Connect with us

kerala

കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; കാസര്‍കോടില്‍ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

ഇന്നലെ രാത്രി 11നാണ് അപകടം ഉണ്ടായത്.

Published

on

കാസർകോട്: ബദിയടുക്ക മാവിനക്കട്ടയിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. മാവിനക്കട്ട സ്വദേശി കലന്തർ ഷമ്മാസ് (21) ആണ് മരിച്ചത്.

കാറിലുണ്ടായിരുന്ന സഹോദരൻ മൊയ്തീൻ സർവാസ് പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്നലെ രാത്രി 11നാണ് അപകടം ഉണ്ടായത്.

india

ചെറുപ്പക്കാരുടെ ആകസ്മിക മരണനിരക്ക് വര്‍ദ്ധിക്കുന്നു: ഡോ എംപി അബ്ദുസ്സമദ് സമദാനി എംപി

‘സര്‍ക്കാര്‍ പഠനം നടത്തണം’

Published

on

യൗവ്വനകാലത്ത് പൊടുന്നനെ മരണപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന ഗുരുതരമായ പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രീയവും പ്രാമാണികവുമായ പഠനങ്ങൾ നടത്താനും അതിന്റെ കാരണങ്ങൾ കണ്ടെത്തി യഥാസമയമുള്ള ചികിത്സ ഉറപ്പുവരുത്താനും കേന്ദ്രസർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് വിഷയം ഡോ. എം.പി. അബ്ദുസ്സമദ് സമദാനി ലോക്‌സഭയിൽ ഉന്നയിച്ചു. ഇത്തരം മരണങ്ങളുടെ നിരക്ക് കോവിഡ് കാലാനന്തരം കൂടിവരുന്നത് സാഹചര്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്. മഹാമാരിയുടെയോ അതിന്റെ പ്രതിരോധ നടപടികളുടെയോ സ്വാധീനം ഈ സാഹചര്യത്തിന് പിറകിലുണ്ടോ എന്നത് അജ്ഞാതമാണെങ്കിലും അത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം ശാസ്ത്രീയവും ഗവേഷണാത്മകവുമായ പഠനങ്ങൾ നടക്കേണ്ടതുണ്ട്.
ഒരു മുന്നറിയിപ്പോ ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമോ കൂടാതെ ആകസ്മികമായി മരണപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. നടക്കുമ്പോഴോ ഇരിക്കുമ്പോഴോ എന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴോ പെട്ടെന്ന് മരണം സംഭവിക്കുന്ന നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. മരണസംഖ്യാ നിരക്ക് മുതിർന്നവരുമായി താരതമ്യം ചെയ്യുമ്പോൾ സ്വതവെ തന്നെ ചെറുപ്പക്കാരിൽ കൂടുതലാണ്. ആട്രിയൽ ഫിബ്രിലേഷൻ തുടങ്ങിയ രോഗങ്ങളും വർദ്ധിക്കുന്നു. പെട്ടെന്നുള്ള മരണങ്ങളിലേക്ക് നയിക്കുന്ന രോഗകാരണങ്ങൾ സാധാരണ മെഡിക്കൽ ടെസ്റ്റുകൾ കൊണ്ട് നടത്താനാവില്ല. സി.ടി.പി ആൻഞ്ചിന പോലുള്ള ടെസ്റ്റുകൾ ചില രോഗങ്ങളുടെ നിർണ്ണയത്തിന് സഹായിക്കുമെങ്കിലും അത് വളരെ ചെലവുള്ള പരിശോധനയാണ്. അത്തരം മെഡിക്കൽ പരിശോധനകളും അതേ തുടർന്നുള്ള ചികിത്സകളും സാമ്പത്തികമായി ദുർബലരായവർക്ക് ലഭ്യമാക്കാനും സർക്കാർ നടപടി സ്വീകരിക്കണം. 377-ാം വകുപ്പ് അനുസരിച്ചുള്ള സബ്മിഷനിലൂടെയാണ് സമദാനി വിഷയം ലോക്‌സഭയിൽ ഉന്നയിച്ചത്.

Continue Reading

india

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധം: ഇ ടി മുഹമ്മദ് ബഷീര്‍ എംപി

രാജ്യത്തെ ജനങ്ങൾക്ക് വ്യത്യസ്ത തലങ്ങളിൽ ജനാധിപത്യ അവകാശം വിനിയോഗിക്കാനുള്ള അവസരം നിഷേധിക്കാനേ ഈ ബില്ലും നിയമവും അവസരം ഒരുക്കൂ എന്നും ഇ. ടി. മുഹമ്മദ് ബഷീർ പറഞ്ഞു.

Published

on

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് പദ്ധതി ജനാധിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവും ഫെഡറൽ സംവിധാനത്തെ തകർക്കുന്നതുമാണെന്ന് മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ. ടി. മുഹമ്മദ് ബഷീർ എംപി ലോക്‌സഭയിൽ പറഞ്ഞു. എൻ.ഡി.എ സർക്കാറിന്റെ ഈ തീരുമാനത്തെ അതിശക്തമായി എതിർക്കുകയാണെന്നും ഇന്നലെ പാർലമെന്റിൽ ബില്ലിന്റെ അവതരണ അനുമതിക്ക് തടസ്സ വാദം ഉന്നയിച്ചു കൊണ്ട് ഇ.ടി പറഞ്ഞു.
ഈ നിയമം നടപ്പിലായാൽ അതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. പുതിയ നിയമം ജനങ്ങൾ നൽകിയ മാൻഡേറ്റിന് എതിരും ജനങ്ങളുടെ വോട്ട് അവകാശത്തെ ഹനിക്കുന്നതുമാണ്.
നിലവിൽ തിരഞ്ഞെടുത്ത സംസ്ഥാന സർക്കാരുകൾക്ക് കാലാവധി പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെടും. നിയമസഭകൾക്ക് കാലാവധി ഉണ്ടെങ്കിലും ലോക്‌സഭയുടെ കാലാവധി തീരുന്നതനുസരിച്ച് പിരിച്ചുടേണ്ടി വരും വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നതാണ് പുതിയ ബിൽ. പ്രാദേശികമായിട്ടുള്ള വ്യത്യസ്തമായ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ല. രാജ്യത്തിന്റെ ജനാധിപത്യ വൈവിധ്യത്തിനും ബഹുസ്വരക്കും നിയമം എതിരും അപ്രായോഗകരവുമാണ്. രാജ്യത്തെ ജനങ്ങൾക്ക് വ്യത്യസ്ത തലങ്ങളിൽ ജനാധിപത്യ അവകാശം വിനിയോഗിക്കാനുള്ള അവസരം നിഷേധിക്കാനേ ഈ ബില്ലും നിയമവും അവസരം ഒരുക്കൂ എന്നും ഇ.ടി പാർലമെന്റിൽ പറഞ്ഞു.

Continue Reading

kerala

കമാന്‍ഡോ വിനീതിന്റെ മരണം; ഉദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചെന്ന് സഹപ്രവര്‍ത്തകര്‍

കൊണ്ടോട്ടി ഡിവൈഎസ്പി സേതുവിന്റെ നേതൃത്വത്തിലുള്ള സംഘം അരീക്കോട് ക്യാമ്പിലെത്തി മൊഴി രേഖപ്പെടുത്തി.

Published

on

അരീക്കോട് എസ് ഒ ജി ക്യാമ്പിലെ കമാന്‍ഡോ ഹവില്‍ദാര്‍ വിനീത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി വിനീതിന്റെ സഹപ്രവര്‍ത്തകര്‍. ഉദ്യോഗസ്ഥരുടെ പീഡനമാണ് വിനീതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹപ്രവര്‍ത്തകരുടെ മൊഴി നല്‍കി. കൊണ്ടോട്ടി ഡിവൈഎസ്പി സേതുവിന്റെ നേതൃത്വത്തിലുള്ള സംഘം അരീക്കോട് ക്യാമ്പിലെത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു.

അസിസ്റ്റന്റ് കമാന്‍ഡന്‍ന്റ് അജിത്തിന് മരിച്ച വിനീതിനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നെന്നും 2021ല്‍ ട്രെയിനിങ്ങിനിടെ മരിച്ച സുനീഷിന്റെ മരണത്തിലെ വീഴ്ച്ച ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണമെന്നും സഹപ്രവര്‍ത്തകര്‍ മൊഴി നല്‍കി.

ക്യാമ്പിലെ ശുചിമുറിയില്‍ വിനീതിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വയം വെടിയുതിര്‍ത്ത് മരിച്ചതാണെന്നണ് നിഗമനം. ക്യാമ്പിലെ ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്.

ക്യാമ്പിലെ റീഫ്രഷ്‌മെന്റ് പരിശീലനത്തില്‍ പരാജയപ്പെട്ടതില്‍ വലിയ മാനസിക പീഡനം വിനീത് നേരിട്ടതായി വെളിപ്പെടുത്തുന്ന സന്ദേശവും കത്തുകളും പുറത്തുവന്നിരുന്നു. അസിസ്റ്റന്റ് കമാന്‍ഡന്റ് അജിത്തിന്റെ പേരെടുത്ത് പറഞ്ഞ അവസാന സന്ദേശം പുറത്തു വന്നിരുന്നു.

നവംബറില്‍ നടന്ന പരിശീലനത്തില്‍ പരാജയപ്പെട്ട വിനീതിന് ക്യാമ്പ് വൃത്തിയാക്കുന്ന ജോലി നല്‍കിയിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. ഭാര്യ ഗര്‍ഭിണിയായതിനാല്‍ വിനീത് ഇടയ്ക്ക് ലീവുകള്‍ക്ക് അപേക്ഷിച്ചിരുന്നതായും ഇതൊന്നും നല്‍കിയില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

Trending