Connect with us

india

നീറ്റ് പുനഃപരീക്ഷാ ഫലം പ്രഖ്യാപിച്ചു

നീറ്റ് പരീക്ഷയില്‍ 1563 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതും 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിക്കുകയും ചെയ്തത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു

Published

on

ഡല്‍ഹി: നീറ്റ് പുനഃപരീക്ഷാ ഫലം ഫലം പ്രഖ്യാപിച്ചു. നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ച 1,563 വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്തിയത്. സുപ്രിം കോടതി ഉത്തരവിനെത്തുടര്‍ന്നായിരുന്നു നടപടി. https://neet.nta.nic.in/ എന്ന വെബ് സൈറ്റില്‍ നിന്ന് ഫലം അറിയാം.

നീറ്റ് പരീക്ഷയില്‍ 1563 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതും 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിക്കുകയും ചെയ്തത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുനഃപരീക്ഷ നടത്താന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി തീരുമാനിച്ചത്.

ഇതുപ്രകാരം 813 പേര്‍ ജൂണ്‍ 23ന് പുനഃപരീക്ഷ എഴുതി. ഈ പരീക്ഷയുടെ ഫലമാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. ഈ ഫലം കൂടി ഉള്‍പ്പെടുത്തിയാകും ഔദ്യോഗിക ഫലം വരുക.

മേയ് അഞ്ചിന് നടന്ന നീറ്റ് യു.ജി പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. സംഭവത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്.

india

പാസഞ്ചറിലെ എക്‌സ്പ്രസ് കൊള്ള; ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിൽ റെയിൽവേയുടെ ഒളിച്ചുകളി

നാല് വര്‍ഷം മുമ്പ് എടുത്തുകളഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവുകള്‍ പുനസ്ഥാപിക്കാനും നടപടിയില്ല.

Published

on

പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് കൊവിഡ് കാലത്ത് കൂട്ടിയ 200 ശതമാനം ടിക്കറ്റ് നിരക്ക് വര്‍ധന പിന്‍വലിക്കുന്നതില്‍ റെയില്‍വേയുടെ ഒളിച്ചുകളി. നിരക്ക് കുറയ്ക്കുമെന്ന് റെയില്‍വേ അറിയിച്ചിരുന്നെങ്കിലും മിക്ക ട്രെയിനുകളിലും ഇത് നടപ്പായിട്ടില്ല. നാല് വര്‍ഷം മുമ്പ് എടുത്തുകളഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവുകള്‍ പുനസ്ഥാപിക്കാനും നടപടിയില്ല.

10 രൂപയായിരുന്നു നേരത്തെ പാസഞ്ചര്‍ ട്രെയിനുകളിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക്. കോവിഡ് കാലത്ത് ഈ ട്രെയിനുകളെ സ്പെഷ്യല്‍ എക്സ്പ്രസ് ആക്കി മാറ്റിയാണ് മിനിമം നിരക്ക് 200 ശതമാനം കൂട്ടിയത്.. കൂട്ടിയ ചാര്‍ജ് പിന്‍വലിക്കുമെന്ന് റെയില്‍വേ അറിയിച്ചെങ്കിലും നാമമാത്രമായ ട്രെയിനുകളില്‍ മാത്രമാണ് ഇത് നടപ്പായത്.

നിരക്ക് കുറയ്ക്കുമെന്ന് റെയില്‍വേ അറിയിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ചാര്‍ജ് കുറയ്ക്കാത്ത ട്രെയിനുകളില്‍ ചിലത് മാത്രമാണ് ഇവ. കുറഞ്ഞ ടിക്കറ്റ് നിരക്ക് മുപ്പത് ഇപ്പോഴും രൂപ തന്നെ. നേരത്തെ പത്ത് രൂപ മാത്രമായിരുന്നു മാത്രമായിരുന്നു മിനിമം ചാര്‍ജ്. ഒടുവില്‍ കണ്ണൂര്‍ – ഷൊര്‍ണൂര്‍ റൂട്ടില്‍ ഓടിത്തുടങ്ങിയ ട്രെയിനിലും മിനിമം ചാര്‍ജ് 30 രൂപയാണ്.

Continue Reading

Education

നീറ്റ് പി.ജി പരീക്ഷയുടെ തിയതി പ്രഖ്യാപിച്ചു

രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുകയെന്ന് എൻ.ടി.എ അറിയിച്ചു.

Published

on

നീറ്റ് പി.ജി പരീക്ഷയുടെ പുതിയ തിയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 11 ആണ് പുതിയ തിയതി. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുകയെന്ന് എൻ.ടി.എ അറിയിച്ചു. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് ജൂൺ 23ന് നടത്താനിരുന്ന പരീക്ഷ റദ്ദാക്കുകയായിരുന്നു.

നീറ്റ് യു.ജി അടക്കമുള്ള പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്നിരുന്നു. ഇതിന് പിന്നാലെയാണ് പി.ജി പരീക്ഷയും വിവാദത്തിൽപെട്ടതും പരീക്ഷ മാറ്റിവെച്ചതും. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിലെ ഉദ്യോഗസ്ഥരും കേന്ദ്ര ആരോഗ്യ മന്ത്രാലയവും തമ്മിൽ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് പുതിയ പരീക്ഷ തിയതിൽ തീരുമാനമുണ്ടായത്.

Continue Reading

EDUCATION

‘കേരളത്തില്‍ നീറ്റ് ജിഹാദ്’; ഉന്നത വിജയം നേടിയ മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ ചിത്രം പങ്കുവെച്ച് ബി.ജെ.പിയുടെ വര്‍ഗീയ പ്രചരണം

കേരളത്തില്‍ നീറ്റ് ജിഹാദെന്ന ഹാഷ്ടാഗിലാണ് ഇവര്‍ എക്സില്‍ ഉള്‍പ്പടെ പ്രചരണം നടത്തുന്നത്. മുസ്ലിം വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഗുണഭോക്താക്കള്‍ ഇവരാണെന്ന അടിക്കുറിപ്പോടെയാണ് തെറ്റായ പ്രചരണം നടത്തുന്നത്.

Published

on

കേരളത്തില്‍ നിന്ന് നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ബി.ജെ.പി അനുകൂല ഗ്രൂപ്പുകളുടെ വര്‍ഗീയ പ്രചരണം. കേരളത്തില്‍ നീറ്റ് ജിഹാദെന്ന ഹാഷ്ടാഗിലാണ് ഇവര്‍ എക്സില്‍ ഉള്‍പ്പടെ പ്രചരണം നടത്തുന്നത്. മുസ്ലിം വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഗുണഭോക്താക്കള്‍ ഇവരാണെന്ന അടിക്കുറിപ്പോടെയാണ് തെറ്റായ പ്രചരണം നടത്തുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച മുസ്ലിങ്ങളുടെ പദ്ധതിയാണെന്നും ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നുണ്ട്.

മലപ്പുറം ജില്ലയിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററായ യൂണിവേഴ്സല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിജയിച്ച വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളടങ്ങിയ പരസ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ബി.ജെ.പി അനുകൂല പ്രൊഫൈലുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നത്. ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നീറ്റ് പരീക്ഷ വിജയിച്ചവരില്‍ ഭൂരിഭാഗവും മുസ്ലിംകളാണെന്നും പോസ്റ്റുകളില്‍ എടുത്ത് പറയുന്നുണ്ട്. എന്നാല്‍ ഇത്തരം തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ സ്ഥാപനം രംഗത്തെത്തി.

 

‘നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ പരസ്യമാണ് നല്‍കിയത്. മുസ്ലിം, ഹിന്ദു വിഭാഗത്തില്‍ നിന്ന് ഉള്‍പ്പടെ എല്ലാ മതങ്ങളില്‍ നിന്നും ഞങ്ങളുടെ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇവരില്‍ കൂടുതലും മുസ്ലിം വിദ്യാര്‍ത്ഥികളാണ്. എന്നാല്‍ ഇതിനെ ചിലര്‍ ചേര്‍ന്ന് നീറ്റ് അഴിമതിയുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അത് തെറ്റായ ആരോപണമാണ്,’ യൂണിവേഴ്സല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പള്‍ പറഞ്ഞു.

വ്യാജ പ്രചരണത്തിനെതിരെ മലപ്പുറം പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുദര്‍ശന്‍ ടിവിയുടെ മേധാവിയും ഹിന്ദുത്വ പ്രവര്‍ത്തകനുമായ സുരേഷ് ചവാന്‍കെയും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഗുണം ആര്‍ക്കാണ് ലഭിച്ചതെന്ന് ഇതില്‍ നിന്ന് മനസിലാകുമെന്നും നീറ്റ് ജിഹാദ് എന്ന ഹാഷ് ടാഗില്‍ പങ്കുവെച്ച കുറിപ്പില്‍ സുരേഷ് ചവാന്‍കെ പറഞ്ഞു.

Continue Reading

Trending