Connect with us

kerala

തിരുവനന്തപുരത്തെ രണ്ടു പേർക്ക് കൂടി കോളറ ബാധ

രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല

Published

on

തിരുവനന്തപുരം: തിരുവനന്തപുരം സ്വകാര്യ സ്ഥാപനത്തിലെ രണ്ടുപേർക്ക് കുടി കോളറ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരുടെ സാമ്പിളാണ് പോസിറ്റീവായത്. ഇതോടെ മൂന്ന് പേർക്കാണ് ഈ സ്ഥാപനത്തിൽ കോളറ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഏല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം. രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.

ഇതോടെ സംസ്ഥാനത്ത് ഈ മാസം കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലുള്ള സ്വകാര്യകെയർ ഹോമിലെ 11 വയസ്സുകാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. കുട്ടി എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതേ കെയർഹോമിലെ 14 കുട്ടികൾക്ക് കൂടി ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പാറശ്ശാല, നേമം എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവർക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

കെയര്‍ ഹോമിലുള്ള ചിലര്‍ വീടുകളില്‍ പോയതിനാല്‍ അവരെ കണ്ടെത്തി നിരീക്ഷിക്കും. അവര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സാംപിളുകള്‍ പരിശോധിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യും. സ്ഥാപനത്തിന്റെ തന്നെ സ്‌കൂളിലെ ചില കുട്ടികള്‍ക്ക് കോളറ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ അവര്‍ക്കും വിദഗ്ധ പരിചരണം ഉറപ്പാക്കി. സ്‌കൂളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചങ്ങനാശ്ശേരിയില്‍ ജനശതാബ്ദി എക്‌സ്പ്രസിന് താല്‍ക്കാലിക സ്റ്റോപ്

മന്നം ജയന്തിയോടനുബന്ധിച്ചാണ് താല്‍ക്കാലിക സ്‌റ്റോപിന് അനുമതി നല്‍കിയത്

Published

on

ചങ്ങനാശ്ശേരി: കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന് ചങ്ങനാശ്ശേരിയില്‍ താല്‍ക്കാലിക സ്റ്റോപ് അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി. മന്നം ജയന്തിയോടനുബന്ധിച്ചാണ് താല്‍ക്കാലിക സ്‌റ്റോപിന് അനുമതി നല്‍കിയത്.

ഡിസംബര്‍ 31, ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ ചങ്ങനാശ്ശേരി പെരുന്നയില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് ഇത് സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

kerala

കളിക്കുന്നതിനിടെ ഒന്നര വയസുകാരിയുടെ തല കലത്തില്‍ കുടുങ്ങി

ഫയര്‍ഫോഴ്‌സ് എത്തി കുട്ടിയുടെ തലയില്‍ നിന്ന് കലം മുറിച്ചു മാറ്റുകയായിരുന്നു

Published

on

സുല്‍ത്താന്‍ ബത്തേരി: കളിക്കുന്നതിനിടെ ഒന്നര വയസുകാരിയുടെ തല കലത്തില്‍ കുടുങ്ങി. മാടക്കര കുളിപ്പുര ഉന്നതയിലെ സുധീഷിന്റെ മകള്‍ സൗഗന്ധികയുടെ തലയിലാണ് കലം കുടുങ്ങിയത്.

കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടിയുടെ തല കലത്തില്‍ കുടുങ്ങുകയായിരുന്നു. കലം തലയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കുട്ടി പേടിച്ച് കരഞ്ഞിരുന്നു. കലം ഊരി മാറ്റാന്‍ പറ്റാതായതോടെ വീട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു.തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ ഓഫീസര്‍ നിധീഷ് കുമാര്‍, അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ഐപ്പ് ടി പൗലോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കലം മുറിച്ചു മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

Continue Reading

kerala

ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍, രണ്ടുപേര്‍ക്കായി ലുക്കൗട്ട് നോട്ടീസ്

പനമരം സ്വദേശികളായ താഴെ പുനത്തില്‍ വീട്ടില്‍ ടി.പി. നബീല്‍ ഖമര്‍ (25), കുന്നുമ്മല്‍ വീട്ടില്‍ കെ. വിഷ്ണു എന്നിവരാണ് മറ്റു രണ്ട് പ്രതികള്‍

Published

on

മാനന്തവാടി: ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പച്ചിലക്കാട് പുത്തന്‍പീടികയില്‍ ഹൗസില്‍ മുഹമ്മദ് അര്‍ഷിദ് (25),കണിയാമ്പറ്റ പച്ചിലക്കാട് പടിക്കംവയല്‍ കക്കാറയ്ക്കല്‍ വീട്ടില്‍ അഭിരാം കെ. സുജിത്ത് (23) എന്നിവരെയാണ് മാനന്തവാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ഗോപിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മറ്റു രണ്ട് പ്രതികള്‍ക്കായി മാനന്തവാടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

പനമരം സ്വദേശികളായ താഴെ പുനത്തില്‍ വീട്ടില്‍ ടി.പി. നബീല്‍ ഖമര്‍ (25), കുന്നുമ്മല്‍ വീട്ടില്‍ കെ. വിഷ്ണു എന്നിവരാണ് മറ്റു രണ്ട് പ്രതികള്‍. ചൊവ്വാഴ്ച രാവിലെ കല്‍പറ്റ ഭാഗത്തുനിന്നാണ് അഭിരാമിനെയും അര്‍ഷിദിനെയും പിടികൂടിയത്. സംഭവത്തിന് ശേഷം ബംഗളൂരുവിലേക്ക് മുങ്ങിയ ഇവര്‍ തിരികെ മടങ്ങുമ്പോഴാണ് പിടിയിലായത്. ഇരുവരെയും മാനന്തവാടിയിലെ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. കൂടല്‍ക്കടവ് ചെമ്മാട് കോളനിയിലെ മാതനെയാണ് ഇവര്‍ അപകടപ്പെടുത്തിയത്. ഇദ്ദേഹം വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വഴിയോരത്ത് കാര്‍ യാത്രക്കാരുടെ തര്‍ക്കത്തില്‍ ഇടപെട്ടതിനാണ് കാറില്‍ അരകിലോമീറ്റര്‍ റോഡിലൂടെ വലിച്ചിഴച്ച് ഒടുവില്‍ വഴിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു.

Continue Reading

Trending