Connect with us

kerala

100 കടന്ന് മരണം; കാണാമറയത്ത് നിരവധി പേർ

ഇതുവരെ 34 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിയാനായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

Published

on

വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 109 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഒട്ടനവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദുരന്തസ്ഥലത്ത് ഇനിയും ഒട്ടേറെപേരെ കണ്ടെത്താനുണ്ട്. കണ്ടെത്തിയ മൃതദേഹങ്ങൾ പലതും തിരിച്ചറിയാനായിട്ടില്ല. ഇതുവരെ 34 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിയാനായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

ചൂരല്‍മലയും മുണ്ടക്കൈയും കേന്ദ്രീകരിച്ച് നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സൈന്യം ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. മുണ്ടക്കൈ മേഖലയില്‍ നിരവധിപേര്‍ ഇപ്പോഴും കുടുങ്ങികിടക്കുന്നതായാണ് വിവരം. ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി.

അതിനിടെ, മുണ്ടക്കൈയില്‍ കുടുങ്ങിയ നൂറോളം പേരെ സൈന്യം കണ്ടെത്തി. രക്ഷാപ്രവര്‍ത്തനം സുഗമമാക്കാനായി സൈന്യത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് താത്കാലിക പാലം നിര്‍മിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. താത്കാലിക പാലം നിര്‍മിക്കാനുള്ള ഉപകരണങ്ങള്‍ ഡല്‍ഹിയില്‍നിന്നും ചെന്നൈയില്‍നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

കണ്ണൂരില്‍നിന്നും കോഴിക്കോടുനിന്നുമുള്ള സൈനികരാണ് ദുരന്തമേഖലയിലുള്ളത്. മുണ്ടക്കൈയിലടക്കം കുടുങ്ങികിടക്കുന്നവരെ റോപ്പ് വഴിയാണ് നിലവില്‍ പുറത്തെത്തിക്കുന്നത്. അതേസമയം, വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുമെന്നു ആശങ്കയും നിലനില്‍ക്കുന്നു. വൈകീട്ട് നാലരയോടെ ചൂരല്‍മല ഉള്‍പ്പെടെയുള്ള ദുരന്തബാധിത മേഖലകളില്‍ കനത്ത മൂടല്‍മഞ്ഞ് നിറഞ്ഞിരിക്കുകയാണ്. സമയം വൈകുതോറം വെളിച്ചം കുറയും. ഇതിനുള്ള പരിഹാരമാര്‍ഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ തേടുന്നുണ്ട്.

kerala

തൃശൂരില്‍ സഹപ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു

തൃശൂര്‍ കുന്നംകുളത്ത് സഹപ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു.

Published

on

തൃശൂര്‍ കുന്നംകുളത്ത് സഹപ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി പ്രഹ്ലാദ് സിംഗ് ആണ് മരിച്ചത്. സംഭവത്തില്‍ സഹപ്രവര്‍ത്തകരായ 20 വയസ്സുള്ള രാമാനന്ദ, 21 വയസ്സുള്ള രബേന്ദ്രകുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാര്‍ച്ച് 14 ലാണ് കേസിനാസ്പദമായ സംഭവം.

തെങ്ങ് കയറ്റ തൊഴിലാളികളായ ഇവര്‍ താമസിച്ചിരുന്ന കുന്നംകുളം നടുപ്പന്തയില്‍ വാടകവീട്ടില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്. ആയുധങ്ങള്‍ ഉപയോഗിച്ച് നടത്തിയ ക്രൂരമായുള്ള മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ പ്രഹ്ലാദ് സിംഗ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് മധ്യപ്രദേശിലെ ആശുപത്രിയിലും ചികിത്സയിരിക്കെയാണ് മരിച്ചത്.
അറസ്റ്റിലായ പ്രതികള്‍ സഹോദരങ്ങളാണ്.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക; പ്രാഥമിക അന്വേഷണത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസ്

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പുക ഉയര്‍ന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസ്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പുക ഉയര്‍ന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും ശാസ്ത്രീയ പരിശോധന ഫലം പുറത്ത് വരേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം പരിശോധന പൂര്‍ത്തിയാകാത്ത ബ്ലോക്കില്‍ രോഗികളെ പ്രവേശിപ്പിച്ചത് വീഴ്ചയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കെട്ടിടത്തില്‍ രോഗികളെ പ്രവേശിപ്പിച്ചതില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് മന്ത്രി വിശദീകരണം തേടി. രോഗികളെ പ്രവേശിപ്പിച്ചത് സര്‍ക്കാര്‍ അനുമതിയില്ലാതെയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം പുക ഉയര്‍ന്നുണ്ടായ അപകടത്തിനു പിന്നാലെ വീണ്ടും അതേ കെട്ടിടത്തില്‍ തീ പിടുത്തമുണ്ടായത്. ആറാം നിലയിലെ ഓപ്പറേഷന്‍ തീയറ്റര്‍ ബ്ലോക്കില്‍ തീപിടുത്തമുണ്ടാവുകയും പുക ഉയരുകയുമായിരുന്നു. പിന്നാലെ ഫയര്‍ ഫോഴ്‌സെത്തി തീയണച്ചു.

അപകട സമയത്ത് മൂന്നും നാലു ബ്ലോക്കില്‍ ഇരുപതോളം രോഗികള്‍ ഉണ്ടായിരുന്നതായാണ് വിവരം.

Continue Reading

kerala

അപകീര്‍ത്തി കേസ്; മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

മാഹി സ്വദേശി ഘാന വിജയന്‍ എന്നയാളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Published

on

അപകീര്‍ത്തി കേസില്‍ മറുനാടന്‍ മലയാളി ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. മാഹി സ്വദേശി ഘാന വിജയന്‍ എന്നയാളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കി അപകീര്‍ത്തിപ്പെടുത്തുന്നു എന്നായിരുന്നു മാഹി സ്വദേശിയുടെ പരാതി.

Continue Reading

Trending