Connect with us

india

‘രാജ്യത്ത് ദളിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുന്നു’: രാഹുല്‍ ഗാന്ധി

ഭരണഘടനയെ സംരക്ഷിക്കാനാണ് പ്രതിപക്ഷം നിലകൊള്ളുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു

Published

on

രാജ്യത്ത് ദളിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുന്നതായി പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ലോക്സഭയിൽ പറഞ്ഞു. കഴിഞ്ഞ 10 വർഷമായി ഭരണഘടന പലവിധത്തിൽ ആക്രമിക്കപ്പെടുകയാണ്.

ഭരണഘടനയെ സംരക്ഷിക്കാനാണ് പ്രതിപക്ഷം നിലകൊള്ളുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് താൻ ആക്രമിക്കപ്പെട്ടത്. ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെട്ടതായും രാഹുൽ പറഞ്ഞു.

india

‘ജനങ്ങൾ മരിച്ചതിൽ ദുഃഖമുണ്ട്, ദുരന്തമുണ്ടാക്കിയവർ ശിക്ഷിക്കപ്പെടും’: അജ്ഞാത കേന്ദ്രത്തില്‍ നിന്നുള്ള വിഡിയോയില്‍ വിവാദ ആൾദൈവം ഭോലെ ബാബ

ഭോലെ ബാബക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ യുപി പോലീസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല

Published

on

ഹാത്രാസിൽ തന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ചതിൽ ദുഃഖമുണ്ടെന്ന് വിവാദ ആൾദൈവം ഭോലെ ബാബ. ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നു. ദുരന്തമുണ്ടാക്കിയവർ ശിക്ഷിക്കപ്പെടുമെന്നും പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ ഭോലെ ബാബ പറയുന്നു.

അതേസമയം അജ്ഞാത കേന്ദ്രത്തിലെത്തി പോലീസ് ഇയാളുടെ മൊഴി എടുത്തതായും സൂചനയുണ്ട്. ഹാത്രാസ് ദുരന്തവുമായി ബന്ധപ്പെട്ട എഫ് ഐ ആറിൽ ഭോലെ ബാബയുടെ പേര് ചേർക്കാത്തത് വിവാദമായി തുടരുന്നതിനിടെയാണ് ഇയാളുടെ മൊഴിയെടുത്തെന്ന വാർത്തയും പുറത്തുവരുന്നത്‌.

ഭോലെ ബാബക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ യുപി പോലീസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇയാളെ പ്രതി ചേർക്കാൻ തക്ക വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ ന്യായീകരണം.

Continue Reading

india

പാസഞ്ചറിലെ എക്‌സ്പ്രസ് കൊള്ള; ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിൽ റെയിൽവേയുടെ ഒളിച്ചുകളി

നാല് വര്‍ഷം മുമ്പ് എടുത്തുകളഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവുകള്‍ പുനസ്ഥാപിക്കാനും നടപടിയില്ല.

Published

on

പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് കൊവിഡ് കാലത്ത് കൂട്ടിയ 200 ശതമാനം ടിക്കറ്റ് നിരക്ക് വര്‍ധന പിന്‍വലിക്കുന്നതില്‍ റെയില്‍വേയുടെ ഒളിച്ചുകളി. നിരക്ക് കുറയ്ക്കുമെന്ന് റെയില്‍വേ അറിയിച്ചിരുന്നെങ്കിലും മിക്ക ട്രെയിനുകളിലും ഇത് നടപ്പായിട്ടില്ല. നാല് വര്‍ഷം മുമ്പ് എടുത്തുകളഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവുകള്‍ പുനസ്ഥാപിക്കാനും നടപടിയില്ല.

10 രൂപയായിരുന്നു നേരത്തെ പാസഞ്ചര്‍ ട്രെയിനുകളിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക്. കോവിഡ് കാലത്ത് ഈ ട്രെയിനുകളെ സ്പെഷ്യല്‍ എക്സ്പ്രസ് ആക്കി മാറ്റിയാണ് മിനിമം നിരക്ക് 200 ശതമാനം കൂട്ടിയത്.. കൂട്ടിയ ചാര്‍ജ് പിന്‍വലിക്കുമെന്ന് റെയില്‍വേ അറിയിച്ചെങ്കിലും നാമമാത്രമായ ട്രെയിനുകളില്‍ മാത്രമാണ് ഇത് നടപ്പായത്.

നിരക്ക് കുറയ്ക്കുമെന്ന് റെയില്‍വേ അറിയിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ചാര്‍ജ് കുറയ്ക്കാത്ത ട്രെയിനുകളില്‍ ചിലത് മാത്രമാണ് ഇവ. കുറഞ്ഞ ടിക്കറ്റ് നിരക്ക് മുപ്പത് ഇപ്പോഴും രൂപ തന്നെ. നേരത്തെ പത്ത് രൂപ മാത്രമായിരുന്നു മാത്രമായിരുന്നു മിനിമം ചാര്‍ജ്. ഒടുവില്‍ കണ്ണൂര്‍ – ഷൊര്‍ണൂര്‍ റൂട്ടില്‍ ഓടിത്തുടങ്ങിയ ട്രെയിനിലും മിനിമം ചാര്‍ജ് 30 രൂപയാണ്.

Continue Reading

Education

നീറ്റ് പി.ജി പരീക്ഷയുടെ തിയതി പ്രഖ്യാപിച്ചു

രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുകയെന്ന് എൻ.ടി.എ അറിയിച്ചു.

Published

on

നീറ്റ് പി.ജി പരീക്ഷയുടെ പുതിയ തിയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 11 ആണ് പുതിയ തിയതി. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുകയെന്ന് എൻ.ടി.എ അറിയിച്ചു. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് ജൂൺ 23ന് നടത്താനിരുന്ന പരീക്ഷ റദ്ദാക്കുകയായിരുന്നു.

നീറ്റ് യു.ജി അടക്കമുള്ള പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്നിരുന്നു. ഇതിന് പിന്നാലെയാണ് പി.ജി പരീക്ഷയും വിവാദത്തിൽപെട്ടതും പരീക്ഷ മാറ്റിവെച്ചതും. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിലെ ഉദ്യോഗസ്ഥരും കേന്ദ്ര ആരോഗ്യ മന്ത്രാലയവും തമ്മിൽ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് പുതിയ പരീക്ഷ തിയതിൽ തീരുമാനമുണ്ടായത്.

Continue Reading

Trending