Connect with us

kerala

വയനാട് ദുരന്തം: മേപ്പാടിയില്‍ മുസ്‌ലിം ലീഗ് കണ്‍ട്രോള്‍ റൂം തുറന്നു

രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ദുരന്തത്തിന് ഇരയായവരെയും പരിക്കേറ്റവരെയും സഹായിക്കുന്നതിനും ക്യാമ്പുകളിലേക്ക് അടിയന്തര സഹായം എത്തിക്കുന്നതിനുമാണ് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചത്.

Published

on

വയനാട്ടിലെ ദുരന്തഭൂമിയിൽ കൂടുതൽ സഹായങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായി മുസ്ലിംലീഗ് മേപ്പാടിയിൽ പ്രത്യേകം കൺട്രോൾ റൂം തുറന്നു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ദുരന്തത്തിന് ഇരയായവരെയും പരിക്കേറ്റവരെയും സഹായിക്കുന്നതിനും ക്യാമ്പുകളിലേക്ക് അടിയന്തര സഹായം എത്തിക്കുന്നതിനുമാണ് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചത്.

6235559636 (ടി. മുഹമ്മദ്), 9847806882 (ടി. ഹംസ), 8281405038 (നജീബ് കാരാടൻ), 9947361371 (അഷ്‌റഫ് പി.കെ) എന്നിവരെയാണ് ബന്ധപ്പെടേണ്ടത്.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മുസ്ലിംലീഗ് നേതാക്കൾ ഇന്ന് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പ്രത്യേകം യോഗങ്ങൾ ചേർന്നു. മുസ്ലിം യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

വൈറ്റ്ഗാർഡ് വളണ്ടിയർമാർ മുഴുവൻ സമയവും രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. രക്ഷാപ്രവർത്തനത്തിന് എത്തുന്ന വൈറ്റ് ഗാർഡ് വളണ്ടിയർമാർ നാളെ രാവിലെ 8 മണിക്ക് മുമ്പായി മേപ്പാടിയിൽ എത്തിച്ചേരണമെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാക്കൾ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂര്‍ മുഖ്യമന്ത്രി ബിജെപിക്ക് താലത്തില്‍ വച്ച് കൊടുത്തു’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍

തൃശൂര്‍ പൂരം കലങ്ങിയതല്ല, കലക്കിയതാണെന്നും സുരേഷ് ഗോപി പൂരം സ്ഥലത്ത് കമ്മീഷണര്‍ സിനിമ മോഡല്‍ അഭിനയം നടത്തിയെന്നും കെ മുരളീധരന്‍ പറഞ്ഞു.

Published

on

തൃശൂര്‍ ലോക്സഭാ സീറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിക്ക് താലത്തില്‍ വച്ച് കൊടുത്തുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തൃശൂര്‍ പൂരം കലങ്ങിയതല്ല, കലക്കിയതാണെന്നും സുരേഷ് ഗോപി പൂരം സ്ഥലത്ത് കമ്മീഷണര്‍ സിനിമ മോഡല്‍ അഭിനയം നടത്തിയെന്നും കെ മുരളീധരന്‍ പറഞ്ഞു.

സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നത് മായക്കാഴ്ച ആയതുകൊണ്ടാകും ഇപ്പോള്‍ കേസ് വന്നതെന്നും കെ മുരളീധരന്‍ പരിഹസിച്ചു. പൂരത്തിന് ആകെ കറുത്ത പുക മാത്രമാണ് ഉണ്ടായതെന്നും എന്നിട്ടും മുഖ്യമന്ത്രി പൂരം കലങ്ങിയില്ലെന്ന് പറയുകയാണെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. പിണറായി വിജയന്‍ പൂരം കണ്ടിട്ടുണ്ടോയെന്നും മുരളീധരന്‍ ചോദിച്ചു.

സുരേഷ് ഗോപിയെ വിജയിപ്പിച്ചതുകൊണ്ട് എന്ത് ഗുണമാണ് ഉണ്ടായതെന്നും അതിന് ശേഷം ഇ ഡിയുമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ജയിപ്പിച്ച് വിട്ട ആളെന്നെ തന്തയ്ക്ക് വിളിച്ചിട്ടും അതിനെകുറിച്ച്് മിണ്ടുന്നില്ലെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. സംഘികള്‍ക്ക് യോഗിയെക്കാള്‍ വിശ്വാസം പിണറായി വിജയനെ ആണെന്നും ന്യൂനപക്ഷ വോട്ട് കിട്ടാതായതോടെ ഭൂരിപക്ഷത്തിന്റെ ആളായി പിണറായി മാറിയെന്നും മുരളീധരന്‍ പറഞ്ഞു.

 

Continue Reading

kerala

കൊല്ലം എറണാകുളം മെമു കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചു

കോച്ചുകളുടെ എണ്ണം 12ല്‍ നിന്നും 8 ആയാണ് വെട്ടിക്കുറച്ചത്.

Published

on

കൊല്ലം എറണാകുളം മെമു കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചു. കോച്ചുകളുടെ എണ്ണം 12ല്‍ നിന്നും 8 ആയാണ് വെട്ടിക്കുറച്ചത്. തിരുവനന്തപുരം എറണാകുളം റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമായതിനെ തുടര്‍ന്നാണ് മെമു സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ മറ്റ് സര്‍വീസുകള്‍ക്ക് ആവശ്യമായ കോച്ചുകള്‍ ഇല്ലെന്ന് റെയില്‍വേ അറിയിച്ചു. പുനലൂര്‍ വരെ സര്‍വീസ് നീട്ടുമെന്ന് റെയില്‍വേ പറഞ്ഞിരുന്നെങ്കിലും അത് നടപ്പാക്കിയില്ല.

വൈകിട്ട് 6.15ന് എറണാകുളം ജംഗ്ഷനില്‍ (സൗത്ത്) നിന്നു പുറപ്പെടുന്ന കോട്ടയം വഴിയുള്ള കൊല്ലം മെമു ട്രെയിനിന്റെ കോച്ചുകളുടെ എണ്ണമാണ് വെട്ടിക്കുറച്ചത്.

4 ദിവസമായി 8 കോച്ചുകളുള്ള മെമുവാണു സര്‍വീസിന് ഉപയോഗിക്കുന്നതെന്നും പഴയ പോലെ 12 കോച്ചുകളുള്ള മെമു പുനഃസ്ഥാപിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

 

 

Continue Reading

kerala

ശബരിമല തീര്‍ഥാടനം: വെജിറ്റേറിയന്‍ ഭക്ഷണവില നിര്‍ണയിച്ചു

Published

on

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീര്‍ഥാടകര്‍ക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില നിര്‍ണയിച്ചു.

ഒക്ടോബര്‍ 25ന് ജില്ലാ കലക്ടര്‍ ജോണ്‍ വി. സാമുവലിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ഭാരവാഹികളും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ജില്ലയിലെ പ്രധാന ഇടത്താവളമായ എരുമേലിയിലേയും, മറ്റ് ഇടത്താവളങ്ങളായ വൈക്കം, കടപ്പാട്ടൂര്‍, കോട്ടയം തിരുനക്കര, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലേയും, കോട്ടയം റെയില്‍വേ സ്റ്റേഷന്‍ കാന്റീന്‍, റെയില്‍വേ സ്റ്റേഷന്‍/കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടിങ്ങളിലെ ഹോട്ടലുകളിലെയും വെജിറ്റേറിയന്‍ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില നിര്‍ണയിച്ചത്.

 

ഇനം- വില(ജി.എസ്.ടി. ഉള്‍പ്പെടെ)

 

1 കുത്തരി ഊണ് – 72 രൂപ

2 ആന്ധ്രാ ഊണ് (പൊന്നിയരി)-72 രൂപ

3 കഞ്ഞി (അച്ചാറും പയറും ഉള്‍പ്പെടെ) -35 രൂപ

4 ചായ(150 മില്ലി)- 12 രൂപ

5 .മധുരമില്ലാത്ത ചായ (150 മില്ലി) -11 രൂപ

6 കാപ്പി-(150 മില്ലി)-12 രൂപ

7 മധുരമില്ലാത്ത കാപ്പി (150 മില്ലി)-11 രൂപ

8 ബ്രൂ കോഫി/നെസ് കോഫി(150 മില്ലി)-16 രൂപ

9 കട്ടന്‍ കാപ്പി(150 മില്ലി)-10 രൂപ

10 മധുരമില്ലാത്ത കട്ടന്‍കാപ്പി(150 മില്ലി)-08 രൂപ

11 കട്ടന്‍ചായ(150 മില്ലി)-09 രൂപ

12 മധുരമില്ലാത്ത കട്ടന്‍ചായ(150 മില്ലി)-09 രൂപ

13 ഇടിയപ്പം (1 എണ്ണം) 50 ഗ്രാം-11 രൂപ

14 ദോശ (1 എണ്ണം) 50 ഗ്രാം-11 രൂപ

15 ഇഡ്ഡലി (1 എണ്ണം) 50 ഗ്രാം-11 രൂപ

16 പാലപ്പം (1 എണ്ണം) 50 ഗ്രാം -11 രൂപ

17 ചപ്പാത്തി (1 എണ്ണം) 50 ഗ്രാം-11 രൂപ

18 ചപ്പാത്തി (50 ഗ്രാം വീതം) (3 എണ്ണം) കുറുമ ഉള്‍പ്പെടെ-65 രൂപ

19 പൊറോട്ട 1 എണ്ണം-13 രൂപ

20 നെയ്‌റോസ്റ്റ് (175 ഗ്രാം) -48 രൂപ

21- പ്ലെയിന്‍ റോസ്റ്റ്-36 രൂപ

22 -മസാലദോശ ( 175 ഗ്രാം) 52 രൂപ

23 പൂരിമസാല (50 ഗ്രാം വീതം) (2 എണ്ണം)-38 രൂപ

24 -മിക്‌സഡ് വെജിറ്റബിള്‍-31 രൂപ

25 പരിപ്പുവട (60 ഗ്രാം)-10 രൂപ

26 ഉഴുന്നുവട (60 ഗ്രാം)-10 രൂപ

27 കടലക്കറി (100 ഗ്രാം)-32 രൂപ

28 ഗ്രീന്‍പീസ് കറി (100 ഗ്രാം)32 രൂപ

29 കിഴങ്ങ് കറി (100 ഗ്രാം) 32 രൂപ

30 തൈര് (1 കപ്പ് 100 മില്ലി)-15 രൂപ

31 കപ്പ (250 ഗ്രാം ) 31 രൂപ

32 ബോണ്ട (50 ഗ്രാം)-10 രൂപ

33 ഉള്ളിവട-(60 ഗ്രാം)-12 രൂപ

34 ഏത്തയ്ക്കാപ്പം-(75 ഗ്രാം പകുതി)-12

35 തൈര് സാദം-48 രൂപ

36 ലെമണ്‍ റൈസ് -45 രൂപ

37 മെഷീന്‍ ചായ -09 രൂപ

38 മെഷീന്‍ കാപ്പി- 11 രൂപ

39 മെഷീന്‍ മസാല ചായ- 15 രൂപ

40 മെഷീന്‍ ലെമന്‍ ടീ -15 രൂപ

41 മെഷീന്‍ ഫ്‌ളേവേര്‍ഡ് ഐസ് ടി -21 രൂപ

 

 

Continue Reading

Trending