Connect with us

kerala

കാഫിര്‍ പരാമര്‍ശ പോസ്റ്റ് പിന്‍വലിച്ച് സി.പി.എം നേതാവ് കെ.കെ ലതിക

വ്യാജ കാഫിർ സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്തതിന്റെ പേരിൽ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് കെ.കെ ലതിക ഫേസ്ബുക്ക് ലോക്ക് ചെയ്തത്.

Published

on

ഫേസ്ബുക്ക് പ്രൊഫൈൽ പൂട്ടി മുൻ എം.എൽ.എ കെ.കെ ലതിക സൈബർ ലോകത്തുനിന്ന് തന്നെ മുങ്ങി. വ്യാജ കാഫിർ സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്തതിന്റെ പേരിൽ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് കെ.കെ ലതിക ഫേസ്ബുക്ക് ലോക്ക് ചെയ്തത്.

യു.ഡി.എഫ് നേതൃത്വത്തെയും മുസ്ലിംലീഗിനെയും പ്രതിക്കൂട്ടിൽ നിർത്തി സി.പി.എം വടകരയിൽ നടത്തിയ വർഗീയ പ്രചാരണം ഇതോടെ വഴിത്തിരിവിലാണ്. എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിമിന്റെ പേരിലാണ് സി.പി.എമ്മുകാർ വ്യാജ സ്‌ക്രീൻ ഷോട്ട് നിർമ്മിച്ച് വർഗ്ഗീയ പ്രചാരണം അഴിച്ചുവിട്ടത്.

കാസിം ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഇങ്ങനെയൊന്ന് കാസിം നിർമ്മിച്ചിട്ടില്ലെന്ന് കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകിയിരുന്നു. കാഫിർ പോസ്റ്റുണ്ടാക്കി വർഗ്ഗീയ പ്രചാരണം നടത്തിയത് ആരാണെന്ന് തെളിയിക്കണമെന്ന ആവശ്യവുമായി മുസ്ലിംലീഗ് മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് കെ.കെ ലതിക ഈ പോസ്റ്റ് ഷെയർ ചെയ്ത പേജ് തന്നെ ലോക്ക് ചെയ്തിരിക്കുന്നത്. അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽനിന്നും ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.

india

അര്‍ജുന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍നിന്ന് നാട്ടിലേക്ക് പുറപ്പെട്ടു.

Published

on

ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. 5 ലക്ഷം രൂപയാണ് അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം അര്‍ജുന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചിരുന്നു. അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍നിന്ന് നാട്ടിലേക്ക് പുറപ്പെട്ടു. നാളെ രാവിലെ ആറുമണിയോടെ മൃതദേഹം വീട്ടിലെത്തിക്കും. വീട് വരെ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലും കര്‍ണാടക പൊലീസും ആംബുലന്‍സിനെ അനുഗമിക്കും.

ഷിരൂരില്‍ 72 ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് അര്‍ജുനെയും അര്‍ജുന്റെ ലോറിയും കണ്ടെത്താനായത്. ജൂലൈ 16 നാണ് ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുന്‍ അപകടത്തില്‍ പെടുന്നത്. ഷിരൂരില്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമായിരുന്നു. ഗോവയില്‍ നിന്നും എത്തിച്ച ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് അര്‍ജുനെ കണ്ടെത്താനായത്.

72 ദിവസങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ കണ്ടെത്തിയത്. ക്യാബിനില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം.

 

 

Continue Reading

india

അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍ നിന്ന് നാട്ടിലേക്ക്

ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം അര്‍ജുന്റേത്  തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ വേഗമാക്കിയത്.

Published

on

ഷിരൂരിലെ മണ്ണിടിച്ചില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍ നിന്ന് നാട്ടിലേക്ക്. ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം അര്‍ജുന്റേത്് തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ വേഗമാക്കിയത്.

അര്‍ജുന്റെ മൃതദേഹവുമായി ആംബുലന്‍സ് കാര്‍വാര്‍ ആശുപത്രിയില്‍ നിന്ന് പുറപ്പെട്ടു. വൈകീട്ട് മൂന്നുമണിയോടെയാണ് പരിശോധനാ ഫലം കുടുംബത്തെ അറിയിച്ചത്. പിന്നാലെ മറ്റു നടപടിക്രമങ്ങള്‍ വേഗത്തിലാക്കി. അര്‍ജുന്റെ മൃതദേഹം കൊണ്ടുവരുന്ന ആംബുലന്‍സില്‍ സഹോദരന്‍ അഭിജിത്തും സഹോദരി ഭര്‍ത്താവ് ജിതിനും ഒപ്പമുണ്ടാകും. മൃതദേഹത്തെ കൊണ്ടുവരുന്നതോടൊപ്പം കര്‍ണാടക പൊലീസും ഉണ്ടാകും. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ മൃതദേഹത്തെ അനുഗമിച്ച് ആബുലന്‍സിന് പുറകിലുണ്ട്.

72 ദിവസത്തിന് ശേഷമാണ് അര്‍ജുന്റെ ലോറി ഗംഗാവലിപുഴയില്‍ നിന്ന് കണ്ടെത്തുന്നത്. CP2 പോയിന്റില്‍ നടത്തിയ തിരച്ചിലില്‍ 12 അടി താഴ്ചയിലായിരുന്നു ലോറി ഉണ്ടായിരുന്നത്. ഡ്രെഡ്ജര്‍ പരിശോധനയിലാണ് ലോറി കണ്ടെത്താനായത്. ക്രെയിന്‍ ഉപയോഗിച്ചാണ് ലോറി കരയിലേക്കെത്തിച്ചത്. ലോറി പൂര്‍ണ്ണമായും ചെളിക്കുള്ളിലായിരുന്നു.

ജൂലൈ 16 ന് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ അപകടത്തിപ്പെടുന്നത്. മണ്ണിടിച്ചിലില്‍ കാണാതായ കര്‍ണാടക സ്വദേശികളായ മറ്റു രണ്ടു പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഗംഗിവലിപ്പുഴയില്‍ തുടരുകയാണ്.

Continue Reading

kerala

ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണം: സുപ്രീംകോടതി

നവംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കും.

Published

on

ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അഭിഭാഷകന്‍ ബി എ ആളൂര്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം കോടതി അത് അംഗീകരിച്ചില്ല. നവംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കും. പ്രതി സന്ദീപിനായി അഭിഭാഷകരായ സച്ചിന്‍ പൊഹ്വാ, ആര്‍ പി ഗോയല്‍, ആര്‍ വി ഗ്രാലന്‍ എന്നിവരാണ് ഹാജരായത്.

സന്ദീപിന്റെ വിടുതല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. വിടുതല്‍ ഹര്‍ജി അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി പ്രതിയുടെ ജാമ്യാപേക്ഷയില്‍ സംസ്ഥാനത്തിന് നോട്ടീസ് നല്‍കിയിരുന്നു. വിടുതല്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും സുപ്രീംകോടതി പറഞ്ഞു.

 

 

Continue Reading

Trending