Connect with us

kerala

ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവച്ചു; സ്പീക്കറുടെ ഓഫീസിലെത്തി രാജി സമർപ്പിച്ചു

പാലക്കാട് ജനതയോട് നന്ദി അറിയിക്കുന്നുവെന്നും നിയമസഭാംഗത്വം ജീവിതത്തിലെ സുപ്രധാനമായ നേട്ടമാണെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. നിയമസഭ മിസ് ചെയ്യും.

Published

on

ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിച്ചതിന് പിന്നാലെയാണ് എംഎൽഎ സ്ഥാനം രാജിവച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടയത്ത് 85കാരിയെ വീടിനു സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

ഇല്ലിക്കല്‍ വലിയ കാട്ടില്‍ അമ്മിണിയെ ആണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

Published

on

കോട്ടയം ഏന്തയാറില്‍ 85കാരിയെ വീടിനു സമീപത്തായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇല്ലിക്കല്‍ വലിയ കാട്ടില്‍ അമ്മിണിയെ ആണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാകാം ഇതിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

മുണ്ടക്കയം പൊലീസ് സംഭവ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മരിച്ച അമ്മിണി മനോവിഷമത്തിന്‍ ആയിരുന്നതായി പൊലീസ് പറയുന്നു.

 

 

Continue Reading

kerala

13 ാമത് സംസ്ഥാന വാഫി, വഫിയ്യ ഫെസ്റ്റിന് തുടക്കം

മുസ്‌ലിമിനെ അപരവത്കരിക്കുകയും ഇസ്‌ലാം ഭീതിപടര്‍ത്തുകയും ചെയ്യുന്ന വര്‍ത്തമാന ലോകസാഹചര്യത്തില്‍ ഏറെ പ്രസക്തമായൊരു സന്ദേശമാണ് പരിപാടി മുന്നോട്ടുവെക്കുന്നതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

ഇസ്‌ലാം: ലളിതം, സുന്ദരം എന്ന പ്രമേയത്തില്‍ 13 ാമത് സംസ്ഥാന വാഫി, വഫിയ്യ ഫെസ്റ്റിന് തുടക്കമായി. മുസ്‌ലിമിനെ അപരവത്കരിക്കുകയും ഇസ്‌ലാം ഭീതിപടര്‍ത്തുകയും ചെയ്യുന്ന വര്‍ത്തമാന ലോകസാഹചര്യത്തില്‍ ഏറെ പ്രസക്തമായൊരു സന്ദേശമാണ് പരിപാടി മുന്നോട്ടുവെക്കുന്നതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഫെസ്റ്റിലൂടെ ഇസ്‌ലാമിന്റെ മനോഹരമായ ആശയാദര്‍ശങ്ങള്‍ പൊതുജനങ്ങളിലേക്ക് സമര്‍പ്പിക്കുകയാണ് സി.ഐ.സി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ഇസ്‌ലാമിക മത ധാര്‍മിക പ്രബോധന പ്രവര്‍ത്തനങ്ങളും മാനവിക മൂല്യങ്ങളും കാലോചിതമായി നടത്താന്‍ പ്രാപ്തരായ പണ്ഡിതന്മാരും പണ്ഡിതകളും സനദ് സ്വീകരിക്കും. രാജ്യത്തെ നന്മയുടെ പാതയില്‍ മുന്നോട്ട് നയിക്കാന്‍ ഈ കൂട്ടത്തിന് സാധിക്കുമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

Continue Reading

kerala

എറണാകുളത്ത് ഫ്‌ലാറ്റില്‍ നിന്ന് വീണ വിദ്യാര്‍ത്ഥി മരിച്ചു

ഇരുമ്പനം സ്വദേശി മിഹില്‍ (15) ആണ് മരിച്ചത്.

Published

on

എറണാകുളം തൃപ്പൂണിത്തുറ ഇരുമ്പനത്ത് ഫ്‌ലാറ്റില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. ഇരുമ്പനം സ്വദേശി മിഹില്‍ (15) ആണ് മരിച്ചത്. സംഭവത്തില്‍ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു.

ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു മിഹില്‍ ഫ്‌ലാറ്റില്‍ നിന്ന് വീണ് അപകടമുണ്ടായത്. നാല്പ്പത്തിരണ്ട് നിലയുള്ള ആഢംബര ഫ്‌ലാറ്റിന്റെ ഇരുപത്തി നാലാം നിലയില്‍ നിന്നാണ് മിഹില്‍ വീണത്. മരിച്ച മിഹില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

 

Continue Reading

Trending