Connect with us

gulf

മുണ്ടക്കൈ ഗ്രാമ ദുരന്തം: സേവന സന്നദ്ധരായ കെഎംസിസി പ്രവർത്തകരുടെ സാനിദ്ധ്യം ശ്ലാഘനീയം: കുവൈത്ത് കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി

സാധ്യമായ ഇടപെടലുകൾ നടത്തി ദുരന്ത ഭൂമിയിൽ കര്‍മ്മ നിരതരാവാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കുവൈത്ത് കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി.

Published

on

മലവെള്ളപ്പാച്ചിലിൽ സർവ്വതും നഷ്‌ടമായ ദുരിതപൂർണ്ണ ഭൂമിയിൽ സർവ്വതും തകർന്ന് മുണ്ടക്കൈ ഗ്രാമം.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച മേപ്പാടി മുണ്ടകൈ ദുരന്ത മുഖത്ത് കെഎംസിസി പ്രവർത്തകർ സജീവമാണ്. സാധ്യമായ ഇടപെടലുകൾ നടത്തി ദുരന്ത ഭൂമിയിൽ കര്‍മ്മ നിരതരാവാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കുവൈത്ത് കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി.

രണ്ട് വീടുകളിലായി താമസിച്ചിരുന്ന കെഎംസിസി പ്രവർത്തകൻ സാഹിറിന്റെ ഉമ്മയും,സഹോദരിയും ഭാര്യാ പിതാവും,മാതാവും ഉൾപ്പടെയുള്ള കുടുംബങ്ങളെയാണ് മലവെള്ളം കൊണ്ട് പോയത്.

പ്രിയപ്പെട്ടവർ പിരിഞ്ഞ മനോ വേദന സാഹിറിനെ തളർത്തിയപ്പോഴും രക്ഷാ-സേവന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി. കെഎംസിസി പ്രവർത്തകനായ ലത്തീഫിന്റെ വീട് ദുരന്തത്തിൽ ഒലിച്ച് പോയി.

അടിയന്തിര പ്രാധാന്യമുള്ള താൽക്കാലിക പുനരധിവാസ പ്രവർത്തനങ്ങളിൽ കുവൈത്ത് കെഎംസിസി വയനാട് ജില്ലാ ഇടപെടുകയാണ്. ദുരന്ത മുഖത്ത് നാട്ടിലുള്ള പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് വയനാട് ജില്ലാ കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം,ജനറൽ സിക്രട്ടറി നൗഷാദ് മേപ്പാടിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

മിഫ ചാമ്പ്യൻസ് ലീഗിന് തുടക്കം കുറിച്ചു

മദീനയിലെ ഇന്ത്യൻ ഫുടു ബോൾ മേഖലയിലെ പ്രമുഖരായ ക്ലബ്ബുകളുടെ പങ്കാളിത്വത്തോടെ ഒരു മാസത്തോളം നീണ്ട് നിൽക്കുന്ന മത്സരങ്ങളുടെ ഉത്ഘാടനം മീഖാത്ത് റോഡിലുള്ള സദ്ധാം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടന്നു.

Published

on

മദീന: മദീന ഇന്ത്യൻ ഫുടുമ്പോൾ അസോ ഷിയേഷൻ്റെ (മിഫ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ലീഗിന് തുടക്കം കുറിച്ചു. മദീനയിലെ ഇന്ത്യൻ ഫുടു ബോൾ മേഖലയിലെ പ്രമുഖരായ ക്ലബ്ബുകളുടെ പങ്കാളിത്വത്തോടെ ഒരു മാസത്തോളം നീണ്ട് നിൽക്കുന്ന മത്സരങ്ങളുടെ ഉത്ഘാടനം മീഖാത്ത് റോഡിലുള്ള സദ്ധാം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടന്നു.

മദീനയിലെ പ്രവാസി മലയാളികളുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാനിധ്യത്തിൽ നടന്ന ചടങ്ങ് അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ അലി ഹുസൈൻ ഉത്ഘാടനം ചെയ്തു. വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിലുള്ള കലാപരിപാടികളും ടീമുകളുടെ മാർച്ച് പാസ്റ്റും ഉത്ഘാടന വേളയിൽ അരങ്ങേറി.

പ്രവാസി സമൂഹത്തിൻ്റെ വൻ ജനപങ്കാളിത്വത്തോടെ നടന്ന ചടങ്ങിൽ അഷറഫ് ചൊക്ളി, ഹമീദ് പെരുപറമ്പിൽ, നിസാർ കരുനാഗപ്പള്ളി,നജീബ് പത്തനംതിട്ട,ഡോ: ഫാറൂഖ്, മെഹബൂബ് കീഴ്പ്പറമ്പ്,കോയ സംസം, സുഹുർ കിസ്മത്ത്,സമദ് ടോപ് ഫോം, കബീർ ബിരിയാണി സ്പോട്,നിസാർ കൊടിയത്തൂർ,അൽത്താഫ് കൂട്ടിലങ്ങാടി, ഷംസു എന്നിവർ സംബന്തിച്ചു.

ഹിഫ്സു റഹ്മാൻ ,മുനീർ പടിക്കൽ,ഫൈസൽ വടക്കൻ, അജ്മൽ ആബിദ്,ജലീൽ പാലൂർ, ജാഫർ കാവാടൻ, ഗഫൂർ പട്ടാമ്പി, ഹംസ മണ്ണാർക്കാട്,ഹാരിസ് പേരാമ്പ്ര, നിസാർ മേപയൂർ, സുഹൈൽ നഹാസ്, ജദീർ തങ്ങൾ, സഹദ് അസ്ഹരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Continue Reading

gulf

ഖുർത്വുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അകാദമിക് എക്സലൻസ്; ദമ്മാം ചാപ്റ്റർ രൂപീകരിച്ചു

ഖുർത്വുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അകാദമിക് എക്സലൻസിൻറെ കർമ്മപദ്ധതികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ദമ്മാമിൽ ‘തകാതുഫ്’ പ്രവർത്തകസമിതി രൂപീകരിച്ചു.

Published

on

ദമ്മാം: ഉത്തരേന്ത്യൻ ജനതയുടെ ശാക്തീകരണം ലക്ഷ്യം വെച്ച് ബീഹാറിലെ കിഷൻഗഞ്ചിൽ പ്രവർത്തിക്കുന്ന ഖുർത്വുബ ഫൗണ്ടേഷൻറെ പ്രവർത്തനങ്ങൾക്ക് ദമ്മാമിൽ ഐക്യദാർഢ്യം.

ഖുർത്വുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അകാദമിക് എക്സലൻസിൻറെ കർമ്മപദ്ധതികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ദമ്മാമിൽ ‘തകാതുഫ്’ പ്രവർത്തകസമിതി രൂപീകരിച്ചു.
സഊദി ഈസ്റ്റേൺ പ്രൊവിൻസിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനാലംഗ സമിതി പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇന്ത്യയിൽ വിദ്യാഭ്യാസപരമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബീഹാർ. ഇവിടെ ന്യൂനപക്ഷവിഭാഗങ്ങൾ കൂടുതലുള്ള കിഷൻഗഞ്ച് ജില്ല ആസ്ഥാനമായി നോർത്ത് ഇന്ത്യയുടെ നാനോന്മുഖ പുരോഗതിക്ക് ആവശ്യമായത് ചെയ്യുകയും രാഷ്ട്ര നിർമാണ പ്രക്രിയകളിൽ അവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുകയും ചെയ്യുക എന്നതാണ് ഖുർതുബ ഫൗണ്ടേഷൻറെ ലക്ഷ്യം.

ഇതിനായി ഗവൺമെൻറ് സ്കൂളുകൾ, മഹല്ലുകൾ, ദളിത് ഗ്രാമങ്ങൾ തുടങ്ങിയവ കേന്ദ്രികരിച്ച് വിവിധ ശാക്തീകരണ പ്രവർത്തനങ്ങൾ ഫൗണ്ടേഷനു കീഴിൽ നടന്നുകൊണ്ടിരിക്കുന്നു. ഭിന്ന ശേഷിക്കാർക്കായി തണൽ സ്പെഷ്യൽ സ്കൂൾ, കാഫിൽ എജു വില്ലേജ്, പബ്ലിക് സ്കൂൾ, ലേണേഴ്സ് ക്ലിനിക്, ആർട്സ് ആൻറ് സയൻസ് കോളേജ്, ലേണിംഗ് സെൻറർ, റോപ് – കരിയർ ഗൈഡൻസ് സെൻറർ, ഖുർആൻ അകാദമി തുടങ്ങിയവ അതിൽ ചിലതാണ്. കേവല രാഷ്ട്രീയ നേട്ടങ്ങൾക്കപ്പുറം ഒരു ജനതയുടെ സമഗ്ര പരിവർത്തനമാണ് ഖുർഥുബ ലക്ഷ്യമിടുന്നതെന്നും ഭാരവാഹികൾ വെക്തമാക്കി.

ഖുർത്വുബ ഡയറക്ടർ ഡോ. സുബൈർ ഹുദവിയുടെ നേത്തൃത്വത്തിലാണ് തകാതുഫ് കമ്മിറ്റി രൂപീകരണം നടന്നത്.മുഹമ്മദ് കുട്ടി കോഡൂർ, ഫൈസൽ ഇരിക്കൂർ, സവാദ് ഫൈസി, ജമാൽ മീനങ്ങാടി, മുഹമ്മദ് കുട്ടി ഖഫ്ജി, ഫസൽ മഞ്ചേരി, .ഒ.പി ഹബീബ്, മഹ്മൂദ് പൂക്കാട്, ഹിശാം അൽകോബാർ, ബശീർ പാങ്ങ്, ഉമർ ഓമശേരി, മജീദ് കൊടുവള്ളി, റഹ്മാൻ കാരയാട്, ഫൈസൽ കൊടുമ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട തകാതുഫ് അംഗങ്ങൾ. ഡോ. സുബൈർ ഹുദവി, അബൂ ജിർഫാസ് മൗലവി, അബ്ദുൽ മജീദ് കൊടുവള്ളി, ആലിക്കുട്ടി ഒളവട്ടൂർ, സുഹൈൽ ഹുദവി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Continue Reading

gulf

കോഴിക്കോട്കെഎംസിസി വോളിബാൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു

കോഴിക്കോട് സി.എച്ച് സെൻ്ററിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ മേഖലകളിലും മികച്ച വിദ്യാർഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Published

on

ദമ്മാം: സഊദി കിഴക്കൻ പ്രവിശ്യ കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റി വോളിബാൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. കോഴിക്കോട് സി.എച്ച് സെൻ്ററിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ മേഖലകളിലും മികച്ച വിദ്യാർഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സെപ്റ്റംബർ 19, 20 തീയതികളിൽ ദമ്മാം അൽസുഹൈമി കാസ്‌ക്‌ സ്‌റ്റേഡിയത്തിലാണ് ടൂർണമെന്റ് നട ക്കുക. സഊദി,ഖത്തർ, ബഹ്റൈൻ, യു.എ.ഇ, ഇന്ത്യ, പാകിസ്‌താൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലെ കളിക്കാർ ഉൾപ്പെടുന്ന ഏറ്റവും മികച്ച എട്ട് ടീമുകളാണ് ടൂർണമെൻ്റിൽ മാറ്റുരക്കുന്നത്.വിജയികൾക്ക് സി.എച്ച് വിന്നേഴ്‌സ് ട്രോഫികളും പ്രൈസ് മണികളും ലഭിക്കും.

സെപ്റ്റംബർ 13ന് ടുർണ മെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ ജഴ്‌സി ലോഞ്ചിങ് നടക്കും. ടൂർണമെൻ്റ് സ്വാഗത കമ്മിറ്റി ഭാരവാഹിക ളായ ഫൈസൽ കൊടുമ (ചെയർമാൻ), നാസർ ചാലിയം (കൺവീനർ), ആബിദ് പാറക്കൽ (ജോയന്റ് കൺ വീനർ), റിയാസ് പെരുമണ്ണ (ഫിനാൻസ് കൺട്രോളർ), ബഷീർ സബാൻ (ടൂർണമെൻ്റ് കോഓഡിനേറ്റർ), സി.കെ. ഷഫീർ (മീഡിയ ലീഡർ) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Continue Reading

Trending