Connect with us

kerala

‘വിഴിഞ്ഞം എന്നാല്‍ ഉമ്മൻചാണ്ടി, പിണറായി വിജയൻ പൂർണ സംഘിയായി മാറി’: കെ മുരളീധരൻ

എത്ര മായ്ക്കാൻ ശ്രമിച്ചാലും വിഴിഞ്ഞം തുറമുഖത്തിന്‍റെ ക്രെഡിറ്റ് ഉമ്മൻചാണ്ടിക്ക് തന്നെയാണ്. പല പദ്ധതികളെയും തടസ്സപ്പെടുത്തിയവർ ഇന്ന് ക്രെഡിറ്റ് എടുക്കാൻ വരികയാണെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.

Published

on

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. വിഴിഞ്ഞം എന്നാല്‍ എല്ലാവരുടെയും ഓര്‍മ്മയിൽ ഉമ്മൻചാണ്ടിയാണെന്ന് കെ മുരളീധരൻ പറഞ്ഞു. പിണറായി വിജയൻ പൂര്‍ണ്ണ സംഘിയായി മാറി.

എത്ര മായ്ക്കാൻ ശ്രമിച്ചാലും വിഴിഞ്ഞം തുറമുഖത്തിന്‍റെ ക്രെഡിറ്റ് ഉമ്മൻചാണ്ടിക്ക് തന്നെയാണ്. പല പദ്ധതികളെയും തടസ്സപ്പെടുത്തിയവർ ഇന്ന് ക്രെഡിറ്റ് എടുക്കാൻ വരികയാണെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.

പാർട്ടി വോട്ടുകൾ ബിജെപി വിഴുങ്ങുന്നു എന്ന സിപിഎം ആശങ്ക പിണറായിക്കില്ല.തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ല. ബിജെപി മന്ത്രിയുടെ സാന്നിധ്യത്തിൽ മൻമോഹൻസിംഗിനെ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി.

സ്പീക്കറുടേത് മാതൃകാപരമായ നിലപാടാണെന്നും കെ മുരളീധരൻ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയിൽ ഉമ്മൻചാണ്ടിയെ സ്മരിച്ച ഷംസീറിന്‍റെ നിലപാടിനെയും കെ മുരളീധരൻ പ്രശംസിച്ചു.പിണറായിയുടെ മുന്നിൽ നിന്ന് പ്രസംഗിക്കാൻ പ്രയാസമുണ്ടാകുമെന്നും എങ്കിലും ഉമ്മൻചാണ്ടിയുടെ പങ്ക് ഷംസീര്‍ എടുത്തു പറഞ്ഞത് മാതൃകാപരമാണെന്നും കെ മുരളീധരൻ പറ‍ഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ ആരെയും അനുവദിക്കരുത്: പി.കെ കുഞ്ഞാലില്‍ക്കുട്ടി

പാക്കിസ്താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനിയെങ്കിലും ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു

Published

on

മലപ്പുറം:രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ ആരെയും അനുവദിക്കരുതെന്നും അത്തരത്തിലുള്ള അതിക്രമങ്ങള്‍ ഏത് ഭാഗത്ത് നിന്നുണ്ടായാലും അതിനെ രാജ്യം ധൈര്യസമേതം ഒറ്റക്കെട്ടായി നേരിടുമെന്നതിന് തെളിവാണ് ഓപ്പറേഷന്‍ സിന്ദുറെന്ന് മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പെഹല്‍ഗാമില്‍ ഭീകരവാദികള്‍ ഇല്ലാതാക്കിയത് നിരപരാധികളായ വിനോദസഞ്ചാരികളെയാണ്. ആ ആക്രമണം വഴി തീവ്രവാദികള്‍ കശ്മിരിനെ തന്നെ തകര്‍ക്കാനാണ് ശ്രമിച്ചത്. അവരുടെ എക ജീവിതാശ്രയമായ വിനോദസഞ്ചാര വരുമാനം നിലച്ചു. ഭീകരതക്കെതിരായ ശക്തമായ മറുപടിയാണ് ഇന്ത്യ നല്‍കിയത്. പാക്കിസ്താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനിയെങ്കിലും ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു

അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയില്‍ നിന്ന് പതങ്കയത്ത് എത്തിയത്.

Published

on

കോഴിക്കോട് കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു. മലപ്പുറത്ത് നിന്ന് പതങ്കയത്തെത്തിയ പത്തംഗ സംഘത്തിലുണ്ടായിരുന്ന വള്ളിക്കുന്ന് ആനങ്ങാടി തൂലിക്കല്‍ വീട്ടില്‍ റമീസ് (20) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. പരപ്പനങ്ങാടിയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനാണ് റമീസ്. അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയില്‍ നിന്ന് പതങ്കയത്ത് എത്തിയത്.

Continue Reading

kerala

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കേസിലെ പ്രതിയായ തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു

Published

on

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി ചേര്‍ത്തല കോടതി രേഖപ്പെടുത്തി. ഇതിന് എക്‌സൈസിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് കേസില്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.

താന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ലഹരിയില്‍ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ് താന്‍ എന്നും ശ്രീനാഥ് ഭാസി മൊഴി നല്‍കിയിരുന്നു. അതിന് എക്‌സൈസിന്റെ സഹായം കൂടിവേണമെന്നും ശ്രീനാഥ് ഭാസി ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കേസിലെ പ്രതിയായ തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ചാറ്റില്‍, ‘ഖുശ് വേണോ’ എന്ന തസ്ലിമയുടെ ചോദ്യത്തിന് ‘വെയ്റ്റ്’ എന്നാണ് ശ്രീനാഥ് ഭാസിയുടെ മറുപടി. ഖുശ് എന്നതു ലഹരി ഇടപാടുകാര്‍ക്കിടയില്‍ ഹൈബ്രിഡ് കഞ്ചാവിന്റെ കോഡ് വാക്കാണ്.

Continue Reading

Trending