Connect with us

kerala

വയനാട് ദുരന്തം: മരിച്ചവരുടെ എണ്ണം 369 കഴിഞ്ഞു

200ലധികം പേർ ഇപ്പോഴും കാണാമറയത്ത്

Published

on

ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 369 ആയി ഉയർന്നു. ഇന്ന് നടത്തിയ തിരച്ചിലിൽ മുണ്ടേരി ഉൾവനത്തിൽ നിന്ന് 2 മൃതശരീര ഭാഗങ്ങളും ഒരു ആന്തരിക അവയവും ലഭിച്ചു. ഇതോടെയാണ് മരണസംഖ്യ വീണ്ടും ഉയർന്നത്. ഇനിയും 200ലധികം പേർ കാണാമറയത്താണ്. ഇവർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രദേശവാസികൾ നൽകുന്ന കണക്കനുസരിച്ചാണെങ്കിൽ 400 പേരെ ഇനിയും കണ്ടെത്താനുണ്ട്.

ദുരന്തത്തിൽ കാണാതായവർക്കായി ചാലിയാറിലും ഉൾവനത്തിലുമായി സമാന്തര തിരച്ചിലാണ് നടക്കുന്നത്. പോത്തുകൽ, മുണ്ടേരി ഭാ​ഗങ്ങളിലായി ആയിരകണക്കിനാളുകളെ അണിനിരത്തി നിർണായക തിരച്ചിലാണ് ആരംഭിച്ചത്. പൊലീസ്, വനംവകുപ്പ്, ആരോ​ഗ്യപ്രവർത്തകർ, പോത്തുകൽ പഞ്ചായത്ത് അധികൃതർ, സന്നദ്ധപ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവരുടെ നേത‍ൃത്വത്തിൽ രണ്ടുസംഘമായാണ് തിരച്ചിൽ നടക്കുക. ഒരോ ടീമിലും സി.ഐ റാങ്കിലുള്ള പൊലീസുകാർ നേതൃത്വം നൽകാനുണ്ടാകും.

തിരച്ചിലിൽ പങ്കെടുക്കാൻ കൂടുതൽ ഫയർഫോഴ്സ് അംഗങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്നുള്ള മൂന്നാമത്തെ ബാച്ചാണ് ഇന്ന് യാത്രതിരിച്ചത്. 30 പേരാണ് സംഘത്തിലുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സങ്കേതിക തകരാര്‍; കരിപ്പൂരില്‍ നിന്നും ദുബൈയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൈകുന്നു

ഉച്ചയ്ക്ക് 2:45 ന് കരിപ്പൂരില്‍ നിന്നും ദുബൈയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വൈകുന്നത്.

Published

on

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദുബൈയിലേക്ക് പോകേണ്ട വിമാനം വൈകുന്നു. ഉച്ചയ്ക്ക് 2:45 ന് കരിപ്പൂരില്‍ നിന്നും ദുബൈയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വൈകുന്നത്. വൈകീട്ട് ആറ് മണിക്ക് മാത്രമേ വിമാനം പുറപെടുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. സങ്കേതിക പ്രശ്‌നമാണെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കുന്ന വിശദീകരണം.

Continue Reading

kerala

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം

ഏഴര വര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനി പുറത്തേക്കെത്തുന്നത്.

Published

on

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി പുറത്തേക്ക്. വിചാരണ കോടതി ജാമ്യത്തില്‍ വിട്ടു. കര്‍ശന ഉപാധികളോടെയാണ് പള്‍സര്‍ സുനിയെ ജാമ്യത്തില്‍ വിട്ടിരിക്കുന്നത്. ഏഴര വര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനി പുറത്തേക്കെത്തുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒരു സിം ല്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ല, അനുമതിയിലാതെ വിചാരണ കോടതിയുടെ പരിതി വിട്ട് പോകരുത്, മാധ്യമന്ങ്ങളോട് സംസാരിക്കരുത്, ഒരു ലക്ഷം രൂപയും രണ്ട് ആള്‍ ജാമ്യം എന്നിവയാണ് വ്യവസ്ഥകള്‍. ഉപയോഗിക്കുന്ന സിമ്മിന്റെ വിവരങ്ങള്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. പള്‍സര്‍ സുനിയുടെ സുരക്ഷ റൂറല്‍ പോലീസ് ഉറപ്പാക്കണം എന്ന് കോടതി നിര്‍ദേശിച്ചു.

നടിയെ അക്രമിച്ച കേസില്‍ സുപ്രീം കോടതിയാണ് പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകള്‍ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നത്. എറണാകുളം സബ് ജയിലിലാണ് പള്‍സര്‍ സുനി കഴിഞ്ഞിരുന്നത്. 2017- ഫെബ്രുവരി 23 മുതല്‍ സുനി ജയിലിലാണ്.

 

 

Continue Reading

kerala

തൃശൂര്‍ പൂരം കലക്കല്‍ അന്വേഷണം അട്ടിമറിച്ചു; സര്‍ക്കാര്‍ ജനങ്ങളെ പറ്റിച്ചു, തെളിവായി വിവരാവകാശ രേഖ

ഇതോടെ അന്വേഷണം നടക്കുന്നൂവെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സിപിഎമ്മും, സിപിഐ ഉള്‍പ്പടെയുള്ള ഘടകക്ഷികളെ പറ്റിച്ചെന്ന സംശയം ബലപ്പെടുകയാണ്.

Published

on

തൃശൂര്‍ പൂരം കലക്കിയതിനേക്കുറിച്ചുള്ള അന്വേഷണം പ്രഖ്യാപനത്തില്‍ മാത്രം ഒതുക്കി സര്‍ക്കാര്‍. അന്വേഷണം നടക്കുന്നതായി അറിവില്ലെന്ന് പൊലീസ് ആസ്ഥാനത്ത് നിന്നുള്ള വിവരാവകാശ മറുപടി. അന്വേഷിച്ചിട്ടില്ലെന്ന് തൃശൂര്‍ സിറ്റി പൊലീസും മറുപടി നല്‍കി. ഇതോടെ അന്വേഷണം നടക്കുന്നൂവെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സിപിഎമ്മും, സിപിഐ ഉള്‍പ്പടെയുള്ള ഘടകക്ഷികളെ പറ്റിച്ചെന്ന സംശയം ബലപ്പെടുകയാണ്.

ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചരിത്രത്തിലാദ്യമായി പൂരം അലങ്കോലപ്പെട്ടപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വിവാദത്തെ തടഞ്ഞത്. ഏപ്രില്‍ 21ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നിറക്കിയ വാര്‍ത്താകുറിപ്പില്‍ ഇങ്ങിനെ അറിയിച്ചു. തൃശൂര്‍ കമ്മീഷണറെ മാറ്റും. പൊലീസിന്‍റെ നടപടികള്‍ക്കെതിരായ പരാതികള്‍ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കും. ഈ വാക്കു വിശ്വസിച്ച സിപിഐ നേതാക്കള്‍ അന്ന് മുതല്‍ ആവശ്യപ്പെടുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന്. എന്നാല്‍ അതെല്ലാം മുഖ്യന്‍റെയും സിപിഎമ്മിന്‍റെയും നാടകം മാത്രം. ഘടകക്ഷികളെ മാത്രമല്ല സര്‍ക്കാര്‍ ഇതിലൂടെ ജനങ്ങളെയും വഞ്ചിക്കുകയാണ്.

തൃശൂര്‍ കമ്മീഷണറെ മാറ്റും, ഡിജിപി തന്നെ അന്വേഷിക്കും എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എഡിജിപി എം.ആര്‍. അജിത്കുമാറിനായിരുന്നു അന്വേഷണ ചുമതല. ഈ അന്വേഷണം വെറും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. കള്ളന്‍റെ കയ്യില്‍ താക്കോല്‍ കൊടുക്കുകയാണ് സര്‍ക്കാര്‍ അജിത്കുമാറിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചതിലൂടെ ചെയ്തത്.

പൂരം മുടങ്ങിയതിനേക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ? ഈ കാര്യങ്ങളാണ് പൊലീസ് ആസ്ഥാനത്ത് നല്‍കിയ വിവരാവകാശ ചോദ്യത്തില്‍ ഉന്നയിച്ചത്. മറുപടി ഇങ്ങിനെ– അങ്ങിനെയൊരു അന്വേഷണത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടത്തെ ഓഫീസിലില്ല.  കൃത്യമായ മറുപടിക്കായി തൃശൂര്‍ സിറ്റി പൊലീസിന് അയച്ചു നല്‍കുന്നു. അതായത് ഡിജിപി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തേക്കുറിച്ച് പൊലീസ് ആസ്ഥാനം അറിഞ്ഞിട്ടില്ല. സര്‍ക്കാരിന്‍റെ ഇത്തരം ഒരു പ്രഹസനം ആരേ ബോധിപ്പിക്കാന്‍ വേണ്ടിയാണ്?

തൊട്ടുപിന്നാലെ തൃശൂര്‍ പൊലീസും മറുപടി നല്‍കി. പൂരം മുടങ്ങിയതിനേക്കുറിച്ച് അന്വേഷിക്കുകയോ റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ല. അതിനാല്‍ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുള്ളതായും കണ്ടെത്തിയിട്ടില്ല. ചുരുക്കത്തില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താകുറിപ്പില്‍ പറഞ്ഞതുപോലെ ഒരന്വേഷണം ഉണ്ടായതായി ആരും പറയുന്നില്ല. മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും തന്‍റെ അതിവിശ്വസ്തനായ എഡിജിപി അജിത്കുമാറിനെ ഏല്‍പ്പിക്കുകയും ചെയ്ത അന്വേഷണത്തിന് എന്ത് സംഭവിച്ചു. പൂരം കലക്കിയതിലുള്ള അന്വേഷണം സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുകയായിരുന്നു എന്നാണ് മറുപടിയില്‍ നിന്നും വ്യക്തമാകുന്നത്. വിവാദം ശമിപ്പിക്കാന്‍ കണ്ണില്‍പ്പൊടി ഇടുകയായിരുന്നു. സിപിഐക്കൊപ്പം ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിനെ മാത്രമല്ല ഇടതുമുന്നണി ഘടകകക്ഷികളെക്കൂടിയാണ് സര്‍ക്കാര്‍ കബളിപ്പിച്ചത്.

Continue Reading

Trending