Connect with us

FOREIGN

കുവൈത്തിലെ തീപിടിത്തത്തിൽ‌ മരിച്ച 24 മലയാളികളെയും തിരിച്ചറിഞ്ഞു

ചികിത്സയിലുള്ള 12 മലയാളികളുടെ നില ഗുരുതരമായി തുടരുകയാണ്.

Published

on

കുവൈത്തിലെ വൻ തീപിടിത്തത്തിൽ ഇതുവരെ മരിച്ച 24 മലയാളികളെയും തിരിച്ചറിഞ്ഞു. മരിച്ചവരിൽ ആറുപേർ പത്തനംതിട്ട സ്വദേശികളാണ്. ചികിത്സയിലുള്ള 12 മലയാളികളുടെ നില ഗുരുതരമായി തുടരുകയാണ്. മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിൽ എത്തിച്ചേക്കും.

പത്തനംതിട്ട ജില്ലയിലെ മുരളീധരൻ നായർ, സജു വർ​ഗീസ്, തോമസ് ഉമ്മച്ചൻ, സിബിൻ ടി എബ്രഹാം, കൊല്ലം ജില്ലയിലെ ഷമീർ, ആകാശ്, ലൂക്കോ‌സ്, സാജൻ ജോർജ്, കോട്ടയത്തെ സ്റ്റെഫിൻ എബ്രഹാം, ശ്രീഹരി പ്രസാദ്, ഷിബു വർ​ഗീസ്, കാസർകോട് ജില്ലയിലെ രഞ്ജിത്ത്, കേളു പൊന്മുലേരി, മലപ്പുറം ജില്ലയിലെ നൂഹ്, ബാഹുലേയൻ, ഡെനി റാഫേൽ(എറണാകുളം), കണ്ണൂർ ​ജില്ലയിലെ വിശ്വാസ് കൃഷ്ണ, നിഥിൻ കൊത്തൂർ, ബിനോയ് തോമസ് എന്നിവരാണ് മരണപ്പെട്ടത്.

മരിച്ച 49 പേരിൽ 45 പേരും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിലെ അം​ഗങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് കുവൈത്ത് അമീർ അറിയിച്ചു.

വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് കുവൈത്തിൽ എത്തി. അസിസ്റ്റന്റ് കമ്മീഷണറടക്കമുള്ളവരാണ് എത്തിയത്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോ​ഗസ്ഥരും നോർക്ക ആസ്ഥാനത്തെത്തി. ആരോ​ഗ്യ മന്ത്രി വീണാ ജോർജും എൻഎച്ച്എം ഡയറക്ടർ ജീവൻ ബാബുവും കുവൈത്തിലേക്ക് പുറപ്പെട്ടു.

FOREIGN

മലയാളി എഞ്ചിനീയർ അബുദാബിയിൽ മരിച്ചു

ഇതിഹാദ് എയർവേസിൽ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു

Published

on

അബുദാബി: തൃശൂർ കേച്ചേരി പട്ടിക്കര സ്വദേശി മിഷാൽ (34) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇതിഹാദ് എയർവേസിൽ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു. പട്ടിക്കര മണ്ണാറയിൽ മുസ്തഫയുടെ മകനാണ്.

നാട്ടിൽ പോയ ഭാര്യ നാളെ പ്രസവിക്കാനിരിക്കെയാണ് ഇന്ന് ഭർത്താവ് മിഷാൽ മരണപ്പെടുന്നത്. ഏക സഹോദരി രണ്ടുവർഷം മുമ്പാണ് അര്‍ബുദം മൂലം മരണപ്പെട്ടത്.

കുടുംബം നാട്ടിലായതിനാൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മിഷാൽ ഉറക്കത്തിനിടെയാണ് മരണപ്പെട്ടത്.

Continue Reading

FOREIGN

ഒ.ഐ.സി.സി നേതാവ് ഷിബു ജോയ് ദമ്മാമിൽ നിര്യാതനായി

കൊല്ലം ജില്ലയിലെ ചിറ്റുമല സ്വദേശിയാണ്.

Published

on

ഒ.ഐ.സി.സി കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷിബു ജോയ് (46) ദമാമില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കൊല്ലം ജില്ലയിലെ ചിറ്റുമല സ്വദേശിയാണ്. 20 വര്‍ഷത്തോളം പ്രവാസിയായ കരീംതോട്ടുവ ഷിബു ജോയ് ദമ്മാം വെസ്‌കോസ കമ്പനി ജീവനക്കാരനാണ്.

ഇന്ന് രാവിലെ ജോലി സ്ഥലത്ത് വെച്ച് ഷിബു ജോയിക്ക് അസ്വസ്ഥതയനുഭവപ്പെടുകയും ദമാം തദാവി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണ വിവരമറിഞ്ഞ് ഒ ഐ സി നേതാക്കള്‍ ആശുപത്രിയിലെത്തി.

ദമാമിലെ ഒ ഐ സി സി യുടെ രൂപീകരണ കാലം മുതല്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന ഷിബു ജോയ് സൈബര്‍ ഇടങ്ങളിലും നിറസാന്നിധ്യമായിരുന്നു. സോണിയാണ് ഭാര്യ, രണ്ട് മക്കളുണ്ട്. നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം സഹായവുമായി രംഗത്തുണ്ട്.

ഷിബു ജോയുടെ നിര്യാണത്തില്‍ ദമാം കൊല്ലം ജില്ലാ ഒ ഐ സി സി കമ്മിറ്റി അനുശോചനവും രേഖപ്പെടുത്തി. മികച്ച ഒരു സംഘടനാ പ്രവര്‍ത്തകനേയും ജനാധിപത്യ മൂല്ല്യങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നഷ്ടമാണ്‍ ഷിബു ജോയിയുടെ നിര്യാണം മൂലം ഉണ്ടായിരിക്കുന്നതെന്ന് കൊല്ലം ജില്ലാ ഒ ഐ സി സി കമ്മിറ്റിഅനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Continue Reading

FOREIGN

കെ.​എം.​സി.​സി വ​ള​ന്‍റി​യ​ർ​മാ​ർ​ക്ക് ആ​ദ​രം

Published

on

യു.​എ.​ഇ സ​ർ​ക്കാ​റി​ന്‍റെ പൊ​തു​മാ​പ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ ആ​രം​ഭി​ച്ച ഹെ​ൽ​പ്‌ ഡെ​സ്‌​കി​ൽ വ​ള​ന്റി​യ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ദു​ബൈ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ആ​ദ​ര​വ് ന​ൽ​കി.

കോ​ൺ​സു​ലേ​റ്റ് ഹാ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ൺ​സ​ൽ ജ​ന​റ​ൽ സ​തീ​ഷ് ശി​വ​ൻ പ്ര​ശം​സ​പ​ത്രം കൈ​മാ​റി. അ​ഡ്വ. സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ, മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് വെ​മ്മ​ര​ത്തി​ൽ, ഹം​സ ന​ടു​വ​ണ്ണൂ​ർ, ദു​ബൈ കെ.​എം.​സി.​സി വി​മ​ൻ​സ് വി​ങ് പ്ര​സി​ഡ​ന്‍റ്​ സ​ഫി​യ മൊ​യ്‌​ദീ​ൻ, ട്ര​ഷ​റ​ർ ന​ജ്മ സാ​ജി​ദ്, ഷാ​ജി​ത ഫൈ​സ​ൽ എ​ന്നി​വ​ർ പ്ര​ശം​സ​പ​ത്രം ഏ​റ്റു​വാ​ങ്ങി.

നാ​ല് മാ​സം നീ​ണ്ട പൊ​തു​മാ​പ്പ് കാ​ല​യ​ള​വി​ൽ ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ മി​ക​ച്ച സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. വി​വി​ധ സം​ഘ​ട​ന വ​ള​ന്റി​യ​ർ​മാ​ർ നി​സ്വാ​ർ​ഥ സേ​വ​ന​മാ​ണ് അ​വ​ര​വ​രു​ടെ ഹെ​ൽ​പ് ഡെ​സ്കി​ലൂ​ടെ കാ​ഴ്ച​വെ​ച്ച​ത്.

3000 പേ​രെ നാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​നും നി​ര​വ​ധി പേ​ർ​ക്ക് യു.​എ.​ഇ​യി​ൽ തു​ട​രു​ന്ന​തി​ന് നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ഹെ​ൽ​പ് ഡെ​സ്കി​ലൂ​ടെ സാ​ധി​ച്ചു. നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ടി​ക്ക​റ്റി​ന് പ​ണ​മി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന 100ഓ​ളം പേ​ർ​ക്ക് സൗ​ജ​ന്യ ടി​ക്ക​റ്റു​ക​ളും ദു​ബൈ കെ. ​എം.​സി.​സി ഹെ​ൽ​പ് ഡെ​സ്കി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Continue Reading

Trending