Connect with us

india

ദൗത്യസംഘം പുഴയിലിറങ്ങി; അർജുനായി മൺകൂനയ്ക്കരികെ തിരച്ചിൽ

ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ ‘ഈശ്വർ മാൽപെ’ എന്ന സംഘത്തിൽ 8 പേരാണുള്ളത്.

Published

on

അർജുനെ കണ്ടെത്താൻ ഷിരൂരിൽ എത്തിയ പ്രാദേശിക മുങ്ങൽവിദ​ഗ്ധരുടെ സംഘത്തിൽ നിന്നുള്ളവർ നദിയുടെ അടിത്തട്ടിലേക്ക്. ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ ‘ഈശ്വർ മാൽപെ’ എന്ന സംഘത്തിൽ 8 പേരാണുള്ളത്. ഇവരിൽ രണ്ടുപേരാണ് നദിയിൽ ഇറങ്ങി പരിശോധന നടത്തിയത്.

വിവിധ ഉപകരണങ്ങളുമായാണ് ശനിയാഴ്ച രാവിലെയോടെ ഇവർ ഷിരൂരിലെത്തിയത്. ആദ്യഘട്ടമെന്നോണം ഇവർ സിഗ്നൽ ലഭിച്ച ഇടത്ത് മുങ്ങാങ്കുഴിയിട്ടു. ശക്തമായ അടിയൊഴുക്കാണ് നദിയിൽ. പ്രദേശത്ത് ചാറ്റൽ മഴയും ഉണ്ട്. രണ്ടുതവണ മുങ്ങൽ വിദഗ്ധർ പുഴയിൽ ഇറങ്ങി.

നേരത്തെ നാലിടങ്ങളിലായിട്ടാണ് സിഗ്നൽ ലഭിച്ചത്. ഇതിൽ നാലാമിടത്താണ് ഇപ്പോൾ പരിശോധന ശക്തമാക്കിയിരിക്കുന്നത്. അർജുന്റെ ലോറി ഈ പ്രദേശത്ത് ഉണ്ട് എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ.

ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ ‘ഈശ്വർ മാൽപെ’ എന്ന സംഘത്തിൽ എട്ടുപേരാണുള്ളത്. വിവിധ ഉപകരണങ്ങളുമായാണ് ശനിയാഴ്ച രാവിലെയോടെ ഇവർ ഷിരൂരിലെത്തിയത്. വെള്ളത്തിനടിയിലേക്ക് പോയാൽ കണ്ണ് കാണാൻ കഴിയില്ലാത്തതിനാൽ കൈകൊണ്ട് തൊട്ടുനോക്കിയാണ് ശരീരഭാ​ഗം ഏതാണെന്നും ലോഹഭാ​ഗം ഏതാണെന്നുമൊക്കെ തിരിച്ചറിയുകയെന്ന് ഇവർ നേരത്തെ വ്യക്തമാക്കിയിരുന്നു. റഡാർ ഉപയോ​ഗിച്ച് നദിയിൽ കണ്ടെത്തിയ എല്ലാ പോയിന്റുകളിലും പരിശോധന നടത്താനാകുമെന്നും ഇവർ പറഞ്ഞിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കൗണ്‍സിലിങ്ങിന്റെ മറവില്‍ 15 വര്‍ഷത്തിനിടെ അമ്പതോളം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത മനഃശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

47 വയസ്സുകാരനായ രാജേഷ് ധോകെ എന്ന മനഃശാസ്ത്രജ്ഞനാണ് റെസിഡന്‍ഷ്യല്‍ ക്യാമ്പുകളില്‍ കൗണ്‍സിലിംഗ് നല്‍കാനെന്ന വ്യാജേന പീഡിപ്പിച്ചത്

Published

on

നാഗ്പൂരില്‍ കൗണ്‍സിലിങ്ങിന്റെ മറവില്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത മനഃശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. 15 വര്‍ഷത്തിനിടെ അമ്പതോളം പെണ്‍കുട്ടികളെയാണ് 47 വയസ്സുകാരനായ രാജേഷ് ധോകെ എന്ന മനഃശാസ്ത്രജ്ഞനാണ് റെസിഡന്‍ഷ്യല്‍ ക്യാമ്പുകളില്‍ കൗണ്‍സിലിംഗ് നല്‍കാനെന്ന വ്യാജേന പീഡിപ്പിച്ചത്. പോക്സോ, എസ് സി- എസ് ടി നിയമപ്രകാരം രാജേഷിനെതിരെ പൊലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭണ്ഡാര, ഗോണ്ടിയ തുടങ്ങിയ ഗ്രാമപ്രദേശങ്ങളില്‍ രാജേഷ് വ്യക്തിത്വ വികസന ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നതായും ഈ ക്യാമ്പുകളില്‍ രാജേഷ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തുകും അവ പ്രചരിപ്പിക്കുമെന്ന് പ്രതി പെണ്‍കട്ടികളെ ഭീഷണിപ്പെടുത്തിയുമായിരുന്നു. പെണ്‍കുട്ടികളുടെ വിവാഹ ശേഷവും ഇയാള്‍ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുമായിരുന്നു എന്നും പൊലീസ് പറയുന്നു. രാജേഷ് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആവര്‍ത്തിച്ചുള്ള ഭീഷണിയിലും, അധിക്ഷേപത്തിലും മടുത്ത പ്രതിയുടെ മുന്‍ വിദ്യാര്‍ത്ഥികളിലൊരാള്‍ സഹുഡ്കേശ്വര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്.

Continue Reading

india

മധ്യപ്രദേശില്‍ മുസ്‌ലിം നാമത്തിലുള്ള 11 സ്ഥലപ്പേരുകള്‍ മാറ്റി മുഖ്യമന്ത്രി മോഹന്‍ യാദവ്

ഷാജാപൂര്‍ ജില്ലയിലുള്ള സ്ഥലങ്ങളുടെ മുസ്‌ലിം നാമങ്ങള്‍ക്ക് പകരം ഹിന്ദു പേരുകള്‍ നല്‍കുന്നതായി മോഹന്‍ യാദവ് പ്രഖ്യാപിച്ചത്

Published

on

ഭോപ്പാല്‍: മധ്യപ്രദേശില്‍ 11 മുസ്‌ലിം സ്ഥലപ്പേരുകള്‍ മാറ്റി മുഖ്യമന്ത്രി മോഹന്‍ യാദവ്. ജനുവരി 12ന് കാലാപീപ്പലില്‍ നടന്ന പൊതുപരിപാടിയില്‍ പ്രസംഗിക്കവെയാണ് സംസ്ഥാനത്തെ ഷാജാപൂര്‍ ജില്ലയിലുള്ള സ്ഥലങ്ങളുടെ മുസ്‌ലിം നാമങ്ങള്‍ക്ക് പകരം ഹിന്ദു പേരുകള്‍ നല്‍കുന്നതായി മോഹന്‍ യാദവ് പ്രഖ്യാപിച്ചത്.

മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാരുമില്ലാത്ത സ്ഥലങ്ങള്‍ക്ക്് എന്തിനാണ് മുസ്‌ലിം പേരുകളെന്നായിരുന്നു മോഹന്‍ യാദവിന്റെ ചോദ്യം. അതിനാല്‍ ‘മുഹമ്മദ്പൂര്‍ മച്ചനാഈ’ എന്ന ഗ്രാമം ഇനിമുതല്‍ മോഹന്‍പൂര്‍ എന്ന പേരിലാകും അറിയപ്പെടുന്നതെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.

പ്രാദേശിക ജനപ്രതിനിധികളുടെ ആവശ്യവും ഗ്രാമീണരുടെ വികാരവും പരിഗണിച്ചാണ് ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റിയതെന്നാണ് മോഹന്‍ യാദവിന്റെ വാദം. ചില പേരുകള്‍ മുഷിച്ചിലുണ്ടാക്കുന്നുവെന്ന് ആളുകള്‍ ആശങ്ക പ്രകടിപ്പിച്ചു. അതിനാല്‍ അവ മാറ്റേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നു മനസിലാക്കിയാണു നടപടിയെന്നും മോഹന്‍ യാദവ് കൂട്ടിച്ചേര്‍ത്തു.

ഘട്ടി മുഖ്തിയാര്‍പൂര്‍ ഘട്ടി ആയും,ധബ്ല ഹുസൈന്‍പുര്‍, ധബ്ല റാം ആയും, ഹാജിപൂര്‍ ഹീരാപൂര്‍ ആയും ഖലീല്‍പൂര്‍ രാംപൂര്‍ ആയും പേരുമാറ്റിയിട്ടുണ്ട്. മുസ്‌ലിം സ്വഭാവമുള്ള പേരുകള്‍ക്ക് മാത്രമാണ് തിരുത്ത്. കഴിഞ്ഞയാഴ്ചയും ഇത്തരത്തില്‍ ഉജ്ജയിനിലെ മൂന്ന് ഗ്രാമങ്ങളുടെ പേര് മോഹന്‍ യാദവ് മാറ്റിയിരുന്നു. ആകെ 14 ഗ്രാമങ്ങളുടെ പേരാണ് മോഹന്‍ യാദവ് അധികാരത്തിലേറിയ ശേഷം മാറ്റിയത്. പൊതുജനതാത്പര്യാര്‍ഥമാണ് നടപടിയെന്നാണ് ബിജെപി നേതാവിന്റെ വിശദീകരണം.

Continue Reading

india

കൂട്ടബലാത്സംഗം ബിജെപിയുടെ ഹരിയാന സംസ്ഥാന അധ്യക്ഷനെതിരെയും ഗായകനെതിരെയും കേസ്

ഹരിയാന സംസ്ഥാന അധ്യക്ഷന്‍ മോഹന്‍ ലാല്‍ ബഡൗലിക്കെതിരെയും ഗായകന്‍ ജയ് ഭഗവാന്‍ എന്ന റോക്കി മിത്തലിനുമെതിരെയും ഹിമാചല്‍ പ്രദേശില്‍ കേസെടുത്തു

Published

on

ഷിംല: യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയില്‍ ബിജെപിയുടെ ഹരിയാന സംസ്ഥാന അധ്യക്ഷന്‍ മോഹന്‍ ലാല്‍ ബഡൗലിക്കെതിരെയും ഗായകന്‍ ജയ് ഭഗവാന്‍ എന്ന റോക്കി മിത്തലിനുമെതിരെയും ഹിമാചല്‍ പ്രദേശില്‍ കേസെടുത്തു. കൂട്ടബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഹിമാചല്‍ പ്രദേശിലെ കസൗലി പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ഡല്‍ഹി സ്വദേശിനിയാണു പീഡനത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്.

2023 ജൂലൈ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കസൗലിയിലെ ഹിമാചല്‍ പ്രദേശ് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ(എച്ച്പിടിഡിസി) റോസ് കോമണ്‍ ഹോട്ടലില്‍ വെച്ച് പെണ്‍കുട്ടി പീഡനത്തിനിരയാവുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ ഇരയായ പെണ്‍കുട്ടിയെ കൊല്ലുമെന്ന് ബിജെപി അധ്യക്ഷനും റോക്കി മിത്തലും ഭീഷണിപ്പെടുത്തിയതായും എഫ്ഐആറില്‍ പറയുന്നു. എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സംഭവത്തെകുറിച്ച് യാതൊന്നും അറിയില്ലെന്നും മോഹന്‍ ലാല്‍ ബഡൗലി പ്രതികരിച്ചു.

സുഹൃത്തുക്കള്‍ക്കൊപ്പം ഹിമാചലിലെ ഹോട്ടലില്‍ താമസിക്കുമ്പോഴാണ് മോഹന്‍ ലാല്‍ ബഡൗലി, റോക്കി മിത്തല്‍ എന്നിവരെ കണ്ടുമുട്ടിയതെന്നും തനിക്കും സുഹൃത്തിനും സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് ബഡൗലിയും സംഗീത ആല്‍ബത്തില്‍ അഭിനയിക്കാന്‍ അവസരം തരാമെന്ന് റോക്കി മിത്തലും വാഗ്ദാനം നല്‍കിയതായി പരാതിക്കാരി പറയുന്നു. തുടര്‍ന്ന് റൂമിലെത്തി തങ്ങളെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

ഇരകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയെന്നും ആരോപണമുണ്ട്. നടന്നതെല്ലാം പുറത്തുപറഞ്ഞാല്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നുമെല്ലാം ഭീഷണിയുണ്ടായിരുന്നതായി പരാതിക്കാരി പറയുന്നു. രണ്ടുമാസംമുന്‍പ്, ഹരിയാനയിലെ പഞ്ച്കുലയിലേക്ക് വിളിച്ചുവരുത്തി, തങ്ങള്‍ക്കെതിരെ കള്ളക്കേസ് കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയാതുയം യുവതി പറഞ്ഞു.

Continue Reading

Trending