Connect with us

kerala

ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് മെഡിക്കൽ പോയിന്റ്, ഓക്സിജൻ ആംബുലൻസ് ഒരുക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം

കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കും.

Published

on

രക്ഷപെട്ടു വരുന്നവർക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാൻ ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഓക്സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്റ് സൗകര്യമൊരുക്കാൻ ബുധനാഴ്ച രാവിലെ വയനാട് കലക്ടറേറ്റിൽ ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനം.

ഇവിടെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കും.
കൂടാതെ ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും
നിയോഗിക്കും. കോഴിക്കോട്, തലശ്ശേരി ഉൾപ്പെടെ നാല് സഹകരണ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം വരാൻ തയ്യാറാണെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ അറിയിച്ചു.

കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി പാലത്തിലൂടെ കൊണ്ടുവരുന്ന പോയിന്റിൽ വെള്ളം വിതരണം ചെയ്യാൻ സജ്ജീകരണം ഏർപ്പെടുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ഇവിടെയും ആരോഗ്യ ടീമിനെ നിയോഗിക്കും.

ചൂരൽമലയിൽ ജെസിബി നിൽക്കുന്ന സ്ഥലം മുതൽ കൺട്രോൾ റൂം വരെ ആവശ്യത്തിന് ലൈറ്റ് എത്തിക്കുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച രക്ഷാപ്രവർത്തനത്തിനായി കോഴിക്കോട് നിന്നും മറ്റും അസ്‌ക വിളക്കുകൾ ഉടനടി എത്തിച്ചത് വളരെയധികം ഉപകാരപ്രദമായതായി മന്ത്രി കൂട്ടിച്ചേർത്തു.

യോഗത്തിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, വി അബ്ദുറഹ്മാൻ, കെ കൃഷ്ണൻകുട്ടി, ജി ആർ അനിൽ, ഒ ആർ കേളു, രക്ഷപ്രവർത്തനം ഏകോപിപ്പിക്കുന്ന പ്രത്യേക ഉദ്യോഗസ്ഥൻ സീരാം സാംബശിവറാവു, എഡിഎം കെ ദേവകി എന്നിവർ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പത്തനംതിട്ടയില്‍ നടുറോഡില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ പിറന്നാള്‍ ആഘോഷം

ജില്ലയിൽ മൂന്നാം തവണയാണ് പൊതുനിരത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പിറന്നാൾ ആഘോഷം നടത്തുന്നത്

Published

on

പത്തനംതിട്ട: വഴിതടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകന്റെ പിറന്നാളാഘോഷം. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഷിയാസിന്റെ ജന്മദിനമാണ് കാർ റാലി നടത്തി ആഘോഷിച്ചത്. സെന്റ് പീറ്റേഴ്സ് ജംക്‌ഷനിൽ നടന്ന കാർ റാലിയിൽ ഇരുപതോളം കാറുകൾ അണിനിരന്നു. അൻപതോളം യുവാക്കളാണ് ആഘോഷത്തിൽ പങ്കെടുത്തത്.

കമ്മട്ടിപ്പാടം എന്ന ഇടത് പ്രവർത്തകരുടെ  ക്ലബാണ് ഒരു മണിക്കൂർ നീണ്ട ആഘോഷം സംഘടിപ്പിച്ചത്. ജില്ലയിൽ മൂന്നാം തവണയാണ് പൊതുനിരത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പിറന്നാൾ ആഘോഷം നടത്തുന്നത്.

നേരത്തേ മലയാലപ്പുഴയിൽ കാപ്പ കേസ് പ്രതി ശരൺ ചന്ദ്രന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ ആഘോഷം സംഘടിപ്പിച്ചിരുന്നു. അടൂരിലെ പറക്കോട് ഡിവൈഎഫ്ഐയുടെ പ്രാദേശിക ഭാരവാഹിയുടെ ജന്മദിനം ലഹരിക്കേസിലെ പ്രതികളോടൊപ്പം ആഘോഷിച്ചതും വിവാദമായി.

Continue Reading

kerala

എസ്ഐ ചമഞ്ഞ് കടക്കാരില്‍ നിന്നും പണം തട്ടിയ സംഭവം; യുവാവ് അറസ്റ്റില്‍

ട്രാഫിക് എസ്ഐയാണെന്നും കണ്‍ട്രോള്‍റൂം എസ്ഐയാണെന്നും പറഞ്ഞ് പണം വാങ്ങി മുങ്ങിയ ആളെയാണ് പിടികൂടിയത്.

Published

on

എസ് ഐയാണെന്ന് പരിചയപ്പെടുത്തി പയ്യന്നൂര്‍, തളിപ്പറമ്പ് മേഖലകളിലെ കടക്കാരില്‍ നിന്നും പണം കടം വാങ്ങി കടന്നു കളഞ്ഞ തട്ടിപ്പുകാരനെ പിടികൂടി. വ്യാപാരി നേതാക്കളാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ട്രാഫിക് എസ്ഐയാണെന്നും കണ്‍ട്രോള്‍റൂം എസ്ഐയാണെന്നും പറഞ്ഞ് പയ്യന്നൂര്‍, ഏഴിലോട്, പിലാത്തറ എന്നിവിടങ്ങളിലെ കടക്കാരില്‍ നിന്നും പണം വാങ്ങി മുങ്ങിയ ആളെയാണ് തളിപ്പറമ്പില്‍ നിന്നും ഞായറാഴ്ച്ച രാവിലെ വ്യാപാരി നേതാക്കള്‍ പിടികൂടിയത്. രാവിലെ തളിപ്പമ്പിലെ ഒരു കടയില്‍ ചെന്ന് സമാനമായ രീതിയില്‍ തട്ടിപ്പിന് ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്.

സമൂഹമാധ്യമങ്ങളില്‍ ഇയാളെക്കുറിച്ച് വാര്‍ത്തകള്‍ വന്നതിനാല്‍ പണം ചോദിച്ചെത്തിയപ്പോള്‍ തട്ടിപ്പ് വേഗത്തില്‍ മനസിലാക്കാന്‍ സാധിച്ചു. കഴിഞ്ഞ ദിവസം തളിപ്പറമ്പ് കരിമ്പത്തും ഇയാള്‍ ട്രാഫിക് എസ് ഐയാണെന്ന് പരിചയപ്പെടുത്തി പണം തട്ടിയെടുത്തിരുന്നു. മന്നയിലുള്ള കള്ള്ഷാപ്പിന് സമീപം ചിപ്‌സ് വില്‍പ്പന നടത്തിയിരുന്ന ജയ്‌സണ്‍ എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പയ്യന്നൂര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

 

Continue Reading

kerala

ആലുവയില്‍ ഇലക്ട്രോണിക് കടയ്ക്ക് തീപിടിച്ചു

ഐ ബെല്ല് ഇലക്ട്രോണിക് കടയുടെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്.

Published

on

ആലുവ തോട്ടുമുക്കത്ത് ഇലക്ട്രോണിക് കടയ്ക്ക് തീപിടിച്ചു. ഐ ബെല്‍ ഷോറൂമിനാണ് തീപിടിച്ചത്. ഐ ബെല്ല് ഇലക്ട്രോണിക് കടയുടെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. ഷോറൂം പൂര്‍ണമായി കത്തിനശിച്ചു. തീയണയ്ക്കാനുള്ള ഫയര്‍ഫോഴ്സിന്റെ ശ്രമം തുടരുന്നു. ഞായറാഴ്ച ആയതിനാല്‍ ജീവനക്കരാരും ഷോറൂമിലില്ലാത്തതും വന്‍ അപകടം ഒഴിവാക്കി.

രണ്ട് യൂണീറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ യൂണീറ്റ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. റോഡിലേക്ക് ഗ്ലാസുകളും മറ്റും പൊട്ടി തെറിച്ച് വീഴുന്നുണ്ട്. ഐ ബെല്ലിന്റെ ഗോഡൗണിനാണ് തീപിടിച്ചിരിക്കുന്നത്.

എന്നാല്‍ തീപടര്‍ന്ന് പിടിച്ചതെങ്ങനെയെന്നതില്‍ വ്യക്തതയില്ല. ഉച്ച കഴിഞ്ഞ് 3.30ഓടെയാണ് കടയ്ക്ക് തീപിടിച്ചത്. അകത്തേക്ക് കയറുകയെന്നത് ശ്രമകരമാണ്. രണ്ടാം നിലയില്‍ തീപടര്‍ന്ന് പിടിച്ചിരിക്കുകയാണ്.

ഉച്ചയോടെയാണ് തീ ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ അഗ്നിിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.

 

 

 

Continue Reading

Trending