Connect with us

kerala

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ എം.എസ് എഫ് പ്രതിഷേധം ശക്തമാവുന്നു

തുടർച്ചയായ നാലാം ദിനമാണ് എം എസ് എഫ് നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തുന്നത്

Published

on

എം.എസ്.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ മലപ്പുറം ഹയർ സെക്കൻഡറി മേഖലാ ഉപഡയക്ടറുടെ ഓഫീസ് കാര്യാലയത്തിലേക്കാണ് പ്രതിഷേധം നടന്നത്.
തുടർച്ചയായ നാലാം ദിനമാണ് എം എസ് എഫ് നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തുന്നത്.

മുദ്രാവാക്യം വിളിച്ച് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞു. മുദ്രാവാക്യം വിളിച്ച് കുത്തിയിരിന്നു പ്രതിഷേധിച്ച എം എസ് എഫ് പ്രവർത്തകരെ പോലീസ് ബല പ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരം കാണുവരെ സമരം ശക്തമാക്കുമെന്ന നിലപാടിലാണ് എം.എസ്.എഫ്. ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പിൻ്റെ പത്തോളം വരുന്ന പ്രവർത്തകരാണ് പ്രതിഷേധത്തിന് എത്തിയത്. വേങ്ങര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം

kerala

നന്മ ലക്ഷ്യമിട്ടുള്ള അധ്യാപകരുടെ ശിക്ഷ ക്രിമിനല്‍ക്കുറ്റമല്ല: ഹൈക്കോടതി

ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് പെരുമ്പാവൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ തല്ലിയ അധ്യാപകനെതിരേ കോടനാട് പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലെ നടപടികള്‍ റദ്ദാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്

Published

on

കൊച്ചി: കുട്ടികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്റെ അച്ചടക്ക സംരക്ഷണത്തിനും അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ക്കുറ്റമായി കരുതാനാവില്ലെന്ന് ഹൈക്കോടതി. എന്നാല്‍, പെട്ടെന്നുള്ള കോപത്തില്‍ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്നവിധത്തില്‍ മര്‍ദിക്കുന്നത് അധ്യാപകന്റെ അവകാശമായി അംഗീകരിക്കാന്‍ ആവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് പെരുമ്പാവൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ തല്ലിയ അധ്യാപകനെതിരേ കോടനാട് പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലെ നടപടികള്‍ റദ്ദാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവുംകൂടി കണക്കിലെടുത്തേ ഇത്തരം സംഭവങ്ങളില്‍ ക്രിമിനല്‍ക്കുറ്റം നിര്‍ണയിക്കാനാവൂ.

Continue Reading

kerala

‘പൊന്നും വില’; സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സ്വര്‍ണം പവന് 520 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്തെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സ്വര്‍ണം പവന് 520 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണം പവന് 54,120 രൂപ എന്ന നിരക്കിലാണ് ഇന്ന് വില്‍പ്പന പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6,765 രൂപയും നല്‍കേണ്ടി വരും.

ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇടിവില്‍ നിന്ന് സ്വര്‍ണവില പടിപടിയായി കുതിച്ചുയരുന്നത്. ഡോളറിന്റെ കുതിപ്പിനെ പിടിച്ചുകെട്ടാന്‍ ചില രാജ്യങ്ങള്‍ ഡി ഡോളറൈസേഷന്‍ നടത്തുന്നതിന്റെ ഭാഗമായി സ്വര്‍ണം ശേഖരിക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ തന്നെ സ്വര്‍ണവില ഉയരാന്‍ കാരണമാകുന്നുണ്ട്. സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന് സ്വര്‍ണ വ്യാപാരികള്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിഗണിക്കപ്പെട്ടാല്‍ രാജ്യത്ത് വരുംദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞേക്കും.

Continue Reading

kerala

കരിപ്പൂരില്‍നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്‌സ്പ്രസ്‌ വിമാന സർവീസുകൾ റദ്ദാക്കി

മതിയായ വിമാന ജീവനക്കാർ ഹാജരാകാത്തതാണു കാരണമെന്നാണ് സൂചന

Published

on

കരിപ്പൂര്‍: എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. ശനി രാവിലെ 8.25ന് ദുബായിലേക്കു പുറപ്പെടേണ്ട വിമാനവും, 9.45ന് ബഹ്റൈനിലേക്കു പുറപ്പെടേണ്ട വിമാനവുമാണു റദ്ദാക്കിയത്. മതിയായ വിമാന ജീവനക്കാർ ഹാജരാകാത്തതാണു കാരണമെന്നാണ് സൂചന.

Continue Reading

Trending