Connect with us

kerala

ഈ മാസം 6 മുതൽ 9 വരെ റേഷൻകടകൾ പ്രവർത്തിക്കില്ല

ജൂണിലെ റേഷൻ വിതരണം 5ന് അവസാനിക്കുന്നതിനാൽ 6നു കടകൾക്ക് അവധിയാണ്.

Published

on

രണ്ട് അവധിദിനങ്ങളും റേഷൻ വ്യാപാരികളുടെ 2 ദിവസങ്ങളിലെ കടയടപ്പു സമരവും കാരണം തുടർച്ചയായ 4 ദിവസം സംസ്ഥാനത്തെ പതിനാലായിരത്തിൽപരം റേഷൻകടകൾ അടഞ്ഞു കിടക്കും. ഈ മാസം 6 മുതൽ 9 വരെയാണു കടകൾ അടച്ചിടുന്നത്.

ജൂണിലെ റേഷൻ വിതരണം 5ന് അവസാനിക്കുന്നതിനാൽ 6നു കടകൾക്ക് അവധിയാണ്. 7 ഞായറാഴ്ച പൊതുഅവധി യാണ്. എഐടിയുസിയും 4 സംഘടനകൾ ഉൾപ്പെട്ട റേഷൻ വ്യാപാരി സംയുക്ത സമരസമിതിയും റേഷൻ കടകൾ അടച്ചിട്ടു സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് 8, 9 തീയതികളിലാണ്.

kerala

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒറ്റയടിക്ക് 2160 രൂപയുടെ വര്‍ധനവ്

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില.

Published

on

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഒറ്റയടിക്ക് പവന് 2160 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,480 രൂപയായി. ഗ്രാമിന് 270 രൂപയും കൂടി. 8560 രൂപയായാണ് ഗ്രാമിന്റെ വില വര്‍ധിച്ചത്.

അഞ്ചുദിവസത്തിനിടെ 2680 രൂപ കുറഞ്ഞ് 66,000നു താഴെയിറങ്ങിയ സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം ഉയര്‍ന്ന ഇന്ന് റോക്കറ്റ് കുതിപ്പിലേക്ക് എത്തിയത്.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക പകരച്ചുങ്കം ഏര്‍പ്പെടുത്തിയതോടെ ആഗോള തലത്തില്‍ സൃഷ്ടിച്ച അനിശ്ചിതാവസ്ഥയില്‍ സുരക്ഷിത നിക്ഷേപം തേടി ആളുകള്‍ കൂടുതലായി സ്വര്‍ണത്തിലേക്ക് ഒഴുകിയെത്തിയതാണ് വില കൂടാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ഇക്കഴിഞ്ഞ വ്യാഴാഴ്ച 68,480 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ സ്വര്‍ണവില താഴേക്ക് പതിക്കുന്നതാണ് കണ്ടത്.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.

 

Continue Reading

kerala

ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തിലാകണമെന്ന് സര്‍ക്കുലര്‍

ഉത്തരവുകളുണ്ടെങ്കിലും വകുപ്പിലെ പല സെക്ഷനുകളും ഉത്തരവുകളിറക്കുന്നത് ഇംഗ്ലീഷിലാണ്.

Published

on

ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തില്‍ തന്നെയാകണമെന്ന സര്‍ക്കുലര്‍ പുറത്തിറങ്ങി. എന്നാല്‍ ഉത്തരവുകളുണ്ടെങ്കിലും വകുപ്പിലെ പല സെക്ഷനുകളും ഉത്തരവുകളിറക്കുന്നത് ഇംഗ്ലീഷിലാണ്. വിഷയം വീണ്ടും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിലെ ഔദ്യോഗികഭാഷ വിഭാഗം ശ്രദ്ധയില്‍ പെടുത്തിയതിനെത്തുടര്‍ന്നാണ് കര്‍ശന നിര്‍ദേശമെന്ന രീതിയില്‍ ധനവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

വകുപ്പില്‍ നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍, സര്‍ക്കുലറുകള്‍, അര്‍ധ ഔദ്യോഗിക കത്തുകള്‍, അനൗദ്യോഗിക കുറിപ്പ്, മറ്റ് കത്തിടപാടുകള്‍, റിപ്പോര്‍ട്ടുകള്‍, മറ്റ് വകുപ്പുകള്‍ക്കുള്ള മറുപടികള്‍ തുടങ്ങിയ എല്ലാത്തരം ആശയവിനിമയങ്ങളും മലയാളത്തില്‍ തന്നെയാകണമെന്നാണ് നിര്‍ദേശം.

കേന്ദ്രസര്‍ക്കാര്‍, ഇതര സംസ്ഥാനങ്ങള്‍, ഹൈക്കോടതി, സുപ്രീം കോടതി, മറ്റ് രാജ്യങ്ങള്‍, തമിഴ്, കന്നഡ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിട്ടുള്ള സാഹചര്യം, മറ്റ് ഭാഷാ ന്യൂനപക്ഷങ്ങളുമായുള്ള കത്തിടപാടുകള്‍, ഇംഗ്ലീഷ് തന്നെ ഉപയോഗിക്കണമെന്ന് വ്യവസ്ഥയുള്ള സംഗതികള്‍ എന്നീ എട്ട് സാഹചര്യങ്ങളില്‍ മാത്രമാണ് മലയാളം ഉപയോഗിക്കുന്നതില്‍ ഇളവ് ലഭിക്കുക.

 

Continue Reading

kerala

ഭീതി പടര്‍ത്തി കാട്ടാന; വയനാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാന നാട്ടുകാര്‍ക്ക് നേരെ പാഞ്ഞടുത്തു

ഇന്നലെ കാട്ടിക്കുളം- പനവല്ലി റോഡിലെ കപ്പിക്കണ്ടിയിലാണ് കാട്ടാനയിറങ്ങിയത്.

Published

on

വയനാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാന നാട്ടുകാര്‍ക്ക് നേരെ പാഞ്ഞടുത്തു. ഇന്നലെ കാട്ടിക്കുളം- പനവല്ലി റോഡിലെ കപ്പിക്കണ്ടിയിലാണ് കാട്ടാനയിറങ്ങിയത്. കാപ്പിത്തോട്ടത്തില്‍ കാട്ടാനയുടെ സാന്നിധ്യം മനസിലാക്കിയ റോഡിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കാപ്പിത്തോട്ടത്തിലെ ഫെന്‍സിങ് തകര്‍ത്ത ആന റോഡിലേക്കിറങ്ങി നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മറിച്ചിടുകയായിരുന്നു.

എന്നാല്‍ സമീപത്തുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ ആന റോഡിന്റെ താഴ്ചയിലുള്ള കാപ്പിത്തോട്ടത്തിലേക്ക് പോവുകയായിരുന്നു. അതേസമയം ഇതുവഴി വരികയായിരുന്ന പനവല്ലിയിലെ സജേഷ് ആനയുടെ മുന്നില്‍ പെടുകയായിരുന്നു. ആന ഓടിവരുന്നതു കണ്ട് രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയില്‍ ഇയാള്‍ വീണെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരുനെല്ലി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജയേഷ് ജോസഫിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ ആര്‍ആര്‍ടി സംഘം ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം ആനയെ റസല്‍കുന്നിലെ വനത്തിലേക്ക് തുരത്തി.

 

 

Continue Reading

Trending