത്തിന്‍റെ കാരണങ്ങൾ കൂട്ടായി പരിശോധിക്കും. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മാത്രമല്ല മഹാവികാസ് അഘാഡിയിലെ എല്ലാ കക്ഷികൾക്കും ഉണ്ടായിട്ടുണ്ട്. സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള വരവ് സർജിക്കൽ സ്ട്രൈക്ക് ആയിരുന്നുവെന്നും കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.

Continue Reading

india

പാര്‍ലമെന്റിന്റെ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം; പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലകള്‍, വഖഫ് നിയമ ഭേദഗതി തുടങ്ങിയവ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കാനാണ് മോദി സര്‍ക്കാരിന്റെ നീക്കം.

Published

on

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. സമ്മേളനം നടക്കുക ഡിസംബര്‍ 20 വരെയാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലകള്‍, വഖഫ് നിയമ ഭേദഗതി തുടങ്ങിയവ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കാനാണ് മോദി സര്‍ക്കാരിന്റെ നീക്കം.

വയനാടിന്റെ നിയുക്ത എംപിയായി പ്രിയങ്ക ഗാന്ധി നാളെ സത്യപ്രതിജ്ഞ ചെയ്യും. പ്രിയങ്കയുടെ തിലക്കമാര്‍ന്ന വിജയം 2024ല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് .

6,47,445 വോട്ടുകള്‍ നേടി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വിജയിച്ചത്. എന്നാല്‍ 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് വയനാട് ലോക്‌സഭ മണ്ഡലത്തില്‍ കന്നിയങ്കത്തില്‍ പ്രിയങ്ക ഗാന്ധി വിജയമുറപ്പിച്ചത്. രണ്ടാമതെത്തിയ എല്‍ഡിഎഫിന്റെ സത്യന്‍ മോകേരി 211407 വോട്ടുകളാണ് നേടിയത്. എന്നാല്‍ 109939 വോട്ടുകളാണ് ബിജെപിയുടെ നവ്യ ഹരിദാസിന് ലഭിച്ചത്.

Continue Reading

india

‘മഹാരാഷ്ട്രയിലെ തോൽവി അപ്രതീക്ഷിതം; ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് തുടരും’

പോരാട്ടം നീണ്ടതാണ്, ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് തുടരുമെന്നും ഖാർഗെ എക്‌സിൽ കുറിച്ചു.

Published

on

മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തോൽവിയുടെ യഥാർഥ കാരണങ്ങൾ കണ്ടെത്തുന്നതിനായി ആഴത്തിൽ പരിശോധന നടത്തും.

പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച നേതാക്കളോടും പ്രവർത്തകരോടും പിന്തുണച്ചവരോടും നന്ദിയുണ്ട്. ഛത്രപതി ശിവജി, ഷാഹുജി, ഫുലെ, ബാബാസാഹബ് അംബേദ്കർ തുടങ്ങിയവരുടെ യഥാർഥ ആശയങ്ങളെ പ്രതിനിധീകരിക്കുന്നത് തങ്ങളാണ്. പോരാട്ടം നീണ്ടതാണ്, ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് തുടരുമെന്നും ഖാർഗെ എക്‌സിൽ കുറിച്ചു.

പ്രിയങ്കാ ഗാന്ധിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വയനാട്ടിലെ ജനങ്ങളോട് ഖാർഗെ നന്ദി പറഞ്ഞു. വയനാട്ടിലെ ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി പാർലമെന്റിലെ കരുത്തുറ്റ ശബ്ദമായി പ്രിയങ്ക മാറുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഖാർഗെ പറഞ്ഞു.

Continue Reading

Trending