Connect with us

india

‘ജനസാഗരം’; ടി20 ലോക ജേതാക്കള്‍ മുംബൈ നഗരത്തില്‍

താരങ്ങൾ എത്താൻ വൈകിയതിനാൽ ഒരൽപ്പം വൈകിയാണ് ഇന്ത്യൻ ടീമിന്റെ വിജയയാത്ര തുടങ്ങിയത്

Published

on

മുംബൈ: ട്വന്റി 20 ലോകകിരീടം നേടിയ രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും റോഡ് ഷോ തുടരുന്നു. മറൈന്‍ െ്രെഡവില്‍ നിന്നും ഐതിഹാസികമായ വാങ്കഡെ സ്‌റ്റേഡിയത്തിലേക്കാണ് വിക്ടറി പരേഡ്. തകര്‍ത്ത് പെയ്യുന്ന മഴയെ അവഗണിച്ച് ആഘോഷത്തില്‍ പങ്കാളികളാകാന്‍ ആയിരക്കണക്കിന് ആരാധകരാണ് മറൈര്‍ഡ്രൈവിലും വാങ്കഡെ സ്‌റ്റേഡിയത്തിലുമായി തടിച്ചുകൂടിയിട്ടുള്ളത്.

താരങ്ങൾ എത്താൻ വൈകിയതിനാൽ ഒരൽപ്പം വൈകിയാണ് ഇന്ത്യൻ ടീമിന്റെ വിജയയാത്ര തുടങ്ങിയത്. നേരത്തെ തീരുമാനിച്ച പ്രകാരം അഞ്ച് മണിക്ക് വിജയയാത്ര തുടങ്ങാൻ സാധിച്ചില്ല. ഒന്നര മണിക്കൂറോളം വൈകിയാണ് ഇന്ത്യൻ ടീമിന്റെ വിജയയാത്രയ്ക്ക് തുടക്കമായത്. ചാമ്പ്യൻസ് 2024 എന്നാണ് ഇന്ത്യൻ ടീം സഞ്ചരിക്കുന്ന ബസിന് നൽകിയിരിക്കുന്ന പേര്. 2007ൽ ട്വന്റി 20 ലോകകിരീടം നേടിയ ഇന്ത്യൻ ടീം സഞ്ചരിച്ച ബസിന് വിജയ്രഥ് എന്നായിരുന്നു പേര് നൽകിയത്. ചരിത്രം വീണ്ടും ആവർത്തിക്കുന്നവെന്നാണ് മെ​ഗാ റോഡ്ഷോയെ ബിസിസിഐ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇന്ന് പുലർച്ചെ ബാർബഡോസിൽ നിന്നും ഡൽഹിയിൽ എത്തിയ ഇന്ത്യൻ ടീം ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് ശേഷം മുംബൈയിലേക്ക് പറന്നത്. ഐ.ജി.ഐ എയർപോർട്ടിലും ടീം ഹോട്ടലിലും ഹോട്ടലിലേക്കുള്ള വഴിയിലും കളിക്കാർക്ക് ആവേശോജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹിന്ദുക്കൾ സ്വന്തം സുരക്ഷക്കായി ഭിന്നതകൾ മറന്ന് ഒന്നിക്കണം -ആർ.എസ്.എസ് മേധാവി

നിരന്തരമായ സംവാദത്തിലൂടെ അവർ ഒത്തൊരുമയോടെ കഴിയുന്നു. ആർ.എസ്.എസി​ന്റെ പ്രവർത്തനം യാന്ത്രികമല്ല, മറിച്ച് ആദർശപരമാണ്’ -മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.

Published

on

ജാതിയും ഭാഷയും പ്രാദേശിക തർക്കങ്ങളുമെല്ലാം മാറ്റിവെച്ച് സ്വന്തം സുരക്ഷക്കായി ഹിന്ദുക്കൾ ഒന്നിക്കണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത്. രാജസ്ഥാനിലെ ബാരനിൽ ‘സ്വംയംസേവക് ഏകത്രികരൺ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹിന്ദുക്കൾ എല്ലാവരെയും സ്വന്തമായി കരുതുന്നു. അവർ എല്ലാവരെയും ആശ്ലേഷിക്കുന്നു. ഹിന്ദു എന്ന പദം പിൽക്കാലത്ത് വന്നതാണെങ്കിലും പുരാതനകാലം മുതൽ നാം ഇവിടെയുണ്ട്. നിരന്തരമായ സംവാദത്തിലൂടെ അവർ ഒത്തൊരുമയോടെ കഴിയുന്നു. ആർ.എസ്.എസി​ന്റെ പ്രവർത്തനം യാന്ത്രികമല്ല, മറിച്ച് ആദർശപരമാണ്’ -മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.

മുതിർന്ന നേതാക്കളായ രമേശ് അഗർവാൾ, ജഗ്ദീഷ് സിങ് റാണ, രമേശ് ചന്ദ് മേത്ത തുടങ്ങിയവരും പരിപാടിയിൽ പ​ങ്കെടുത്തു.

Continue Reading

india

ഹരിയാനയിലും ജമ്മു കശ്മീരിലും സർക്കാർ രൂപീകരിക്കും; ബി.ജെ.പിയെ ജനങ്ങൾ തള്ളിക്കളഞ്ഞെന്ന് കെ.സി. വേണുഗോപാൽ

കോൺഗ്രസിന് അനുകൂലമായി ഉത്തരേന്ത്യ അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് ഹരിയാന തൂത്തുവാരും. രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിൽ വരില്ലെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി. 

Published

on

ഹരിയാനയിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം സർക്കാർ യാഥാർഥ്യമാകുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം ഹരിയാനയിലെയും ജമ്മു കശ്മീരിലെയും ജനങ്ങൾ തള്ളിക്കളഞ്ഞെന്ന് വ്യക്തമായി. കോൺഗ്രസിന് അനുകൂലമായി ഉത്തരേന്ത്യ അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് ഹരിയാന തൂത്തുവാരും. രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിൽ വരില്ലെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.

ഹരിയാനയിൽ കോൺഗ്രസും ജമ്മു-കശ്മീരിൽ നാഷനൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം കൂടുതൽ സീറ്റുകൾ നേടുമെന്നും എക്സിറ്റ്പോൾ സർവേകൾ പറയുന്നത്.

ഹരിയാനയിൽ പുറത്തുവന്ന സർവേകളിൽ ശരാശരി 55 സീറ്റുകളാണ് കോൺഗ്രസിന് പ്രവചിക്കുന്നത്. 90 അംഗ നിയമസഭയിൽ 46 സീറ്റ് ലഭിച്ചാൽ കേവല ഭൂരിപക്ഷം നേടാം. പീപ്ൾസ് പൾസ് സർവേയിൽ 55 സീറ്റാണ് കോൺഗ്രസിന്. ബി.ജെ.പിക്ക് 26, ജെ.ജെ.പി ഒന്ന്, ഐ.എൻ.എൽ.ഡി 2-3, മറ്റുള്ളവർ 3-5 വരെയും സീറ്റുകൾ നേടുമെന്ന് പീപ്ൾസ് പൾസ് പറയുന്നു.

ധ്രുവ് റിസർചിൽ കോൺഗ്രസിന് 57 മുതൽ 64 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. ദൈനിക് ഭാസ്കർ 44-55, റിപ്പബ്ലിക് ടി.വി 55-62, ജിസ്റ്റ് ടിഫ് റിസർച് 45-53 എന്നിങ്ങനെ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് പറയുന്നു. ബി.ജെ.പി പരമാവധി സീറ്റ് 37 ആണ്. ശരാശരി 25 സീറ്റ് മാത്രം. ആം ആദ്മി പാർട്ടിക്ക് ഒറ്റ സീറ്റുമുണ്ടാകില്ലെന്ന് സർവേ റിപ്പോർട്ട്. മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡക്കാണ് കൂടുതൽ പിന്തുണ.

ജമ്മു-കശ്മീരിൽ 90 അംഗ നിയമസഭയിൽ നാഷനൽ കോൺഫറൻസ്-കോൺഗ്രസ് ഇന്ത്യ സഖ്യത്തിന് കേവല ഭൂരിപക്ഷം (46 മുതൽ 50 സീറ്റുകൾ) പ്രവചിക്കുന്നു. 33-35 വരെ സീറ്റുകൾ നാഷനൽ കോൺഫറൻസ് നേടുമെന്നാണ് പീപ്ൾസ് പൾസ് പറയുന്നത്. കോൺഗ്രസിന് 13 മുതൽ 15 വരെ സീറ്റുണ്ടാകും. ബി.ജെ.പി 23 മുതൽ 27 വരെ സീറ്റ് നേടുമെന്നും പീപ്ൾസ് സർവേയിലുണ്ട്. പി.ഡി.പിക്ക് ഏഴ് മുതൽ 11 സീറ്റ് ലഭിച്ചേക്കും.

ദൈനിക് ഭാസ്കർ സർവേയിൽ നാഷനൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിന് 35-40, ബി.ജെ.പിക്ക് 20-25. ഇന്ത്യ ടുഡേ സീവോട്ടർ 40 മുതൽ 48 വരെ സീറ്റുകൾ ഇൻഡ്യ നേടുമെന്നാണ് പ്രവചനം. ജമ്മു മേഖലയിലെ 43 സീറ്റുകളിൽ ബി.ജെ.പി 27 മുതൽ 31 വരെ സീറ്റ് നേടുമെന്നാണ് പറയുന്നത്. റിപ്പബ്ലിക് ടി.വി സർവേയിൽ ആർക്കും ഭൂരിപക്ഷമില്ല. ഇൻഡ്യ സഖ്യത്തിന് 31 മുതൽ 36വരെയും ബി.ജെ.പിക്ക് 28 മുതൽ 30 വരെയുമാണ്.

Continue Reading

india

ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി കൊലയാളിയും ബലാത്സംഗപ്രതിയുമായ ആള്‍ദൈവം

ശനിയാഴ്ച കഴിഞ്ഞ ഹരിയാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നാണ് ആള്‍ദൈവം ദേര സച്ചാ സൗദ അനുയായികളോട് അഭ്യര്‍ത്ഥിച്ചത്.

Published

on

അനുയായികളോട് ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ്. ശനിയാഴ്ച കഴിഞ്ഞ ഹരിയാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നാണ് ആള്‍ദൈവം ദേര സച്ചാ സൗദ അനുയായികളോട് അഭ്യര്‍ത്ഥിച്ചത്.

രണ്ട് കൊലപാതക കേസുകളിലും  ബലാത്സംഗ കേസിലും പ്രതിയായ ഇയാള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് ബി.ജെ.പി അനുകൂല പ്രഖ്യാപനം. 4 വര്‍ഷത്തിനിടെ നിരവധി കുറ്റങ്ങളില്‍ പ്രതിയായ ഇയാള്‍ 15 തവണ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

നിശബ്ദ പ്രചാരണത്തിലൂടെയായിരുന്നു ഇയാള്‍ സര്‍സ സംഘടനയുടെ ആസ്ഥാനത്ത് വോട്ട് അഭ്യര്‍ത്ഥിച്ചത്. മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഇയാള്‍ ബി.ജെ.പി അനുകൂല നിലപാടുകള്‍ തന്നെയാണ് എടുത്തിരുന്നത്.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പും ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് അനുയായികളോട് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബലാത്സംഗകുറ്റത്തിനും കൊലപാതകത്തിനും ശിക്ഷിച്ച ഇയാളുടെ പരോളും വോട്ട് ചെയ്യാനുള്ള ആഹ്വാനവും ഹരിയാനയിലെ ജനങ്ങളില്‍ വലിയ തരത്തിലുള്ള പ്രതിഷേധത്തിനിടയാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ആള്‍ദൈവം ഗുര്‍മീത് റാം സിംഗ് തന്റെ രണ്ട് ശിഷ്യന്മാരെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷയിലാണ്. കൂടാതെ രണ്ട് കൊലപാതക കേസുകളില്‍ ജീലപര്യന്തത്തിനും ഇയാളെ ശിക്ഷിച്ചിട്ടുണ്ട്. മുമ്പും ബി.ജെ.പിയോട് കൂറ് കാണിച്ച ഇയാള്‍ക്ക് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ ഇഷ്ടാനുസരണം ആനുകൂല്യങ്ങളും പരോളും നല്‍കിയിരുന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കടുത്ത നഷ്ടമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളിലുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കര്‍ഷക സമരം, ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ സര്‍ക്കാര്‍ കാണിച്ച അവഗണന, തൊഴിലില്ലായ്മ എന്നീ കാരണങ്ങളെല്ലാം ബി.ജെ.പി സര്‍ക്കാരിന് എതിരായ വിധി ഉണ്ടാവാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Continue Reading

Trending