Connect with us

kerala

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: മുസ്‌ലിം ലീഗ്

Published

on

വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വിളിച്ചു ചേർത്ത മുസ്ലിംലീഗ് നേതാക്കളുടെ പ്രത്യേക അവലോകന യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇപ്പോൾ രക്ഷാ പ്രവർത്തനത്തിന് മുൻഗണന നൽകണം. കാണാതായ മുഴുവൻ മൃതദേഹങ്ങളും കണ്ടെത്തണം. പുഴയിലൂടെ സഞ്ചരിച്ച് കിലോമീറ്ററുകൾ ഒഴുകിയ ശേഷമാണ് നിരവധി മൃതദേഹങ്ങൾ ലഭിച്ചത്. പുഴയുടെ കൈവഴികളിൽ തങ്ങാൻ സാധ്യതയുള്ള മൃതദേഹങ്ങൾ കണ്ടെത്തണം. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളുടെ പുറത്ത്‌നിന്ന് അതിഥികളായി വന്നവർ ഉൾപ്പെടെ ദുരന്തത്തിൽ അകപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് കാണാതായവരുടെ ലിസ്റ്റ് കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം പുനഃപ്രസിദ്ധീകരിക്കണം.- മുസ്ലിംലീഗ് നേതൃത്വം ആവശ്യപ്പെട്ടു.

മുണ്ടക്കൈ മേഖലയിൽ അറുപതിൽപരം വീടുകൾ മണ്ണിനടിയിലാണ്. ഇവിടെ മണ്ണ് നീക്കാൻ ആവശ്യമായ യന്ത്ര സാമഗ്രികൾ എത്തിച്ച് പരിശോധന നടത്തണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ പരിഹാരം കാണുമെന്ന് സർവ്വകക്ഷി യോഗത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകി. മൃതദേഹങ്ങൾ തിരിച്ചറിയാൻ ബന്ധുക്കൾക്ക് സൗകര്യമൊരുക്കണമെന്നും ആഭരണങ്ങൾ അഴിച്ച് മാറ്റരുതെന്നും ആഭരണങ്ങൾ തിരിച്ചറിയാനുള്ള മാർഗമാണെന്നും മുസ്ലിംലീഗ് നിർദേശിച്ചു. ഇക്കാര്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. പരിക്ക് പറ്റിയവരെ ചികിത്സിക്കുന്നതിന് പ്രത്യേകമായ മെഡിക്കൽ ടീമിനെ നിയോഗിക്കണമെന്നും മുസ്ലിംലീഗ് ആവശ്യപ്പെട്ടു. നഷ്ടപരിഹാരം കാലോചിതമായി വർദ്ധിപ്പിക്കണം. ദുരന്തത്തിന് ഇരയായവർക്ക് വാസയോഗ്യമായ സ്ഥലം നിർണയിച്ച് പുനരധിവാസ പദ്ധതി പ്രഖ്യാപിക്കണം. മലയിടിച്ചിലും മറ്റും കാരണമായി വയനാട് ഒറ്റപ്പെട്ട് കിടക്കുകയാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാത്രി യാത്രാനിരോധനം എടുത്തുമാറ്റണം. പടിഞ്ഞാറത്തറ- പൂഴിത്തോട് ബദൽ റോഡ് വനംവകുപ്പിന്റെ അനുമതിയോടെ തുറന്ന് കൊടുക്കണം. പ്രളയസാധ്യത നിലനിൽക്കുന്നതിനാൽ വിദഗ്ധ സംഘം ശാസ്ത്രീയമായി പരിസ്ഥിതി ലോല പ്രദേശങ്ങളുടെ മാപ്പിങ് നടത്തി ആളുകളെ മാറ്റിപ്പാർപ്പിച്ച് ഇനിയൊരു ദുരന്തം സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു. മുണ്ടക്കൈ പഴയ്ക്ക് കുറുകെ വളരെ വേഗത്തിൽ താൽക്കാലിക പാലം നിർമ്മിച്ച സൈന്യത്തെ യോഗം അഭിനന്ദിച്ചു.

kerala

ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍

കുഞ്ഞിന് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പറഞ്ഞു

Published

on

ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഇന്ന് രാവിലെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ച കുഞ്ഞിന് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പറഞ്ഞു.

നവംബര്‍ എട്ടിനാണ് നിരവധി വൈകല്യങ്ങളോടെ ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശികളായ അനീഷ് സുറുമി ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത്. കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വായ തുറക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്. കാലിനും കൈക്കും വളവുണ്ട്. ഗര്‍ഭകാലത്തെ സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ വൈകല്യം തിരിച്ചറിയാതിരുന്നത് ഡോക്ടര്‍മാര്‍ക്ക് നേരെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പരാതിയില്‍ നേരത്തെ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു. ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. ഇതിന് പിന്നാലെ ആരോഗ്യ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Continue Reading

kerala

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു

എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് കൊല്ലപ്പെട്ടത്

Published

on

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് കൊല്ലപ്പെട്ടത്. ആടിനെ മേയ്ക്കാന്‍ പോയപ്പോഴായിരുന്നു സംഭവം.

നിലമ്പൂര്‍ കരുളായി വനമേഖലയിലാണ് ഈ കോളനി സ്ഥിതി ചെയ്യുന്നത്. റോഡില്‍നിന്ന് ഒരുകിലോമീറ്ററോളം ഉള്ളിലുള്ള സ്ഥലക്ക് വെച്ചാണ് ആക്രമണമുണ്ടായത് ഇന്ന് രാവിലെയാണ് സരോജിനി ആടിനെ മേയ്ക്കാന്‍ പോയത്.

ദിവസങ്ങള്‍ക്ക് മുമ്പ് കരുളായി വനത്തിലെ ആദിവാസി യുവാവും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ചോല നായ്ക്കര്‍ വിഭാഗത്തില്‍ പെട്ട മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് ജനുവരി നാലിന് രാത്രി കൊല്ലപ്പെട്ടത്. മകളോടൊപ്പം പോകവേ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കുട്ടികളെ ട്രൈബല്‍ ഹോസ്റ്റലില്‍ ആക്കി തിരിച്ച് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

Continue Reading

kerala

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്; രണ്ടാം പ്രതി അനുശാന്തിക്കു ജാമ്യം

മൂന്നര വയസ്സുള്ള സ്വന്തം മകളെയും ഭര്‍ത്താവിന്റെ അമ്മയെയും കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തി

Published

on

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിക്കു ജാമ്യം. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തീര്‍പ്പാകുന്നതു വരെയാണു സുപ്രീം കോടതി ജാമ്യം അനുവധിച്ചത്. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണു നടപടി. കേസില്‍ ഉപാധികള്‍ വിചാരണ കോടതിക്കു തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

2014 ഏപ്രില്‍ 16നായിരുന്നു സംഭവം. മൂന്നര വയസ്സുള്ള സ്വന്തം മകളെയും ഭര്‍ത്താവിന്റെ അമ്മയെയും കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തി. കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ടീം ലീഡറായിരുന്ന നിനോ മാത്യു നടത്തിയ കൊലപാതകത്തിനു സഹായവും ആസൂത്രണവും അനുശാന്തി ചെയ്‌തെന്നാണു പ്രോസിക്യൂഷന്‍ കേസ്.

Continue Reading

Trending