Connect with us

crime

യു.പിയിൽ വൃദ്ധന്റെ മുഖത്തടിച്ച് ബി.ജെ.പി നേതാവിന്റെ മകൻ; തടയാൻ ശ്രമിച്ച ഭാര്യയെയും മർദിച്ചു

പ്രാദേശിക ബി.ജെ.പി നേതാവ് ബീർബൽ സിങ്ങിൻ്റെ മകനായ അഭിനവ് സിങ്ങാണ് വൃദ്ധദമ്പതികളെ ആക്രമിച്ചത്.

Published

on

വൃദ്ധദമ്പതികളുടെ വീട്ടില്‍ക്കയറി അവരെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന ബി.ജെ.പി നേതാവിന്‍റെ മകന്‍റെ ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. പ്രാദേശിക ബി.ജെ.പി നേതാവ് ബീർബൽ സിങ്ങിൻ്റെ മകനായ അഭിനവ് സിങ്ങാണ് വൃദ്ധദമ്പതികളെ ആക്രമിച്ചത്.

ജൂലൈ 23നാണ് സംഭവം. ആക്രമിക്കപ്പെട്ട 70കാരന്‍ റിട്ടയേഡ് ബാങ്കുദ്യോഗസ്ഥനാണ്. വീഡിയോ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വൃദ്ധൻ്റെ ഭാര്യ തടയാൻ ശ്രമിച്ചപ്പോൾ വൃദ്ധയെയും യുവാവ് മര്‍ദിക്കുന്നുണ്ട്.

സിങ്ങിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നെറ്റിസൺസ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. ചിലര്‍ ബി.ജെ.പി നേതാക്കൾക്കൊപ്പമുള്ള സിങ്ങിൻ്റെ ചിത്രം പങ്കിടുകയും വൈറലായ വീഡിയോയിൽ നടപടി ആവശ്യപ്പെടുകയും ചെയ്തു.

വൃദ്ധനെ അഭിനവ് സിങ് പല തവണ അടിക്കുന്നതും വീഡിയോയില്‍ കാണാം. സിങ്ങിന്‍റെ പ്രകോപനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല. എന്നാല്‍ സമൂഹത്തിലെ ഉന്നത വ്യക്തിയുടെ മകനായതുകൊണ്ട് യുപി പൊലീസ് നടപടിയെടുക്കാന്‍ സാധ്യതയില്ലെന്നാണ് നെറ്റിസണ്‍സിന്‍റെ അഭിപ്രായം.

 

crime

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: ബി.ജെ.പി നേതാവ് എം.എസ് ഷാ അറസ്റ്റില്‍

മധുര സ്വദേശിയായ വിദ്യാർഥിനിയെ ഷാ പീഡിപ്പിച്ചെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയിലാണ് നടപടി.

Published

on

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലെടുത്ത പോക്സോ കേസിൽ തമിഴ്നാട് ബി.ജെ.പിയുടെ സാമ്പത്തിക കാര്യ മേധാവി എം.എസ്. ഷാ അറസ്റ്റിൽ.

മധുര സ്വദേശിയായ വിദ്യാർഥിനിയെ ഷാ പീഡിപ്പിച്ചെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ വർഷമാണ് എം.എസ്. ഷാക്കെതിരെ മധുര സൗത്തിലെ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

പരാതിക്കാരന്റെ ഭാര്യയുമായി വിവാഹേതര ബന്ധമുണ്ടായിരുന്ന ഷാ, 15കാരിയായ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഷാ മകളുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായി പരാതിക്കാരൻ വ്യക്തമാക്കി.

ഇതേക്കുറിച്ച് മകളോട് ചോദിച്ചപ്പോൾ അമ്മ സ്‌കൂളിൽ വിടാതെ ബി.ജെ.പി നേതാവിന്റെ വീട്ടിലെത്തിച്ച് തനിച്ചാക്കിയെന്നും ഷാ പലപ്പോഴായി ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് മകൾ പറഞ്ഞത്.

മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിന്റെ നിർദേശ പ്രകാരമാണ് കേസിൽ അന്വേഷണമാരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരന്റെ ഭാര്യക്കും ഷാക്കുമെതിരെ പോക്സോ കേസ് ചുമത്തുകയായിരുന്നു. പിന്നാലെ ഒളിവിൽ പോയ ഷാ, തിങ്കളാഴ്ച പിടിയിലാകുകയായിരുന്നു.

Continue Reading

crime

കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊലപ്പെടുത്തി

സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി

Published

on

തൃശൂര്‍:തൃശൂർ മാളയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ അടിച്ച് കൊലപ്പെടുത്തി. കുരുവിലശ്ശേി പഞ്ഞിക്കാരൻ തോമസ് (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി.

മാള കുരുവിലശ്ശേരിയിൽ ആണ് കൊലപാതകം നടന്നത്. വലിയപറമ്പ് ജംഗ്ഷനിൽ നിന്നും ഓട്ടോയിൽ വന്ന് ഇറങ്ങിയ പ്രതിയെ മാള പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. പിടിയിലായ പ്രതി പ്രമോദ് നിരവധി കേസുകളിൽ പ്രതിയാണ്.

Continue Reading

crime

കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

Published

on

കൊല്ലം: കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് രാജീവിനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്യാമ നിലത്തു വീണ് കിടക്കുന്നത് കണ്ട് ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തതെന്ന് രാജീവ് പറഞ്ഞു.

Continue Reading

Trending