Connect with us

kerala

സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.പി.സി തങ്ങള്‍ അന്തരിച്ചു

ഖബറടക്കം നാളെ രാവിലെ 8:00 മണിക്ക് വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സില്‍.

Published

on

സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ(70) അന്തരിച്ചു. ഖബറടക്കം നാളെ രാവിലെ 8:00 മണിക്ക് വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സില്‍.

സയ്യിദ് ഹാഷിം മുത്തുക്കോയ തങ്ങളുടെയും സയ്യിദത്ത് കുഞ്ഞി ബീവിയുടെയും മകനായി 1952 ല്‍ കുളത്തൂരാണ് ജനനം.മദ്റസയിലും എല്‍.പി സ്‌കൂളിലുമായി പ്രാഥമിക പഠനത്തിന് ശേഷം പൂക്കാട്ടിരി, ചെറുകര, വണ്ടുംതറ,എടപ്പലം എന്നിവിടങ്ങളിലെ ദര്‍സുകളിലും പൊട്ടിച്ചിറ അന്‍വരിയ്യ അറബിക് കോളജിലും പഠനം തുടര്‍ന്നു. 1975 ല്‍ ജാമിഅ നൂരിയ അറബിക് കോളേജിലും ചേര്‍ന്ന് പഠിച്ചു.

വാപ്പു മുസ്ലിയാര്‍ പൈലിപ്പുറം, കെ.കെ സൈതാലി മുസ്ലിയാര്‍ വണ്ടുംതറ, പി.പി അബ്ബാസ് മുസ്ലിയാര്‍ വണ്ടുംതറ, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്റത്ത്. കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരാണ് പ്രധാന അധ്യാപകര്‍. ചെമ്മന്‍കുഴി, ചെറുകോട്, മേലെ പട്ടാമ്പി എന്നിവിടങ്ങളിലായി 25 വര്‍ഷം ദര്‍സ് നടത്തി. ഇപ്പോള്‍ വല്ലപ്പുഴ ദാറുന്നജാത്തില്‍ അധ്യാപനം നടത്തിക്കൊണ്ടിരിക്കുന്നു.

കെ.പി.സി തങ്ങളെ 2008ല്‍ മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജംഇയ്യത്തുല്‍ ഉലമയുടെ ജില്ല വൈസ് പ്രസിഡന്റും, താലൂക്ക് പ്രസിഡന്റുമാണ്. വല്ലപ്പുഴ ദാറുനജ്ജാത്ത് ചെയര്‍മാനും, പട്ടിക്കാട് ജാമിഅ, പൊട്ടിച്ചിറ അന്‍വരിയ്യ കോളേജുകളുടെ കമ്മിറ്റി അംഗവുമാണ്.

വരവൂര്‍, മരുതൂര്‍, അപ്പംകണ്ടം, എരവത്ര, കല്ലട്ടുപാലം, പൂവക്കോട്, വല്ലപ്പുഴ മാട്ടായി, സിദ്ദീഖിയ്യ ജുമുഅമസ്ജിദ് ചെറുകോട്, തഖ് വ ജുമുഅ മസ്ജിദ് തിയ്യാട്, മൈലാടിപ്പാറ, തിത്തിപ്പടി ഇരുങ്കുറ്റൂര്‍, ചേര്‍പ്ലശ്ശേരി എലിയപറ്റ ചേരികല്ല്, മുണ്ടകോട്ട്കുറുശ്ശി, കള്ളാടിപറ്റ, കുറ്റിക്കോട്, പട്ടിത്തറ, കൈലിയാട് ബദ്രിയ്യ, അത്താണി,കൂറ്റനാട് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഖാസിസ്ഥാനം വഹിച് കൊണ്ടിരിക്കുന്നു.

സയ്യിദ് ബല്‍ക്കീസ് ആറ്റ ബീവി ശരീഫ ആണ് ഭാര്യ. മക്കള്‍ സയ്യിദ് അബ്ദുറഹ്മാന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ ബുഖാരി ഫൈസി ( ജംഇയ്യത്തുല്‍ മുദരിസീന്‍ പാലക്കാട് ജില്ലാ പ്രസിഡണ്ട്), സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ അല്‍ ബുഖാരി ഫൈസി ( ജംഇയ്യത്തുല്‍ ഖുതുബാഅ് പാലക്കാട് ജില്ല ട്രഷറര്‍), സയ്യിദ് മുഹമ്മദ് ഹാഷിം തങ്ങള്‍ അല്‍ ബുഖാരി ഹുദവി (എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സിലര്‍)

kerala

ദീപക് വധം: അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി; വിചാരണക്കോടതി വെറുതെ വിട്ടത് റദ്ദാക്കി

അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്ത് ഏപ്രില്‍ എട്ടിന് ഹാജരാക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

തൃശൂര്‍: നാട്ടികയിലെ ജനതാദള്‍ യു നേതാവ് പി ജി ദീപകിന്റെ കൊലപാതകത്തില്‍ വെറുതെവിട്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി. വിചാരണക്കോടതി വെറുതെവിട്ട അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്നാണ് ഹൈക്കോടതി വിധി. ഒന്നുമുതല്‍ അഞ്ച് വരെ പ്രതികളായ ഋഷികേശ്, നിജിന്‍, പ്രശാന്ത്, രസന്ത്, ബ്രഷ്‌നേവ് എന്നിവരാണ് ഡിവിഷന്‍ ബെഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

അഞ്ചു പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. കേസില്‍ പത്തു പ്രതികളെയാണ് വിചാരണ കോടതി വെറുതെ വിട്ടിരുന്നത്. ഇതിനെതിരെ സര്‍ക്കാരും ദീപക്കിന്റെ കുടുംബവും നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. പ്രതികളെ അറസ്റ്റ് ചെയ്ത് ഏപ്രില്‍ 8ന് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്ത് ഏപ്രില്‍ എട്ടിന് ഹാജരാക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2015 മാര്‍ച്ച് 24നായിരുന്നു കൊലപാതകം നടന്നത്. നേരത്തെ തന്നെ ആര്‍എസ്എസാണ് പ്രതികളെന്ന് ആരോപണവുമുയര്‍ന്നിരുന്നു. പത്ത് പ്രതികളെയായിരുന്നു വിചാരണക്കോടതി വെറുതെവിട്ടത്.

Continue Reading

kerala

എംഡിഎംഎക്ക് പണം നല്‍കിയില്ല; മലപ്പുറം താനൂരില്‍ മാതാപിതാക്കള്‍ക്ക് നേരെ യുവാവിന്റെ ആക്രമണം

ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് യുവാവ് പറഞ്ഞു

Published

on

മലപ്പുറം താനൂരില്‍ എംഡിഎംഎ വാങ്ങുന്നതിന് പണം നല്‍കാത്തതില്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. ഇയാളെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. പണം നല്‍കാത്തതിനെതുടര്‍ന്ന് പിതാവിനെ മണ്‍വെട്ടികൊണ്ട് ആക്രമിക്കുകയായിരുന്നു. തടയാന്‍ വന്ന മാതാവിനെയും ആക്രമിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കൈകാലുകള്‍ കെട്ടിയാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്.

അതേസമയം, ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് യുവാവ് പറഞ്ഞു. തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് വീഡിയോ ആയി ചിത്രീകരിച്ച് പുറത്ത് വിടണമെന്നും യുവാവ് ആവശ്യപ്പെട്ടു. കൊച്ചിയില്‍ ജോലി ചെയ്യുന്ന സമയത്ത് സുഹൃത്ത് വഴിയാണ് മയക്കുമരുന്ന് ഉപയോഗം തുടങ്ങുന്നത്. പിന്നീട് അതിന് അടിമയാകുകയായിരുന്നു. ലഹരിയില്‍ നിന്ന് പുറത്ത് വരാന്‍ നിരവധി തവണ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും യുവാവ് പറയുന്നു.ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും പുതിയ തലമുറയിലെ കുട്ടികള്‍ ലഹരി ഉപയോഗിക്കരുതെന്നും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്.

Continue Reading

kerala

‘അല്‍പം ഉശിര് കൂടും; ക്രിമിനല്‍ കുറ്റമായി തോന്നിയെങ്കില്‍ സഹതപിച്ചോളൂ’: സ്പീക്കര്‍ക്കെതിരെ കെ.ടി ജലീലിന്റെ വിമര്‍ശനം

Published

on

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെ.ടി.ജലീല്‍ എംഎല്‍എ. നിയമസഭയില്‍ ജലീലിന്റെ പ്രസംഗം നീണ്ടു പോയതോടെ ചുരുക്കാന്‍ സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. സ്പീക്കറുടെ പരാമര്‍ശത്തിനാണ് പേരു സൂചിപ്പിക്കാതെ സമൂഹമാധ്യമത്തിലൂടെ ജലീല്‍ മറുപടി നല്‍കിയത്. പ്രസംഗം നീണ്ടുപോയത് ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ എന്ന് ജലീലിന്റെ പോസ്റ്റില്‍ പറയുന്നു. പ്രസംഗത്തിന്റെ വിഡിയോയും ജലീല്‍ പങ്കുവച്ചു.

Continue Reading

Trending