Connect with us

kerala

വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് തകർന്നുവീണ് 2 പേർ മരിച്ചു

സംഭവസ്ഥലത്ത് വെച്ചുതന്നെ തൊഴിലാളികൾ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു

Published

on

ആലപ്പുഴ: മാവേലിക്കര തഴക്കരയില്‍ പുതുതായി നിര്‍മിച്ച വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് വീണ് രണ്ടുപേര്‍ മരിച്ചു. ചെട്ടികുളങ്ങര സ്വദേശി സുരേഷ്(52), മാവേലിക്കര പുതിച്ചിറയില്‍ ആനന്ദന്‍(55) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-നായിരുന്നു അപകടം.

വീടിന്റെ കാർ പോർച്ച് നിർമിക്കാനായി മേൽക്കൂര വാർത്തിരുന്നു. തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ തൊഴിലാളികൾ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. അ​ഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല.

kerala

കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; മലയാള സര്‍വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചു

വനിതാ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

Published

on

മലയാള സര്‍വകലാശാല കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അടച്ചു. കഴിഞ്ഞ ദിവസം മലയാള സര്‍വകലാശാലയിലെ വനിതാ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയിരുന്നു. പിന്നാലെ കോളേജ് യൂണിയന്‍ നല്‍കിയ പരാതിയില്‍ സര്‍വകലാശാല അധികൃതര്‍ നടപടിയെടുക്കുകയായികരുന്നു.

ഭക്ഷ്യസുരക്ഷാവകുപ്പില്‍ നിന്നും ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫുഡ് സേഫ്റ്റി ലൈസന്‍സ് ലഭ്യമാക്കാനും മറ്റ് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനുമായി സര്‍വകലാശാലയിലെ എല്ലാ ഹോസ്റ്റലുകളും ഇന്ന് ഉച്ചയ്ക്ക് (20.01.2025) 3 മണി മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാന്‍ തീരുമാനമായി. ഇതേതുടര്‍ന്ന് ഒരു അറിയിപ്പ് വരെ ബിരുദ/ ബിരുദാനന്തരബിരുദ/ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്നും സര്‍വകലാശാല സര്‍ക്കുലറിലൂടെ അറിയിച്ചു.

Continue Reading

india

വിയറ്റ്‌നാം കോളനിയിലെ ‘റാവുത്തര്‍’ , നടന്‍ വിജയ രംഗ രാജു അന്തരിച്ചു

കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു.

Published

on

വിയറ്റ്‌നാം കോളനിയിലെ വില്ലന്‍ കഥാപാത്രമായ റാവുത്തറെ അവതരിപ്പിച്ച നടന്‍ വിജയ രംഗ രാജു (70) അന്തരിച്ചു. കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു. തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു നടന്റെ മരണം.

ചെന്നൈയില്‍ നാടകങ്ങളിലൂടെയണ് വിജയ രംഗ രാജു അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീടാണ് സിനിമയിലെത്തുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ ‘ഭൈരവ ദ്വീപം ‘എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പ്രതിനായക വേഷങ്ങളിലൂടെ അദ്ദേഹം പ്രേഷകരെ ത്രല്ലടിപ്പിക്കുകയായിരുന്നു.

തെലുങ്ക്, മലയാളം സിനിമകളിലായി വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ വിജയരംഗരാജു നിരവധി സഹനടന്റെ വേഷങ്ങളും ചെയ്തു. അഭിനയത്തിന് പുറമെ ബോഡി ബില്‍ഡിങ്, ഭാരോദ്വഹനം മേഖലകളിലും വിജയ രംഗരാജു സജീവമായിരുന്നു.

 

 

Continue Reading

kerala

വിദ്യാഭ്യാസ മേഖല തകരുമ്പോള്‍ നമ്മുടെ രാജ്യമാണ് തകരുന്നതെന്ന തിരിച്ചറിവില്‍ നിന്ന് പ്രതിഷേധത്തിന്റെ മുദ്രാവാക്യങ്ങള്‍ ഉയരണം: ഹാരിസ് ബീരാന്‍

അധ്യാപക സമ്മേളനങ്ങള്‍ക്കും അവരുയര്‍ത്തുന്ന പ്രമേയങ്ങള്‍ക്കും ശക്തമായ രാഷ്ട്രീയമുണ്ടെന്ന് ഹാരിസ് ബീരാന്‍ വ്യക്തമാക്കി.

Published

on

തകര്‍ക്കരുത് പൊതുവിദ്യാഭ്യാസം തുടരരുത് നീതി നിഷേധം എന്ന പ്രമേയത്തില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ എസ് ടി യു) കാസര്‍ഗോഡ് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ചുക്കൊണ്ടിരിക്കുന്ന സംസ്ഥാന സമ്മേളനം അതിന്റെ പ്രമേയം കൊണ്ടും സംഘാടനം കൊണ്ടും അഭിനന്ദനമര്‍ഹിക്കുന്നതാണെന്ന് അഡ്വ. ഹാരിസ് ബീരാന്‍ എംപി. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ഹാരിസ് ബീരാന്‍ നിര്‍വ്വഹിച്ചു.

ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമ നിര്‍ദ്ദേശങ്ങളിലൂടെ കേന്ദ്രസര്‍ക്കാരും, വിദ്യാഭ്യാസ രംഗത്തെ സാമ്പത്തിക ബാധ്യതകളില്‍ നിന്നും പിന്‍വാങ്ങി സംസ്ഥാന സര്‍ക്കാരും രാജ്യത്തെ പൊതുവിദ്യാഭ്യാസത്തെ തകര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ ഇത്തരം അധ്യാപക സമ്മേളനങ്ങള്‍ക്കും അവരുയര്‍ത്തുന്ന പ്രമേയങ്ങള്‍ക്കും ശക്തമായ രാഷ്ട്രീയമുണ്ടെന്ന് ഹാരിസ് ബീരാന്‍ വ്യക്തമാക്കി. വിദ്യാഭ്യാസ മേഖല തകരുമ്പോള്‍ നമ്മുടെ രാജ്യമാണ് തകരുന്നത് എന്ന തിരിച്ചറിവില്‍ നിന്ന് പ്രതിരോധത്തിന്റെ പ്രതിഷേധത്തിന്റെ മുദ്രാവാക്യങ്ങള്‍ ഉയരണമെന്ന് സമ്മേളന പ്രതിനിധികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

കല്ലട്ര മാഹിന്‍ ഹാജി, എ കെ എം അഷ്റഫ് എം എല്‍ എ, കെ എം അബ്ദുള്ള, എ അബ്ദുറഹിമാന്‍,അബ്ബാസ് ബീഗം, മാഹിന്‍ കേളോട്ട്, അഷ്റഫ് എടനീര്‍, കെ വി ടി മുസ്തഫ, എന്‍ കെ അബ്ദുല്‍ സലീം, ഇ പി എ ലത്തീഫ്, മുസ്തഫ വളാഞ്ചേരി, ബഷീര്‍ തൊട്ടിയന്‍, എസ് ഷോഭിത, കെ ഫസല്‍ ഹഖ്, ഷഹീദ് മാസ്റ്റര്‍ തുടങ്ങിയ നേതാക്കളും സംസാരിച്ചു.

 

Continue Reading

Trending