Connect with us

india

‘കർഷകരെ അവഗണിച്ചു, പണപ്പെരുപ്പം കുറക്കാൻ പദ്ധതികളില്ല’; ബജറ്റിനെതിരെ സചിൻ പൈലറ്റ്

ബജറ്റിൽ പല സംസ്ഥാനങ്ങളുടെയും പദ്ധതികൾ പരാമർശിച്ചെങ്കിലും രാജസ്ഥാന്‍റെ ഇ.ആർ.സി.പി, യമുന ലിങ്ക് പദ്ധതികൾക്കായുള്ള ഒരു പ്രഖ്യാപനവും നടത്താത്തത് സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് സചിൻ പൈലറ്റ് പറഞ്ഞു.

Published

on

കേന്ദ്ര ബജറ്റ് രാജ്യത്തെ കർഷകരെ അവഗണിച്ചെന്ന് രാജസ്ഥാൻ മുൻ ഉപ മുഖ്യമന്ത്രിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ സചിൻ പൈലറ്റ്. ബജറ്റിൽ പല സംസ്ഥാനങ്ങളുടെയും പദ്ധതികൾ പരാമർശിച്ചെങ്കിലും രാജസ്ഥാന്‍റെ ഇ.ആർ.സി.പി, യമുന ലിങ്ക് പദ്ധതികൾക്കായുള്ള ഒരു പ്രഖ്യാപനവും നടത്താത്തത് സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് സചിൻ പൈലറ്റ് പറഞ്ഞു.

ബജറ്റിനെ തൊഴിലധിഷ്ഠിതമായി ചിത്രീകരിക്കാനാണ് ധനമന്ത്രി ശ്രമിച്ചതെന്നും ഇത് തൊഴിലില്ലായ്മ അതിന്‍റെ പാരമ്യത്തിലെത്തിയെന്ന് ബി.ജെ.പി സർക്കാർ അംഗീകരിച്ചെന്നാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം മൂലം ഇടത്തരക്കാരിലും അതിന് താഴെ ഉള്ളവരിലും ഉപഭോഗം വർധിക്കാത്തതിനാൽ ബജറ്റിൽ കാണിച്ചിരിക്കുന്ന നടപടികൾ തൊഴിലില്ലായ്മ കുറക്കില്ലെന്നും സചിൻ പൈലറ്റ് പറഞ്ഞു.

കേന്ദ്രസർക്കാറിനു കീഴിലുള്ള 10 ലക്ഷത്തോളം ഒഴിവുകൾ നികത്താത്ത വിഷയത്തിൽ ധനമന്ത്രി മൗനം പാലിച്ചെന്നും ഇത് തൊഴിലില്ലാത്തവരെ സ്വകാര്യ മേഖലയിലേക്ക് തള്ളിവിടുക മാത്രമാണ് സർക്കാറിന്‍റെ ലക്ഷ്യമെന്ന് തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചുള്ള ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഒരക്ഷരം പോലും പറഞ്ഞില്ല എന്നത് മനസ്സിലാക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്‍റെ പ്രകടനപത്രികയിലെ ഇന്‍റേൺഷിപ്പ് പദ്ധതിയും അപ്രന്‍റിസ്‌ഷിപ്പ് പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തിയതിലൂടെ കോൺഗ്രസിന്‍റെ നയങ്ങൾ എന്നും രാജ്യതാൽപ്പര്യത്തിന് നിരക്കുന്നതാണെന്ന് ബി.ജെ.പി സർക്കാർ അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. ബജറ്റിൽ പണപ്പെരുപ്പം കുറക്കുന്നതോ വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതോ ആയ പദ്ധതികൾ ഇല്ല. രാജസ്ഥാന് പ്രത്യേക പദ്ധതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്

ബിജെപി നേതൃത്വം ഗോത്ര വര്‍ഗക്കാര്‍ക്കായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് ജോണ്‍ ബര്‍ള പറഞ്ഞു

Published

on

മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. ബിജെപി നേതൃത്വം ഗോത്ര വര്‍ഗക്കാര്‍ക്കായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് ജോണ്‍ ബര്‍ള പറഞ്ഞു.

2019ല്‍ പശ്ചിമ ബംഗാളിലെ അലിപുര്‍ദുവാര്‍സ് മണ്ഡലത്തില്‍ നിന്നും ബര്‍ള വിജയിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രിയായിരുന്നു. എന്നാല്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിച്ചു. തുടര്‍ന്ന് ബിര്‍ള ബിജെപിയുമായി ഇടഞ്ഞിരുന്നു. ബര്‍ളയെ വെട്ടി മനോജ് ടിഗ്ഗയെയായിരുന്നു ബിജെപി അലിപുര്‍ദുവാസ് മണ്ഡലത്തില്‍ മത്സരിപ്പിച്ചത്.

”ഞാന്‍ ബിജെപിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഗോത്ര വിഭാഗക്കാരുടെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കാന്‍ എന്നെ അനുവദിച്ചിരുന്നില്ല. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഗോത്ര ജനതക്ക് നിതി നല്‍കാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം ജോണ്‍ ബിര്‍ള പ്രതികരിച്ചു.

Continue Reading

india

യുപിയില്‍ മുസ്‌ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു

ശ്രാവസ്തിയില്‍ മാത്രം 104 മദ്രസകളും ഒരു പള്ളിയും അഞ്ച് മഖ്ബറയും രണ്ട് ഈദ്ഗാഹുകളും പൊളിച്ചുമാറ്റി

Published

on

മുസ്‌ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് യുപി സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരം നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ 225 മദ്രസകള്‍, 30 പള്ളികള്‍, 25 മഖ്ബറകള്‍, 6 ഈദ്ഗാഹുകള്‍ എന്നിവ പൊളിച്ചുനീക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഏഴ് അതിര്‍ത്തി ജില്ലകളിലാണ് ഈ നടപടികള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ബല്‌റാംപൂര്‍, മഹാരാജ്ഗഞ്ച്, ലഖിംപൂര്‍ ഖേരി, ശ്രാവസ്തി, ബഹ്‌റൈച്, സിദ്ധാര്‍ത്ഥനഗര്‍, പിലിഭിത് തുടങ്ങിയാണ് അവ. ഇതില്‍ ശ്രാവസ്തിയില്‍ മാത്രം 104 മദ്രസകളും ഒരു പള്ളിയും അഞ്ച് മഖ്ബറയും രണ്ട് ഈദ്ഗാഹുകളും പൊളിച്ചുമാറ്റി.

അതിര്‍ത്തി പ്രദേശങ്ങളില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഭൂനിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഈ പ്രദേശങ്ങളിലെ സുരക്ഷാ അപകടസാധ്യതകള്‍ തടയുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് പൊളിക്കല്‍ നടപടികളെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അതിര്‍ത്തിയില്‍ 1015 കിലോമീറ്റര്‍ വ്യാപ്തിയില്‍ സമാനമായ പരിശോധനകള്‍ തുടരുമെന്നും അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ ‘സീറോ ടോളറന്‍സ്’ നയം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Continue Reading

india

പാകിസ്താന്‍ പതാകയും മറ്റു അനുബന്ധ വസ്തുക്കളും വില്‍ക്കരുത്; ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നോട്ടീസ്

പാകിസ്താന്‍ പതാകകളുടെയും മറ്റു അനുബന്ധ വസ്തുക്കളുടെയും വില്‍പ്പനയുമായി ബന്ധപ്പെട്ട് ആമസോണ്‍ ഇന്ത്യ, ഫ്‌ലിപ്കാര്‍ട്ട് എന്നിവയടക്കമുള്ള ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നോട്ടീസ്.

Published

on

പാകിസ്താന്‍ പതാകകളുടെയും മറ്റു അനുബന്ധ വസ്തുക്കളുടെയും വില്‍പ്പനയുമായി ബന്ധപ്പെട്ട് ആമസോണ്‍ ഇന്ത്യ, ഫ്‌ലിപ്കാര്‍ട്ട് എന്നിവയടക്കമുള്ള ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നോട്ടീസ്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) എല്ലാ കമ്പനികള്‍ക്കും നോട്ടീസ് അയച്ചതായി ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

പാകിസ്താന്‍ പതാകകളുടെയും ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന അനുവദിക്കില്ലെന്ന് യുബുകൈ ഇന്ത്യ, എറ്റ്‌സി, ദി ഫ്‌ലാഗ് കമ്പനി, ദി ഫ്‌ലാഗ് കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് നല്‍കിയ നോട്ടീസുകളില്‍ റെഗുലേറ്ററി ബോഡി അറിയിച്ചു. അത്തരം വസ്തുക്കള്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.

‘പാകിസ്താന്‍ പതാകകളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയുമായി ബന്ധപ്പെട്ട് @amazonIN, @Flipkart, @UbuyIndia, @Etsy, The Flag Company, The Flag Corporation എന്നിവയ്ക്ക് സിസിപിഎ നോട്ടീസ് അയച്ചിട്ടുണ്ട്. അത്തരം സംവേദനക്ഷമതയില്ലായ്മ അനുവദിക്കില്ല. അത്തരം എല്ലാ ഉള്ളടക്കങ്ങളും ഉടനടി നീക്കം ചെയ്യാനും ദേശീയ നിയമങ്ങള്‍ പാലിക്കാനും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് ഇതിനാല്‍ നിര്‍ദ്ദേശം നല്‍കുന്നു’ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം ആമസോണ്‍ ഇന്ത്യ, ഫ്‌ലിപ്കാര്‍ട്ട് അടങ്ങിയ ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Continue Reading

Trending