Connect with us

india

പ്രവാസി ഇന്ത്യക്കാർക്കുള്ള പ്ര​ത്യേക ഫണ്ട്: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയെ പിന്തുണച്ച് സഭയും സ്പീക്കറും

ഈ ​ഫ​ണ്ടി​ന്റെ ക​ണ​ക്കും അ​ത് കൈ​യാ​ളു​ന്ന രീ​തി​യും ചോ​ദി​ച്ച് കാ​സ​ർ​കോ​ട് എം.​പി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​നും മ​ല​പ്പു​റം എം.​പി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റും ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ളാ​ണ് വി​ഷ​യം പാ​ർ​ല​മെ​ന്റി​ന് മു​ന്നി​ലെ​ത്തി​ച്ച​ത്.

Published

on

പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കാ​നു​ള്ള ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി വെ​ല്‍ഫെ​യ​ര്‍ ഫ​ണ്ട് (ഐ.​സി.​ഡ​ബ്ല്യു.​എ​ഫ്) ഘ​ട​നാ​പ​ര​മാ​യ മാ​റ്റം വ​രു​ത്തി സു​താ​ര്യ​മാ​ക്കാ​നു​ള്ള മു​സ്‍ലിം ലീ​ഗ് പാ​ര്‍ല​മെ​ന്റ് പാ​ർ​ട്ടി നേ​താ​വ് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ നി​ർ​ദേ​ശ​ത്തി​ന് ലോ​ക്സ​ഭ​യു​ടെ സ​ർ​വാ​ത്മ​നാ പി​ന്തു​ണ.

പ്ര​തി​പ​ക്ഷ എം.​പി​മാ​ർ ബ​ഷീ​റി​നെ പി​ന്തു​ണ​ച്ച​തി​നു പു​റ​മെ, ഈ ​നി​ർ​ദേ​ശം സ​ർ​ക്കാ​ർ മു​ഖ​വി​ല​ക്കെ​ടു​ക്ക​ണ​മെ​ന്ന് സ്പീ​ക്ക​ർ ഓം ​ബി​ർ​ള ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യം പ​രി​ഗ​ണ​നാ​ർ​ഹ​മാ​ണെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കീ​ര്‍ത്തി​വ​ർ​ധ​ന്‍ സി​ങ്ങും സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി.

ഈ ​ഫ​ണ്ടി​ന്റെ ക​ണ​ക്കും അ​ത് കൈ​യാ​ളു​ന്ന രീ​തി​യും ചോ​ദി​ച്ച് കാ​സ​ർ​കോ​ട് എം.​പി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​നും മ​ല​പ്പു​റം എം.​പി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റും ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ളാ​ണ് വി​ഷ​യം പാ​ർ​ല​മെ​ന്റി​ന് മു​ന്നി​ലെ​ത്തി​ച്ച​ത്. ജോ​ലി​യാ​വ​ശ്യാ​ര്‍ഥ​വും മ​റ്റും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ​ത്തു​ന്ന ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍ ദു​രി​ത​ത്തി​ലാ​കു​ന്ന സ​ന്ദ​ര്‍ഭ​ങ്ങ​ളി​ലും മ​റ്റു അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും സ​ഹാ​യി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് 2009ല്‍ ​അ​ന്ന​ത്തെ യു.​പി.​എ സ​ർ​ക്കാ​ർ ഇ​ത്ത​ര​മൊ​രു ഫ​ണ്ട് ആ​വി​ഷ്ക​രി​ച്ച​ത്.

കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച ഫ​ണ്ടാ​ണെ​ങ്കി​ലും കേ​ന്ദ്ര ബ​ജ​റ്റി​ൽ ഇ​തി​ന് തു​ക​യൊ​ന്നും വ​ക​യി​രു​ത്താ​റി​ല്ലെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കീ​ര്‍ത്തി​വ​ർ​ധ​ന്‍ സി​ങ് ഇ​രു​വ​രു​ടെ​യും ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കി. വി​ദേ​ശ​ത്തെ ഇ​ന്ത്യ​ൻ എം​ബ​സി​ക​ൾ പ​ല നി​ല​ക്ക് സ​മാ​ഹ​രി​ക്കു​ന്ന തു​ക​യാ​ണ് ഫ​ണ്ടി​ലേ​ക്കു​ള്ള വ​രു​മാ​നം. ലോ​ക​ത്തെ 137 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി സ​മാ​ഹ​രി​ച്ച 692 കോ​ടി രൂ​പ നി​ല​വി​ൽ ബാ​ക്കി​യു​ണ്ടെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക​ൾ മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍ത്ത​നം സു​താ​ര്യ​മ​ല്ലെ​ന്ന പാ​ര്‍ല​മെ​ന്റ് സ്ഥി​രം സ​മി​തി റി​പ്പോ​ര്‍ട്ട് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ സ​ഭ​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. പാ​ർ​ല​മെ​ന്റ​റി സ​മി​തി റി​പ്പോ​ര്‍ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഫ​ണ്ട് കാ​ര്യ​ക്ഷ​ക്ഷ​മ​മാ​ക്കാ​ൻ എം​ബ​സി​ക​ളു​ടെ പ്ര​തി​നി​ധി​യും ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി​യു​ടെ പ്ര​തി​നി​ധി​യു​മ​ട​ങ്ങു​ന്ന സ​മി​തി​യു​ണ്ടാ​ക്ക​ണ​മെ​ന്ന ബ​ഷീ​റി​ന്റെ നി​ർ​ദേ​ശ​ത്തി​ന് സ്പീ​ക്ക​റു​ടെ​യും എം.​പി​മാ​രു​ടെ​യും പി​ന്തു​ണ ല​ഭി​ച്ചു. ഇ​ക്കാ​ര്യം സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ക്കാ​ൻ സ്പീ​ക്ക​ർ ബ​ഷീ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ച​ർ​ച്ച ചെ​യ്യാ​മെ​ന്ന് മ​ന്ത്രി മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അരവിന്ദ് കെജ്രിവാൾ നാളെ ലെഫ്റ്റനന്റ് ഗവർണ‌റെ കാണും; രാജിക്കത്ത് നൽകും

നാളെ രാവിലെ 11 മണിക്ക് കെജ്രിവാളിന്റെ വസതിയിൽ ആം ആദ്മി പാർട്ടി നിയമസഭാ കക്ഷി യോ​ഗം ചേരും

Published

on

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നാളെ രാജിവയ്ക്കും. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചു. നാളെ വൈകുന്നേരം 4.30നാണ് കൂടിക്കാഴ്ച. ഇതിനു ശേഷമായിരിക്കും രാജിയെന്ന് ആം ആദ്മി നേതാക്കള്‍ അറിയിച്ചു. നാളെ രാവിലെ 11 മണിക്ക് കെജ്രിവാളിന്റെ വസതിയിൽ ആം ആദ്മി പാർട്ടി നിയമസഭാ കക്ഷി യോ​ഗം ചേരും.

അരവിന്ദ് കെജ്രിവാൾ നാളെ രാജി വയ്ക്കുന്നതോടെ ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി ആരെന്നതിൽ ചർച്ച സജീവമായിരിക്കുകയാണ്. കെജ്‍രിവാൾ നാളെ രാജിവയ്ക്കുമെന്നും മറ്റു നടപടിക്രമങ്ങൾ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്നും ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി നേതാവും മന്ത്രിയുമായ ഭരദ്വാജ് പറഞ്ഞു. ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിയെ തീരുമാനിക്കും. മന്ത്രിമാരായ അതിഷി, ,സൗരദ് ഭരദ്വാജ്, ഗോപാൽ റായി കൈലാഷ് ഗഹ്ലോട്ട് എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിന്റെ പേരും ചർച്ചകളിലുണ്ട്.

Continue Reading

crime

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു

Published

on

ഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. മീനയാണ് കൊല്ലപ്പെട്ടത്. മീനയുടെ ഭര്‍ത്താവ് സുന്ദര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

രണ്ടുവര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹത്തിനുശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുക്കൊണ്ട് സുന്ദര്‍ ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു. ടിവിഎസ് അപ്പാച്ചെ ബൈക്കും മൂന്ന് ലക്ഷം രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നു. ഉപദ്രവത്തെ തുടര്‍ന്ന് മീന സ്വന്തം വീട്ടിലായിരുന്നു താമസം. എന്നാല്‍ ഭാര്യവീട്ടിലെത്തിയ പ്രതി മീനയെ തന്റെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോയി സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചും കഴുത്ത് ഞെരിച്ചും ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് പരാതി.

സംഭവമറിഞ്ഞ് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. യുവതിയുടെ മരണത്തില്‍ സുന്ദറിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Continue Reading

india

പള്ളിക്കെതിരായ ഹിന്ദുത്വ വാദികളുടെ പ്രകടനം; ഷിംലയില്‍ ബി.ജെ.പി-വി.എച്ച്.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

നിരോധനാജ്ഞ ലംഘിച്ച് സഞ്ജൗലിയിലെത്തിയ ആള്‍ക്കൂട്ടത്തിലെ 60ഓളം ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഷിംല പൊലീസ് സൂപ്രണ്ട് സഞ്ജീവ് ഗാന്ധി പറഞ്ഞു.

Published

on

ഹിമാചല്‍ പ്രദേശിലെ സഞ്ജൗലിയില്‍ അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് പള്ളി പൊളിക്കാന്‍ ആഹ്വാനം ചെയ്ത് നിരത്തിലിറങ്ങിയവര്‍ക്കെതിരെ നടപടി. പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട 50 ബി.ജെ.പി പ്രവര്‍ത്തക്കെതിരെയും വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.

നിരോധനാജ്ഞ ലംഘിച്ച് സഞ്ജൗലിയിലെത്തിയ ആള്‍ക്കൂട്ടത്തിലെ 60ഓളം ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഷിംല പൊലീസ് സൂപ്രണ്ട് സഞ്ജീവ് ഗാന്ധി പറഞ്ഞു.

പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി നടപടികള്‍ തുടരുകയാണെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു. ഏതാനും പ്രവര്‍ത്തകര്‍ ഒളിവിലാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സമാധാനം തകര്‍ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് പ്രതിഷേധമെന്നും സഞ്ജീവ് ഗാന്ധി ചൂണ്ടിക്കാട്ടി.

വിദ്വേഷം വളര്‍ത്തല്‍, ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അതിക്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍, ക്രിമിനല്‍ ഗൂഢാലോചന, ആക്രമണം, വ്യാജ പ്രചാരണം, അധികൃതരുടെ ഉത്തരവുകള്‍ അനുസരിക്കാതിരിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മസ്ജിദ് പൊളിക്കാന്‍ തീവ്രവലതുപക്ഷ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. മസ്ജിദില്‍ പുറത്തുനിന്നുള്ളവര്‍ക്ക് അഭയം നല്‍കുന്നുവെന്നും ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

ഹിന്ദു ജാഗരന്‍ മഞ്ച് ഉള്‍പ്പെടെയുള്ള തീവ്രവലതുപക്ഷ സംഘടനകളാണ് സഞ്ജൗലിയില്‍ പ്രതിഷേധം നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നൂറുകണക്കിന് ആളുകളാണ് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് സഞ്ജൗലിയില്‍ എത്തിയത്. പൊലീസുമായുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ലാത്തി ചാര്‍ജിനിടയില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്ക് പറ്റുകയുണ്ടായി.

അതേസമയം മസ്ജിദ് നിര്‍മിച്ചിരിക്കുന്ന ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് സംസ്ഥാന വഖഫ് ബോര്‍ഡ് പ്രതികരിച്ചിരുന്നു. വഖഫ് ബോര്‍ഡിന്റെ കൈവശമുള്ള രേഖകള്‍ പ്രകാരം ഒരു നിലയുള്ള മസ്ജിദ് കെട്ടിടം സഞ്ജൗലിയില്‍ നിര്‍മിച്ചിട്ടുണ്ടെന്നും പറയുന്നു. എന്നാല്‍ മസ്ജിദില്‍ കൂടുതലായി പണിതിട്ടുള്ള അധിക നിലകളെ സംബന്ധിച്ച വിഷയമാണ് തങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു ഹിന്ദുത്വ വാദികളുടെ വാദം.

മസ്ജിദ് നിലവില്‍ കോടതിയുടെ പരിഗണനിയിലാണ്. 2000 ല്‍ ഷിംല മുന്‍സിപ്പില്‍ കമ്മീഷണറുടെ മുമ്പാകെ മസ്ജിദിനെതിരെ പരാതി എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മസ്ജിദ് കോടതിയുടെ നിരീക്ഷണത്തിലായത്.

പള്ളി പൊളിക്കണമെന്ന് ആഹ്വാനം ചെയ്ത് ഷിംലയില്‍ ആള്‍ക്കൂട്ടമെത്തിയതിന് പിന്നാലെ ഹിന്ദു ജാഗരന്‍ മഞ്ച് സെക്രട്ടറി കമല്‍ ഗൗതം ഉള്‍പ്പെടെ നിരവധി തീവ്രവലതുപക്ഷ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബി.ജെ.പി, വി.എച്ച്.പി പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിരിക്കുനന്ത്.

Continue Reading

Trending