Connect with us

india

‘താഴെ തട്ടിലേക്കിറങ്ങും’; നിയമസഭാ തെരഞ്ഞടുപ്പിന് നേരത്തെ ഒരുങ്ങാൻ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം

സംസ്ഥാനത്തെ 288 അസംബ്ലി സീറ്റുകളിലും തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാനാണ് സേനാഭവനിൽ നടന്ന യോഗത്തിൽ താക്കറെ പാര്‍ട്ടിയിലെ ഉന്നത നേതാക്കളോട് ആവശ്യപ്പെട്ടത്.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഫലം വിലയിരുത്തി നിയമസഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാൻ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം. ഈ വർഷമാണ് മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ ഉദ്ധവ് താക്കറെ പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ 288 അസംബ്ലി സീറ്റുകളിലും തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാനാണ് സേനാഭവനിൽ നടന്ന യോഗത്തിൽ താക്കറെ പാര്‍ട്ടിയിലെ ഉന്നത നേതാക്കളോട് ആവശ്യപ്പെട്ടത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 21 സീറ്റുകളിൽ മത്സരിച്ച ശിവസേന താക്കറെ വിഭാഗം ഒമ്പത് സീറ്റുകളിൽ വിജയിച്ചു. മത്സരിച്ച 17ൽ 13ലും കോൺഗ്രസ് വിജയിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥി വിശാൽ പാട്ടീൽ വിജയിച്ചതിന് പിന്നാലെ കോൺഗ്രസിനെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി 10 സീറ്റുകളിൽ മത്സരിക്കുകയും എട്ട് സീറ്റുകളിൽ വിജയിക്കുകയും ചെയ്തു. ഈ കണക്ക് നോക്കുകയാണെങ്കിൽ സ്‌ട്രൈക്ക് റൈറ്റ് കുറവ് ശിവസേനക്കാണ്. ഇക്കാര്യം അവർ സജീവമായിത്തന്നെ വിലയിരുത്തുന്നുണ്ട്.

“സീറ്റുകളിലും സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നതിലും ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) ചില പിഴവുകൾ വരുത്തി, അതിന്റെ ഫലമായി എളുപ്പത്തിൽ വിജയിക്കാവുന്ന നാലോ അഞ്ചോ ലോക്‌സഭാ സീറ്റുകൾ നഷ്ടമായി. ഇക്കാര്യം യോഗത്തിൽ ചർച്ചയായെന്ന് ഒരു ശിവസേനാ നേതാവ് പറഞ്ഞു.

“നിയമസഭാ തെരഞ്ഞെടുപ്പിൽ തെറ്റുകൾ ആവർത്തിക്കാൻ ഉദ്ധവ് താക്കറെ ആഗ്രഹിക്കുന്നില്ല, അതിനാൽ കാര്യങ്ങൾ കൈവിട്ടുപോകുന്നതിന് മുമ്പ് തിരുത്തൽ നടപടികൾ സ്വീകരിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്നും പേര് വെളിപ്പെടുത്താത്ത ആ നേതാവ് വ്യക്തമാക്കുന്നു. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

”താഴെത്തട്ടിൽ പാർട്ടി ഘടന ശക്തിപ്പെടുത്താനാണ് താക്കറെ ആഗ്രഹിക്കുന്നത്. ആ വഴിക്കുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. പ്രാദേശിക തലത്തിലും ബൂത്ത് തലത്തിലും പാർട്ടി ശൃംഖല ശക്തിപ്പെടുത്തേണ്ടതുണ്ട്. സംസ്ഥാനത്ത് ഉദ്ധവ് താക്കറെയോട് സഹതാപം ഉണ്ടായിരുന്നു, എന്നാൽ ബൂത്ത് ലെവൽ കണക്ഷന്‍ കുറവായതിനാല്‍ ആ വികാരം മുതലാക്കാനായില്ല. താഴെ തട്ടിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഇനിയും സമയമുണ്ട്. ഇക്കാര്യം പ്രാവര്‍ത്തികമാക്കിയാല്‍ കൂടുതൽ സീറ്റുകൾ നേടാനാകും”- നേതാവ് പറഞ്ഞു.

അതേസമയം നാല് മണ്ഡലങ്ങളിലേക്കുള്ള സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ സംബന്ധിച്ച് മഹാവികാസ് അഘാഡിയില്‍(കോണ്‍ഗ്രസ്-ശിവസേന(ഉദ്ധവ് താക്കറെ)-എന്‍.സി.പി(ശരത് പവാര്‍) സഖ്യം) അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും താക്കറെ യോഗത്തില്‍ പറഞ്ഞു.

india

അദാനി ഗ്രൂപ്പിനെതിരായ നടപടി; നിക്ഷേപത്തില്‍നിന്ന് പിന്‍മാറി കൂടുതല്‍ കമ്പനികള്‍

ഗ്രീന്‍ എനര്‍ജിയുമായുള്ള നിക്ഷേപത്തില്‍നിന്ന് ഫ്രാന്‍സിന്റെ ടോട്ടല്‍ എനര്‍ജീസും പിന്‍മാറി.

Published

on

അദാനി ഗ്രൂപ്പിന്റെ ഗ്രീന്‍ എനര്‍ജിക്കെതിരേ അമേരിക്കയില്‍ നടപടി തുടങ്ങിയതിന് പിന്നാലെ നിക്ഷേപത്തില്‍നിന്ന് പിന്‍മാറി കൂടുതല്‍ കമ്പനികള്‍. വിമാനത്താവളത്തിന്റെ വികസനത്തിനായി അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറുകള്‍ നേരത്തെ കെനിയ റദ്ദാക്കിയിരുന്നു. ഇപ്പോള്‍ ഗ്രീന്‍ എനര്‍ജിയുമായുള്ള നിക്ഷേപത്തില്‍നിന്ന് ഫ്രാന്‍സിന്റെ ടോട്ടല്‍ എനര്‍ജീസും പിന്‍മാറി.

സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ കൈക്കൂലി നടത്തിയെന്നും യു.എസ് നിക്ഷേപകരേയും ആഗോള ധനകാര്യ സ്ഥാപനങ്ങളേയും വഞ്ചിച്ചുവെന്നുമായിരുന്നു ഗ്രീന്‍ എനര്‍ജിക്കെതിരേയുള്ള കേസ്.

അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളിലായി അമ്പത് ശതമാനത്തോളം നിക്ഷേപമുള്ളവരാണ് ടോട്ടല്‍ എനര്‍ജി.

Continue Reading

india

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി

ഒമ്പത് ജില്ലകളില്‍ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ഇന്റര്‍നെറ്റ് നിരോധനം നവംബര്‍ 27 വരെ നീട്ടിയതായി ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Published

on

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി. ഒമ്പത് ജില്ലകളില്‍ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ഇന്റര്‍നെറ്റ് നിരോധനം നവംബര്‍ 27 വരെ നീട്ടിയതായി ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നവംബര്‍ 16ന് സംസ്ഥാനത്ത് അക്രമം രൂക്ഷമായിരുന്നു. ഇതിനെ തുടര്‍ന്ന് ഭരണകൂടം ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.

ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, കാക്ചിങ്, ബിഷ്ണുപൂര്‍, തൗബല്‍, ചുരാചന്ദ്പൂര്‍, കാങ്‌പോക്പി, ഫെര്‍സാള്‍, ജിരിബാം എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി ഉത്തരവില്‍ പറഞ്ഞു.

നവംബര്‍ 27ന് വൈകിട്ട് 5.15 വരെ മൊബൈല്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഡാറ്റ സേവനങ്ങളുടെ സസ്‌പെന്‍ഷന്‍ തുടരുമെന്നും ഉത്തരവില്‍ പറയുന്നു.

നവംബര്‍ 16ന് ഏഴ് ജില്ലകളിലാണ് ഇന്റര്‍നെറ്റ് നിരോധനം നടപ്പാക്കിയത്. പിന്നീടത് ജിരിബാം, ഫെര്‍സാള്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

 

Continue Reading

india

സ്‌കില്‍ യൂണിവേഴ്സിറ്റിക്ക് അദാനി നല്‍കിയ 100 കോടി സ്വീകരിക്കില്ല: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് അദാനി നിര്‍ദേശിച്ച തുകയെന്ന് രേവന്ത് റെഡ്ഡി അറിയിച്ചു.

Published

on

യങ് ഇന്ത്യ സ്‌കില്‍ യൂണിവേഴ്സിറ്റിക്കായി ഗൗതം അദാനി നല്‍കിയ 100 കോടി രൂപ സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. അദാനി ഗ്രൂപ്പ് ഉള്‍പ്പെടെ മറ്റൊരു സംഘടനയില്‍ നിന്നും തെലങ്കാന സര്‍ക്കാര്‍ ഒരു രൂപ പോലും സ്വീകരിച്ചിട്ടില്ലെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റേയോ സ്വന്തം പ്രതിച്ഛായയോ തകര്‍ക്കുന്ന അനാവശ്യ ചര്‍ച്ചകളിലും സാഹചര്യങ്ങളിലും ഇടപെടാന്‍ താനും കാമ്പിനറ്റ് മന്ത്രിമാരും ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനെ പ്രതിനീധികരിച്ച് ഉദ്യോഗസ്ഥന്‍ ജയേഷ് രഞ്ജന്‍ അദാനിക്ക് കത്തെഴുതി അറിയിക്കുകയും ചെയ്തുവെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.

കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് അദാനി നിര്‍ദേശിച്ച തുകയെന്ന് രേവന്ത് റെഡ്ഡി അറിയിച്ചു.

 

 

Continue Reading

Trending