Connect with us

kerala

‘കണക്റ്റിംഗ് വില്ലേജസ്’; മലബാറിന്റെ നല്ലൊരു നാളേയ്ക്ക് വഴി തുറന്ന് ചന്ദ്രിക – ടാൽറോപ് ടെക്നോളജി മീറ്റ്

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി.

Published

on

മലപ്പുറം: ഏറ്റവും നൂതന ടെക്നോളജിയൊരുക്കിയും അനവധി സ്റ്റാർട്ടപ്പുകൾക്കും ആഗോള കമ്പനികൾക്കും തുടക്കമിട്ടും അതിനാവശ്യമായ ലോകോത്തരമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയും മലബാറിന് കരുത്തുറ്റൊരു നാളെയെ സമ്മാനിക്കുന്നതിനുള്ള ചർച്ചകളാൽ സമ്പന്നമായി മലപ്പുറത്ത് നടന്ന ചന്ദ്രിക – ടാൽറോപ് കണക്ടിംഗ് വില്ലേജസ് ടെക്നോളജി മീറ്റ്.

മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, നഗരസഭാ ചെയർമാൻമാർ, വൈസ് ചെയർമാൻമാർ മീറ്റിൽ പങ്കെടുത്തു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി.

നവ സംരംഭങ്ങളെയും നൂതന ആശയങ്ങളേയും എന്നും ഇരു കൈയും നീട്ടി സ്വീകരിച്ച മലബാറിന്റെ സംരംഭക ചരിത്രത്തെ ഒരിക്കൽ കൂടി അടയാളമപ്പെടുത്തുന്നതായിരുന്നു മലപ്പുറം വുഡ്ബൈൻ ഫോളിയേജിൽ നടന്ന ടെക്നോളജി മീറ്റിന്റെ ഓരോ നിമിഷങ്ങളും.

അമേരിക്കയിലെ സിലിക്കൺവാലി മോഡലിൽ കേരളത്തെ ടെക്നോളജിയുടെയും എന്റർപ്രണർഷിപ്പിന്റെയും ഹെഡ്ക്വാർട്ടേഴ്സാക്കി മാറ്റിയെടുക്കുകയാണ് ടാൽറോപ് ലക്ഷ്യമിടുന്നത്.

കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായി, ഗൂഗിളും മൈക്രോസോഫ്റ്റും ആപ്പിളും മെറ്റയും ആമസോണും പോലെ കേരളത്തിൽ നിന്നും ആഗോള തലത്തിൽ സ്കെയിൽ ചെയ്യാൻ കഴിയുന്ന ടെക്നോളജി കമ്പനി യാഥാർത്ഥ്യമാക്കുന്നതിന് സഹായകമായ ഇക്കോസിസ്റ്റം എജ്യൂക്കേഷൻ, ഐ.ടി, സ്റ്റാർട്ടപ്പ്, ടൂറിസം, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിൽ ഡവലപ് ചെയ്താണ് ഈ ഒരു ലക്ഷ്യത്തിലേക്ക് ടാൽറോപ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.

കേരളത്തിലെ ഓരോ തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളെയും ഈ ഒരു ഇക്കോസിസ്റ്റത്തിനകത്തേക്ക് കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെ മിനി ഐ.ടി പാർക്കിന് സമാനമായ, ടെക്നോളജി ആന്റ് കമ്മ്യൂണിറ്റി ഹബ്ബുകളായ 1064 വില്ലേജ് പാർക്കുകൾ ടാൽറോപ് സ്ഥാപിച്ചു വരികയാണ്. 941 പഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും 6 കോർപറേഷനുകളിലുമായാണ് 1064 വില്ലേജ് പാർക്കുകൾ നിർമ്മിക്കുന്നത്.

ഓരോ വില്ലേജ് പാർക്കുകളിൽ നിന്നും സൃഷ്ടിക്കപ്പെടുന്ന ടാലന്റഡ് മാൻപവർ, ലഭ്യമാവുന്ന അഡ്വാൻസ്ഡ് ടെക്നോളജി എജ്യൂക്കേഷൻ, നിരവധി സ്റ്റാർട്ടപ്പുകൾ, ബിസിനസുകൾ, അനവധി തൊഴിലവസരങ്ങൾ, സമ്പൂർണ ഡിജിറ്റൽ ലിറ്ററസി നേടുന്ന ഗ്രാമങ്ങൾ ഇവയെല്ലാം അമേരിക്കയിലെ സിലിക്കൺവാലിയെന്ന പോലെ ക്രിയേറ്റർമാരുടെ താഴ് വരയായി കേരളത്തെ മാറ്റിയെടുക്കുമെന്ന് മീറ്റിൽ പ്രൊജക്ട് പ്രസന്റേഷൻ നിർവ്വഹിച്ച ടാൽറോപ് കോ-ഫൗണ്ടർ ആന്റ് സി.ഇ.ഒ സഫീർ നജുമുദ്ദീൻ പറഞ്ഞു.

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ചന്ദ്രിക മലപ്പുറം റസിഡന്റ് എഡിറ്റർ ഇഖ്‌ബാൽ കല്ലുങ്ങൽ, ലോക്കൽ ഗവണ്മെന്റ് മെമ്പേഴ്‌സ് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇസ്മായിൽ മാസ്റ്റർ, മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. പി.വി മനാഫ്, ചന്ദ്രിക കോഴിക്കോട് റസിഡന്റ് മാനേജർ പി.എം മുനീബ് ഹസൻ, മാർക്കറ്റിംഗ് മാനേജർ നബീൽ തങ്ങൾ സംസാരിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘കേരളത്തിൽ സിപിഎം പൂതലിച്ച അവസ്ഥയിൽ’- വിമർശിച്ച് എ വിജയരാഘവൻ

സർക്കാറിനെതിരെയുള്ള ജനവികാരം തോൽവിക്ക് കാരണമായെന്ന് പി.ബി അംഗം പ്രകാശ് കാരാട്ടും പറഞ്ഞു

Published

on

സംസ്ഥാനത്ത് സിപിഎം പൂതലിച്ച അവസ്ഥയിലാണെന്ന് പി.ബി അംഗം എ. വിജയരാഘവന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം ചെയ്തുള്ള മധ്യമേഖല റിപ്പോര്‍ട്ടിങ്ങിലാണ് വിമര്‍ശനം. സര്‍ക്കാരിനെതിരെയുള്ള ജനവികാരം തോല്‍വിക്ക് കാരണമായെന്ന് പി.ബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.

ജനങ്ങളെ മനസിലാക്കാന്‍ പാര്‍ട്ടിക്കു കഴിയുന്നില്ലെന്നും പ്രകാശ് കാരാട്ട്.. അടിത്തറ വോട്ടുകള്‍ ബിജെപിയിലേക്ക് പോയത് പരിശോധിക്കണമെന്ന് തോമസ് ഐസക്ക് ഫേസ്ബുക്കില്‍ ഐസക് കുറിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മിന്റെ വടക്കന്‍ മേഖലാ റിപ്പോര്‍ട്ടിങ്ങില്‍ സര്‍ക്കാരിനെതിരെയും പാര്‍ട്ടി നേതൃത്വത്തിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഇതിന് പിന്നാലെയാണ് എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാര്‍ മുതല്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ വരെ നടത്തിയ റിപ്പോര്‍ട്ടിങ്ങില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചത് പിബി അംഗം എ വിജയരാഘവനാണ്. ഇതിനിടെയാണ് കേരളത്തില്‍ സിപിഎം പൂതലിച്ച അവസ്ഥയിലാണെന്ന പരാമര്‍ശം അദ്ദേഹം നടത്തിയത്. പാര്‍ട്ടിക്ക് ജനങ്ങളുമായുള്ള ജൈവബന്ധം നഷ്ടമായി. അടിസ്ഥാന വോട്ടുകളിലെ ചോര്‍ച്ച ഗൗരവമായി കാണണമെന്നും റിപ്പോര്‍ട്ടിങ്ങില്‍ നിര്‌ദേശമുയര്‍ന്നു.

Continue Reading

kerala

കൊയിലാണ്ടി ഗുരുദേവ കോളജിലെ എസ്.എഫ്.ഐ സംഘർഷം; പൊലീസ് ശക്തമായി ഇടപെടണമെന്ന് ഹൈക്കോടതി

കോളജിനും, പ്രിന്‍സിപ്പാള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും പൊലീസ് സംരക്ഷണമൊരുക്കണമെന്ന് കോടതി നിര്‍ദേശം.

Published

on

ഗുരുദേവ കോളേജിലെ എസ്.എഫ്.ഐ സംഘര്‍ഷത്തില്‍ പൊലീസ് ശക്തമായി ഇടപെടണമെന്ന് ഹൈക്കോടതി. കോളജിനും, പ്രിന്‍സിപ്പാള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും പൊലീസ് സംരക്ഷണമൊരുക്കണമെന്ന് കോടതി നിര്‍ദേശം. ക്യാമ്പസിനകത്തും പുറത്തും ക്രമസമാധാനം ഉറപ്പാക്കാനും നിര്‍ദേശം.

കോളേജ് പ്രിന്‍സിപ്പലിന്റെ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. സംഭവത്തില്‍ എസ്.എഫ്.ഐ നേതാക്കള്‍ക്ക് കോടതി നോട്ടീസ് അയച്ചു. കോളജിലുണ്ടായ സംഘര്‍ഷത്തില്‍ 4 എസ്.എഫ്.ഐ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഘര്‍ഷമുണ്ടായ ദിവസം എസ്.എഫ്.ഐയുടെ ഹെല്‍പ് ഡെസ്‌കിന്റെ ഭാഗമായി പ്രവര്‍ത്തിച്ച വിദ്യാര്‍ഥികളാണ് സസ്പെന്‍ഷനിലായത്.

സംഭവത്തില്‍ എസ്.എഫ്.ഐ ഏരിയ പ്രസിഡന്റിന്റെ പരാതിയില്‍ പ്രിന്‍സിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കുമെതിരെ കേസെടുത്ത പൊലീസ് പ്രിന്‍സിപ്പലിനെ ആക്രമിച്ച ഇരുപതോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോളജില്‍ എസ്.എഫ്.ഐ ഹെല്‍പ് ഡെസ്‌കിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

 

Continue Reading

kerala

എൽഡിഎഫ് അടിത്തറയിൽ നിന്ന് ബിജെപിയിലേക്ക് വോട്ടുചോർച്ച; പരിശോധിക്കണമെന്ന് തോമസ് ഐസക്

ആനുകൂല്യങ്ങളും മറ്റും കുടിശിക ആയതുകൊണ്ടുള്ള ജനകീയ അസംതൃപ്‌തി ബിജെപിക്ക് എങ്ങനെ അനുകൂലമായെന്ന് പരിശോധിക്കണമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Published

on

സിഎഎ, ഫലസ്തീൻ വിഷയങ്ങളിലെ സിപിഎമ്മിന്റെ തത്വാധിഷ്ഠിത സമീപനം പ്രീണനമായി ചിത്രീകരിച്ചെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം തോമസ് ഐസക്. ഏതൊക്കെ സാമൂഹ്യ വിഭാഗങ്ങളാണ് ബിജെപിയിലേക്ക് മാറിയതെന്ന് പഠിക്കണം. അമ്പലങ്ങളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സമിതികളിൽ നിന്ന് പാർട്ടി അംഗങ്ങൾ പിൻവാങ്ങി. ഇത് ആർഎസ്എസിന് സഹായകരമായെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ തോമസ് ഐസക് പറഞ്ഞു.

കേരളത്തിൽ വളരെ ഫലപ്രദമായി അമ്പലങ്ങളെയും അതുമായി ബന്ധപ്പെട്ട ഭക്തിപ്രസ്ഥാനങ്ങളെയും ബിജെപി ഉപയോഗപ്പെടുത്തി. അമ്പലങ്ങളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സമിതികളിൽ നിന്നും മറ്റും പാർട്ടി നേതാക്കളും അംഗങ്ങളും പിന്മാറിയത് ഇവ വരുതിയിലാക്കാൻ ആർഎസ്എസിനു സഹായകമായി. ഇന്നും ഈ സ്വാധീനം ഗണ്യമായ തോതിൽ തുടരുന്നു. അമ്പലങ്ങളും ഭക്തസംഘടനകളും വീടുകളുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ കൂട്ടായ്മകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തി.

ഇത്തവണത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ശബരിമല പോലൊരു പ്രശ്നം ഇല്ലാതിരുന്നിട്ടുകൂടി എൽഡിഎഫിന്റെ അടിത്തറയിൽ നിന്ന് ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയി എന്നത് ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ആനുകൂല്യങ്ങളും മറ്റും കുടിശിക ആയതുകൊണ്ടുള്ള ജനകീയ അസംതൃപ്തി തങ്ങൾക്ക് അനുകൂലമായി മാറ്റുന്നതിന് ബിജെപിക്ക് എങ്ങനെ കഴിഞ്ഞിവെന്ന് പരിശോധിക്കണമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

Continue Reading

Trending